1. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയഭൂപടം ഭരണ ഘടനയുടെ ഭാഗമാക്കാൻ തീരുമാനിച്ച രാജ്യം- നേപ്പാൾ
- നേപ്പാൾ പാർലമെന്റിന്റെ (രാഷ്ട്രീയസഭ) ഇരുസഭകളായ ജനപ്രതിനിധിസഭയും ദേശീയ അസംബ്ലിയും പാസാക്കിയ ബിൽ പ്രസിഡന്റും ഒപ്പുവച്ചതോടെ നിയമമായി.
- ബിന്ധ്യാദേവി ഭണ്ഡാരിയാണ് നേപ്പാൾ പ്രസിഡന്റ്
- കെ.പി. ശർമ ഒലി പ്രധാനമന്ത്രി
- ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമം
3. ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം 100-ാം വയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- വസന്ത് റായ്ജി
4. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മൂലം സർക്കാർ വകുപ്പുകൾ; കോർപ്പറേഷനുകൾ, ബോർഡുകൾ തുടങ്ങിയവയുടെ ചെലവു ചുരുക്കുന്നതിനുള്ള ശുപാർശകൾ നിർദേശിക്കുന്നതിനായി സംസ്ഥാനസർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ- പ്രൊഫ: സുനിൽ മാണി
5. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഇന്തോ-ചൈന അതിർത്തി സംഘർഷം നടന്ന പ്രദേശം- ഗാൽവാൻ താഴ്വര (ലഡാക്ക്)
- അരുണാചൽ പ്രദേശിലെ ടുലുങ്ലായിൽ 1975- ൽ ഇരു സേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
- ചൈനീസ് സേനയുടെ പേര് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) എന്നാണ്.
- ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്രിയാണ്.
- 1962 ഒക്ടോബർ 20- നാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. നവംബർ 21- ന് ചൈന വെടി നിർത്തൽ പ്രഖ്യാപിച്ചു. വി.കെ. കൃഷ്ണമേനോനായിരുന്നു അക്കാലത്ത് പ്രതിരോധമന്ത്രി.
- നിപ വാർഡിൽ ജോലി ചെയ്യുന്നതിനിടെ കോഴിക്കോട്ട് രോഗ ബാധിതയായി മരണപ്പെട്ട നഴ്സ് ലിനിയുടെ പേരാണ് നൽകിയിരിക്കുന്നത്.
- ഡെയ്കിബ (Daikiba) സ്റ്റാർട്ടപ്പ് സംരംഭമാണ് റോബോട്ട് നിർമിച്ചത്.
7. അടുത്തിടെ സ്വയം ജീവനൊടുക്കിയ ബോളിവുഡ് നടൻ- സുശാന്ത് സിങ് രജ്പുത്ത്
- ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ ജീവിതകഥ പ്രതിപാദിക്കുന്ന നീരജ് പാണ്ഡ സംവിധാനം ചെയ്ത 'എം.എസ്.ധോനി ദ അൺടോൾഡ് സ്റ്റോറി' ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
8. സുരക്ഷാ സേനാംഗങ്ങളുടെയും പോലീസിന്റെയും യൂണിഫോം, ഹെൽമറ്റ്, ലാത്തി തുടങ്ങിയവ അണുവിമുക്തമാക്കുന്നതിനായി പ്രതിരോധ ഗവേഷണവികസന കേന്ദ്രം (DRDO) വികസിപ്പിച്ച ഉപകരണം- ജർമിക്ലീൻ (Germi clean)
9. കേരള ഹോക്കിയുടെ ദ്രോണാചാര്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോക്കി പരിശീലകൻ അന്തരിച്ചു. പേര്- ആർ. ശ്രീധർ ഷേണായ്
10. യു.എൻ. ആഭിമുഖ്യത്തിൽ ലോക മരുഭൂമിവത്കരണവിരുദ്ധദിനം (World Day to combat Desertification and drought) ആചരിച്ചത് എന്നാണ്- ജൂൺ 17
- Food. Feed. Fibre-the links between consumption and land എന്നതാണ് 2020- ലെ ദിനാചരണ വിഷയം.
11. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനും ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ സ്ഥാപപകനുമായ വ്യക്തി അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- കുളത്തൂർ ഭാസ്കരൻ നായർ
- അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം, കൊടിയേറ്റം എന്നീ ചലച്ചിത്രങ്ങൾ ചിത്രലേഖയുടെ ബാനറിൽ നിർമിച്ചത് കുളത്തൂർ ഭാസ്കരൻ നായരാണ്.
12. കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി- എച്ച്.ഡി. ദേവഗൗഡ
- 1996-1997 കാലത്ത് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായിരുന്നു.
13. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ടോം ജോസിന് ലഭിച്ച ഔദ്യോഗിക പദവി- ചെയർമാൻ, കേരള ഷിപ്പിങ് ആൻഡ് ഇൻ ലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ.
14. വായനാദിനം എന്നായിരുന്നു- ജൂൺ 19
- കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്.
- 1909 മാർച്ച് ഒന്നിന് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ ജനിച്ച പി.എൻ. പണിക്കർ 1995 ജൂൺ 19- ന് അന്തരിച്ചു.
- അദ്ദേഹം വിടപറഞ്ഞിട്ട് 2020- ൽ 25 വർഷം പൂർത്തിയായി.
- ജൂൺ- 19 മുതൽ ഒരാഴ്ച വായനവാരമായും ആചരിക്കപ്പെടുന്നു.
15. ലോക സംഗീതദിനം (World Music Day) എന്നായിരുന്നു- ജൂൺ 21
- 1982- ൽ ഫ്രാൻസാണ് ജൂൺ- 21 സംഗീതദിനമായി ആചരിച്ചുതുടങ്ങിയത്. ഇപ്പോൾ 120 രാജ്യങ്ങൾ ഈ ദിനം ആചരിക്കുന്നു.
16. കേരള പോലീസിൽ സി.ഐ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര്- ഇൻസ്പെക്ടർ ഓഫ് പോലീസ്
17. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- കെ.സി. വേണുഗോപാൽ
18. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പറ്റി അദ്ദേഹത്തിന്റെ ഒരു അനന്തരവൾ രചിച്ച് പ്രസിദ്ധപ്പെടുത്താനിരിക്കുന്ന പുസ്തകത്തിന്റെ പേര് ഇങ്ങനെ: 'Too much And Never Enough: How My Family Created the World's Most Dangerous Man.' ഇതിന്റെ രചയിതാവ്- മേരി എൽ. ട്രംപ്
19. വാർത്താപ്രാധാന്യം നേടിയ 'A Burning' എന്ന നോവൽ രചിച്ചത്- മേഘ മജുംദാർ
20. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ താത്കാലിക അംഗമായി ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എത്രാമത്തെ തവണയാണ് ഇന്ത്യ ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- എട്ടാംതവണ
- രണ്ടുവർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി.
- 2011-12 കാലത്താണ് ഒടുവിൽ ഇന്ത്യ താത്കാലിക അംഗമായി പ്രവർത്തിച്ചത്.
- അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ 15 അംഗങ്ങളാണ് രക്ഷാസമിതിയിലുള്ളത്.
- യു.എസ്.എ., യു.കെ., റഷ്യ, ചൈന, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ.
- ഇന്ത്യയ്ക്കൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് താത്കാലികമായി തിരഞ്ഞെടുക്കപ്പെട്ടു.
- 192- ൽ 184 വോട്ടുകൾ ഇന്ത്യ നേടി.
- ഏഷ്യ-പസഫിക് രാജ്യങ്ങളുടെ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ അംഗത്വം 2021 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
No comments:
Post a Comment