2019- ലെ സരസ്വതി സമ്മാനത്തിന് അർഹനായ വ്യക്തി- വാസ്ദേവ് മൊഹി (സിന്ധി)
- കൃതി- ചെക്ക്ബുക്ക്
2020- ലെ തോപ്പിൽ രവി പുരസ്കാര ജേതാവ്- എം. രാജീവ് കുമാർ
- കൃതി- ഇൻസുലിൻ പുലി
ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം- പഞ്ചാബ്
- ആദ്യ സംസ്ഥാനം- കേരളം
- ജയലളിതയായി വേഷമിടുന്നത് കങ്കണ റണാവത്
നവജാതശിശുക്കളിലെ കേൾവി വൈകല്യം പരിശോധിച്ച് പരിഹാരം നിർദേശിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി- ശ്രവണ സൗഹൃദ കേരളം
ജസ്റ്റിസ് കൃഷ്ണയ്യർ പുരസ്കാരത്തിന് എം.ടി. വാസുദേവൻ നായർ അർഹനായി.
ഇൻഫോസിസിന് യു.എൻ. പുരസ്കാരം- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സഹായകമായ പരിസ്ഥിതി പ്രവർത്തനത്തിന് പ്രമുഖ ഐ.ടി. സ്ഥാപനമായ ഇൻഫോസിസിന് യു.എൻ. ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ്. 'ക്ലൈമറ്റ് ന്യൂട്രൽ നൗ' വിഭാഗത്തിലാണ് പുരസ്കാരം. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഇൻഫോസിസ്.
ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി വിജയം നേടി.
പൗരത്വഭേദഗതി ബിൽ (സിറ്റിസൺഷിപ്പ് അമെൻഡ്മെന്റ് ബിൽ (സി.എ.ബി.) ലോക്സഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് രാഷ്ട്രപതി ഒപ്പ് വച്ചതോടെ നിയമമായി.
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ.)
പുതിയ ചെയർമാൻ- ഗിരീഷ് ചന്ദ്ര ചതുർവേദി.
25-ാം യു.എൻ. കാലാവസ്ഥ വ്യതിയാന ഉച്ചകോടി നടന്നത്- സ്പെയിനിലെ മാഡ്രിഡ്
ഈയിടെ അന്തരിച്ച സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക- ലില്ലിതോമസ്
- (നിയമത്തിൽ ബിരുദാനന്തര ബിരുദം. നേടിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു ഇവർ).
അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം രോഹിത് ശർമ്മയ്ക്ക്.
രാജ്യദ്രോഹക്കേസിൽ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. 2007- ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിൽ പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
ശബ്ദാതിവേഗ മിസൈൽ ബ്രഹ്മാസ് (ഇന്ത്യ-റഷ്യ സംയുക്ത സംരഭം) വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ചാന്ദിപൂർ തീരത്താണ് പരീക്ഷണം നടത്തിയത്.
കവി മധുസൂധനൻ നായർക്കും, പ്രശസ്ത എഴുത്തുകാരനും എം.പി.യുമായ ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. മധുസൂധനൻ നായരുടെ 'അച്ഛൻ പിറന്നവീട്' എന്ന കവിതാ സമാഹാരത്തിനും, ശശി തരൂരിന്റെ 'ആൻ ഇറ ഓഫ് ഡാർക്ക്നെസ്' എന്ന ലേഖനസമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിന്റെ പേരിലുള്ള കുറ്റങ്ങളടങ്ങിയ പ്രമേയം വോട്ടെടുപ്പിലൂടെയാണ് സഭ പാസ്സാക്കിയത്. യു.എ സിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. ആൻഡ്രൂജോൺസണും ബിൽ ക്ലിന്റണുമാണ് ഇതിനുമുമ്പ് ഇംപീച്ച് ചെയ്യപ്പെട്ടത്.
ഇന്ത്യയുടെ പി.എസ്.എൽ.വി- യുടെ 50-ാം വിക്ഷേപണ ദൗത്യം വിജയകരം. ഭൗമനിരീക്ഷണത്തിനുള്ള പുത്തൻ റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി ആർ 1- നെ പി.എസ്.എൽ.വി. സി- 48 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. റിസാറ്റിനൊപ്പം അമേരിക്കയുടെ ആറ് കൃത്രിമ ഉപഗ്രഹങ്ങളും ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
ചാന്ദ്രദൗത്യത്തിന്റെ അടുത്ത ഘട്ടമായ ചന്ദ്രയാൻ 3 ആളുകളെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുമതി.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (സി.ബി.സി.ഐ.ഡി.) ചെയർമാനായി മലയാളിയായ ഡോ. ജോൺ ജോസഫ് നിയമിതനായി.
കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ നിക്കോളെ ടെസ്റ്റിമിറ്റാനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി സർവകലാശാല മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസർ പദവി നൽകി ആദരിച്ചു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു മന്ത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്. നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ചതിനുളള ആദരസൂചകമായാണ് ബഹുമതി.
ദേശീയ സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വർഷവും കിരീടം.
ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
2020- ൽ നടക്കാനിരിക്കുന്ന ടോകോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ഉരുക്കുവനിത മേരികോം യോഗ്യത
നേടി.
എഴുപത്തിയേഴാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം 'ജോക്കറിലെ' അഭിനയത്തിന് ജാക്വിൻ ഫിനിക്സ് സ്വന്തമാക്കി.
ഓടക്കുഴൽ അവാർഡ് എൻ. പ്രഭാകരന്. മഹാകവി ജി. ശങ്കരകുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുളള ഓടക്കുഴൽ അവാർഡ് 30000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്. എൻ. പ്രഭാകരന്റെ 'മായാ മനുഷ്യർ' എന്ന കൃതിയാണ് അവാർഡിനർഹമായത്.
No comments:
Post a Comment