3. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നതേത്- ദേശീയ മനുഷ്യാവകാശ കമ്മിഷൻ
4. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ചെയർമാനടക്കം എത്ര സ്ഥിരം അംഗങ്ങളുണ്ട്- അഞ്ച്
5. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ആർക്കാണ്- രാഷ്ട്രപതി
6. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെയാണ്- മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
7. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെടാനുള്ള യോഗ്യത എന്തായിരിക്കണം- ചെയർമാൻ-റിട്ടയേഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്ഡ് ആയിരിക്കണം.
8. ദേശീയ മനുഷ്യാവകാശ കമ്മിക്കഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്- 3 വർഷം അല്ലെങ്കിൽ 70 വയസ്സ്
9. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു- ജസ്റ്റിസ് രംഗനാഥ മിശ്ര
10. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി അലങ്കരിച്ച മലയാളി- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
11. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ എക്സ്-ഒഫീഷ്യാ അംഗങ്ങളുടെ എണ്ണം എത്ര- നാല്
12. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയർമാൻ ആര്- എച്ച്.എൽ. ദത്തു
13. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽവന്നത് എന്ന്- 1998 ഡിസംബർ 11-ന്
14. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ എത്ര അംഗങ്ങളുണ്ട്- 3 (ചെയർമാൻ+2 അംഗങ്ങൾ)
15. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്ര- 3 വർഷം അല്ലെങ്കിൽ 70 വയസ്സ്
16. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതാര്- ഗവർണർ
17. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നതാര്- രാഷ്ട്രപതി
18. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് സ്ഥാനം വഹിച്ച വ്യക്തിയായിരിക്കണം- ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്ഡ്
19. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു- ജസ്റ്റിസ് എം.എം. പരീത് പിള്ള
20. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിലെ ചെയർമാൻ ആര്- ജസ്റ്റിസ് ആൻറണി ഡൊമനിക്
21. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെയാണ്- തിരുവനന്തപുരം
22. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്- ഡിസംബർ 10
23. ദേശീയ വനിതാ കമ്മിഷൻ നിലവിൽ വന്നതെന്ന്- 1992 ജനുവരി 31
24. ദേശീയ വനിതാ കമ്മിഷനിൽ ചെയർപേഴ്സണെ കൂടാതെ എത്ര അംഗങ്ങളുണ്ട്- അഞ്ച്
25. ദേശീയ വനിതാ കമ്മിഷൻ അംഗങ്ങളുടെ കാലാവധി എത്ര- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
26. ദേശീയ വനിതാ കമ്മിഷന്റെതായി പുറത്തിറങ്ങുന്ന മാസിക ഏത്- രാഷ്ടമഹിള
27. ദേശീയ വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട ആക്ട് പാസാക്കിയ വർഷം- 1990
28. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നതെപ്പോൾ- 1996 മാർച്ച് 14
29. കേരള സംസ്ഥാന വനിതാ കമ്മിഷനിലെ മൊത്തം അംഗസംഖ്യ- അഞ്ച്
30. കേരള സംസ്ഥാന വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി- അഞ്ച് വർഷം
31. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണമേത്- സ്ത്രീശക്തി
32. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു- സുഗതകുമാരി
33. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിലെ ചെയർപേഴ്സൺ- എം.സി. ജോസഫൈൻ
34. ദേശീയ വനിതാ കമ്മിഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു- ജയന്തി പട്നായിക്
35. ദേശീയ വനിതാ കമ്മിഷന്റെ നിലവിലെ അധ്യക്ഷ ആര്- രേഖാശർമ
36. ദേശീയ ന്യൂനപക്ഷ കമ്മിഷൻ രൂപവത്കൃതമായ വർഷം- 1978
37. ദേശീയ ന്യൂനപക്ഷ കമ്മിഷന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിക്കാൻ കാരണമായ ആക്ട് ഏത്- നാഷണൽ കമ്മിഷൻ ഫോർ മൈനോരിറ്റീസ് ആക്ട് 1992
38. സ്റ്റാറ്റ്യൂട്ടറി പദവിയോടുകൂടിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിലവിൽ വന്നതെന്ന്- 1993 മേയ് 17
39. ദേശീയ ന്യൂനപക്ഷ കമ്മിഷനിലെ അംഗസംഖ്യ എത്രയാണ്- 7 (ചെയർമാൻ, + ആറ് അംഗങ്ങൾ)
40. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്- മൂന്ന് വർഷം
41. ദേശീയ ന്യൂനപക്ഷ കമ്മിഷൻ ആദ്യ ചെയർമാൻ ആരായിരുന്നു- ജസ്റ്റിസ് മുഹമ്മദ് സാദിർ അലി
42. ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിലവിലെ ചെയർമാൻ ആര്- സയിദ് ഗയറുൽ ഹസൻ റിസ് വി
43. ദേശീയ പിന്നാക്കവിഭാഗ കമ്മിഷൻ രൂപവത്കരിച്ച വർഷം- 1993 ഓഗസ്റ്റ് 14
44. ദേശീയ പിന്നാക്കവിഭാഗ കമ്മിഷനിലെ അംഗസംഖ്യ എത്ര- 5 (ചെയർമാൻ + 4 അംഗങ്ങൾ)
45. ദേശീയ പിന്നാക്കവിഭാഗ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി എത്രയാണ്- 3 വർഷം
46. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു- ആർ.എൻ. പ്രസാദ്
47. ദേശീയ പിന്നാക്കവിഭാഗ കമ്മിഷൻ നിലവിലെ ചെയർമാൻ ആര്- ഭഗവൻ ലാൽ സാഹ് നി
No comments:
Post a Comment