Saturday, 7 December 2019

Current Affairs- 09/12/2019

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിന് സമ്മാനിച്ച ഇന്ത്യൻ നിർമ്മിത കോസ്റ്റ് ഗാർഡ് കപ്പൽ- ICGS കാമ്യാബ് 

2019 ഡിസംബറിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ‘Madhu' എന്ന പേരിൽ e - learning mobile
application ആരംഭിച്ച സംസ്ഥാനം- ഒഡീഷ 

അടുത്തിടെ ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ച വ്യക്തി- മുഹമ്മദ് അനസ്

2019 ക്രിസ്റ്റഫർ മാർട്ടിൻ ജെങ്കിൻസ് സ്പിരിറ്റ്സ് ഓഫ് ക്രിക്കറ്റ് അവാർഡ് നേടിയ ടീം- ന്യൂസിലാന്റ്

ക്ലീൻ സ്റ്റേഷനുകൾക്ക് നൽകുന്ന കോച്ച് അവാർഡ് അടുത്തിടെ നേടിയ സിറ്റി പോലീസ്- ചെന്നൈ

റഷ്യയുമായി ചേർന്ന് ‘Power of Siberia’ എന്ന Cross border gas pipeline അടുത്തിടെ ഉദ്ഘാടനം ചെയ്ത രാജ്യം- ചൈന
  • കൽക്കരിയ്ക്ക് പകരം പ്രകൃതിവാതകം ഉപയോഗിക്കുന്നതിനായി റഷ്യയെയും ചൈനയെയും ഈ പദ്ധതി സഹായിക്കും
Economic Times ഏർപ്പെടുത്തിയ Life Time of Public Service Award നേടിയ വ്യക്തി- അരുൺ ജയ്റ്റ്ലി (മരണാനന്തര ബഹുമതി)  

അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ Dornier Surveillance aircraft പറത്തിയ ആദ്യ വനിത- ശിവാംഗി

പത്രപ്രവർത്തന രംഗത്തെ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചതാർക്ക്- എം.എസ്. മണി 

സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്ത്- ചെങ്കൽ (തിരുവനന്തപുരം) 

UNICEF- ന്റെ Humanitarian പുരസ്കാരം ലഭിച്ച ഇന്ത്യൻ
സിനിമാതാരം- പ്രിയങ്ക ചോപ്ര

രാജ്യത്തെ ആദ്യ Aqua lab നിലവിൽ വരുന്ന നഗരം- ഡെറാഡൂൺ   

2019- ലെ നാറ്റോ സമ്മേളനത്തിന് വേദിയായ നഗരം- ലണ്ടൻ 

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ- ഗിരീഷ് ചന്ദ്ര ചതുർവേദി

കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ച കേരളത്തിന്റെ ഇ- ഓട്ടോറിക്ഷ നീം ജി നിരത്തിലിറക്കി. 

ബാലാമണിയമ്മ പുരസ്കാരം ടി പദ്മനാഭന്. കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരവും ഇദ്ദേഹത്തിനാണ്. . 

കാശ്മീരിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പ്രമേയമാക്കി മാധുരി വിജയ് എഴുതിയ ആദ്യനോവൽ ദ ഫാർ ഫീൽഡിന് ഈ വർഷത്തെ ജെ.സി.ബി. സാഹിത്യപുരസ്കാരം. 

ടാറ്റ ലിറ്ററേച്ചർ ലൈവ് നൽകുന്ന പോയറ്റ് ലോറിയറ്റ് പുരസ്കാരം നേടിയത്- കവി സച്ചിദാനന്ദൻ. 

ആമസോൺ കാടുകളുടെ രക്ഷകൻ പൗലോപൗലിനോ ഗ്വാജരാരയെ മരംവെട്ടുകാർ വെടിവച്ചുകൊന്നു. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി ഗ്വാജരാര വിഭാഗത്തിലുള്ള തനത് വംശജർ രൂപീകരിച്ച 'ഗാർഡിയൻസ് ഓഫ് ദ് ഫോറസ്റ്റ്സ്' എന്ന സംഘടനയിലെ പ്ര വർത്തകനാണ്.

അമൃതാ വിശ്വവിദ്യാപീഠത്തിന് ലോക സർവകലാശാല റാങ്കിങ്ങിൽ ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകളിൽ ഒന്നാംസ്ഥാനം. .  

അയോധ്യകേസിൽ സുപ്രീം കോടതി വിധി തർക്കസ്ഥലം രാമക്ഷേത്രത്തിന്, മസ്ജിദിനായി പകരം സ്ഥലം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി ഐകകണ്ഠംo.  

രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ അവാർഡ് പെരിയാർ കടുവാ സങ്കേതത്തിന്. പെരിയാർ ടൈഗർ റിസർവും മഹാരാഷ്ട്രയിലെ പെഞ്ച്  കടുവാ സങ്കേതവും ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു. 

കർതാർപൂർ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സിഖ് തീർത്ഥാടനകേന്ദ്രമാണ് പാകിസ്ഥാനിലെ കർതാർപൂർ. പഞ്ചാബിലെ ഗുർദാസ്പൂരിൽ ദേര ബാബ നാനാക്കിൽ നിന്ന് പാകിസ്ഥാനിലെ കർതാർപൂരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റർ വരുന്ന ഇടനാഴി. പാകിസ്ഥാൻ ഭാഗത്ത് ഇടനാഴി ഉദ്ഘാടനം ചെയ്തത് അവിടത്തെ പ്രധാനമന്ത്രിയായ ഇമ്രാൻഖാനാണ്. 

ബോളീവിയൻ പ്രസിഡന്റ് ഇവോ മൊറലിസ് രാജി വച്ചു. വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ ബോളീവിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെയാണ് രാജിവച്ചത്. 

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവതിക്ഷേത്രത്തിലെ മഹാശിവലിംഗം ഭക്തർക്കായി തുറന്നുകൊടുത്തു. ഏഷ്യയിലെ ഏറ്റവും വലുതും വിസ്തൃതിയുള്ളതുമായ മഹാശിവലിംഗമാണ് ചെങ്കൽ ക്ഷേത്രത്തിൽ പണിതീർത്തിരിക്കുന്നത്.  

റൗലഖലാഫ് ഫിനാൻഷ്യൽ ടൈംസിന്റെ ആദ്യ വനിതാ പ്രതാധിപരാകും. 131 വർഷത്തെ പത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഈ കസേരയിലേക്ക് ഒരു വനിത എത്തു ന്നത്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതു സ്ഥാപനമാണെന്നും അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും പരമോന്നത നീതിപീഠം വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചാണ് 2010- ലെ ഡൽഹി ഹൈക്കോടതി വിധി ശരിവച്ചത്. 

പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കാട്ടാക്കട മാറി. ലോകശ്രദ്ധ ആകർഷിച്ച "വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' എന്ന ജലസുരക്ഷ പദ്ധതിയുടെ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിച്ചത്. 

ശ്രീലങ്കൻ പ്രസിഡന്റായി ഗോതാബയ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി സ്ഥാനാർത്ഥിയായ സജിത് പ്രേമദാസായിരുന്നു പ്രധാന എതിരാളി. 

ഇന്ദിരാഗാന്ധി സമാധാനപുരസ്കാരം ഡേവിഡ് ആറ്റൻബറോയ്ക്ക്. പ്രമുഖ പ്രകൃതി ശാസ്ത്ര വിദഗ്ദനും ടെലിവിഷൻ അവതാരകനുമാണ് ഇദ്ദേഹം.  

ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികം നവംബർ 26- ന് ആചരിച്ചു. ഈ ദിവസത്തെ ഭരണഘടനാ ദിനം അല്ലെങ്കിൽ സംവിധാൻ ദിവസ് എന്ന പേരിൽ അറിയപ്പെടുന്നു.  

ഉത്തർപ്രദേശിൽ ഇട്ടാവ ലയൺ സഫാരി പാർക്ക് ഉദ്ഘാടനം ചെയ്തു. 

നാഷണൽ ട്രൈബൽ ക്രാഫ്റ്റ് മേള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തു. 

ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം രാജ്യത്ത് 250 വിക്കറ്റെടുക്കുന്ന മൂന്നാമത്തെ ഇന്ത്യാക്കാരനായി ആർ. അശ്വിൻ. നാട്ടിലെ 42 -ാം ടെസ്മിലാണ് നേട്ടം. ഇതിന് മുൻപ് അനിൽ കുംബ്ലെ, ഹർഭജൻ സിങ് എന്നിവർ 250 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.  

യൂണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനെസേഷൻ (ആസ്ഥാനം സ്പെയിനിലെ മാഡ്രിഡ്) മേധാവിയായി നിയമിതനായ വ്യക്തി- സുമൻ ബില്ല (കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്). 

നവംബർ 26 ദേശീയ ക്ഷീര ദിനമായി ആചരിച്ചു (ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗ്ഗീസ് കുര്യന്റെ 98-ാം - ജന്മവാർഷിക ദിനമാണ്) 

2020- ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷ ന്റെ (എസ്.സി.ഒ.) യൂത്ത് സയന്റിസ്റ്റ് ആൻഡ് ഇന്നൊവേറ്റേഴ്സ് ഫോറത്തിന് ഇന്ത്യ അതിഥേയത്വം വഹിക്കും. 

അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി ഉൾപ്പെടുത്തി ഇന്ത്യയുടെ ഭൂപടം പരിഷ്കരിച്ചു.  

അമേരിക്കയിൽ നിന്ന് എം.കെ. 45 നാവിക തോക്കുകൾ വാങ്ങുവാൻ ഇന്ത്യ കരാർ ഒപ്പിട്ടു. 

ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ലഫ്റ്റനന്റ് ശിവാഗ്നി ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്.

'Climate Emergency' എന്ന വാക്കിനെ ഓക്സ്ഫോർഡ് ഡിക്ഷണറി 2019- ലെ വേഡ് ഓഫ് ദി ഇയർ ആയി തെര ഞെഞ്ഞെടുത്തു.

No comments:

Post a Comment