Saturday, 31 October 2020

General Knowledge in Biology Part- 20

1. നാഡീവ്യസ്ഥയുടെ കേന്ദ്രം- മസ്തിഷ്കം 


2. മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്മരപാളികളുള്ള ആവരണം- മെനിഞ്ജസ് 


3. മെനിഞ്ജസിന്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവം- സെറിബ്രോസ്പൈനൽ ദ്രവം  


4. മസ്തിഷ്ക കലകൾക്ക് പോഷകഘടകങ്ങൾ, ഓക്സിജൻ എന്നിവ നൽകുക, മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുക, മസ്തിഷ്കത്തെ  ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നീ ധർമങ്ങൾ നിർവഹിക്കുന്നത്- സെറിബ്രോസ്പൈനൽ ദ്രവം 


5. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ- സെറിബ്രം, സെറിബെല്ലം, മെഡുല്ലാ ഒബ്ലാംഗേറ്റ, തലാമസ്, ഹൈപ്പോതലാമസ് 


6. മസ്തിഷത്തിന്റെ ഏറ്റവും വലിയ ഭാഗം- സെറിബ്രം 


7. ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം- സെറിബ്രം 

  • സെറിബ്രത്തിന്റെ ചാര നിറമുള്ള പുറം ഭാഗത്തെ കോർട്ടക്സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല്ലാ എന്നും വിളിക്കുന്നു. 
  • ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ് സെറിബ്രം 
  • ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം സെറിബ്രമാണ്.  
  • ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്കഭാഗം സെറിബ്രമാണ്. 

8. മസ്തിഷ്കത്തിന്റെ രണ്ടാമത്ത വലിയ ഭാഗം- സെറിബെല്ലം 

9. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്ന മസ്തിഷ്കഭാഗം- സെറിബെല്ലം 


10. മെഡുല്ല ഒബ്ലാംഗേറ്റയുടെ ആകൃതി- ദണ്ഡ് 


11. ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസങ്ങൾ എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ  നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം- മെഡുല്ലാ ഒബ്ലാംഗേറ്റ 


12. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ  സെറിബ്രത്തിലേക്ക് അയയ്ക്കുന്ന മസ്തിഷ്ക ഭാഗം- തലാമസ് 


13. മെഡുല്ലാ ഒബ്ലാംഗേറ്റയുടെ തുടർച്ചയായ ഭാഗം- സുഷുമ്ന 


14. സുഷുമ്നയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന സ്തരം- മെനിഞ്ജസ് 


15. നടത്തം, ഓട്ടം എന്നീ പ്രവർത്തനങ്ങളിലെ ആവർത്തന ചലനം ഏകോപിപ്പിക്കുന്നത്- സുഷുമ്ന  


16. ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങളാണ്- റിഫ്ലക്സ് പ്രവർത്തനങ്ങൾ (Reflex Action) 


17. പ്രധാനമായും സുഷുമ്നയാണ് റിഫ്ലക്സ് പ്രവർത്തനത്തിന്റെ  കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇത്തരം റിഫ്ലക്സ് ഏത് പേരിൽ അറിയപ്പെടുന്നു- സ്പെനൽ റിഫ്ലക്സ് 


18. സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ള റിഫ്ലക്സ് ഏത് പേരിൽ അറിയപ്പെടുന്നു- സെറിബ്രൽ റിഫ്ലക്സ് 


19. കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തുക്കൾ കണ്ണിനു നേരേ വരുമ്പോഴോ കണ്ണ് ചിമ്മുന്നത് ഏതുതരം റിഫ്ലക്സ് പ്രവർത്തനമാണ്- സെറിബ്രൽ റിഫ്ലക്സ് 


20. മസ്തിഷ്കത്തിന്റെ നാഡീകലകളിൽ ആലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നതു മൂലമോ കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശംമൂലമോ ഉണ്ടാകുന്ന രോഗം- അൽഷിമേഴ്സ് 


21. മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം മൂലമോ മസ്തിഷ്കത്തിൽ ഡോപമിൻ എന്ന നാഡീയ പ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നത് മൂലമോ ഉണ്ടാകുന്ന രോഗം- പാർക്കിൻസൺസ്


22. മസ്തിഷ്കത്തിൽ തുടർച്ചായി ക്രമരഹിതമായ വൈദ്യുതപ്രവാഹം മൂലമുണ്ടാകുന്ന രോഗം- അപസ്മാരം  


23. കണ്ണിനെക്കുറിച്ചുള്ള പഠനം- ഓഫ്താൽമോളജി 


24. കണ്ണിലെ പാളികൾ ഏതെല്ലാം- ദൃഢപടലം (Sclera), രക്തപടലം (Choroid), ദൃഷ്ടിപടലം (Retina) 


25. കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളി- ദൃഢപടലം


26. ദൃഢ പടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു  തള്ളിയതുമായ ഭാഗം- കോർണിയ


27. പ്രകാശരശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗം- കോർണിയ 


28. ഐറിസിന് ഇരുണ്ടനിറം നൽകുന്ന വർണവസ്തു- മെലാനിൻ 


29. കണ്ണിലെ ലെൻസ് ഏതാണ്- കോൺവെക്സ് ലെൻസ്


30. നേത്ര ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ- സീലിയറി പേശികൾ


31. പ്രകാശഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തരപാളി- ദൃഷ്ടിപടലം


32. പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ളത് കണ്ണിലെ ഏത് ഭാഗത്താണ്- പീതബിന്ദു (Yellow spot)

  • ദൃഷ്ടിപടലത്തിൽ (Retina) പ്രകാശഗ്രാഹിക കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് പീതബിന്ദു. 

33. പ്രകാശഗ്രാഹിക കോശങ്ങൾ ഇല്ലാത്തതിനാൽ കാഴ്ച സാധ്യമാകാത്ത കണ്ണിലെ ഭാഗം- അന്ധബിന്ദു (Blind spot) 


34. ആമാശയത്തിന്റെ തുടർച്ചയായി പക്വാശയത്തിലേക്ക് (Duodenum) ബന്ധിപ്പിക്കപ്പെട്ട ഗ്രന്ഥി- പാൻക്രിയാസ് 


35. പാൻക്രിയാസ് ഗ്രന്ഥിയിൽ കാണപ്പെടുന്ന കോശസമൂഹം- ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് 


36. പാൻക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ- ഇൻസുലിൻ  


37. പാൻക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ- ഗ്ലൂക്കഗോൺ


38. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നത് ഏതെല്ലാം ഹോർമോണിന്റെ പ്രവർത്തനഫലമായിട്ടാണ്- ഇൻസുലിൻ, ഗ്ലൂക്കഗോൺ  

  • ഇൻസുലിൻ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നു. 
  • കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൂക്കോജനാക്കുന്നു. 
  • ഗ്ലൂക്കഗോൺ, കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു. 
  • അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമിക്കുന്നു. 
39. പ്രഭാതഭക്ഷണം കഴിക്കുന്നതിനുമുൻപുള്ള രക്തപരിശോധനയിൽ ______ എന്ന തോതിന് മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവസ്ഥയാണ് പ്രമേഹം- 126mg/100ml

 

40. മൂത്രത്തിലെ ഗ്ലൂക്കോസിന്റെ  സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റ്- ബെനഡിക്റ്റ് ടെസ്റ്റ്


41. ലോകാരോഗ്യ സംഘടനയും (WHO) ഇന്റർനാഷണൽ ഡയബെറ്റിക് ഫെഡറേഷനും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും ______ ലോക പ്രമേഹ ദിനമായി ആചരിക്കുന്നു- നവംബർ 

14


42. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ- തെറോക്സിൻ, കാൽസിട്രോണിൻ


43. മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവിഗ്രന്ഥി- തൈമസ് ഗ്രന്ഥി


44. ആന്തരസമസ്ഥിതി (Homeostasis) പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്ക ഭാഗം- ഹൈപ്പോതലാമസ്


45. മദ്യം മസ്തിഷ്ക ത്തിലെ ______ എന്ന നാഡീയ പ്രേഷകത്തിന്റെ  (Neurotransmitter) പ്രവർത്തനത്തെ ത്വരപ്പെടുത്തുന്നു- ഗാമാ അമിനോ ബ്യുട്ടറിക് ആസിഡ് (GABA)

  • മസ്തിഷ്ക  പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഈ നാഡീയ പ്രേഷകത്തിന്റെ ഉയർന്ന അളവ് റിഫ്ലക്സ് പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിനും ഉചിതമായ തീരുമാനങ്ങൾ ഉചിത സമയത്ത് കൈക്കൊള്ളുന്നതിനും തടസ്സമാകുന്നു. 

46. കണ്ണുനീരിലടങ്ങിയിരിക്കുന്ന ഏത് എൻസൈമാണ് രോഗാണുക്കളെ നശിപ്പിക്കുന്നത്- ലൈസോസൈം  


47. ലോക പ്രമേഹദിനത്തിന്റെ ലോഗോ- നീല വൃത്തം (Blue circle) 


48. മസ്തിഷത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന പീനിയൽ ഗ്രന്ഥി (Pineal gland) ഉൽപാദിപ്പിക്കുന്ന പ്രധാന ഹോർമോൺ- മെലാടോണിൻ

No comments:

Post a Comment