Sunday, 15 December 2019

Current Affairs- 15/12/2019

ഫോബ്സ് മാസിക അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ 100 കരുത്തരായ വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ വനിതകൾ- നിർമല സീതാരാമൻ (കേന്ദ്രധനകാര്യ മന്ത്രി- 34-ാം സ്ഥാനം) 
  • രോഷ്നി മൽഹോത (HCL കോർപ്പറേഷൻ CEO, എക്സിക്യൂട്ടീവ് ഡയറക്ടർ- 54) 
  • കിരൺ മജുംദാർ ഷാ (ബയോകോണിക്സിന്റെ സ്ഥാപക- 65) 
  • ഒന്നാം സ്ഥാനം- ഏഞ്ചല മെർക്കൽ (ജർമനി) 
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബോറിസ് ജോൺസൺ (കൺസർവേറ്റീവ് പാർട്ടി) 

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവർണ ചകോരം ലഭിച്ച ചിത്രം- ദേ സേ നതിംഗ് സ്റ്റെയ്സ് ദ സെയിം (സംവിധാനം- ജോ ഒഡാഗിരി) 
  • മികച്ച സംവിധായകനുള്ള രജത ചകോരം ലഭിച്ചത്- അലൻ ഡെബേർട്ടൻ (ചിത്രം- പാക്കരറ്റ്) 
  • മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം- സീസർ ഡയസ് (അവർ മദേഴ്സ്) 
  • സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച വ്യക്തി- ഫെർണാാ സൊളാനസ് (സംവിധായകൻ) 
  • ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം- ജെല്ലിക്കെട്ട് (ലിജോ ജോസ് പെല്ലിശ്ശേരി) 
ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന്റെ പേര്- ഇന്ദ്ര 2019 

ഇന്ത്യയിലാദ്യമായി Pashu Kisan credit cards വിതരണം ചെയ്ത് സംസ്ഥാനം- ഹരിയാന

ലോകത്തിലെ ആദ്യ full electric commercial aircraft പ്രവർത്തനം ആരംഭിച്ച രാജ്യം- കാനഡ

വനിതകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി അടുത്തിടെ 'Disha' എന്ന പേരിൽ ആക്റ്റ് കൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാനം- ആന്ധാപ്രദേശ് 

ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ 
  • സ്പാനിഷ് ഫുട്ബോൾ ലീഗാണ് ലാലിഗ 
  • മുൻനിര സ്പാനിഷ് ഫുട്ബോൾ ക്ലബായ റിയൽ മാഡ്രിഡിന്റെ 
  • ആദ്യ ബ്രാൻഡ് അംബാസിഡറാണിദ്ദേഹം. ഫുട്ബോളറല്ലാത്ത ആദ്യത്തെ ബ്രാൻഡ് അംബാസിഡറും ഇദ്ദേഹമാണ്. 
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രമായി മാറിയ പ്രദേശം- കുമരകം (കേരളം) 

150 രഞ്ജി മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യാക്കാരനായി മാറിയ വ്യക്തി- Wasim Jaffer 

ഈ വർഷത്തെ മികച്ച ചിത്രമായി Los Angeles Film Critics Association തിരഞ്ഞെടുത്ത ചിത്രം- പാരസെറ്റ് (Director - Bong Joon - ho) 

ഭാരതി എയർടെൽ അടുത്തിടെ വൈഫൈ കോളിംഗ് ആരംഭിച്ച ഇന്ത്യൻ നഗരം- ന്യൂഡൽഹി  

2019- ൽ ഗുഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തി- അഭിനന്ദൻ വർദ്ധമാൻ
  • രണ്ടാമത്- ലതാ മങ്കേഷ്കർ 
  • മൂന്നാമത്- യുവരാജ് സിംഗ്  
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് സജ്ജീകരിക്കുന്നതിനായി അടുത്തിടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സംഘടന- National Highway Authority of Board

അടുത്തിടെ യു.എൻ. ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ഐ.ടി സ്ഥാപനം- ഇൻഫോസിസ് 
  • (കാർബൺ ന്യൂട്രൽ നൗ എന്ന വിഭാഗത്തിലാണ് പുരസ്കാരം. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഇൻഫോസിസ്) 
അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേടിയ വ്യക്തി- രോഹിത് ശർമ്മ 
  • (2019 വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം)
ടൈംസ് മാഗസീൻ ഏർപ്പെടുത്തിയ 2019- ലെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ച വ്യക്തി- ഗ്രെറ്റ ത്യൻബർഗ് (സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക) 

അടുത്തിടെ National Anti - Doping Agency (NADA)- യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം- സുനിൽ ഷെട്ടി 

അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ശുദ്ധമായ 10 നദികളിൽ ഒന്നായി മാറിയ ഇന്ത്യൻ നദി- ഗംഗ  

2019- ലെ മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ 10) പ്രമേയം- Youth standing up for Human Rights 

2019- ലെ Geo Smart India- യുടെ വേദി- ഹൈദരാബാദ് 

13 -ാമത് South Asian Games 2019- ന്റെ ജേതാക്കൾ- ഇന്ത്യ 
  • ആകെ നേടിയ മെഡലുകൾ- 312
  • വേദി- കാഠ്മണ്ഡു 
  • രണ്ടാം സ്ഥാനം- നേപ്പാൾ
Climate change performance index- ൽ ഇന്ത്യയുടെ സ്ഥാനം- 9th
  • സ്പെയിനിലെ മാഡ്രിഡിൽ നടന്ന Cop 25 Climate Summit- ലാണ് ഇത്തരത്തിൽ ഒരു Index പ്രസിദ്ധീകരിച്ചത് 
അടുത്തിടെ 'Golden tweet' 2019 എന്ന ബഹുമതി നേടിയ വ്യക്തി- നരേന്ദ്രമോദി 

World traced awards- ൽ കായിക വിനോദ സഞ്ചാരത്തിനായുള്ള സ്ഥലങ്ങളിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം- അബുദാബി 
  • ഇതോടുകുടി തുടർച്ചയായ ഏഴാം തവണയാണ് അബുദാബിക്ക് ഇത്തരത്തിലൊരു ബഹുമതി ലഭിക്കുന്നത് 
അടുത്തിടെ +2 ൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ നൽകിയ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 
  • (Biju Sashaktikaran Yojana- യുടെ ഭാഗമായി) 
2019 ഡിസംബർ 11- ന് ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- RISAT - 2BRI 
  • (വിക്ഷേപണ വാഹനം- PSLV - C 48) 
  • PSLV- യുടെ 50-ാമത് ദൗത്യമാണ്
  • പ്രാജക്ട് ഡയറക്ടർ- എസ്.ആർ. ബിജു 
UNDP- യുടെ Human Development Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 129 
  • ഗംഗാധർ ദേശീയ പുരസ്കാരം അടുത്തിടെ നേടിയ ഹിന്ദി സാഹിത്യകാരൻ വിശ്വനാഥ് പ്രസാദ് 
126 -ാമത് ഭരണഘടന ഭേദഗതി ബിൽ അടുത്തിടെ ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തി- അമിത് ഷാ (ഡിസംബർ 9, 2019) 
  • SC, ST വിഭാഗക്കാരുടെ സംവരണ കാലാവധി 10 വർഷമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലാണിത് (126th)
നാലു വർഷത്തേക്ക് രാജ്യാന്തര കായിക ഇനങ്ങളിൽ നിന്ന് വിലക്കപ്പെട്ട രാജ്യം- റഷ്യ 
  • (കായിക താരങ്ങളുടെ ഉത്തേജക പരിശോധനാ ഫലത്തിൽ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വിലക്ക്) 
  • അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയാണ് വിലക്ക് ഏർപ്പെടുത്തിയത്. 
ആഭ്യന്തര മന്ത്രാലയത്തിന്റെ മുതിർന്ന സുരക്ഷാ ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ വ്യക്തി- കെ. വിജയ് കുമാർ

വനങ്ങളിൽ വന്യജീവികൾക്കെതിരെ നടക്കുന്ന മനുഷ്യന്റെ കടന്നുകയറ്റം തടയുന്നതിനായി അടുത്തിടെ Anti Depredation Squad ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- Assam

Men's one day international- ൽ മേൽനോട്ടം വഹിക്കുന്ന ആദ്യത്തെ വനിത റഫറിയായി മാറിയ വ്യക്തി- G.S. Lakshmi

നമീബിയയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Hage Geingob 

Plogging Ambassador of India ആയി അടുത്തിടെ നിയമിതനായ വ്യക്തി- Ripu Daman Bevil

ഭക്ഷണശാലകളിൽ വനിതകളും അവിവാഹിതരായ പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്ക് അടുത്തിടെ പിൻവലിച്ച അറബ് രാജ്യം- Saudi Arabia

2019 ഡിസംബറിൽ മെക്സിക്കോയിൽ നടന്ന International Book fair- ൽ 'Guest of Honour' ആയ രാജ്യം-  ഇന്ത്യ
  • (ഈ പദവി ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം)

No comments:

Post a Comment