ലോക്ക്ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് അവശ്യസാധനങ്ങൾ, ഔഷധങ്ങൾ മുതലായവ വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ ആരംഭിച്ച പദ്ധതി- കരുതൽ
കൊറോണ രോഗബാധയുടെ ഭാഗമായി മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്ക് മരുന്ന് ലഭ്യമാക്കാനായി ഹോമിയോ വകുപ്പ് വയനാട്ടിൽ ആരംഭിച്ച പദ്ധതി- അരികെ
2020 മാർച്ചിൽ ചിലിയിൽ നടന്ന South Film and Art Academy Festival- ൽ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം- ജലസമാധി
- (സംവിധാനം- വേണു നായർ)
ലോക്ക്ഡൌൺ സാഹചര്യത്തിൽ ആശുപ്രതികളിൽ എത്താൻ കഴിയാത്തവർക്ക് രോഗവിവരം മൊബൈലിലുടെ ഡോക്ടറെ അറിയിച്ച് ഉചിത നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി 'Doctor Online' സംവിധാനം ആരംഭിച്ച ജില്ല- ആലപ്പുഴ
ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പ്രോജക്ടുകൾ തയ്യാറാക്കുന്നതിനായി IIT- Gandhinagar ആരംഭിച്ച സംരംഭം- Project Issac
2020 മാർച്ചിൽ അന്തരിച്ച, വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ മേധാവി- രാജയോഗിനി ദാദി ജാൻകി
2020 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ ചരിത്രകാരൻ- അർജുൻ ദേവ്
- (പ്രശസ്ത രചന- History of the World: From the Late Nineteenth to the Early Twenty- First Century)
2020 മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച പാകിസ്ഥാൻ മുൻ സ്ക്വാഷ് താരം- അസം ഖാൻ
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചുവരുന്ന ഭൗമമണിക്കൂർ ഏത് ദിവസമാണ് സംഘടിപ്പിക്കുന്നത്- മാർച്ചിലെ അവസാന ശനിയാഴ്ച
- വ്യക്തികളും സംരംഭങ്ങളും സംഘടനകളും സർക്കാരുകളും എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ച ഒരു മണിക്കൂർ ഇലക്ട്രിക്ക് വെളിച്ചങ്ങൾ ഓഫ് ചെയ്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതികൂലവശങ്ങളെ പ്രതീകാത്മകമായി കാണിക്കുന്നു.
- 2007- ൽ വേൾഡ് വൈഡ് ഫണ്ടാണ് ഇത്തരമൊരു ആശയത്തിന് തുടക്കം കുറിച്ചത്
- കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഡിജിറ്റലായാണ് മിക്ക രാജ്യങ്ങളും ഭൗമ മണിക്കൂർ ആചരിച്ചത്.
ചന്ദ്രനെ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം- ഓറിയോൺ
- ആദ്യ വനിതാ യാത്രികയെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമാണ് ഓറിയോൺ
കേരളത്തിൽ ലോക്ക്ഡൗൺ കാലയളവിൽ വീടുകളിലേയ്ക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനായി വില്പനക്കാർക്കു വേണ്ടി രൂപകല്പന ചെയ്ത ആപ്പ്- ഷോപ്പ് ആപ്പ്
2020 മാർച്ച് 24- ന് അന്തരിച്ച പ്രശസ്ത ഗ്രാമി അവാർഡ് ജേതാവായ പോളിഷ് സംഗീതജ്ഞൻ ആരാണ്- ഷിസ്തോഫ് പെന്തരസ്കി
കോവിഡ്- 19 ബാധയെ തുടർന്ന് മരിച്ച രാജകുടുംബാംഗം ആരാണ്- മരിയ തെരേസ
- സ്പെയിനിലെ ചുവപ്പ് രാജകുമാരി എന്നറിയപ്പെട്ടു
ഹിമാലയൻ മലനിരകളിൽ ഏറ്റവും വേഗത്തിൽ മഞ്ഞുരുകുന്നത് ഏതു ഭാഗത്താണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്- സിക്കിം ഗ്ലേസിയർ
- വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (WING) ഡെറാഡൂൺലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്
- നോർത്തേൺ ടെറിട്ടറി തർക്കം എന്നറിയപ്പെടുന്നു
MACS 4028- biofortified wheat variety വികസിപ്പിച്ച് സ്ഥാപനം- Agharkar Research Institute(ARI) (പൂനെ)
2020- ലെ International Day of Remembrance of the f Victims of Slavery and the Transatlantic Trade (മാർച്ച് 25)- ന്റെ പ്രമേയം- Confronting Slavery's Legacy of Racism Together
Covid 19- നെ നേരിടുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച ദൗത്യം- Operation Namaste
ഇന്ത്യയിലെ ഏറ്റവും വലിയ Covid- 19 ആശുപ്രതി നിലവിൽ വരുന്ന സംസ്ഥാനം- ഒഡീഷ (1000 beds)
Covid- 19 പോസിറ്റീവ് കേസുകൾ 5 മിനിറ്റുകൊണ്ട് തിരിച്ചറിയുന്നതിനായുള്ള സംവിധാനം വികസിപ്പിച്ച സ്ഥാപനം- Abbott Lab (USA)
2020 മാർച്ചിൽ കേന്ദ്രസർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ഫണ്ട്- PM- CARES (PM's Citizen Assistance and Relief in Emergency Situations)
2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചിത്രകാരനും വാസ്ത ശില്പിയുമായിരുന്ന വ്യക്തി- സതീഷ് ഗുജ്റാൾ
2020 മാർച്ചിൽ അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകരിലൊരാളും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി- ബേനി പ്രസാദ് വർമ
2020 മാർച്ചിൽ അന്തരിച്ച അമേരിക്കയുടെ സിവിൽ റൈറ്റ്സ് നേതാവ്- Joseph E. Lowery
Covid- 19 ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി Assessment tool for Covid- 19 വികസിപ്പിച്ച സംസ്ഥാനം- ഗോവ (Test Yourself Goa)
Covid- 19 എതിരെ പോരാടുന്നതിനായി Global Humanitarian Response Plan ആരംഭിച്ച സംഘടന- United Nations
കൊറോണ വൈറസിനെതിരെ Antidiote വികസിപ്പിക്കുന്നതിനായി WHO ആരംഭിച്ച mega trial- Solidarity
Covid- 19 വ്യാപനത്തിൽ നിന്നും ജനങ്ങൾ സുരക്ഷിതരായിരിക്കുന്നതിനായി Mo Jeeban (My Life) programme ആരംഭിച്ച സംസ്ഥാനം- ഒഡീഷ
കൊറോണ പ്രതിസന്ധി നേരിടാൻ 5 ലക്ഷം കോടി ഡോളർ വിനിയോഗിക്കാൻ റിയാദിൽ നടന്ന G-20 ഓൺലൈൻ ഉച്ചകോടിയിൽ ധാരണയായി.
Missing in Action : The Prisoners Who Never Came Back എന്ന പുസ്തകത്തിൻടെ രചയിതാവ്- Chander Suta Dogra
Legacy of Learning എന്ന പുസ്തകത്തിൻടെ രചയിതാവ്- Savita Chhabra
No comments:
Post a Comment