സ്തീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'Bharat Ki Laxmi' പദ്ധതിയുടെ ബാന്റ് അംബാസിഡറായി നിയമിതരായവർ- പി.വി.സിന്ധു, ദീപിക പദുകോൺ
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം- Shafali Verma (15 വയസ്)
2019 ഒക്ടോബറിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മാൻ ഒഫ് ദ സീരിസ്- രോഹിത് ശർമ്മ
- (പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി)
2019- ലെ Vibrant Gujarat Global Summit- ൽ പങ്കെടുത്ത ഉസ്ബ ക്കിസ്ഥാൻ പ്രസിഡന്റ്- Shavkat Mirziyoyev
2019 ഒക്ടോബറിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം കൂനൻ കുരിശ് സത്യം എന്നവകാശപ്പെടുന്ന വിശ്വാസ കൂട്ടായ്മ നടന്ന സ്ഥലം- കോതമംഗലം
കേരളത്തിന്റെ Micro level map രൂപീകരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- Mapathon Keralam
National Crime Records Bureau (NCRB) പുറത്തുവിട്ട Crime in India 2017- ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വനിതകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടന്ന സംസ്ഥാനം- ഉത്തർപ്രദേശ്
തായ്ലന്റ് സർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി KHON Ramlila കലാരൂപത്തിന് Training and Performance Programme ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- (തായ്ലന്റിലെ ഒരു കലാരൂപമാണ് KIION Ramlila)
2019- ഒക്ടോബറിൽ, ആരോഗ്യ-ടൂറിസം മേഖലകളുടെ സഹകരണത്തിന് കേരളവുമായി കരാറിലേർപ്പെടാൻ തീരുമാനിച്ച രാജ്യം- അയർലന്റ്
2019 ഒക്ടോബറിൽ, Colonel Chewang Rinchen Setu Bridge നിലവിൽ വന്നത്- ലഡാക്ക്
- (ഷ്യോക്ക് നദി, ഉദ്ഘാടനം- രാജ്നാഥ് സിംഗ്)
ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- ശ്രീലങ്ക
2019 ഒക്ടോബറിൽ, ഇന്ത്യൻ ആർമി നടത്തിയ Sudarshan Chakra Vahini war exercise- ന്റെ വേദി- ജയ്സാൽമീർ (രാജസ്ഥാൻ)
കേരളത്തിലെ ആദ്യ മിൽക്ക് ATM സ്ഥാപിച്ചതെവിടെ- ആറ്റിങ്ങൽ (തിരുവനന്തപുരം)
ഗ്ലാസ്ഗോ സർവ്വകലാശാല ഇന്ത്യയിലെ ഏത്
സർവ്വകലാശാലയുമായി ചേർന്നാണ് Hand Washing Robot ആയ 'Pepe' വികസിപ്പിച്ചെടുത്തത്- അമൃത വിശ്വവിദ്യാപീഠം
നൈജീരിയയിലെ ലാഗോസിൽ നടന്ന ITF Women's Tennis Tournament-ൽ കിരീടം നേടിയ ഇന്ത്യൻ താരം- Riya Bhati
കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിന്റെ ലെഫ്റ്റനന്റ് ഗവർണറായി ചുമതലയേൽക്കുന്നതാര്- സത്യപാൽ മാലിക്ക്
ഇന്ത്യയിൽ പൾസ് പോളിയോ പ്രോഗ്രാമിന്റെ എത്രാമത് വാർഷികമാണ് 2019 ഒക്ടോബറിൽ ആഘോഷിക്കുന്നത്- 25-ാമത്
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ 'Bharat Ki Laxmi' മൂവ്മെന്റിന്റെ അംബാസിഡർമാരായി തെരഞ്ഞെടുത്തത്- ദീപികാ പദുക്കോൺ, പി.വി. സിന്ധു
ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്-ജസ്റ്റിസ്. എസ്.എ. ബോബ്ഡെ
സ്ത്രീകൾ മാത്രമായുള്ള ആദ്യ ബഹിരാകാശ നടത്തം ഏതൊക്കെ ബഹിരാകാശ സഞ്ചാരികളാണ് നടത്തിയത്- ജെസീക്ക മെയ്മർ, ക്രിസ്റ്റീന കൊക്ക്
മൈൻഡ് മാസ്റ്റർ- വിന്നിങ് ലൈസൻസ് ഫ്രം എ ചാമ്പ്യൻസ് ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്- വിശ്വനാഥൻ ആനന്ദ്
2019- ലെ ബുക്കർ പുരസ്കാരം ലഭിച്ചവർ-
- മാർഗരറ്റ് അറ്റ്വുഡ് (കാനഡ)
- ബെർണാഡിനെ എവരിസ്റ്റോ (ബ്രിട്ടൺ)
- ബുക്കർ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മാർഗരറ്റ് അറ്റ്വുഡ്
- ഗേൾ വുമൺ അതർ എന്ന പുസ്തകത്തിനാണ് എവരിസ്റ്റോയ്ക്ക് പുരസ്കാരത്തിന് അർഹയാക്കിയത്
- ദ ടെസ്റ്റ്മെന്റ്സ് എന്ന പുസ്തകത്തിനാണ് അറ്റ് വുഡിനെ പുരസ്കാരത്തിനർഹയാക്കിയത്
ലോക ഭക്ഷ്യദിനം (ഒക്ടോബർ 16) 2019- ലെ പ്രമേയം- Our actions are our future - Healthy diet for a #Zero hunger world
2019- ലെ സാമ്പത്തിക നോബൽ പുരസ്കാരത്തിന് അർഹരായവർ-
- അഭിജിത്ത് ബാനർജി (ഇന്ത്യൻ വംശജൻ)
- എസ്തേർ ദുഫ്ളോ
- മെക്കൽ ക്രമെർ
- അഭിജിത്ത് ബാനർജി ജനിച്ചത് മുംബൈയിലാണ്
- നോബൽ പുരസ്കാരം ലഭിക്കുന്ന 9-ാമത് ഇന്ത്യാക്കാരനാണ് അഭിജിത് ബാനർജി
- അമർത്യസെന്നിന് ശേഷം(1998) സാമ്പത്തിക നോബൽ പുരസ്കാരം ലഭിക്കുന്ന ഇന്ത്യാക്കാരൻ
- ആഗോളദാരിദ്ര നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാധിഷ്ടിത സമീപനമാണ് മൂവർക്കും പുരസ്കാരത്തിന് അർഹരാക്കിയത്
- നോബൽ പുരസ്കാരം നേടുന്ന ആറാമത്തെ ദമ്പതികളാണ് അഭിജിത് ബാനർജിയും എസ്തേർ ദുഫ്ളോയും
- സാമ്പത്തിക നോബൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എസ്തേർ ദുഫ്ളോ
ബി.സി.സി.ഐ. പ്രസിഡന്റായി നിയമിതനായത്- സൗരവ് ഗാംഗലി
- (ബി.സി.സി.ഐ സെക്രട്ടറി- ജയ് ഷാ)
വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ചുറി നേടിയ ആദ്യ മലയാളി താരം- സഞ്ജു സാംസൺ
കേരളത്തിൽ നിന്ന് വിശുദ്ധ പദവി ലഭിച്ച 4- ാമത്തെ വ്യക്തി- മറിയം ത്രേസ്യ
ടുണീഷ്യയുടെ പ്രസിഡന്റായി നിയമിതനായത്- Kais Saied
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- യുണൈറ്റഡ് കിങ്ഡം
ബി.സി.സി.ഐയുടെ ജോയിന്റ് സെക്രട്ടറിയായ മലയാളി- ജയേഷ് ജോർജ്ജ്
2018- ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പിന് അർഹരായവർ- നരിപ്പറ്റ നാരായണൻ നമ്പൂതിരി, കലാമണ്ഡലം പ്രഭാകര പൊതുവാൾ
2019- ലെ സമാധാന നോബൽ പുരസ്കാര ജേതാവ്- ആബി അഹമ്മദ് അലി (എത്യോപ്യൻ പ്രധാനമന്ത്രി)
- അയൽരാജ്യമായ എറിത്രിയയുമായി വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് ബഹുമതി
ദേശീയോദ്ഗ്രഥനത്തിനുള്ള 2019- ലെ ഇന്ദിരാഗാന്ധി പുര സ്കാരത്തിനർഹനായത്- ചണ്ഡീ പ്രസാദ് ഭട്ട്
Global Hunger Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 102
2018-19 ലെ ടോപ്സ്കോറർക്കുള്ള European Golden Shoe Award ലഭിച്ചത് ആർക്ക് - ലയണൽ മെസ്സി
No comments:
Post a Comment