Friday, 6 January 2023

Current Affairs- 06-01-2023

1. BSF- ന്റെ ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് വിരമിച്ചതിനെ തുടർന്ന് ഡയറക്ടർ ജനറലായി അധിക ചുമതലയേറ്റ വ്യക്തി- Sujoy Lal Thaosen


2. സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ App- വിദ്യ വാഹൻ


3. 2023- ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ളോട്ടിന്റെ വിഷയം- സ്ത്രീ ശാക്തീകരണം


4. 2022 ഡിസംബറിൽ Atomic Energy Regulatory Board ചെയർമാനായി ചുമതലയേറ്റ വ്യക്തി- ദിനേശ് കുമാർ ശുക


5. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ ആശുപത്രി- SAT ആശുപത്രി തിരുവനന്തപുരം


6. ആഭ്യന്തര കുടിയേറ്റക്കാർക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വോട്ട് ചെയ്യാൻ വേണ്ടി കൊണ്ടുവരുന്ന സംവിധാനം- Remote Voting Machine


7. അടുത്തിടെ അന്തരിച്ച കത്തോലിക്ക സഭയുടെ 265-ാം മാർപാപ്പയായിരുന്ന വ്യക്തി- കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബനഡിക്ട് പതിനാറാമൻ)

  • കഴിഞ്ഞ 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്വാഗം ചെയ്ത ആദ്യ മാർപ്പാപ്പ.

8. യുറോപ്പിൽ നിന്നും വ്യാഴത്തിലേക്കുളള ആദ്യ ബഹിരാകാശ ദൗത്യം- ജുപിറ്റർ ഐ.സി.മുൺസ് എക്സ്പ്ലോറർ

  • വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗ്വാനിമീഡ്, യൂറോപ്പ്, കാലിസ്റ്റോ എന്നീ ഉപഗ്രഹങ്ങളിലെ ജല സാന്നിധ്യം, വാസയോഗ്യത എന്നിവയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 

9. രാജ്യത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) പുതിയ സി.ഇ.ഒ. മാനേജിങ് ഡയറക്ടറുമായി ചുമതലയേൽക്കുന്നത്- സുന്ദരരാമൻ രാമമൂർത്തി


10. പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്വാനോ റൊണാൾഡോ പുതുതായി കരാറിലേർപ്പെട്ട സൗദി അറേബ്യൻ ക്ലബ്- അൽ നസ്ർ


11. തദ്ദേശീയ കായികയിനങ്ങള പ്രോത്സാഹിപ്പിക്കാൻ 2023 മുതൽ സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി- ഭാരതീയ ഗെയിംസ്


12. പഞ്ചായത്തുകളിൽ ജനങ്ങൾക്ക് വേണ്ട വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകാൻ സർക്കാർ നിയോഗിക്കുന്ന സഹായികൾ- പൗര സഹായികൾ

  • വേഷം- നീല ജാക്കറ്റ്, മുദ്രാവാക്യം- ഒപ്പമുണ്ട്, ഉറപ്പാണ്

13. പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് വേദി- കണ്ണൂർ


14. യൂറോ വിനിമയ നാണയമായി സ്വീകരിക്കുന്ന ഏറ്റവും പുതിയ രാജ്യം- ക്രൊയേഷ്യ 


15. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്- അനിൽ കുമാർ ലഹോട്ടി


16. ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ആയി അധികാരമേറ്റത്- ലുല ഡ സിൽവ


17. 2023 ഏപ്രിലിൽ വിരമിക്കുന്നതോടെ സംസ്ഥാനം മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാവുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ചീഫ് ജസ്റ്റിസ് എസ്. മണികുമാർ


18. ഇറാൻ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വധശിക്ഷ വിധിക്കപ്പെട്ട ഇറാൻ സാഹിത്യകാരൻ- മെഹ്ദി ബഹ്മൻ


19. രണ്ട് ലോകമഹാ ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധങ്ങളിൽ പോരാടിയ ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് ഇന്ത്യൻ ആർമി മെമ്മോറിയൽ നിലവിൽ വരുന്നത്- ഗ്ലാസ്കോ (കോട്ട്ലാൻഡ്)


20. ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി തിരുവനന്തപുരം ജില്ലാ കുടുംബശ്രീ സാമൂഹിക പിന്തുണ പദ്ധതി- മുകുളം


21. ആറാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്- ബെഞ്ചമിൻ നെതന്യാഹു


22. പ്രോജക്ട് നീലഗിരി താർ ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


23. ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ആന്ധ്ര പ്രദേശ്


24. ഏറ്റവും വലിയ ഓപ്പൺ എയർ തിയറ്റർ ഫെസ്റ്റിവലായ 'ധനു യാത്ര’ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച സംസ്ഥാനം- ഒഡീഷ


25. US ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പോലീസ് (IACP) 'ലീഡർഷിപ്പ് ഇൻ ക്രൈം പ്രിവൻഷൻ' അവാർഡിനായി തിരഞ്ഞെടുത്ത ഛത്തീസ്ഗഡ സംസ്ഥാന പോലീസിന്റെ പദ്ധതി- നിജാത്ത് (അനധികൃത മദ്യ, മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്ൻ)


26. ഗർഭിണികൾക്കായി IIT റൂർക്കിയും ഡൽഹി AIIMS- ഉം ചേർന്ന് നിർമ്മിച്ച ആപ്പ്- സ്വസ്ത് ഗർഭ്


27. ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ വനിതാ പോലീസ് കമ്മീഷണറായി നിയമിതയായത്- ലക്ഷ്മി സിംഗ്


28. കഴിഞ്ഞദിവസം കാലം ചെയ്ത ബെനഡിക് പതിനാറാമൻ കാത്തോലിക്കാ സഭയുടെ എത്രാമത്തെ മാർപാപ്പയായിരുന്നു- 265


29. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച 720 മെഗാവാട്ട് ശേഷിയുള്ള മംഗ്ഡെച്ചു ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിനാണ് കൈമാറിയത്- ഭൂട്ടാൻ


30. കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- വി സുനിൽകുമാർ

1 comment: