മെയ് 22- ലോക ജൈവവൈവിധ്യദിനം
- Theme- "Our Solutions are in Nature"
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജാഗ്രത 2020' ക്യാമ്പെയ്ൻ ആരംഭിച്ച ജില്ല- പത്തനംതിട്ട
ഇന്ത്യയിൽ ആദ്യമായി Video KYC വെരിഫിക്കേഷനിലൂടെ ഉപഭോക്താക്കളെ തിരിച്ചറിയുന്ന സംവിധാനം ആരംഭിച്ച് ബാങ്ക്- Kotak Mahindra Bank
വംശനാശം തടയുന്നതിനായി കേരളത്തിൽ നട്ടുപിടിപ്പിച്ച ആന്റമാനിലെ അപൂർവ്വ ഇനം ഈന്തപ്പന- പിനംഗ ആന്റമാനൻസിസ്
2020 മേയ്- ൽ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈഡ്രോകാർബൺ ഖനനത്തിന് അനുമതി നൽകിയ ആസാമിലെ ദേശീയോദ്യാനം- ദിബ്രു - സെക്കോവ
NABARD- ന്റെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- Chintala Govinda Rajulu
'Hop on : My Adventures on Boats, Trains and Planes' എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്
ഇന്ത്യയിലാദ്യമായി ഉത്തർപ്രദേശ് സംസ്ഥാനത്ത് കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നതിനായി സോഫ്റ്റ്വെയർ അധിഷ്ഠിത വെർച്വൽ കോർട്ട്സ് സംവിധാനം നടപ്പിലാക്കി.
2020 ഏപ്രിൽ- 23 ലോക പുസ്തക ദിനത്തിന്റെ ഭാഗമായി കേന്ദ്ര മാനവശേഷി മന്ത്രാലയം # My Book My Friend എന്ന പ്രചാരണപരിപാടി ആരംഭിച്ചു.
പ്രണയ നായകൻ ഋഷി കപൂർ വിടവാങ്ങി. തെക്കെ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേരാ നാം ജോക്കർ എന്ന സിനിമയിലെ അഭിനയത്തിന് ബാല താരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മൂന്നാം വയസ്സിൽ ശ്രീ 420 എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
നാഷണൽ ഷിപ്പിംഗ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആയി മാലിനി ശങ്കർ ചുമതലയേറ്റു.
ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷ്യമാക്കി EGram Swaraj എന്ന പേരിൽ ഒരു ആപ്ലി ക്കേഷൻ കേന്ദ്രസർക്കാർ ആരംഭിച്ചു.
കോവിഡ്- 19 ബാധിതരെ പരിചരിക്കുന്നതിനായി VITAL (Ventilator Intervention Technology Accessible Locally) എന്ന പേരിൽ നാസ High Pressure Ventilator വികസിപ്പിച്ചു.
ലോക്ഡൗണിൽ തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതിയാണ് 'സാന്ത്വനം'.
'Zero Malaria Stands With Me' എന്നതാണ് 2020 ലോക മലേറിയദിനത്തിന്റെ (ഏപ്രിൽ- 25) പ്രമേയം.
ഐ.ഐ.ടി. ഡൽഹി, കോവിഡ് 19- നെതിരെ Probe free detection assay വികസിപ്പിച്ചു.
കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി സൈനിക വിഭാഗമായ സി.ഐ.എസ്.എഫ് e-karyalay എന്ന ആപ്ലിക്കേഷൻ രൂപീകരിച്ചു.
ഈയിടെ പ്രായപൂർത്തിയാകാത്തവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം- സൗദി അറേബ്യ.
ലോക്ഡൗൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരൻമാരെ സഹായിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് 'പ്രശാന്തി'.
ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി ടി.എസ്. തിരുമൂർത്തി നിയമിതനായി.
സ്വാതന്ത്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗ്രന്ഥകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ ഓർമ്മയ്ക്കായി നൽകുന്ന പുതുപ്പള്ളി രാഘവൻ പുരസ്കാരം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന് ലഭിച്ചു.
ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസങ്ങളിലൊരാളായ ചുനി ഗോസ്വാമി അന്തരിച്ചു. 1963- ൽ അർജുന അവാർഡും 1983- ൽ പദ്മശ്രീ അവാർഡും നേടിയിട്ടുണ്ട്.
ഗോത്ര വിഭാഗത്തിൽ നിന്ന് ഐ.എ.എ സ്. നേടിയ മലയാളിയായ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാകും. 410-ാം റാങ്ക് നേടിയാണ് ഐ. എ.എസിന് തെരഞ്ഞെടുക്കപ്പെട്ടത്.
ആന്ധാപ്രദേശിലെ വിശാഖപട്ടണത്ത് രാസവസ്ത നിർമാണശാലയിൽ നിന്നും ചോർന്ന സെറീൻ വാതകം ശ്വസിച്ച് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു. 246 പേരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ. ആർ. വെങ്കടപുരം ഗ്രാമത്തിൽ ദക്ഷിണ കൊറിയൻ കമ്പനി എൽ.ജി.കെമ്മിന്റെ ഉടമസ്ഥതയിലുളള എൽ.ജി. പോളിമേഴ്സിലാണ് വാതക ചോർച്ചയുണ്ടായത്.
കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിന്റെ പുതിയ ചെയർമാൻ- അടൂർ ഗോപാലകൃഷ്ണൻ
പ്രശസ്ത ഇന്ത്യൻ ചരിത്രകാരനായ ഹരിവാസുദേവൻ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു.
കോവിഡ് 19- നെതിരെ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി ബോഡി കിറ്റാണ് Kovid Kavach ELISA.
സാനിയ മിർസ അന്തർദ്ദേശീയ ടെന്നിസ് ഫെഡറേഷന്റെ Fed up Heart Award നേടുന്ന ആദ്യ ഇന്ത്യൻ താരമായി.
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- മുസ്തഫ അൽ ഖാദിമി.
ആർ.ബി.ഐ- യുടെ സെൻട്രൽ ബോർഡ് ഡയറക്ടർ ആയി തരുൺ ബജാജ് നിയമിതനായി.
റഷ്യയുടെ Commemorative World War II മെഡലിന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അർഹനായി.
യു.എൻ.ഇ.പി- യുടെ ഗുഡ് വിൽ അംബാസിഡറായി ദിയ മിർസ നിയമിതയായി.
കോവിഡ്- 19 പ്രതിരോധത്തിന് സജ്ജമാക്കുന്ന ഫോണിന്റെ അംഗീകാരം വേഗത്തിലാക്കുന്നതിനായി ഇന്ത്യൻ സിവിൽ ഏവിയേഷൻ ആരംഭിച്ച പോർട്ടൽ- ഗരുഡ്
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി അധീർ രഞ്ജൻ ചൗധരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി- സഹായഹസ്തം
ഇറാഖിന്റെ പുതിയ കറൻസി- 'Toman'
മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്- 19 ടെസ്റ്റ് ബസ് ആരംഭിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടി ഇന്ത്യൻ റയിൽവേ 'ശ്രമിക്' എന്ന പേരിൽ സ്പെഷ്യൽ ട്രെയിൻ ആരംഭിച്ചു.
അജയ് ടിർക്കി വനിതാശിശു വികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായി.
കോവിഡ് ബാധയെ തുടർന്ന് ലോക്പാൽ ജുഡീഷ്യൽ അംഗമായ എ.കെ. ത്രിപാഠി അന്തരിച്ചു.
ലോക്ഡൗൺ പശ്ചാത്തലത്തിൽ ആദിവാസി ഊരുകളിൽ വായന പ്രാത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനം വകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു ഫിഫ ആരംഭിച്ച വീഡിയോ ക്യാംപെയിനാണ് 'We Will Win'.
ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ചലഞ്ച്- 'അരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'
വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശ വ്യോമയാന പ്രതിരോധമന്ത്രാലയം രൂപം നൽകിയ ദൗത്യമാണ്- 'വന്ദേ ഭാരത്'
കോവിഡ് 19- നെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ നാവിക സേന ആരംഭിച്ച സൈനിക നടപടി- ഓപ്പറേഷൻ സമുദ്ര സേതു.
ഒരു കോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് 'മാസ്ക് പഹനോ ഇന്ത്യ' എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- കൊല്ലം
No comments:
Post a Comment