Sunday, 11 August 2019

Current Affairs- 09/08/2019

ഇന്ത്യാ ഗവൺമെന്റിന്റെ കാശ്മീർ വിഭജനത്തെത്തുടർന്ന് ഏത് ട്രെയിൻ സർവ്വീസാണ് പാക്കിസ്ഥാൻ റദ്ദ് ചെയ്തത്- സംജോതാ എക്സ്പ്രസ്സ്

Periodic Labour Force Survey (PLFS) പ്രകാരം ഇന്ത്യയിൽ
നൈപുണ്യമുള്ള എത്ര ശതമാനം യുവാക്കളാണ് തൊഴിൽ രഹിതർ- 33%


2019 അവസാനിക്കുന്നതിന് മുൻപ് 11000 Wi-Fihotspotകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നതെവിടെ- ഡൽഹി

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ- ഹാഷിം അംല 

സ്പേസ് പാർക്ക് പദ്ധതിക്ക് ഏത് സംസ്ഥാനവുമായിട്ടാണ് വി.എസ്.എസ്.സി ധാരണയിലായത്- കേരളം 

  • (തിരുവന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയാണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്)
നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ഒപ്പു വെച്ചതെന്ന- 2019 ആഗസ്റ്റ് 8

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമകുറ്റങ്ങൾക്ക് വധ ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ് പോക്സോ (ഭേദഗതി) ബിൽ ലോക്സഭ പാസാക്കിയത്- 2019 ആഗസ്റ്റ് 1

ജൂലൈ 30- ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരമർപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാംഗം- ഡോ.മുത്തുലക്ഷ്മി റെഡ്ഡി

ഐ. എ സ്. ആർ.ഒ- യുടെ പുതിയ ടെക്നിക്കൽ ലെയ്സൺ യുണിറ്റ് തുടങ്ങുന്നതെവിടെയാണ്- മോസ്കോ

ലോകബാങ്കിന്റെ പുതിയ ആഗോള ജി.ഡി.പി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 7

പ്രഥമ ഉമ്പായി സ്മാരക പുരസ്കാരത്തിന് അർഹയായത്- ഗായത്രി അശോകൻ

2019- ലെ സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരത്തിന് അർഹരായവർ- 

  • എസ്. രമേശൻ നായർ (കവിത)
  • സി.രാധാകൃഷ്ണൻ (സാഹിത്യം)
അടുത്തിടെ അന്തരിച്ച പാസ്‌വേർഡിന്റെ പിതാവ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ- ഫെർണാണ്ടോ കോർബറ്റോ

തമിഴ്നാട്ടിലെ തിരുനെൽവേലി വിഭജിച്ച് രൂപം നൽകിയ പുതിയ ജില്ല- തെങ്കാശി

ഡെന്മാർക്കിന്റെ പുതിയ പ്രധാനമന്ത്രി- മെറ്റി ഫ്രഡറിക്സൻ

തിരുനെല്ലൂർ പുരസ്കാരത്തിന് 2019- ൽ അർഹനായത്- പി.കെ.ഗോപി

അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്- കോഴിക്കോട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം- മധ്യപ്രദേശ്

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ ആകെ കടുവകളുടെ എണ്ണം- 2967 

  • (കേരളത്തിൽ 190)
രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത്- പെരിയാർ

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കാർഡ് കരസ്ഥമാക്കിയത്- ദലീല മുഹമ്മദ് (അമേരിക്ക)

2019- ലെ ഐഫോൺ ഫോട്ടോഗ്രാഫിയിൽ അന്താരാഷ്ട്ര തലത്തിൽ ഒന്നാമതെത്തിയ മലയാളി- ശ്രീകുമാർ കൃഷ്ണൻ

കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- രാജീവ് കുമാർ

ഏത് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പേരാണ് ലോക് സേവാ ഭവൻ എന്നാക്കി മാറ്റിയത്- ഒഡീഷ

2019- ലെ രമൺ മഗ്സസേ അവാർഡ് ലഭിച്ച ഇന്ത്യൻ മാധ്യമ പ്രവർത്തകൻ- രവീഷ് കുമാർ

ന്യൂഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ മുൻ എം.പി- എ.സമ്പത്ത്

2019- ലെ രമൺ മഗ്സസേ പുരസ്കാര ജേതാക്കൾ

  • കോ സൈ്വവിൻ (മ്യാൻമർ)
  • അൻഖാന നീല പെയ്ജിത് (തായ്ലൻഡ്)
  • റെയ്മർ ഡോ പുജന്റെ കബാബ് (ഫിലീപ്പിൻസ്)
  • രവീഷ്കുമാർ (ഇന്ത്യാ)
  • ജോങ് - കി കിം (ദക്ഷിണകൊറിയ)
ഐ.സി.സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സര വിജയി- ആസ്ത്രേലിയ

Wingsuit Skydive Jump നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേന പൈലറ്റ്- തരുൺ ചൗധരി

72 വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത പാകിസ്ഥാനിലെ ക്ഷേത്രം- Shawala Teja Singh ക്ഷേത്രം

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ പരിശീലകനായി നിയമിതനായത്- ബിനോ ജോർജ്

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത്- കണ്ണൂർ

ചന്ദ്രയാൻ II- ലെ ഏത് ക്യാമറ വഴി എടുത്ത ഭൂമിയുടെ ചിത്രങ്ങൾ ആണ് ലഭ്യമായത്- L 14

കടൽമാർഗം അനധികൃതമായി ഇന്ത്യയിൽ കടന്നതിന് പിടിയിലായ മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ്- അഹമ്മദ് അദീബ് അബ്ദുൾ ഗഫൂർ

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 8 മാസം വിലക്ക് ലഭിച്ച ഇന്ത്യൻ അണ്ടർ 19 താരം- പൃഥി ഷാ

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് 2019- ൽ വേദിയാകുന്നത് - കണ്ണൂർ

No comments:

Post a Comment