ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിപാടിയുടെ വക്താക്കളുടെ പട്ടികയിൽ ഇടം നേടിയ ബോളിവുഡ് നടിയാര്- ദിയ മിർസ
ഫിജിയിൽ സുപ്രീംകോടതി ജഡ്ജിയായ ഇന്ത്യക്കാരൻ- മദൻ ബി ലോകൂർ
സ്വവർഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം- തയ്വാൻ
ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമെന്ന പദവി നേടിയ ചിലിയിലെ സ്ഥലമേത്- പ്യൂർട്ടോ വില്യംസ്
വിദേശ വ്യവസായികളെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. ഭരണകൂടം ഏർപ്പെടുത്തിയ ആജീവനാന്ത താമസരേഖ, ഗോൾഡ് കാർഡിന് ആദ്യമായി അർഹനായ മലയാളി ആര്- എം.എ. യൂസഫലി
ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് ഇംഗ്ലണ്ടിലെ ജോൺ ഇൻസ് സെന്ററും റോയൽ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്ന് 'റോസാ കൈനോഫില്ല'- യെന്ന റോസ് ചെടിക്ക് ഏത് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയുടെ പേരാണ് നൽകിയത്- ഇ.കെ. ജാനകി അമ്മാൾ
രണ്ടാംവട്ടം അധികാരമേറ്റ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി സന്ദർശിച്ച വിദേശരാജ്യമേത്- മാലദ്വീപ്
മാലദ്വീപിൽനിന്ന് ഏത് ഇന്ത്യൻ നഗരത്തിലേക്ക് ഫെറി സർവീസ് തുടങ്ങുന്നതിനാണ് ജൂൺ എട്ടിന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായത്- കൊച്ചി
2019 ജൂൺ 10- ന് നൂറുവയസ്സ് തികഞ്ഞ അന്താരാഷ്ട്ര സംഘടനയേത്- ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ
ശ്രീലങ്കയുടെ ആദ്യ ഉപഗ്രഹമേത്- രാവണ- 1
ശ്രീലങ്കയുടെ ആദ്യ ഉപഗ്രഹമായ രാവണ- 1 വിക്ഷേപിച്ചതെന്ന്- ജൂൺ- 16
രാവണ-1 വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ- തരിന്തു ദയരത്ന, ദുലാനി ചാമിക
ഡബ്ലു.എച്ച്.ഒ- യുടെ ലെപ്രസി നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡറായി തിരഞെഞ്ഞെടുക്കപ്പെട്ടതാര്- യോഹൈ സസകാവ
2019- ലെ വേൾഡ് എക്കണോമിക് ഫോറം ആന്വൽ മീറ്റ് നടന്നതെവിടെ- ദാവോസ്
ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനി നിർമിച്ച ചാന്ദ്ര പേടകം- ബ്ലൂ മൂൺ
മലേഷ്യയിൽ ചീഫ് ജസ്റ്റിസായി നിയമിതയായ ആദ്യ വനിത- തെങ്കു മെമൂൻ
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനും കൂടിക്കാഴ്ച നടത്തിയതെവിടെ- റഷ്യയിലെ വ്ളാദിവോസ്റ്റോക്ക് നഗരത്തിൽ
കൃത്രിമബീജസങ്കലനം വഴി രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞ് ജനിച്ചതെവിടെ- ആതൻസിൽ
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയെന്ന ഗിന്നസ് റെക്കോഡ് നേടിയതാര്- കെയിൻ ടനാക്ക (116 വയസ്സ്, ജപ്പാൻ)
സ്റ്റീഫൻ ഹോക്കിങ്ങിനോട് ആദര സൂചകമായി തമോഗർത്ത നാണയം പുറത്തിറക്കിയ രാജ്യമേത്- ബ്രിട്ടൻ
ഐക്യരാഷ്ട്ര സംഘടന ആദ്യമായി ലോക ബ്രെയിലി ദിനം ആചരിച്ചതെന്ന്- ജനുവരി 4
ആയുധങ്ങളുടെ മാതാവ് (Mother of all weapons) എന്നറിയപ്പെടുന്ന ആണവായുധം പരീക്ഷിച്ച് രാജ്യം- ചൈന
We are Displaced എന്ന പുസ്തകത്തിന്റെ രചയിതാവ്- മലാല യൂസഫ്സായ്
പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി നടന്നതെവിടെ- സമർഖണ്ഡ്, ഉസ്ബക്കിസ്താൻ
2020- ലെ ലോക ആർക്കിടെക്ചർ തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരമേത്- റിയോ ഡി ജനീറോ, ബ്രസീൽ
നാറ്റോയുടെ 30-ാമത്തെ അംഗ രാജ്യം- മാസിഡോണിയ
പ്ലാങ്ക്സ് കോൺസ്റ്റന്റിന്റെ അടിസ്ഥാനത്തിൽ പുനർനിർണയിച്ച അടിസ്ഥാന അളവേത്- കിലോഗ്രാം
ഫേസ്ബുക്ക് രജിസ്റ്റർ ചെയ്ത ക്രിപ്റ്റോ കറൻസി- ലിബ്ര
കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം- റിപ്പബ്ലിക് ഓഫ് അയർലൻഡ്
വരുണ 2019 സൈനികാഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഏതൊക്കെ- ഇന്ത്യ, ഫ്രാൻസ്
സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- സുസാന കാപ്പുറ്റോവ
2019- ലെ ഗ്ലോബൽ ടീച്ചർ പുരസ്കാരം നേടിയതാര്- പീറ്റർ തബീച്ചി
SOV ഡിജിറ്റൽ കറൻസി അവതരിപ്പിച്ച രാജ്യം- മാർഷൽ ഐലന്റ്സ്
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗത്വമെടുത്ത 124-ാമത്തെ രാജ്യം- മലേഷ്യ
Global Warming എന്ന പദം പ്രചരിപ്പിച്ച പ്രശസ്ത കാലാവസ്ഥാ വിദഗ്ധൻ ഈവർഷമാണ് അന്തരിച്ചത്. ആരാണദ്ദേഹം- വാലസ് ബ്രോക്കർ
ഇന്ത്യ-ചൈന സംയുക്ത സെനികാഭ്യാസം- ഹാൻഡ് ഇൻ ഹാൻഡ്
സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമപ്രകാരം രാജ്യത്ത് ആദ്യമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാരെ- വിജയ് മല്യ
ഇന്ത്യയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതെന്ന്- ജനുവരി 12
എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ സാമ്പത്തികസംവരണം നടപ്പാക്കിയത്- 103-ാം ഭേദഗതി
ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം ജനുവരി 19- ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെവിടെ- മുംബൈയിലെ പെഡാർ റോഡിലെ ഫിലിംസ് ഡിവിഷനിൽ
ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയത്തിന്റെ പേരെന്ത്- നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ
No comments:
Post a Comment