Friday, 16 October 2020

Current Affairs- 15/10/2020

1. കിർഗിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി- Sadyr Zhaparov  


2. 2020 ഒക്ടോബറിൽ 10000 യുവജനങ്ങൾക്ക് ഹരിതമേഖലയിൽ സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനായി Mukhya Mantri Saur Swarojgar Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


3. 2020 ഒക്ടോബറിൽ Member of Order of the British Empire പുരസ്കാരത്തിന് അർഹനായ മലയാളി- ജേക്കബ് തുണ്ടിൽ


4. ഗ്രാമീണർക്ക് അവരുടെ ഭൂസ്വത്ത് ഉപയോഗിച്ച് വായ്പ എടുക്കുന്നതിനും സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- SWAMITVA


5. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാത്ത കുടുംബശ്രീ വനിതകൾക്കായി കേരള സർക്കാർ നടത്തുന്ന പത്താംതരം ഹയർസെക്കന്ററി തുല്യത പരീക്ഷ- സമ


6. 2020 ഒക്ടോബറിൽ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പ് രോഗികൾക്ക് കോവിഡ് പരിശോധന വീടുകളിലെത്തി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി- സാന്ത്വന സ്പർശം


7. 2020 ഒക്ടോബറിൽ കേന്ദ്ര സർക്കാർ ആരുടെ 100 രൂപ നാണയമാണ് പുറത്തിറക്കിയത്- വിജയ രാജ സിന്ധ്യ (ഗ്വാളിയോറിലെ രാജമാതാ എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി)


8. 2020- ലെ ലോക സന്ധിവാത (Arthritis) ദിനത്തിന്റെ (ഒക്ടോബർ 12) പ്രമേയം- lts in Your Hand, Take Action


9. 2020 ഒക്ടോബറിൽ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി നോ മാസ്ക്, നോ എൻടി, സീറോ കോൺടാക്ട് ക്യാമ്പയിൻ ആരംഭിച്ച ജില്ല- കണ്ണൂർ


10. 2020 ഒക്ടോബറിൽ ഓൺലൈനായി പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന സ്വാതന്ത്ര്യസമരകാലത്തെ മലബാറിലെ പത്രം- അൽ അമീൻ


11. 2020 ഒക്ടോബറിൽ പരിസ്ഥിതി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് രാജകുമാരനായ വില്യം ഏർപ്പെടുത്തിയ പുരസ്കാരം- Earthshot Prize 


12. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള കവി- അക്കിത്തം അച്യുതൻ നമ്പൂതിരി


13. കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ല എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- തിരുവനന്തപുരം

  • ഹരിത കേരളം മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം 

14. സമത്വത്തിന്റെ ഭാഗമായി സ്കൂൾ അറ്റന്റൻസ് രജിസ്റ്ററിൽ നിന്നും വിദ്യാർത്ഥികളുടെ ജാതി, മതം എന്നിവ നീക്കം ചെയ്യാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം- ആന്ധാപ്രദേശ്  


15. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും സർവ്വശിക്ഷ അഭിയാനും ചേർന്ന് നടപ്പിലാക്കുന്ന ഏത് പദ്ധതിയിലാണ് അടുത്തിടെ കേരളത്തിന് പങ്കാളിത്തം ലഭിച്ചത്- സ്ട്രെങ്തനിങ് റ്റീച്ചിങ്- ലേണിങ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്). ഈ പദ്ധതിയിലേക്ക് ആകെ 6 സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് 


16. 2020- ലെ WEF Annual Meeting- ന്റെ വേദി- Lucerne, Switzerland (The Great Reset എന്നതാണ് പ്രമേയം) 


17. റിസർവ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചതനുസരിച്ച് 2020 ഡിസംബർ മുതൽ ഏത് സേവനമാണ് മുഴുവൻ സമയവും ലഭ്യമാക്കുന്നത്- RTGS 


18. മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായി അടുത്തിടെ ബ്രിട്ടനിലെ വില്യം രാജകുമാരൻ ഏർപ്പെടുത്തിയ പുരസ്കാരം- Earthshoot Award 


19. ലോക ദുരന്ത ലഘൂകരണ ദിനം- ഒക്ടോബർ- 14 


20. സംസ്ഥാന സവിശേഷ ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചത് എന്ത്- ഇടി മിന്നൽ


21. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന തമിഴ് സിനിമ- 800


22. ലോക കൈകഴുകൽ ദിനം- ഒക്ടോബർ 15

 

23. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏത് സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്നത്- ഭക്ഷ്യ കാർഷിക സംഘടന (FAO)


24. ലോക വിദ്യാർത്ഥി ദിനം എന്ന്- ഒക്ടോബർ 15

  • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ ഡോക്ടർ അബ്ദുൽ കലാമിന്റെ ജന്മദിനം ഐക്യരാഷ്ട്രസഭ വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു

25. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2020 സമ്മേളനം നടക്കുന്നത് എവിടെ- സ്വിറ്റ്സർലന്റ് (സ്ഥിരം വേദി ദാവോസ് ആയിരുന്നു) 


26. 2020- ലെ റെഡ്യുസിങ് ഇനിക്വാലിറ്റി (CRI) ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 129


27. UN ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) 75-ാം വാർഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ  


28. അടുത്തിടെ അന്തരിച്ച പത്മശ്രീ ശോഭ നായിഡു ഏത് നൃത്ത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കുച്ചിപ്പുടി 


29. ആർട്ടൺ ക്യാപിറ്റലിന്റെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് സൂചിക 2020- ൽ ഇന്ത്യയുടെ സ്ഥാനം- 58 (ഒന്നാമത്- ന്യൂസിലാന്റ്) 


30. 2020 ഒക്ടോബറിൽ കേരള പോലീസിന്റെ നേതൃത്വത്തിൽ തൃശൂർ, പാല ക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ്- ഓപ്പറേഷൻ റെയ്ഞ്ചർ

 

31. കോവിഡ് പശ്ചാത്തലത്തിൽ സൂക്ഷമ ചെറുകിട സംരംഭകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി അടുത്തിടെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- വ്യവസായ ഭദ്രത  

32. അടുത്തിടെ അന്തരിച്ച ഇന്ത്യയിലാദ്യമായി ഓസ്കാർ അവാർഡ് നേടിയ വനിത- ഭാനു അതയ്യ

  • റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതിനാണ് ഓസ്കാർ അവാർഡ് ലഭിച്ചത്

33. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടുത്തിടെ റഷ്യയിൽ അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിൻ- Epivac Corona


34. 2020 ഒക്ടോബറിൽ പരിസ്ഥിതി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് രാജകുമാരനായ വില്യം ഏർപ്പെടുത്തിയ പുരസ്കാരം- എർത്ത് ഷോട്ട് പ്രൈസ് 


35. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ വിഭവ- ദുരന്ത മാപ്പിംഗ് തയ്യാറാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച ജില്ല- വയനാട് 

No comments:

Post a Comment