Tuesday, 22 October 2019

Current Affairs- 22/10/2019

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യപ്പെട്ട വ്യക്തി- Justice Sharad Arvind Bobde 

അടുത്തിടെ ശൂന്യാകാശത്ത് ആദ്യമായി all female space walk നടത്തി ചരിത്രത്തിൽ ഇടം നേടിയ വനിതകൾ- Christina Koch, Jessica Meir 
  • NASA- യിൽ നിന്നുള്ള ബഹിരാകാശ യാത്രികരാണ്
അടുത്തിടെ ആൻഡമാൻ  നിക്കോബാറിൽ ഇന്ത്യൻ പ്രതിരോധ സേനകൾ സംയുക്തമായി നടത്തിയ സൈനികാഭ്യാസം- DANX - 19  

ഒൻപത് ലക്ഷം കോടി വിപണി മൂല്യം കടന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറിയത്- Reliance Industries Limited

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് 47-ാമത് അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- Venezuela

അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വേഗമേറിയ ഉറുമ്പ്- Sahara Silver Ant 

ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ആദ്യമായി ഇടപാടുകൾ നടത്തിയ ഐക്യരാഷ്ട്രസഭയുടെ സംഘടന- UNICEF

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ ശേഷിയുള്ള പോർവിമാനമാണ് റഫാൽ. 36 വിമാനങ്ങളിൽ ആദ്യത്തത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഈയ്യിടെ ഏറ്റുവാങ്ങി. ഫ്രഞ്ചു ഭാഷയിൽ റഫാലിൻ (Rafale) അർഥം- കാറ്റിൻറെ പ്രവാഹം

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ (Jupiter) പിന്തള്ളി ശനി (Saturn) ഒന്നാമതെത്തി. ലോസ് ആഞ്ജലിസിലെ യൂണി വേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ (U.C.L.A.) ഗവേഷകർ നടത്തിയ കണ്ടെത്തൽപ്രകാരം വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളുടെ എണ്ണം എത്രയാണ്- ശനി-82, വ്യാഴം-79. 

രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സർവീസിൻറ ഉദ്ഘാടനം ലഖ്നൗവിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. ആറുമണിക്കൂർ 15 മിനിറ്റു കൊണ്ട് ട്രെയിൻ ലഖ്നൗവിൽ നിന്ന് ന്യൂഡൽഹിയിലെത്തും. വണ്ടി വൈകുന്നതനുസരിച്ച് യാത്രക്കാർക്ക് മണിക്കൂറിന് 100 രൂപ മുതൽ നഷ്ട പരിഹാരം , 26 ലക്ഷത്തിൻറെ ഇൻഷുറൻസ് എന്നിവ നടത്തിപ്പുകാരായ ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീവണ്ടിയുടെ പേരെന്ത്- തേജസ് എക്സ്പ്രസ്  

സ്കൂൾ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറുവർഷത്തിനിടെ 500 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ പേര്- സ്റ്റാർസ് 
  • (Strengthening Teaching-Learning and Result for States) 
കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിക്ക് മുന്നിലെ കൽക്കുരിശിൽ ആലാത്ത് (വടം) കെട്ടിയതിൽ പിടിച്ച് ആയിരക്കണക്കിന് യാക്കോബായ വിശ്വാസികൾ ഈയ്യിടെ രണ്ടാം കൂനൻ കുരിശ് സത്യപ്രഖ്യാപനം നടത്തി. കേരള ക്രൈസ്തവ ചരിത്രത്തിൽ മട്ടാഞ്ചേരിയിൽ പോർച്ചുഗീസ് വാഴ്ചക്കാലത്ത് നടന്ന ഒന്നാം കൂനൻ കുരിശു പ്രതിജ്ഞ (Loonan Cross Oath) എന്നായിരുന്നു- 1653 ജനുവരി 3 

ഇപ്പോഴത്തെ പോർച്ചുഗൽ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ബന്ധവുമുണ്ട്. ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കുടിയേറിയ കുടുംബത്തിൽ 1961-ലാണ് അദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിൻറെ പേര്- അൻറാണിയോ കോസ്റ്റ (Antonio Costa) 

മോട്ടോർ വാഹനങ്ങളിൽ നിന്ന് പുറംതള്ളപ്പെടുന്ന വിഷ് വാതകങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ  മലിനീകരണം ലഘൂകരിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പ്രത്യേക ഇന്ധനം ലഭ്യമാക്കിത്തുടങ്ങുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിക്കുകയുണ്ടായി. ഇന്ധനത്തിൻറെ പേര്- ബി.എസ്. (BharatStage)-6 

അർബുദചികിത്സയിൽ വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തത്തിനാണ് 2019-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം. 6.5 കോടിരൂപയോളം മൂല്യമുള്ള ഈ സമ്മാനം ലഭിച്ച മൂന്ന് പേർ ആരൊക്കെയാണ്- വില്യം കീലിൻ, ഗ്രെഗ് സമെൻസ്, പിറ്റർ റാങ്ക്ലിഫ്

ലോക തപാൽദിനം ഒക്ടോബർ 9-നായിരുന്നു. എന്തുകൊണ്ടാണ് ദിനാചരണത്തിന് ഈ ദിനം തിരഞ്ഞെടുത്തത്- 1874 ഒക്ടോബർ 9- നാണ് സ്വിറ്റ്സർലൻഡിൻറെ തലസ്ഥാനമായ ബേണിൽ യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ രൂപംകൊണ്ടത്. 

ഇന്ത്യയിൽ ദേശീയ തപാൽദിനം ആചരിക്കുന്നതെന്ന്- ഒക്ടോബർ 10 

2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചതാർക്കൊക്കെ- ദിദിയെ ക്യോലോ, മെക്കൽ മേയർ, ജെയിംസ് പിമ്പിൾസ് 

സമാധാന സമ്മാനമൊഴികെയുള്ള നോബൽ പുരസ്കാരങ്ങൾ ഡിസംബർ 10- ന് സ്വീഡൻ തലസ്ഥാനമായ സ്റ്റാക്ക് ഹാമിൽ വെച്ചാണ് സമ്മാനിക്കുന്നത്. എന്താണ് ഡിസംബർ 10- ൻറ പ്രാധാന്യം- സമ്മാനം ഏർപ്പെടുത്തിയ ആൽ ഫ്രഡ് നോബലിന്റെ ചരമദിനം.

ഇന്ത്യൻ വ്യോമസേനാ ദിനമാണ് ഒക്ടോബർ- 8. ഇത്തവണത്തത് എത്രാമത് വ്യോമസേനാദിനമാണ് (Air Force Day)- 87

രാജ്യത്ത് അഞ്ചുമുതൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികളിലെ വിളർച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോർട്ട്. ഏറ്റവും കൂടുതൽ വിളർച്ച കാണപ്പെടുന്ന സംസ്ഥാനം- മധ്യപ്രദേശ് 

ഇത്തവണത്തെ  രസതന്ത്ര നൊബേൽ നേടിയ ത്രിമൂർത്തികളാണ് ജോൺ ഗുഡിനഫ്, സ്റ്റാൻ ലി വിറ്റിങ്ഹാം , അകിര യോഷിനോ എന്നിവർ ഇതിൽ യു.എസ്. ശാസ്ത്രജ്ഞനായ ജോൺഗൂഡി നഫിന് (John Goodenough) ഒരു സവിശേഷതയുണ്ട്. എന്താണത്- നൊബൽ സമ്മാനം നടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് 97- കാരനായ ഗൂഡിനഫ്

മോഷണശ്രമം തത്സമയം  കണ്ടെത്താനുള്ള സമ്പ്രദായം ഇന്ത്യയിലാദ്യമായി കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നു. മോഷണം നടന്നാൽ മൂന്നുമുതൽ ഏഴ് സെ ക്കൻഡുകൾക്കുള്ളിൽ പോലീസ് ആസ്ഥാനത്തെ കൺട്രോൾറൂമിൽ മുന്നറിയിപ്പും വീഡിയോദൃശ്യവും ലഭിക്കുന്ന സംവിധാനമാണിത്. ഇതിൻറെ പേര്- സി.ഐ.എം.എ സ്. 
  • (Central Intrusion Monitoring System)
2018- ലെ നൊബേൽ സാഹിത്യ സമ്മാനം ലഭിച്ചത് പോളണ്ടുകാരിയായ ഓൾഗ ടോകാർട് ചുകിന്. നൊബേൽ സാഹിത്യ സമ്മാനം ലഭിച്ച എത്രാമത്തെ വനിതയാണ് ഇവർ- 15-ാമത്ത

2019- ലെ നൊബേൽ സാഹിത്യ സമ്മാനം നേടിയ പീറ്റർ ഹാൻഡ്
കെ ഏത് രാജ്യക്കാരനാണ്- ഓസ്‌ട്രിയ

പാശ്ചാത്യ വാദ്യോപകരണമായ സാക്സഫോണിൽ കർണാടക സംഗീതവിസ്മയം തീർത്ത സംഗീതജ്ഞൻ ഈയിടെ അന്തരിച്ചു. പേര്- കദ്രി ഗോപാൽനാഥ് 

ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഇത്തവണ നേടിയത്- ചണ്ഡിപ്രസാദ് ഭട്ട് (ChandiPrasad Bhatt)

വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മറിയം ത്രേസ്യ ജനിച്ചത് 1876 ഏപ്രിൽ 26- ന് തൃശ്ശൂർ ജില്ലയിലെ മാളയിൽ. വിശുദ്ധ പദവിയിലെത്തുന്ന എത്രാമത്തെ മലയാളിയാണ് മറിയം ത്രേസ്യ- നാലാമത്ത 

ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം ഇക്കുറിയും നിലനിർത്തിയിട്ടുള്ളത്- മുകേഷ് അംബാനി

ആദ്യ ഇന്തോ-ചൈന അനൗപചാരിക ഉച്ചകോടി നടന്നത് 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിലാണ്. രണ്ടാമത് ഉച്ചകോടി തമിഴ്നാട്ടിലെ തുറമുഖനഗരമായ മഹാബലിപുരത്ത്. മാമല്ലപുരം (Mamallapuram) എന്ന് മുൻപറിയപ്പെട്ട മഹാബലിപുരം സ്ഥാപിച്ചത് 'മഹാമല്ല'നെന്ന ബിരുദം സ്വീകരിച്ച ഒരു പല്ലവ രാജാവാണ്. പേര്- നരസിംഹവർമൻ 

ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും ഉച്ചകോടിക്കിടെ മഹാബലിപുരത്തെ ഒരു വലിയ കരിങ്കൽശില്പം വീക്ഷിക്കുകയുണ്ടായി. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അർജുനൻ തപസ്സാണ് ഈ ശില്പത്തിലുള്ളത്. പല്ലവകാലത്തെ ഈ നിർമിതിയുടെ പേര്-  അർജുനതപസ്സ്

No comments:

Post a Comment