ഇന്ത്യൻ പൗരത്വമുള്ളവരോ, ഇന്ത്യൻ വംശജരോ ആയ ഏതാനും പേർ നൊബേൽ സമ്മാനം നേടിയിട്ടുണ്ട്. ഇതിൽ എത്രാമത്തെ വ്യക്തിയാണ് അഭിജിത് ബാനർജി- ഒൻപത്
2019-ലെ നൊബേൽ ജേതാക്കളായ അഭിജിത് ബാനർജിക്കും പദ്‌നി എസ്തേർ ദുഫ്ളോയ്ക്കും (Esther Duflo) ഒരു അപൂർവ പ്രത്യേകതകൂ ടിയുണ്ട്. എന്താണത്- സാമ്പത്തിക നൊബേൽ നേടുന്ന ആദ്യ ദമ്പതിമാർ
അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ട ഒരു മലയാളി ഊന്നുവടികളുടെ സഹായത്താൽ ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതമായ കിളിമഞ്ജാരോ (Kilimanjaro)- യുടെ നെറുകയിലെത്തി. പേര്- നീരജ് ജോർജ് ബേബി
കർണാടക ഫോക് ലോർ അക്കാദമിയുടെ അധ്യക്ഷസ്ഥാനത്ത് ഇതാദ്യമായി ഒരു ട്രാൻസ്ജെൻഡർ നിയമിക്കപ്പെട്ടു. പേര്- മഞ്ജമ്മ ജോഗതി (Manjamma Jogati)
ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാൻ പോകുന്ന വ്യക്തി- എസ്.എ. ബോബ്ഡെ (Sharad Aravind Bobde)
രാജ്യത്തെ സൈനിക സ്കൂളുകളിൽ 2021-22 അധ്യായനവർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നല്ലാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. സെനിക സ്കൂൾ എന്ന ആശയം നടപ്പിലാക്കിയത് മലയാളികുടിയ ഒരു കേന്ദ്ര പ്രതിരോധമന്ത്രിയാണ്. പേര്- വി.കെ. കൃഷ്ണമേനോൻ
മഹാകവി വള്ളത്തോളിൻറ ജന്മ ദിനമായ ഒക്ടോബർ- 16 ഏത് ദിന മായി പ്രഖ്യാപിക്കാനിരിക്കുകയാണ് കേന്ദ്രസർക്കാർ- ദേശീയ കഥകളി ദിനം
ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സിൻ (IIA) ഡയറക്ടറായി ചുമതലയേറ്റ മലയാളി വനിത- അന്നപൂർണി സുബ്രഹ്മണ്യം (Annapurni Subramaniam)
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം ക്യാപ്റ്റൻ- വി മിഥുൻ
സ്വച്ഛ് ഭാരത് സർവ്വേ 2019 പ്രകാരം ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള റയിൽവേ സ്റ്റേഷൻ- ജയ്പൂർ
ലാലു പ്രസാദ് യാദവിന്റെ ജീവിതം പ്രമേയമാക്കി ഇറങ്ങുന്ന സിനിമ- ലാൽ ടെൻ
ബെൽജിയത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി- സോഫി വിൽമസ്
അർജന്റീനയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- ആൽബെർട്ടോ ഫെർണാണ്ടസ്
കേരളത്തിലെ ആദ്യ പൈതൃക ബീച്ചായി പ്രഖ്യാപിക്കുന്നത്- അഴീക്കോട് - മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
KILA- യുടെ മേൽനോട്ടത്തിൽ ഗുണമേന്മയ്ക്കുള്ള ആദ്യ ISO അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ഇരിങ്ങാലക്കുട
ടോകോ ഒളിംപിക്സിന്റെ ബോക്സിംഗ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- മേരി കോം
കേരള സർക്കാർ ജീവനക്കാർക്കായുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ- കെ മോഹൻദാസ്
മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം- കേരളം
ഇന്ത്യയിൽ നിലവിൽ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എത്ര വീതം- 28 സംസ്ഥാനം, 9 കേന്ദ്ര ഭരണ. പ്രദേശങ്ങൾ
2019 എഴുത്തച്ഛൻ പുരസ്കാര ജേതാവ്- ആനന്ദ് (പി. സച്ചിദാനന്ദൻ)
കേരള സർവ്വകലാശാലയുടെ 2019 ഒ.എൻ.വി പുരസ്കാരം ലഭിച്ചത്- ടി പദ്മനാഭൻ
2019 ദേശീയ ജൂനിയർ അത് ലറ്റിക്സ് വേദി- ഗുണ്ടൂർ (ആന്ധ്ര പ്രദേശ്)
2019- ൽ 150 മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിന്റെ ഭരണ സിരാകേന്ദ്രം- സെക്രട്ടേറിയറ്റ് (1869- ൽ പണിതു)
2019- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്- പി.സച്ചിദാനന്ദൻ (ആനന്ദ്)
3ാമത് Global Ayurveda Summit- ന് വേദിയാകുന്ന നഗരം- കൊച്ചി
2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- മഹ
- ( പേര് നൽകിയ രാജ്യം- ഒമാൻ )
കേരള സർവ്വകലാശാല ഏർപ്പെടുത്തിയ ഓ.എൻ.വി സാഹിത്യ പുരസ്കാരം 2019- ൽ ലഭിച്ചതാർക്ക്- ടി. പത്മനാഭൻ
ആദ്യത്തെ Indian Brain Atlas രൂപപ്പെടുത്തി എടുത്ത സ്ഥാപനം- International Institute of Information Technology, Hyderabad
ഇന്ത്യയിലാദ്യമായി Contract Faming നിയമം പാസ്സാക്കിയ സംസ്ഥാനം- തമിഴ്നാട്
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്തി ഷെയ്ഖ് ഹസീനയും മൂന്ന് പദ്ധതികളിലും 7 കരാറുകളിലും ഒപ്പുവച്ചു.
- (ഡൽഹിയിൽ വേൾഡ് എക്കണോ മിക് ഫോറം സംഘടിപ്പിച്ച ഇന്ത്യ എക്കണോമിക് ഫോറം പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ഹസീന)
സേവാ ട്രെയിൻ - ചെറു നഗരങ്ങളെയും വൻ നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സേവാ ട്രെയിൻ. തിരക്കുളള റൂട്ടുകളിലെ യാത്രാദുരിതം പരിഹരിക്കാനാണ് സേവാ ട്രെയിനുകൾ ഏർപ്പെടുത്തിയത്.
ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി മഹാബലിപുരത്ത് അവസാനിച്ചു. വ്യാപാരത്തിൽ സഹകരിക്കാൻ ഷിജിൻപിങ്ങ് - നരേന്ദ്രമോദി ചർച്ചയിൽ ധാരണയായി.
ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയും ഭാര്യ എസ് തേർ ദുഫ്ളോയും, അമേരിക്കക്കാരൻ മൈക്കൽ ക്രൈമറും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.
നോബൽ സമ്മാനം ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യാക്കാരനാണ് അഭിജിത്. സാമ്പത്തിക നൊബേൽ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ.
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ചണ്ഡീപ്രസാദ് ഭട്ടിന് ലഭിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ഗാന്ധിയനുമാണ് ചണ്ഡിപ്രസാദ് ഭട്ട്. ചിപ്കോ പ്രസ്ഥാനത്തിലും സജീവമായിരുന്നു.
ഈയിടെ ഇന്ത്യ സന്ദർശിച്ച നെതർലാന്റ്സ് രാജാവ്- വിലെം അലക്സാണ്ടർ
ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇത്തവണയും ഒന്നാം സ്ഥാനത്തെത്തി. ദേശീയതലത്തിൽ 26-ാം സ്ഥാനത്തുളള എം.എ. യൂസഫലി മലയാളികളിൽ ഒന്നാംസ്ഥാനം നിലനിർത്തി.
No comments:
Post a Comment