Friday, 10 April 2020

Kerala Renaissance Part- 1

1. മൗലാനാ ഷൗക്കത്ത് അലിയക്കൊപ്പം ഗാന്ധിജി കേരളം സന്ദർശിച്ച തീയതി- 1920 ഓഗസ്റ്റ് 18 


2. വഞ്ചിപ്പാട്ടിന്റെ ഈണത്തിലുള്ള, കുമാരനാശാന്റെ രചനയേത്- കരുണ  


3. മലയാളി മെമ്മോറിയിലിലെ എത്രാമത്തെ ഒപ്പുകാരനാണ് ഡോ.പൽപ്പു- മൂന്നാമത്തെ


4. 1921 ഓഗസ്റ്റ് 20- ന് ബ്രിട്ടിഷ് അധികൃതർ എവിടുത്തെ പള്ളിയാണ് റെയ്ഡ് ചെയ്തത്- തിരൂരങ്ങാടി


5. കെ.പി.സി.സി. സെക്രട്ടറിയായി 1938- ൽ തിരഞ്ഞെടുക്കപ്പെട്ടതാര്- ഇ.എം.എസ്. 


6. തുഹ്ഫ ത്തുൽ മുജാഹിദിൻ എഴുതിയതാര്- ശൈഖ് സൈനുദ്ദീൻ

7. 1878- ൽ തിരുവിതാംകൂർ ചരിത്രം രചിച്ചത്- ശങ്കുണ്ണി മേനോൻ


8. 1903- ൽ കോഴിക്കോട്ടുനടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്- സി.വിജയരാഘവാചാരി  


9. 1849- ലെ മഞ്ചേരി കാർഷിക കലാപം നയിച്ചത്-  ഫസൽ പൂക്കോയ തങ്ങൾ 


10. ഇന്ത്യയിൽ യുനാനി ചികിത്സാ സമ്പ്രദായം പ്രചരിപ്പിച്ചത്- അറബികൾ


11. പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് 1918- ൽ പൗരസമത്വവാദം എന്ന പ്രശസ്തമായ ലേഖനം എഴുതിയതാര്- ടി.കെ.മാധവൻ


12. കേരളത്തിൽ സാമൂഹികക്ഷേമ വകുപ്പ് സ്ഥാപിതമായതെന്ന്- 1975 സെപ്തംബർ


13. തന്റെ മാതാവിന്റെ വിയോഗത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച വിലാപകാവ്യം- ഒരു അനുതാപം


14. ചേറൂർ കലാപം നടന്ന വർഷം- 1843 


15. പിൽക്കാലത്ത് തന്റെ ആചാര്യന്റെ വിമർശകനായി മാറിയ സാമൂഹിക പരിഷ്കർത്താവാര്- വാഗ്ഭടാനന്ദൻ


16. മഹാത്മാ പ്രതത്തിന്റെ പത്രാധിപരായിരുന്നത്- അംശി നാരായണപിള്ള


17. പഞ്ചകല്യാണി നിരൂപണത്തിന്റെ കർത്താവ്- മന്നത്ത് പദ്മനാഭൻ


18. ബ്രിട്ടിഷ് അധികാരികൾ മാപ്പിള കലാപകാരികളെ ഓട്രേലിയയിലെ എവിടേക്കാണ് നാടുകടത്തിയത്- ബോട്ടണി ബേ


19. ആരുടെ ഗുരുവായിരുന്നു കൊച്ചു കുഞ്ഞ് ആശാൻ- കുറുമ്പൻ ദൈവത്താൻ 


20. സാവിത്രി അന്തർജനവും ചാത്തനും കഥാപാത്രങ്ങളായ
കുമാരനാശാന്റെ രചന- ദുരവസ്ഥ 


21. ടി.കെ.മാധവന്റെ ദേശാഭിമാനിയിൽ 'ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന്' എന്ന ലേഖനം എഴുതിയതാര്- സി.വി. കുഞ്ഞുരാമൻ 


22. മാന്നാനം സെന്റ് ജോസഫ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം- ജ്ഞാനപീയുഷം 


23. ബുദ്ധമത ഇതിവൃത്തത്തിലുള്ള കുമാരനാശാന്റെ രചനകള്‍- ചണ്ഡാലഭിക്ഷുകി,കരുണ 


24. പി.കൃഷ്ണപിള്ള ജനിച്ചതെവിടെയാണ്- വൈക്കം


25. എന്നാണ് വിമോചനസമരം ആരംഭിച്ചത്- 1959 ജൂൺ 12


26. ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്ന് പേരുമാറ്റുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്- കൃഷ്ണാദിയാശാൻ


27. കുമരനാശാന്റെ അന്ത്യവിശ്രമം എവിടെയാണ്- പല്ലന


28. ബാലപ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചത്- സി.കൃഷ്ണൻ


29. കുമാരനാശാന്റെ ഏത് രചനയിലെ വരികളാണ് 'പാരതന്ത്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം'- ഒരു ഉദ്ബോധനം


30. മന്നത്ത് പദ്മനാഭൻ ഏത് വർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായത്- 1945  


31. താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ സത്യാഗ്രഹികളിൽ ഉൾപ്പെടാത്തത്? 
(എ) കുഞ്ഞാപ്പി 
(ബി) പി.കൃഷ്ണപിള്ള
(സി) ബാഹുലേയൻ
(ഡി) ഗോവിന്ദപ്പണിക്കർ
Ans- b

32. 'ബന്ധനത്തിൽനിന്ന്' എന്ന പുസ്തകം രചിച്ചതാര്- കെ.പി.കേശവമേനോൻ


33. താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചത്? 
(എ) ഇഎംഎസ് 
(ബി) എ.കെ.ഗോപാലൻ
(സി) പി.കൃഷ്ണ പിള്ള 
(ഡി) സി.കേശവൻ 
Ans- a


34. എവിടെനിന്നാണ് യുക്തിവാദിയുടെ പ്രസിദ്ധീകരണം
ആരംഭിച്ചത്- എറണാകുളം


35. വിചിത്രവിജയം എന്ന നാടകം രചിച്ചതാര്- കുമാരനാശാൻ


36. അക്കാമ്മ ചെറിയാൻ ജനിച്ച സ്ഥലം- കാഞ്ഞിരപ്പള്ളി


37. കുടി അരശ് എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട
സാമൂഹിക പരിഷ്കർത്താവ്- ഇ വി രാമസ്വാമി നായ്ക്കർ


38. ഏത് വർഷമാണ് മന്നത്ത് പദ്മനാഭൻ തിരുവിതാംകൂർ
ദേവസ്വം ബോർഡ് പ്രസിഡന്റായത്- 1948


39. കുണ്ടറ വിളംബരം നടത്തിയ സമയത്ത് തിരുവിതാംകൂർ രാജാവ്- ബാലരാമവർമ


40. ക്ഷേത്രപ്രവേശനത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തിരുവിതാംകൂർ ഭരണകൂടം 1932- ൽ നിയോഗിച്ച എട്ടംഗസമിതിയുടെ തലവനായിരുന്നത്- വി എസ് സുബ്രമണ്യയ്യർ


41. 'മലബാർ കലാപം' എന്ന പുസ്തകം രചിച്ചത്- കെ.മാധവൻ നായർ


42. ചട്ടമ്പി സ്വാമികൾക്കായി പന്മനയിൽ ആശ്രമം നിർമിച്ചതാര്- കുമ്പളത്ത് ശങ്കുപ്പിള്ള


43. ആനന്ദകല്പദ്രുമത്തിന്റെ കർത്താവാര്-ബ്രഹ്മാനന്ദശിവയോഗി 


44. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന്
1917- ൽ പ്രഖ്യാപിക്കുന്നതിന് ശ്രീനാരായണ ഗുരുവിനെ
പ്രേരിതനാക്കിയ സാമൂഹിക പരിഷ്കർത്താവ്- വാഗ്ഭടാനന്ദൻ


45. ബ്രിട്ടിഷ് കൊളോണിയലിസത്തിനെതിരെ സൈഫുൽ ബത്താർ എന്ന കൃതി അറബിഭാഷയിൽ രചിച്ചത്- മമ്പുറം തങ്ങൾ


46. താഴെക്കൊടുത്തിരിക്കുന്നവയിൽ വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത്? 
(എ) അഭിനവകേരളം 
(ബി) ആത്മവിദ്യാകാഹളം
(സി) യജമാനൻ 
(ഡി) വേലക്കാരൻ 


47. 1921- ലെ മാപ്പിള കലാപകാലത്തെ മലബാർ കലക്ടർ- ഇ.എഫ്.തോമസ് 


48. സമുദായ-മത നവീകരണത്തിനെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാര്- വാഗ്ഭടാനന്ദൻ 


49. താഴെക്കൊടുത്തിരിക്കുന്നവയിൽ 1946- ൽ നടന്നത് അല്ലാത്ത സംഭവം? 
(എ) പുന്നപ്ര-വയലാർ 
(ബി) കരിവെള്ളൂർ സമരം
(സി) കുട്ടംകുളം സമരം 
(ഡി) കടയ്ക്കൽ പ്രക്ഷോഭം 
Ans- d


50. അയ്യങ്കാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയ സ്ഥലം- ബാലരാമപുരം

No comments:

Post a Comment