Friday, 1 June 2018

Current Affairs - 01/06/2018

June -1 World Milk Day

ഭീം, SBI, റുപേ ആപ്പുകൾ അടുത്തിടെ ഏത് വിദേശരാജ്യത്താണ് നരേന്ദ്രമോദി അവതരിപ്പിച്ചത് - സിങ്കപ്പൂർ

പ്രോ കബഡി ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- മോനു ഗോയാത്

ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മലയാളി - പി. ആർ. ശ്രീജേഷ്


അടുത്തിടെ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ യൂണിഫൈഡ് സോഫ്റ്റ് വെയർ- സുരക്ഷ

പ്രമേഹബാധിതരായ കുട്ടികൾക്കായി സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- മിഠായി

DRDO അടുത്തിടെ വിജയകരമായി പരീക്ഷിച്ചത് ഏത് റോക്കറ്റിന്റെ നവീകരിച്ച രൂപമാണ്- പിനാക്ക 

അടുത്തിടെ പുറത്തിറക്കിയ 'Straight Talk' എന്ന പുസ്തകത്തിന്റെ രചയിതാവായ രാജ്യസഭാംഗം- അഭിഷേക് മനു സിംഗ്വി 

ശുദ്ധജലം ലഭിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഗുജറാത്ത് ഗവൺമെന്റ് നടപ്പാക്കിയ പദ്ധതി- Reuse of Treated Waste water Policy

2018 World No Tobacco Day (WNTO) യുടെ പ്രമേയം - Tobacco and Heart Disease



നോർത്തേൺ ആർമിയുടെ പുതിയ കമാൻഡർ- Lt. Gen റൺബീർ സിംഗ്

കേരളത്തിലാദ്യമായി Institute of Advanced Virology നിലവിൽ വരുന്നത് - ലൈഫ് സയൻസ് പാർക്ക് (തോന്നയ്ക്കൽ) (ശിലാസ്ഥാപനം : പിണറായി വിജയൻ) 

2018-ലെ ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വിജയി- സജി ചെറിയാൻ (എൽ.ഡി.എഫ്) (ഭൂരിപക്ഷം - 20,956)

അടുത്തിടെ രാജിവച്ച റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകൻ -സിനദിൻ സിദാൻ

2018-ലെ ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യൻ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്
- പി.ആർ. ശ്രീജേഷ്

ട്രെയിനുകളുടെ ശരാശരി വേഗത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം ആരംഭിച്ച ഏകദിന വർക്ക്ഷോപ്പ്- Mission Raftar

Dadasaheb Phalke International Film Festival (DPIFF)-ന്റെ Most Inspiring icon of the year for social welfare - ന് അർഹനായ ഇന്ത്യൻ ക്രിക്കറ്റ് താരം - യുവരാജ് സിംഗ്

4-ാമത് International Yoga Day - 2018-ന്റെ പ്രധാന വേദി - ഡെറാഡൂൺ

അമേരിക്കയിലെ Pacific Command-ന്റെ പുതിയ പേര് - US Indo Pacific Command

ഇന്ത്യയിലെ സർവകലാശാലകളിൽ പഠിക്കുന്ന വനിതകൾക്ക് ഇന്റർനെറ്റ് സുരക്ഷയെപ്പറ്റി പരിശീലനം നൽകുന്നതിനായി ദേശീയ വനിതാ കമ്മീഷനുമായി കരാറിലേർപ്പെട്ട കമ്പനി - ഫെയ്സ്ബുക്ക്

വൈദ്യുതി കമ്പനികൾക്കുള്ള ബിൽ അടയ്ക്കുന്നത് സുതാര്യമാക്കുന്നതിനായി  കേന്ദ്രസർക്കാർ ആരംഭിച്ച വെബ് പോർട്ടൽ ആന്റ് ആപ്ലിക്കേഷൻ - PRAAPTI (Payment Ratification and Analysis in Power procurement for bringing Transparency in Invoicing of generators)

സിനദിൻ സിദാൻ ഏത് ഫുട്ബോൾ ക്ലബ്ബ് ടീമിന്റെ പരിശീലക
സ്ഥാനമാണ് രാജിവച്ചത് - റയൽ മാഡ്രിഡ്

ചെങ്ങന്നൂരിൽ മേയ് 28-ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് - സജി ചെറിയാൻ (എൽ.ഡി.എഫ്)

അമേരിക്കയിൽ 2018-ൽ നടന്ന ദേശീയ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഇന്ത്യൻ വിദ്യാർത്ഥി- കാർത്തിക് നെമ്മനി

വാട്സപ്പിന് സമാനമായി ബാബാ രാംദേവ് പുറത്തിറക്കിയ സോഷ്യൽ മീഡിയ ആപ്- കിംഭോ

സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റത് - ജസ്റ്റിസ് ആന്റണി ഡൊമനിക്ക്

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ  ബ്യൂറോയുടെ ഡയറക്ടറായി നിയമിത നായത് - ബി.എസ്.മുഹമ്മദ് യാസീൻ

അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കായി ആദ്യ ഹാട്രിക് ഗോൾ നേടിയത് - സുനിൽ ഛേത്രി

ഏഷ്യയിലെ ഏറ്റവും വലിയ ടണൽ പദ്ധഥിയായ സോജില ടണലിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത് ഏത് സംസ്ഥാനത്താണ് -  ജമ്മു & കാശ്മീർ

No comments:

Post a Comment