മെയ് 21- ദേശീയ ഭീകരവാദ വിരുദ്ധദിനം, International Tea Day, ലോക സാംസ്കാരിക വൈവിദ്ധ്യ ദിനം
ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായ വ്യക്തി- ദിലീപ് ഉമ്മൻ
കർഷകരുടെ ക്ഷേമത്തിനായി 'Mee Annapurna' പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന Kalapani, Lipulekh, Limpiyadhura എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അടുത്തിടെ ഭൂപടം തയ്യാറാക്കിയ രാജ്യം- നേപ്പാൾ
സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായി മികച്ച രീതിയിൽ മാലിന്യ നിർമാർജനം നടപ്പിലാക്കിയതിന് കേന്ദ്ര സർക്കാരിന്റെ Five star garbage-free city പദവി ലഭിച്ച ദക്ഷിണേന്ത്യൻ നഗരം- മൈസൂർ
2020- ൽ പുലിറ്റ്സർ പുരസ്കാരം നേടിയ ജമ്മുകശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകർ- ദർ യാസിൻ, മുഖ്താർഖാൻ, ചാന്നി ആനന്ദ്
- അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് മുവരും. ഫീച്ചർ ഫോട്ടോ ഗ്രാഫി വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
- പത്രപ്രവർത്തനം, സാഹിത്യം, സംഗീതരചന എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്ക് നൽകപ്പെടുന്ന പുരസ്കാരമാണ് പുലിറ്റ്സർ.
- ഹംഗേറിയൻ - അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ന്യൂയോർക്കിലെ കൊളംബിയാ സർവകലാശാലയാണ് നൽകുന്നത്. 1917 മുതൽ 21 വിഭാഗങ്ങളിലായി പുലിറ്റ്സർ സമ്മാനങ്ങൾ നൽകിവരുന്നു.
- യു.എസ്. മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഈ വർഷം കുടുതൽ പുരസ്സാരങ്ങൾ നേടിയത്.
- അന്വേഷണാത്മക റിപ്പോർട്ടിങ്- ബ്രയൻ എം. റോസന്താൾ (ന്യൂയോർക്ക് ടൈംസ്)
- വിശകലന റിപ്പോർട്ടിങ്- വാഷിങ്ടൺ പോസ്റ്റ്
- എഡിറ്റോറിയൽ- ജെഫ്രി ഗറിറ്റ് (പലസ്തീൻ ഹെറാൾഡ് പ്രസ്)
- കാർട്ടുൺ- ബാരി ബിറ്റ് (ദ ന്യൂയോർക്കർ)
- ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫി- റോയിറ്റേഴ്സ്
- 'മതി, ആസ്ത്മാ മരണങ്ങൾ' എന്നതായിരുന്നു 2020- ലെ ആസ്തമാദിന സന്ദേശം.
- ഇന്ത്യൻ നാവികസന നടത്തിയ മടക്കിക്കൊണ്ടുവരൽ ദൗത്യത്തിന്റെ പേര്- 'സമുദ്രസേതു'
- ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി. പോളിമേഴ്സ്സിന്റെ ഫാക്ടറിയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്.
- പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസ്, റബ്ബർ തുടങ്ങിയവയുടെ ഉത്പാദനത്തിനുപയോഗിക്കുന്ന രാസ വസ്തുവാണ് സ്റ്റെറീൻ.
- 1984 ഡിസംബർ രണ്ടിന് അർധരാത്രി മധ്യപ്രദേശിലെ ഭോപ്പാലിൽ യുണിയൻ കാർബൈഡ് കമ്പനിയിൽ നിന്ന് ചോർന്ന Methyl ഐസോ സയനേറ്റ് ശ്വസിച്ച് 2259 പേരാണ് തൽക്ഷണം മരിച്ചത്. 8000 പേർ അടുത്ത ദിവസങ്ങളിലും മരണത്തിനു കീഴടങ്ങി.
രണ്ടാം ലോക യുദ്ധവുമായി ബന്ധപ്പെട്ട് 2020 മേയ് 9- ന്റെ പ്രാധാന്യം എന്തായിരുന്നു- മുൻ സോവിയറ്റ് യൂണിയന്റെ പ്രതിരോധത്തിനു മുന്നിൽ നാസി ജർമനി കീഴടങ്ങിയതിന്റെ 75-ാം വാർഷികം.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താത്കാലികമായി നിർത്തലാക്കുന്നുവെന്ന് പ്രഖ്യാപിച്ച രാജ്യം- യു.എസ്.എ.
മത്സ്യ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന
- ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽ കുന്ന രാജ്യമാണ് യു.എസ്.എ.
- റിസർവ് ബാങ്കിലെ കരുതൽ തുകയ്ക്ക് ബാങ്കുകൾക്ക് ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ (Reverse Repo).
- ബാങ്കുകൾ അധികം വരുന്ന തുക ആർ. ബി. ഐ- യിൽ സൂക്ഷിക്കുന്നതൊഴിവാക്കി, വായ്‌പകളിലൂടെ സമ്പദ് വ്യവസ്ഥയിലേക്ക് കൈമാറുന്നതിനു വേണ്ടിയാണ് പലിശ കാൽ ശതമാനം കുറച്ചത്.
കേന്ദ്രസർക്കാരിന്റെ ദേശീയ അമുല്യ സാംസ്കാരിക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം- ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച
- ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലാണ് ചെട്ടിക്കുളങ്ങര ശ്രീഭഗവതിക്ഷേത്രം.
- 'സാമുഹികാചാരങ്ങൾ, അനുഷ്ഠാനങ്ങൾ' എന്ന വിഭാഗത്തിലാണ് കുംഭഭരണിനാളിലെ കെട്ടുകാഴ്ച ഉൾപ്പെടുത്തിയിട്ടുള്ളത്.
- കേരളത്തിൽനിന്നുള്ള കളരിപ്പയറ്റ്, തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം എന്നിവ 'പ്രകടന കലകൾ' എന്ന വിഭാഗത്തിലും ഇടം നേടി.
- രാജ്യത്തെ അമൂല്യ സാംസ്കാരിക പൈതൃക പാരമ്പര്യം പരിപാലിക്കുന്നതിനായി 2013- ൽ കേന്ദ്ര സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
- സെക്രട്ടറിയായിരുന്ന സഞ്ജയ് കോത്താരി സെൻട്രൽ വിജിലൻസ് കമ്മിഷനിൽ (CVC) ചീഫ് വിജിലൻസ് കമ്മിഷണറായി ചുമതലയേറ്റ ഒഴിവിലാണ് നിയമനം.
കോവിഡ് പ്രതിരോധത്തിനിടെ രോഗബാധിതരായി മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് 'രക്തസാക്ഷി പദവി' നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഒഡിഷ
ഏത് അറബിരാജ്യമാണ് 'ചാട്ടവാറടി' (Lashing) ശിക്ഷാവിധിയിൽ നിന്ന് ഒഴിവാക്കിയത്- സൗദി അറേബ്യ
- പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ വിധിക്കുന്നതും സൗദി അറേബ്യ നിർത്തലാക്കി.
- 2019- ലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ച രാജ്യമാണ് സൗദി അറേബ്യ.
- കിങ്ഡം ഓഫ് സൗദി അറേബ്യ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമം.
- സൗദി അറേബ്യയുടെ തലസ്ഥാനം- റിയാദ്
- സൽമാൻ ബിൻ അബ്ദുൾ അസീസ് അൽസൗദ് ആണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ രാജാവ്.
2019- ലെ കണക്കുപ്രകാരം പ്രതിരോധാവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- മൂന്ന്
- യു.എസ്.എ., ചൈന എന്നിവയാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ.
- സ്റ്റോക്ക് ഹോം ഇന്റർ നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക തയ്യാറാക്കിയത്.
- 1889 ഏപ്രിൽ 20- ന് ഓസ്ട്രിയയിലാണ് ഹിറ്റ്ലർ ജനിച്ചത്.
- മെയിൻ കാംഫ് (എന്റെ പോരാട്ടം) ഹിറ്റ്ലറുടെ ആത്മകഥയാണ്.
- 1889- ൽ ജനിച്ച മറ്റ് രണ്ട് പ്രമുഖരാണ് ജവാഹർലാൽ നെഹ്റു (നവംബർ 14), ചാർളി ചാപ്ലിൻ (ഏപ്രിൽ 16).
- ഹിറ്റ്ലറെ പരിഹസിച്ചുകൊണ്ട് ചാർളി ചാപ്ലിൻ നിർമിച്ച സിനിമയാണ് 'ദ ഗ്രേറ്റ് ഡിക്റ്റർ' (1940)
അതിഥി തൊഴിലാളികള അവരുടെ സ്വന്തം നാടുകളിലെ ത്തിക്കാനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടിയുടെ പേര്- ശ്രമിക് (Shramik)
കോവിഡ് പ്രതിരോധത്തിനായി സാനിറ്റെസിങ് ടണൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്ത റെയിൽവേ സ്റ്റേഷൻ- അഹമ്മദാബാദ് റെയിൽവ സ്റ്റേഷൻ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൃഗങ്ങൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിയ ആദ്യ ദേശീയോദ്യാനം- ജിം കോർബെറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
മത്സ്യ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന
10-15 മീറ്റർ അകലത്തിൽ വ്യക്തികളുടെ താപനില തിരിച്ചറിയാനായി ഡൽഹി പോലീസ് ഉപയോഗിക്കുന്ന സംവിധാനം- Thermal Corona Combat Head Gear
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ചെറുകിട സംരംഭകരുടെ പുനരുജ്ജീവനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- വ്യവസായ ദ്രേത
Vice Admiral G.M.Hiranandani Memorial Rolling Trophy 2020- ന് അർഹനായത്- Lieutenant Commander Akshay Kumar
Sports Authority of India എല്ലാ കായിക താരങ്ങൾക്കും നിർബന്ധമാക്കിയ മൊബൈൽ ആപ്പ്- ആരോഗ്യ ജീവൻ
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സമർപ്പിച്ച കോവിഡ്- 19 ടെസ്റ്റിംഗ് മെഷീൻ- COBAS 6800
ജമ്മു & കാശ്മീർ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- സുബൈർ ഇക്ബാൽ
- (ചെയർമാൻ- ആർ.കെ.ചിബാർ)
UN International Day of Living Together in Peace- May 16
ദേശീയ ഡങ്കിപ്പനി വിരുദ്ധ ദിനം- May 16
No comments:
Post a Comment