Wednesday, 13 May 2020

Current Affairs- 14/05/2020

അവസാനമായി ജി.ഐ. ടാഗ് ലഭിച്ചത്- 
  • സൊഹ്റായി ബൊവാർ പെയ്ന്റിംഗ്, ഝാർഖണ്ഡ് 
  • തെലിയ റുമാൽ, തെലങ്കാന
Sample Registration System (SRS) ബുള്ളറ്റിൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് ഏത് സംസ്ഥാനത്തിനാണ്- കേരളം
  •  കേരളത്തിന്റെ ശിശുമരണ നിരക്ക്- 7 (ഒറ്റയക്കത്തിലെത്തിയ ഒരേയൊരു ഇന്ത്യൻ സംസ്ഥാനം) 
  • ഇന്ത്യയുടെ ദേശീയ ശരാശരി- 32 
  • ഏറ്റവും ഉയർന്നത്- മധ്യപ്രദേശ് (48) 
  • ഇതോടെ 2020- ൽ നേടിയെടുക്കേണ്ട UNO- യുടെ Sustainable Development Goals (SDG) ശിശുമരണനിരക്ക് തോത് (8) കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം
2021- ൽ നടക്കുന്ന ഫിഫ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ

കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് വളർത്താൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഏത്- സ്വാശ്രയ ഇന്ത്യ പാക്കേജ് (ആത്മനിർഭർ ഭാരത്)
  • 2020 മെയ് 12- ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പാക്കേജ് പ്രഖ്യാപിച്ചു. 
ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള തേൻവരിക്ക ചക്ക എന്ന ഗിന്നസ് റെക്കോഡ് നേടിയ ചക്ക വിളഞ്ഞതെവിടെ- കൊല്ലം ജില്ലയിലെ അഞ്ചൽ 
  • ഭാരം 51.5 Kg 
  • നീളം 97 cm 
  • പുനെയിൽ നിന്നുള്ള ചക്കയുടെ ഗിന്നസ് റെക്കോഡാണ് തകർത്തത്. 
104 -ാം ജൻമദിനമാചരിക്കുന്ന പ്രശസ്ത സാഹിത്യകാരനാര്- എൻ.വി.കൃഷ്ണവാരിയർ

ചന്ദ്രന്റെ സമഗ്ര ഏകീകൃത ഭൂപടം തയ്യാറാക്കിയത് എവിടെ- അമേരിക്കയിൽ 
  • ജിയോളജിക്കൽ സർവ്വേയിലെ ശാസ്ത്രജ്ഞരോടൊപ്പം നാസ, ചാന്ദ്ര പ്ലാനട്ടറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. 
  • ചന്ദ്രോപരിതല പ്രത്യേകതകൾ, ഉയർച്ചതാഴ്ചകൾ, പാറകളുടെ പഴക്കം എന്നീ ഭൂമിശാസ്ത്ര വിവരങ്ങളും ഭൂപടത്തിൽ ലഭ്യമാണ്. 
2020 മെയ് 12- ലെ റിപ്പോർട്ട് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനമെത്ര- പന്ത്രണ്ട് 
  • അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 
  • മരണ നിരക്കിൽ ഇന്ത്യ 16 -ാം സ്ഥാനത്താണ്.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാൾട്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത- സാനിയ മിർസ 

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രക്തത്തിൽ രൂപപ്പെടുന്ന ആന്റിബോഡി കണ്ടെത്താൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പരിശോധനാരീതി- കോവിഡ് കവച് എലീസ  

Fear Of God എന്ന കൃതിയുടെ രചയിതാവ്- ബൊമ്മ ദേവര സായി ചന്ദ്രവദൻ 

എഡ്യക്കേഷൻ ടെക്നോളജി കമ്പനി ആയ ELSA Crop- ന്റെ ബ്രാന്റ് അംബാസിഡർ ആയി അടുത്തിടെ നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- അജിൻക്യ രഹാനെ  

അടുത്തിടെ പാരാലിമ്പിക്സിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- ദീപാ മാലിക് 

അടുത്തിടെ GI ടാഗ് ലഭിച്ച Sohrai Khovar പെയിന്റിംഗ് ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജാർഖണ്ഡ്

മെയ് 11- നാഷണൽ ടെക്നോളജി ദിനം
  • Theme- Rebooting the economy through science 
2020 മെയ് 9- ന് ഏത് രോഗ നിർമ്മാർജ്ജനത്തിന്റെ 40- ാം വാർഷികത്തിനോടനുബന്ധിച്ചാണ് WHO- യും UN Postal Agency- യും അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയത്- സ്മാൾപോക്സ് 

ഇന്ത്യയിൽ പുതുതായി ടൈഗർ റിസർവ്വായി പ്രഖ്യാപിക്കാൻ പോകുന്ന ഗുരുഘാസിദാസ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്- ഛത്തീസ്ഗഢ് 

Finding Freedom: Harry and Meghan and the Making of A Modern Royal Family എന്ന ജീവചരിത്രം എഴുതിയത്- Carolyn Durand and Omid Scobie

ഇന്ത്യയിലാദ്യമായി കോവിഡ്- 19 വ്യാപനം തടയുന്നതിനായി എല്ലാ ജില്ലകളിലേയും ആശുപത്രികളിൽ കിടക്കയ്ക്ക് ഒപ്പം വെന്റിലേറ്റർ സംവിധാനം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

2020- ലെ വേൾഡ് ബേർഡ് മൈഗ്രേറ്ററി ദിനം- മെയ് 9 
  • (പ്രമേയം- Birds Connect our World) 
ഇന്ത്യയിലാദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം- ആസാം

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർ ക്വാറന്റെ  നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ലോക്ക് ദി ഹൗസ് പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂർ 

ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്നതിനായി പ്രവാസി രാഹത് മിത്ര- മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- ഉത്തർപ്രദേശ് 

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വ്യവസായ സംരംഭങ്ങൾ ആകർഷിക്കുന്നതിനായി പ്രധാന തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് മരവിപ്പിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

അടുത്തിടെ ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ലോംഗ് മാർച്ച് 5- ബി എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- ചൈന 

UNEP (United Nations Environment Programme)- യുടെ  ഇന്ത്യയിലെ ഗുഡ് വിൽ അംബാസിഡർ ആയി നിയമിതയായ വ്യക്തി- ദിയ മിർസ

No comments:

Post a Comment