Wednesday, 24 June 2020

General Knowledge in Indian Constitution Part- 2

1. ലീഗൽ സർവീസസ് അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്- 1987 ഒക്ടോബർ 11 


2. 1982- ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനമേത്- ഗുജറാത്ത് 



3. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്- യൂണിയൻ ലിസ്റ്റ് 


4. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കിയ വർഷമേത്- 1986 


5. പരിസ്ഥിതി സംരക്ഷണ നിയമത്തിന് രൂപം നൽകാൻ കാരണമായ ദുരന്തം ഏതായിരുന്നു- 1984 ഡിസംബറിലെ ഭോപ്പാൽ വിഷബാധകദുരന്തം 


6. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു- രാജീവ്ഗാന്ധി 


7. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആകെ വകുപ്പുകൾ എത്ര- 26 വകുപ്പുകൾ 


8. ഇന്ത്യയിൽ വന്യജീവിസംരക്ഷണ നിയമം പാസാക്കിയ വർഷമേത്- 1972 സെപ്റ്റംബർ 


9. വന്യജീവികൾ സർക്കാരിന്റെ  സ്വത്താണെന്ന് പ്രഖ്യാപിക്കുന്ന വന്യജീവി സംരക്ഷണനിയമത്തിലെ വകുപ്പേത്- 39-ാം വകുപ്പ്  


10. ദേശീയോദ്യാനങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വന്യ ജീവിസംരക്ഷണ നിയമത്തിലെ വകുപ്പേത്- 35-ാം വകുപ്പ് 


11. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു- ഇന്ദിരാഗാന്ധി 


12. ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യത്ത വനിതയാര്- വി.എസ്. രമാദേവി  


13. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നതെന്ന്- 1950 ജനുവരി 25 


14. ദേശീയ സമ്മതിദായകദിനമായി ആചരിക്കുന്ന ദിവസമേത്- ജനുവരി 25 


15. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള പാർലമെന്റ് നടപടിക്രമം ഏത്- ഇമ്പീച്ച്മെൻറ് 


16. ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്- 101-ാം ഭേദഗതി 


17. ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്- 2017 ജൂലായ് 1


18. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്ന തീയതി ഏത്- 1993 ഒക്ടോബർ 12 


19. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ  രണ്ടാമത്തെ അധ്യക്ഷൻ ആരായിരുന്നു- ജസ്റ്റിസ് എം.എൻ.വെങ്കിടചെലയ്യ (ആദ്യത്തേത് രംഗനാഥ് മിശ്ര) 


20. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള ഏക കേരളീയൻ ആര്- ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ 


21. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു കെ.ജി. ബാലകൃഷ്ണൻ- 37-ാമത് 


22. ഇന്ത്യയിലെ നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കാൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്- 1971-ലെ 26-ാം ഭേദഗതി 


23. പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്- ഇന്ദിരാഗാന്ധി 


24. പാർലമെന്റിന്റെ  പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതാർക്ക്- ലോക്സഭാ സ്പീക്കർക്ക് 


25. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന പാർലമെന്റ് കമ്മിറ്റിയേത്- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 


26. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നതാര്- ലോക്സഭാ സ്പീക്കർ 


27. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളതാർക്ക്- രാഷ്ട്രപതിക്ക്


28. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര്- സംസ്ഥാന ഗവർണർ 


29. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ആർക്ക്- ഗവർണർക്ക് 


30. 'ഫണ്ട് അനുവദിച്ചാൽ മാത്രം മാറാൻ കഴിയുന്ന ചെക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ഭാഗം ഏത്- നിർദേശകതത്ത്വങ്ങൾ 


31. 'രാഷഭരണത്തിന്റെ ഭാവിയിലേക്കുള്ള അടിത്തറ'യെന്ന്
ഡോ.ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച ഭരണഘടനാ ഭാഗം ഏത്- നിർദേശകതത്ത്വങ്ങൾ 


32. ഏകീകൃത സിവിൽ കോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്- അനുച്ഛേദം-44 


33. ഇന്ത്യയിൽ ഇന്റർസ്റ്റേറ്റ് കൗൺസിലിനു രൂപം നൽകിയ വർഷമേത്- 1990 


34. ഇന്റർസ്റ്റേറ്റ് കൗൺസിലിന്റെ രൂപവത്കരണത്തിന് ഉപോത്ബലകമായ ഭരണഘടനാ അനുച്ഛേദം ഏത്- അനുച്ഛേദം- 263 


35. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി 1983- ൽ ഭാരതസർക്കാർ നിയമിച്ച കമ്മിഷനേത്- സർക്കാരിയ കമ്മിഷൻ 


36. വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്- പുണെ 


37. വിവരാവകാശ നിയമത്തിന് അംഗീകാരം നൽകിയ രാഷ്ട്രപതി ആര്- ഡോ.എ.പി.ജെ.അബ്ദുൾ കലാം 


38. ലോകത്തിൽ ആദ്യമായി കുടുംബകോടതി നിലവിൽ വന്ന രാജ്യമേത്- അമേരിക്ക 


39. 1973 ജൂലായിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്- വി.ആർ.കൃഷ്ണയ്യർ


40. വിവരാവകാശ നിയമം എന്ന സങ്കല്പം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- സ്വിഡൻ 


41. വിവരാവകാശ നിയമത്തിന്റെ രൂപവത്കരണത്തിന് കാരണമായ പ്രക്ഷോഭം നയിച്ച രാജസ്ഥാനിലെ സംഘടന ഏത്- മസ്ദൂർ കിസാൻ ശക്തി സംഘതൻ 


42. ഇന്ത്യയിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മിഷണർ ആരായിരുന്നു- വജാഹത്ത് ഹബീബുള്ള 


43. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി വഹിച്ച ആദ്യത്ത വനിതയാര്- ദീപക് സന്ധു 


44. ഇന്ത്യയിൽ ആദ്യമായി കുടുംബ കോടതി സ്ഥാപിക്കപ്പെട്ട വർഷമേത്- 1984 


45. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷമേത്- 1986 ഡിസംബർ 


46. ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനമായി ആചരിക്കുന്ന ദിവസമേത്- ഡിസംബർ 24 


47. കേന്ദ്രസർക്കാർ ദേശീയ ഭക്ഷ്യ സുരക്ഷാനിയമം വിജ്ഞാപനം ചെയ്ത വർഷമേത്- 2013 സെപ്റ്റംബർ 10 


48. 2015 മാർച്ചിൽ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച ഐ.ടി.നിയമത്തിലെ വകുപ്പേത്- 66-എ വകുപ്പ്


49. ഇൻഫർമേഷൻ ടെക്നോളജി ആക്ട് (ഐ.ടി.ആക്ട്) വിജ്ഞാപനം ചെയ്ത വർഷമേത്- 2000 ഒക്ടോബർ 17 


50. ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്താൻ ശുപാർ ശനൽകിയ കമ്മിറ്റി ഏത്- സ്വരൺസിങ് കമ്മിറ്റി 


51. മൗലിക കർത്തവ്യങ്ങലെ  ഉൾക്കൊള്ളുന്ന ഭരണഘടനാ ഭാഗം ഏത്- ഭാഗം- 4 എ 


52. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്- 1976 ലെ 42-ാം ഭേഗതി 


53. ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു- ഇന്ദിരാഗാന്ധി  


54. നിലവിൽ ഭരണഘടന ഉൾക്കൊള്ളുന്ന മൗലിക കർത്തവ്യങ്ങൾ എത്ര- പതിനൊന്ന്  


55. 'ഓരോ ജഡ്ജിയും ഒരു ആക്ടിവിസ്റ്റാണ്- മുൻപോട്ടുള്ള ഗിയറിലോ പുറകോട്ടുള്ള ഗിയറിലോ' ഇങ്ങനെ അഭിപ്രായപ്പെട്ട നിയമ വിദഗ്ധൻ ആര്- ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ 


56. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ 'നോട്ട അഥവാ നൺ ഓഫ് ദി എബവ്' സംവിധാനം അവതരിപ്പിച്ച വർഷമേത്- 2013 


57. നോട്ട സംവിധാനം തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 12-ാമത്തെ 


58. നോട്ട സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ ഏഷ്യൻ രാജ്യം ഏത്- ബംഗ്ലാദേശ് 


59. ദേശീയ വനിതാകമ്മിഷനിൽ അംഗമായ ആദ്യത്തെപുരുഷനാര്- അലോക് റവാത്ത് 


60. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യത്തെ വനിതയാര്- ജസ്റ്റിസ് ഫാത്തിമാ ബീവി 


61. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായ ആദ്യത്തെ വനിതയാര്- വയലറ്റ് ആൽവ 


62. ഭരണ ഘടനയുടെ ആദ്യത്ത ഭേദഗതി പ്രാബല്യത്തിൽവന്ന് തെന്ന്- 1951 ജൂൺ 18 


63. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ തീർപ്പുണ്ടാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം ഏത് വിഭാഗത്തിൽപ്പെടുന്നു- ഒറിജിനൽ ജൂറിസ്ഡിക്ഷൻ 


64. 'ഇന്ത്യ എൻറ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്'-ന്ന് തുടങ്ങുന്ന ദേശീയപ്രതിജ്ഞയുടെ ഉപജ്ഞാതാവ് ആര്- പി.വെങ്കിട സുബ്ബറാവു 


65. 'ഗരീബി ഹഠാവോ അഥവാ ദാരിദ്ര്യം തുടച്ചുനീക്കു' എന്ന മുദ്രാവാക്യം ഉയർത്തിയതാര്- ഇന്ദിരാഗാന്ധി

No comments:

Post a Comment