1. മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളുള്ള അനേകം സസ്യങ്ങളെ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഏത്- ടിഷ്യുകൾച്ചർ
3. ജീവാണുവളമായി ഉപയോഗിക്കുന്ന ജലസസ്യം- അസോള
4. ചെടികൾക്ക് ഫോസ്ഫറസ് വളം ലഭിക്കുന്നതിന് സഹായിക്കുന്ന കുമിളേത്- മെക്കോറൈസ കുമിളുകൾ
5. അന്തരീക്ഷ നൈട്രജനെ നൈട്രജൻ വളമാക്കി മാറ്റാൻ സഹായിക്കുന്ന ബാക്ടീരിയ ഇനം ഏത്- സയാനോ ബാക്ടീരിയ
6. ജേഴ്സി, സ്വിസ് ബ്രൗൺ, സുനന്ദിനി എന്നിവ ഏതിനം കന്നുകാലിയുടെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്- പശു
7. മുറാ, ബാദാവരി, നിലി രവി എന്നിവ അത്യുത്പാദനശേഷിയുള്ള ഏതിനം കന്നുകാലികളാണ്- എരുമ
8. അത്യുത്പാദനശേഷിയുള്ള ആടിനങ്ങൾക്ക് ഉദാഹരണങ്ങളേവ- മലബാറി, ജമ്നാപാരി
9. മൈനോർക്ക, ഗ്രാമലക്ഷ്മി, അങ്കോണ എന്നിവ എന്താണ്- ഗുണമേൻമയുള്ള കോഴിയിനങ്ങൾ
10. മസ്കവി, പെക്കിൻസ്, റോയൻസ് എന്നിവ എന്താണ്- ഗുണമേൻമയുള്ള താറാവിനങ്ങൾ
11. മെല്ലിഫറ, ഞൊടിയൻ എന്നിവ എന്താണ്- തേനീച്ചയിനങ്ങൾ
12. പട്ടുനൂൽക്കുഷിയിലെ അവിഭാജ്യ ഘടകമായ ചെടിയേത്- മൾബെറിച്ചെടി
13. കാർഷികരംഗത്ത് സസ്യ-ജന്തുജാലങ്ങളെ സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുന്നത് രീതി- സംയോജിതകൃഷി (ഇൻറഗ്രേറ്റഡ് ഫാമിങ്)
14. ജൈവകീടനിയന്ത്രണത്തിനായി വ്യാപകമായി ഉപയോഗിച്ചു വരുന്ന സൂക്ഷ്മജീവിക്ക് ഉദാഹരണമേത്- സ്യൂഡോമോണാസ്
15. നെല്ലിനെ ബാധിക്കുന്ന തണ്ടു തുരപ്പൻ, ഓല ചുരുട്ടിപ്പുഴു എന്നിവയെ നശിപ്പിക്കാനുള്ള ജൈവകണിയായ ട്രൈക്കോ കാർഡുകളിൽ ഉപയോഗിക്കുന്ന പ്രാണിയേത്- ട്രൈക്കോഗ്രമ്മ
16. 'ജീവശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്- അരിസ്റ്റോട്ടിൽ
17. 'സ്പീഷിസ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞനാര്- ജോൺ റേ
18. ജീവലോകത്തെ സസ്യങ്ങൾ, ജന്തുക്കൾ എന്നിങ്ങനെ രണ്ടു കിങ്ഡങ്ങളായി വർഗീകരിച്ച ശാസ്ത്രജ്ഞനാര്- കാൾ ലിനേയസ്
19. വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികളായ യൂകാരിയോട്ടുകൾക്ക് ഉദാഹരണമേത്- ബാക്ടീരിയ
20. വ്യക്തമായ ന്യൂക്ലിയസോടു കൂടിയ ഏകകോശജീവികളായ യൂകാരിയോട്ടുകൾക്ക് ഉദാഹരണമേത്- അമീബ
21. ബഹുകോശജീവികളായ വിഘാടകരായ യൂകാരിയോട്ടുകൾക്ക് ഉദാഹരണമേത്- ഫംഗസ്
22. ജീവലോകത്തെ അഞ്ച് കിങ്ഡങ്ങളായി വർഗീകരിച്ച ശാസ്ത്രജ്ഞനാര്- റോബർട്ട് എച്ച്. വിറ്റാക്കർ
23. ജീവികൾക്ക് ശാസ്ത്രീയമായ പേരു നൽകുന്ന ദ്വിനാമപദ്ധതിക്ക് രൂപം നൽകിയ ശാസ്ത്രജ്ഞനാര്- കാൾ ലിനേയസ്
24. ജീവികളുടെ ദ്വിനാമപദ്ധതിയിലെ രണ്ടു ഭാഗങ്ങളേവ- ആദ്യം ജീനസ് നാമം, രണ്ടാമത് സ്പീഷിസ് നാമം
25. ജീവികളുടെ സവിശേഷതകൾ നിരീക്ഷിച്ച് അവയെ തിരിച്ചറിയുകയും സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്രശാഖ ഏത്- ടാക്സാണമി
26. ചിത്രശലഭവും, പൂച്ചെടിയും പോലെ രണ്ടുജീവികൾക്കും ഗുണകരമാവുന്ന ജീവിബന്ധം ഏതു പേരിൽ അറിയപ്പെടുന്നു- മ്യൂച്വലിസം
27. മരവാഴയും മാവും പോലെ ഒന്നിനു ഗുണകരമാവുകയും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന ജീവിബന്ധം ഏതു പേരിൽ അറിയപ്പെടുന്നു- കമെൻസലിസം
28. മാവും ഇത്തിൾക്കണ്ണിയും പോലെ ഒന്നിനു ഗുണകരവും മറ്റേതിന് ദോഷവുമായിത്തീരുന്ന ജീവി ബന്ധം അറിയപ്പെടുന്ന പേര്- പരാദജീവനം
29. സ്രാവിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് സഞ്ചരിച്ച് ഭക്ഷണം തേടുന്ന സക്കർമത്സ്യം ഏതിനം ജീവി ബന്ധത്തിന് ഉദാഹരണമാണ്- കമെൻസലിസം
30. ഭൂമിയിലെ വിവിധങ്ങളായ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും ചേർന്ന ജൈവസമ്പന്നത ഏതു പേരിൽ അറിയപ്പെടുന്നു- ജൈവവൈവിധ്യം അഥവാ ബയോഡൈവേഴ്സിറ്റി
31. ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്ന ദിവസമേത്- മേയ് 22
32. ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്കുള്ളിൽ തന്നെ സംരക്ഷിക്കുന്ന രീതി ഏതു പേരിൽ അറിയപ്പെടുന്നു- ഇൻ-സിതു കൺസർവേഷൻ
33. ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് അനുയോജ്യമായ സ്ഥലങ്ങളിൽ സംരക്ഷിക്കുന്ന രീതി എങ്ങനെ അറിയപ്പെടുന്നു- എക്സ്-സിതു കൺസെർ വേഷൻ
34. നാഷണൽ പാർക്കുകൾ, വന്യ ജീവിസംരക്ഷണ കേന്ദ്രങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, കാവുകൾ എന്നിവ ഏതിനം സംരക്ഷണരീതിക്ക് ഉദാഹരണമാണ്- ഇൻ-സിതു കൺസെർവേഷൻ (In-situ Conservation)
35. ബൊട്ടാണിക്കൽ ഗാർഡനുകൾ, സുവോളജിക്കൽ ഗാർഡനുകൾ, ജീൻബാങ്കുകൾ എന്നിവ ഏതിനം സംരക്ഷണരീതിക്ക് ഉദാഹരണ്ങ്ങളാണ്- എക്സ്-സിതു കൺസെർ വേഷൻ (Ex-situ Conservation)
36. തദ്ദേശീയമായ സ്പീഷിസുകളുടെ എണ്ണം വളരെ കൂടുതലുള്ളതും ആവാസനാശഭീഷണി കൂടുതൽ നിലനിൽക്കുന്നതുമായ പ്രദേശങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു- ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
37. ഇക്കോളജിക്കൽ ഹോട്ട്സ് പോട്ടുകളിൽ ഉൾപ്പെടുന്ന ഇന്ത്യൻ പ്രദേശങ്ങൾക്ക് ഉദാഹരണങ്ങളേവ- പശ്ചിമഘട്ടം, കിഴക്കൻ ഹിമാലയം
38. ആസിഡുകൾ, നിർവീര്യലായനികൾ എന്നിവയുടെ സാന്നിധ്യത്തിൽ ഫിനോൾഫ്തലീൻ ഏത് നിറം പ്രകടിപ്പിക്കുന്നു- നിറം കാണിക്കുന്നില്ല
39. ആൽക്കലി സ്വഭാവമുള്ള ലായനികളിൽ ഫിനോൾഫ്തലിൻ ഏതു നിറം കാണിക്കുന്നു- പിങ്ക് നിറം
40. ജലം തണുപ്പിക്കുമ്പോൾ ഐസായിമാറുന്നത് ഏതിനം മാറ്റത്തിന് ഉദാഹരണമാണ്- ഭൗതികമാറ്റം
41. വായുവിനെക്കാൾ ഭാരമുള്ളതും, തീകെടുത്തുന്നതുമായ വാതകമേത്- കാർബൺ ഡൈഓക്സൈഡ്
42. രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന പദാർഥങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- അഭികാരകങ്ങൾ
43. വെടിമരുന്നു ജ്വാലയ്ക്ക് നീല കലർന്ന പച്ച നിറം നൽകുന്ന ലോഹലവണം ഏത്- കോപ്പർ
44. പൊട്ടാസ്യം ലവണങ്ങൾ ജ്വാലയ്ക്ക് ഏത് നിറം നൽകുന്നു- ലൈലാക്ക് നിറം
45. വാച്ച്, കാൽക്കുലേറ്റർ എന്നിവയിൽ ഉപയോഗിക്കുന്നത് ഏതിനം സെല്ലുകളാണ്- മെർക്കുറി സെൽ
46. ലോഹവസ്തുക്കളുടെ പുറത്ത് നേർത്ത രീതിയിൽ സ്വർണം പൂശാനുള്ള സങ്കേതമേത്- വൈദ്യുത ലേപനം അഥവാ ഇലക്ട്രോപ്ലേറ്റിങ്
47. റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്നത് ഏതിനം സെല്ലാണ്- നിക്കൽ-കാഡ്മിയം സെൽ
48. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏതിനം സെല്ലുകളാണ്- ലിഥിയം അയോൺ സെൽ
49. ഒരു ശുദ്ധപദാർഥത്തിന്റെ അടിസ്ഥാന ഗുണങ്ങളെല്ലാമുള്ള ഏറ്റവും ചെറിയ കണിക ഏതു പേരിൽ അറിയപ്പെടുന്നു- തൻമാത്ര
50. ഗുണങ്ങൾ എല്ലായിടത്തും ഒരു പോലെയുള്ള മിശ്രിതങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- ഏകാത്മകമിശ്രിതങ്ങൾ (Homogenous mixtures)
51. ഗുണങ്ങൾ എല്ലായിടത്തും ഒരു പോലെയല്ലാത്തവ ഏതു പേരിൽ അറിയപ്പെടുന്നു- ഭിന്നാത്മകമിശ്രിതങ്ങൾ (Heterogenous mixtures)
52. ജലം ഒന്നിലധികം ഘടകങ്ങൾ ചേർന്ന പദാർഥമാണെന്ന് തെളിയിച്ചതാര്- ഹെൻട്രി കാവൻഡിഷ്
53. മെർക്കുറിക്ക് ഓക്സൈഡ് ചൂടാക്കി ആദ്യമായി ഓക്സിജൻ നിർമിച്ച ശാസ്ത്രജ്ഞനാര്- ജോസഫ് പ്രീസ്റ്റിലി
54. വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന പദാർഥങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- സംയുക്തങ്ങൾ
55. മൂലകങ്ങൾക്കായി പ്രതീകങ്ങൾ ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞനാര്- ബെഴ്സസിലിയസ്
56. സെലിനിയം, സിലിക്കൺ എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചത് ആര്- ബെഴ്സിലിയസ്
57. ആറ്റം സിദ്ധാന്തത്തിന്റെ ആധുനികകാലത്തെ ഉപജ്ഞാതാവ് ആര്- ജോൺ ഡാൾട്ടൻ
58. 'ആറ്റം' എന്ന വക്കിന്റെ അർഥമെന്ത്- വിഭജിക്കാൻ കഴിയാത്തത്
59. ആറ്റത്തിലെ ന്യൂട്രോണുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്- ജെയിംസ് ചാഡ് വിക്ക്
60. ആറ്റത്തിലെ ന്യൂക്ലിയസിലെ കണികകളായ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ ആകെ എണ്ണം എങ്ങനെ അറിയപ്പെടുന്നു- മാസ് നമ്പർ
No comments:
Post a Comment