Sunday, 29 September 2019

Current Affairs- 30/09/2019

പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നേടിയത്- ബജ്രംഗ് പൂനിയ (ഗുസ്തി), ദീപ മാലിക് (പാരാലിംപിക്സ്) 

യൂറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുളള യുവേഫ പുരസ്കാരത്തിനർഹനായത്- വിർജിൽ വാൻ ദയ്ക്ക് (ലിവർപൂൾ ഡിഫൻഡറാണ്)
  • മികച്ച വനിതാ താരം- ലുസി ബ്രാൺസ് 
ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം 
  • (തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്) 
ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- പി.കെ. സിൻഹ 

അതിർത്തി രക്ഷാസനയുടെ (ബി.എസ്.എഫ്.) ഡയറക്ടർ ജനറലായി സ്ഥാനമേറ്റ ഐ.പി.എസ്. ഓഫീസർ- വിവക്കുമാർ ജാഹ്രി 

പി. ഭാസ്കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മിസ്. കുമാരി പുരസ്കാരം നേടിയ നടി- പാർവതി തിരുവോത്ത് 

കളളപ്പണ നിരോധന ടൈബുണൽ അദ്ധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് സുനിൽ കൗർ 

കണക്കിൽപെടാത്ത സമ്പാദ്യം കണ്ടെത്തിയ കേസിൽ അറസ്റ്റിലായ കർണ്ണാടകത്തിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായിരുന്ന വ്യക്തി- ഡി.കെ. ശിവകുമാർ 

കാറോട്ടത്തിൽ ലോകത്തിലെ വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെ അന്തരിച്ച യു.എസ്. റേസ് കാർ ഡ്രൈവറും ടെലിവിഷൻ അവതാരകയുമായ വ്യക്തി- ജെസി കോംസ്

ദ്രോണാചാര്യ അവാർഡ് 2019 
  • മൊഹിന്ദർ സിങ് ധില്ലൻ (അത്‌ലറ്റിക്സ്)
  • യു. വിമൽ കുമാർ (ബാഡ്മിന്റൻ)  
  • സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്)  
  • മെർബൻ പട്ടേൽ (ഹോക്കി)
  • സന്ദീപ് ഗുപ്ത (ടേബിൾ ടെന്നീസ്)  
  • രംബീർ സിങ് ഘോക്കർ (കബഡി)

യു.എ.ഇ- യിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- പവൻ കപൂർ 

കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ടോം ജോസ്

ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുളള ആജീവനാന്ത പുരസ്കാരമായ ജാഫ് അന്താരാഷ്ട്ര പുരസ്കാരത്തിനർഹനായത്- വി.കെ. ജോസഫ് (ചലച്ചിത്രനിരൂപകൻ)

പുതിയ കരസേന ഉപമേധാവിയായി ചുമതലയേറ്റത്- ലെഫ്. ജനറൽ മുകുന്ദ് നർവാൻ 

ഈയിടെ പ്രതിരോധം, വ്യോമ, സമുദ്ര വാർത്താവിനിമയ സംവിധാനങ്ങൾ, ഊർജ്ജം, പ്രകൃതിവാതകം, പെട്രോളിയം വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനായി ഇന്ത്യ 15 കരാറുകൾ ഒപ്പുവച്ചത് ഏത് രാജ്യവുമായിട്ടാണ്- റഷ്യ  

മൂന്നരപതിറ്റാണ്ടിലേറെ സിംബാബ്വേയെ നയിച്ച ഈയിടെ അന്തരിച്ച മുൻ പ്രസിഡന്റ്- റോബർട്ട് മുഗാബേ 
  • (1980- ൽ സ്വാതന്ത്ര്യാനന്തര സിംബാബ്വേയിൽ അധികാരമേറ്റ മുഗാബേ 2017- വരെ പ്രസിഡന്റായി തുടർന്നു) 
ചൈനയിൽ നടന്ന ലോക പോലീസ് ആൻഡ് ഫയർ - ഗെയിംസ് നീന്തലിൽ ആറു സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ വ്യക്തി- സജൻ പ്രകാശ് 


2016- ൽ രൂപം കൊണ്ട് മലയാള പുരസ്കാര സമിതി ഏർപ്പെടുത്തിയ മികച്ച സിനിമയ്ക്കുളള മലയാള പുരസ്കാരം ലഭിച്ചത്- ഉയരെ 
  • മികച്ച സംവിധായകൻ- അലി അഹമ്മദ് 
  • മികച്ച നടൻ- സിദ്ദിഖ് 
  • മികച്ച നടി- അനുശ്രീ  
ഭിന്നശേഷിക്കാരുടെ ലോക ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം നേടിയത്- ഇന്ത്യ


വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന മിയാൻദാദിന്റെ 24- വർഷം പഴക്കമുളള റെക്കോർഡ് മറികടന്ന ക്രിക്കറ്റ് താരം- വിരാട് കോലി

 ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം നേടിയ സംഗീതജ്ഞൻ- ആയാംകുടി മണി 

ഈയിടെ സിംഗപ്പൂർ രാജ്യാന്തര വാണിജ്യ കോടതി (എസ്.ഐ.സി.സി.) ജഡ്ജിയായി ചുമതലയേറ്റ മുൻ സുപ്രീം കോടതി ജഡ്ജി- ജസ്റ്റിസ് എ.കെ. സിക്രി 

സംഗീതപരിപാടി അവതരണത്തിനിടയിലുളള കരിമരുന്നു പ്രയോഗത്തിനിടെ സംഭവിച്ച അപകടത്തിൽ മരണമടഞ്ഞ സ്പാനിഷ് പോപ്പ് ഗായിക- യൊവാന സായിൻസ് ഗാർസ്യ 
  • (മാഡ്രിഡിലെ ലസ് ബെർലാനസിൽ ആയിരത്തിൽപ്പരം സംഗീതാസ്വാദകരുടെ മുമ്പിൽ തന്റെ സൂപ്പർ ഹോളിവുഡ് ഓർക്കസ്ട്ര സംഘത്തിനൊപ്പം പരിപാടി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം) 
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബില്ലിന് ഓഗസ്റ്റ് രണ്ടിന് രാജ്യസഭ അംഗീകാരം നൽകി


  • മുത്തലാഖ് നിരോധന ബില്ലിന് 2019 ആഗസ്ത്- 1 മുതൽ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. 
  • 2018 സെപ്തംബർ- 1 മുതൽ (ഒർഡിനൻസ് തീയതി മുതൽ) ബില്ലിന് മുൻകാല പ്രാബല്യമുണ്ട്.
ധ്യാൻചന്ദ് പുരസ്കാരം. 
  • മനോജ് കുമാർ (ഗുസ്തി)  
  • ലാൽറേംസംഗാ (അമ്പെയ്ത്)  
  • അരൂപ് ബസക്ക് (ടേബിൾ ടെന്നീസ്) 
  • നിട്ടേൻ കിർട്ടാനെ (ടെന്നീസ്) 
  • മാനുവൽ ഫ്രെഡറിക് (ഹോക്കി)
കഥകളിയിലെ പച്ചവേഷത്തിലും കത്തിവേഷത്തിലും ഒരു പോലെ തിളങ്ങാൻ കഴിവുണ്ടായിരുന്ന ഈയിടെ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ 


ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് എവിടേയ്ക്കാണ് മാറ്റുന്നത്- ബോർണിയ ദ്വീപിലെ കാളിമാന്റൻ നഗരം (വെളളപ്പൊക്ക ഭീഷണിയാലാണ് തലസ്ഥാനം മാറ്റുന്നത്)

സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്- ഇന്ദ്രൻസ് 
  • (ഡോ. ബിജു സംവിധാനം ചെയ്തു വെയിൽ മരങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം)
2019- ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Sg SAIFF) മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ- ഇന്ദ്രൻസ് 
  • (ചിത്രം- വെയിൽ മര ങ്ങൾ)
ജസ്റ്റിസ് ജി.ടി. നാനാവതി (Nanavathi)- യുടെ ഏകാംഗ കമ്മിഷൻ അന്വേഷിച്ചത് ഏത് കലാപത്തെ പ്പറ്റിയാണ്- 1984- ലെ സിഖ് വിരുദ്ധ കലാപം


ആറന്മുള ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾ അറിയപ്പെടുന്ന പേര്- പള്ളിയോടങ്ങൾ

അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്ക് (Face book) സ്വന്തമായി അവതരിപ്പി ക്കുന്ന ക്രിപ്റ്റോ കറൻസിയുടെ പേര്- ലിബ്ര (Libra)

ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയ (ഫിറോസ് ഷാ കോട ഗ്രൗണ്ട്) ത്തിലെ ഒരു സ്റ്റാൻഡിന് ഏത് ക്രിക്കറ്റ് താരത്തിൻറ പേരാണ് നൽകിയിട്ടുള്ളത്- വിരാട് കോലി

നെതർലൻഡ്സിലെ ഇന്ത്യൻ അംബാസിഡർ മലയാളിയാണ്. പേര്- വേണു രാജാമണി

ചെന്നെ തുറമുഖത്തെയും ഒരു റഷ്യൻ തുറമുഖ നഗരത്തെയും ബന്ധിപ്പിക്കുന്ന സമഗ്ര കപ്പൽ പ്പാതയ്ക്കായുള്ള രൂപരേഖ സംബന്ധിച്ച് അടുത്തിടെ ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രതീര ത്തുള്ള ഒരു നഗരം കൂടിയാണിത്. പേര്- വാഡി വോസ് സ്റ്റോക്ക് (Vladi vostok)

സൈബർ കുറ്റകൃത്യങ്ങൾക്കെതി രേയുള്ള ബോധവത്കരണത്തിൻറ ഭാഗമായി കേരളാ പോലീസിന്റെ സൈബർ വിഭാഗം അവതരിപ്പിക്കുന്ന അനിമേഷൻ കഥാപാത്രത്തിൻറെ പേര്- പ്രൊഫസർ പോയൻറർ (Prof. Pointer)

പാകിസ്താൻറ ഔദ്യോഗിക ടെലിവിഷൻ ചാനൽ- പി.ടി.വി. (Pakistan Television Corporation)

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക കൂട്ടായ് മയാണ് 28 അംഗ യൂറോപ്യൻ യൂണിയൻ. ഇത് രൂപംകൊണ്ടത്- 1993 നവംബർ 1

പേരിനൊപ്പം കുടുംബപ്പേര് ആദ്യ മെഴുതുന്ന രീതി പിന്തുടരാൻ ഒരു ഏഷ്യൻ രാജ്യം ഈയിടെ തീരുമാനിച്ചു. രാജ്യം- ജപ്പാൻ

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് 1947 ഓഗ സ്റ്റ് 27- ന് പ്രവർത്തനമാരംഭിച്ച പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI). പി.ടി.ഐ.യുടെ പുതിയ ചെയമാൻ- വിജയ് കുമാർ ചോപ്ര (Vijay Kumar Chopra)

ഇന്ത്യൻ വംശജകൂടിയായ ബ്രിട്ടനിലെ ഇപ്പോഴത്തെ ആഭ്യന്തര സെക്രട്ടറി- പ്രീതി പട്ടേൽ (Priti Patel)

ചന്ദ്രയാൻ 2 പദ്ധതിയുടെ ആകെ ചെലവ് എത്ര രൂപയാണ്- 978 കോടി രൂപ.

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണത്തിന് നിയമ സാധുത നൽകാൻ കേരള സർക്കാർ ഓർഡിനൻസ് പുറത്തിറക്കാൻ തീരുമാനിച്ചു. ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ ഏകീകരണം- ഡോ. എം.എ.ഖാദർ കമ്മിറ്റി

2019- ലെ യു.എസ്. ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ്, പുരുഷവിഭാഗം സിംഗിൾസ് കിരീടങ്ങൾ നേടിയത്- 
  • ബിയാൻക ആൻഡ്രസ്ക (Bianca Andrescue, കാനഡ), 
  • റാഫേൽ നഡാൽ (Rafael Nadal, സ്പെയിൻ)
"ദ ഹിന്ദു വേ: ആൻ ഇൻഡക്ഷൻ ടു ഹിന്ദുയിസം' (The Hindu way: An Introduction to Hinduism) എന്ന കൃതി രചിച്ചത്-  ശശി തരൂർ

No comments:

Post a Comment