2. പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ് (ഇത്തരത്തിൽ പുറത്ത് കടക്കുന്ന ആദ്യ രാജ്യമാണ് യു.എസ്.)
3. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംഘടിപ്പിച്ച ഗംഗാ ഉത്സവ് 2020- ൽ നമാമി ഗംഗ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്- ചാച്ച ചൗധരി
4. ജെ.സി.സി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- കെ. രേഖ (ചെറുകഥാകൃത്ത്)
5. നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റി വിതരണം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- കേരളം
6. ആദിവാസി ഗോത്ര മേഖലയിലെയും തീരദേശ മേഖലയിലേയും പട്ടികജാതി പട്ടിക വിഭാഗം കുട്ടികളെ കർമോത്സുകരാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം അടുത്തിടെ ആരംഭിച്ച പദ്ധതി- നാട്ടരങ്ങ്
7. പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറു നഗരങ്ങൾ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതി- നിയോ മെട്രോ
8. 2020 നവംബറിൽ ISRO വിക്ഷേപിക്കുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം- EOS - 01 (Earth Observing Satellite)
- വിക്ഷേപണ വാഹനം- PSLV C-49
9. സ്വകാര്യ മേഖലയിൽ 75 ശതമാനം തദ്ദേശീയ സംവരണം അടുത്തിടെ ഏർപ്പെടുത്തിയ സംസ്ഥാനം- ഹരിയാന
10. ടെലിവിഷൻ ചാനലുകളുടെ ടി ആർ പി റേറ്റിങ് പരിശോധിക്കുന്നതിനായി നിയമിച്ച നാലംഗ കമ്മറ്റിയുടെ മേധാവി ആര്- ശശി എസ് വെമ്പടി
- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് കമ്മറ്റിയെ നിയോഗിച്ചിരുന്നത്
11. ഇന്റർനാഷണൽ ഡയറി ഫെഡറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാര്- ദിലീപ് റാത്ത്
- ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ ആണ്
12. ഏത് രാജ്യത്തെ ജനറൽ പദവിയാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഇന്ത്യക്ക് ലഭിച്ചത്- നേപ്പാൾ
- ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഇന്ത്യ - എം എം നരവനെ
13. ഫേസ്ബുക്കിൽ നിന്നും ഏത് അന്താരാഷ്ട്ര സ്പോർട്ടിങ് ഫെഡറേഷൻ ഒഫീഷ്യൽ പേജാണ് നീക്കം ചെയ്തത്- ISSF (ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷൻ
14. സുനാമി ബോധവൽക്കരണ ദിനം- നവംബർ 5
15. വിദ്യാഭ്യാസ, സാമ്പത്തിക, ന്യൂനപക്ഷ മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ജെ ബി കോശി
16. സ്വകാര്യ, പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്ക് കെ.എസ്.ആർ.ടി.സി- യുടെ നേത്യത്വത്തിൽ വാടകയ്ക്ക് നൽകുന്ന സ്കാനിയ ബസിന്റെ ആദ്യ സർവ്വീസ് നടക്കുന്നത്- തിരുവനന്തപുരം വി.എസ്.എസ്.സി. യിൽ നിന്ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലേക്ക്
17. PRASAD (Pilgrimage Rejuvenation And Spirituality Augmentation Drive) പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിലവിൽ വരുന്നത്- ഗുരുവായൂർ
18. കേരളത്തിൽ ആദ്യമായി പോലീസ് സേനയ്ക്കായി പ്രത്യേക കോവിഡ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്- എറണാകുളം
19. അടുത്തുള്ള ലക്ഷ്യങ്ങളെ പ്രഹരിക്കാൻ ഡി.ആർ.ഡി.ഒ. പരീക്ഷിച്ച് വിജയിച്ച മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ- പിനാക
20. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും അംഗത്വം പിൻവലിക്കുന്ന ആദ്യ രാജ്യം- യു.എസ്
- 2017 ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും 2020 നവംബർ 4- നാണ് ഇത് പ്രാബല്യത്തിൽ വരുന്നത്
21. കോവിഡ് ഭീതിക്ക് പുറമേ 2020 ഒക്ടോബർ മധ്യത്തോടെ എച്ച് വൺ എൻ 2 എന്ന വൈറസ് ഭീതി ഉയർന്ന രാജ്യം- കാനഡ
22. അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ- നീരജ് ആന്റണി, റിപ്പബ്ലിക്കൻ പാർട്ടി
23. ഐ.സി.സി. പുറത്തിറക്കിയ ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത്- വിരാട് കോഹ് ലി
24. ഈയിടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷെയിൻ വാട്സൺ ഏത് രാജ്യക്കാരനാണ്- ഓസ്ട്രേലിയ
25. ആകാശവാണിയുടെ ഏത് ട്രാൻസ്മിറ്ററാണ് 2020 നവംബർ മുതൽ അടച്ചു പൂട്ടാൻ ഉത്തരവിറങ്ങിയത്- ആലപ്പുഴ ട്രാൻസ്മിറ്റർ
- ആലപ്പുഴയിലെ ട്രാൻസ്മിറ്റർ ഒഴിവാക്കുന്നതോടുകൂടി ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ തിരുവനന്തപുരം നിലയത്തിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന പരിപാടികൾ കേൾക്കാനാവില്ല.
26. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആദിവാസികളുടെ തനത് ജീവിതവും സംസ്കാരവും സംരക്ഷിക്കാനായി കേരള സർക്കാർ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമ പദ്ധതി- എൻ ഊര്
27. നിരക്ഷരതാ നിർമാർജനത്തിനായി കേന്ദ്രമാനവ ശേഷി വികസന മന്ത്രാലയവും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സാക്ഷരതാ പദ്ധതി- പഠന ലിഖ അഭിയാൻ
- കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയിൽ കേരളത്തയും ഉൾപ്പെടുത്തിയിട്ടുണ്ട്
28. രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും വായു ഗുണനിലവാരം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടുള്ള കമ്മീഷൻ അധ്യക്ഷനായ മലയാളി- ഡോ. എം.എം. കുട്ടി (ഡൽഹിയിലെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നു)
29. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന മെലാനിസ്റ്റിക് ടാർ എന്ന് വിളിപ്പേരുള്ള വരയൻ കരിങ്കടുവയെ അടുത്തിടെ കണ്ടെത്തിയ വന്യജീവി സങ്കേതം- നന്ദൻ കാനൻ, ഒഡീഷ (ഇന്ത്യയിൽ പത്തിൽ താഴെയാണ് ഇവയുടെ എണ്ണം
30. ഫേസ്ബുക്കിന്റെ കീഴിലുളള പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ വാട്സാപ്പിലൂടെ പണമയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന പുതിയ സേവനം- വാട്സാപ്പ് പേ
- 2018- ൽ പെയ്മെന്റ് സേവനത്തിന്റെ പരീക്ഷണം വാട്സ് ആപ്പ് തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത്
31. അടുത്തിടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റിൻഡീസ് താരം- മർലോൺ സാമുവൽസ്
No comments:
Post a Comment