Sunday, 22 November 2020

Current Affairs- 26/11/2020

1. ഫോർമുല വൺ കാറോട്ടമത്സരത്തിൽ ലോക കിരീടം നേടിയത്- ലൂയി ഹാമിൽട്ടൺ (ബ്രിട്ടൺ)

  • ഈസ്താംബൂളിൽ നടന്ന മത്സരത്തിൽ ഹാമിൽട്ടൺ ഏഴാം തവണ കിരീടം നേടിയതോടെ മെക്കൽ ഷൂമാക്കറുടെ (ജർമനി) റെക്കോഡിനൊപ്പവുമെത്തി.
  • തുടർച്ചയായി നാലാം തവണയാണ് മെഴ്സിഡസിൻ ഹാമിൽട്ടൺ കിരീടം നേടിയത്

2. ഊന്നുവടികളുടെ സഹായത്താൽ ആഫ്രിക്കയിലെ കിളിമഞ്ജാരോ പർവതത്തിന്റെ നെറുകയിലെത്തിയ മലയാളി- നീരജ് ജോർജ് ബേബി 


3. എത്രാമത് ജ്ഞാനപീഠ പുരസ്കാരമാണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ലഭിച്ചത്- 55-ാമത്ത 


4. കിഫ്ബിയുടെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ- ഡോ. കെ.എം. എബ്രഹാം 


5. രാജ്യത്ത് ഏതു പദവി വഹിക്കുന്ന വ്യക്തിയാണ് സയ്യദ് ഗയ്റൂൾ ഹസ്സൻ റിസ് വി- ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ അധ്യക്ഷൻ 


6. കേരളാ ഓട്ടോമൊബൈൽസ് പുറത്തിറക്കിയ ‘ഇ-ഓട്ടോ'യുടെ പേര്- നീംജി  


7. സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതെന്ന്- 2020 ജനുവരി ഒന്ന് 


8. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തതിന്റെ എത്രാം വാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 150 


9. തിരുവനന്തപുരത്തെ മഹാത്മാ അയ്യങ്കാളി ഹാളിന്റെ പഴയ പേര്- വി.ജെ.ടി. ഹാൾ 


10. ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത- കാഞ്ചൻ ചൗധരി ഭട്ടാചാര്യ 


11. 2019- ലെ 67-ാം നെഹ്രു ട്രോഫി ജലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ ടീം- നടുഭാഗം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) 


12. പുനർവിവാഹിതരാകുന്ന സ്ത്രീകൾക്ക് 25,000 രൂപ സഹായധനം നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി- മംഗല്യ 


13. കേരളത്തിന്റെ എത്രാമത് ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ- 22-ാമത് 


14. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഏതു സംസ്ഥാനത്തുനിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- രാജസ്ഥാൻ 


15. ഏതു മഴക്കാടുകളിലെ കാട്ടുതീയാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയത്- ആമസോൺ


16. '83' എന്ന ഹിന്ദി ചലച്ചിത്രം ഏത് ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്- കപിൽദേവ് 


17. ‘നാസ'യുടെ പഞ്ച് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ- ദീപാങ്കർ ബാനർജി 


18. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഇപ്പോഴത്തെ അംഗസംഖ്യ- 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)


19. 2020 ഫെബ്രുവരിയിൽ 80 വയസ്സ് തികഞ്ഞ രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ- ടോം ആൻഡ് ജെറി


20. ഫെർഡിനാൻഡ് മെഗല്ലന്റെ വിശ്രുതമായ സമുദ്ര യാത്രയ്ക്ക് 2019 സെപ്റ്റംബർ 20- ന് എത്ര വർഷം തികഞ്ഞു- 500 


21. ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെ ഏതു രാജ്യക്കാരിയാണ്- സ്വീഡൻ 


22. 2020- ലെ ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ- ഗള്ളി ബോയ് 


23. 43-ാമത് വയലാർ അവാർഡ് ലഭിച്ച കൃതിയായ ‘നിരീശ്വരൻ' രചിച്ചത്- വി.ജെ. ജയിംസ് 


24. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണ പഥത്തിൽ സ്ഥിതിചെയ്യുന്ന കുള്ളൻ ഗ്രഹത്തിന് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരാണ് നൽകിയിട്ടുള്ളത്- പണ്ഡിറ്റ് ജസ് രാജ് 


25. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫ ബെറ്റിന്റെ സി.ഇ.ഒ. ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ- സുന്ദർ പിച്ചെ 


26. ഏതു മുൻ പ്രധാനമന്ത്രിയുടെ ജന്മശതാബ്ദിയാണ് 2019- ൽ ആഘോഷിച്ചത്- ഐ.കെ. ഗുജ്റാൾ 


27. ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ പൈലറ്റ്- ശിവാംഗി സിങ് 


28. ലോക്സഭയിലും ഏതാനും സംസ്ഥാന നിയമ സഭകളിലും നിലവിലുള്ള ഏത് പ്രത്യേക വിഭാഗത്തിന്റെ സംവരണമാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്- ആംഗ്ലോ ഇന്ത്യൻ വിഭാഗം 


29. 2019-ലെ ദേശീയ ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സസ് പുരസ്കാരം മരണാനന്തരം ലഭിച്ച മലയാളി- പി.എൻ. ലിനി 


30. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന്നാമരിൻ ഏതു രാജ്യത്താണ് അധികാരത്തിലുള്ളത്- ഫിൻലൻഡ് 


31. കായികതാരങ്ങളുടെ ഉത്തേജക പരിശോധനാ രേഖകളിൽ കൃത്രിമം നടത്തിയതിന്റെ പേരിൽ നാലുവർഷത്തോളം കായികമത്സരങ്ങളിൽനിന്ന് വിലക്കപ്പെട്ട രാജ്യം- റഷ്യ 


32. 2019- ലെ വിശ്വസുന്ദരിയായി (Miss Universe) ആയി തിരഞ്ഞെടുക്കപ്പെട്ട സൊസിബിനി ടുൻസി ഏതു രാജ്യക്കാരിയാണ്- ദക്ഷിണാഫ്രിക്ക 


33. ആങ് സാൻ സൂചി മ്യാൻമാറിൽ വഹിക്കുന്ന ഔദ്യോഗിക പദവി- സ്റ്റേറ്റ് കൗൺസിലർ


34. 2019-ലെ ലോകസുന്ദരിപ്പട്ടം (Miss World) നേടിയത്- ടോണി ആൻസിങ് (ജമൈക്ക)


35. 2019- ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ജാപ്പനീസ് ചലച്ചിത്രം- They say nothing stays the same  


36. ഇപ്പോഴത്തെ കേരള ലോകായുക്ത- ജസ്റ്റിസ് സിറിയക് ജോസഫ് 


37. വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ- 15 ഏതു ദിനമായി ആചരിക്കാനാണ് കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത്- പ്രൊബേഷൻ ദിനം 


38. ‘ഓർമകളുടെ ഭ്രമണപഥം' ആരുടെ ആത്മകഥയാണ്- നമ്പി നാരായണൻ


39. ഇന്ത്യയിലെ ഏറ്റവും പുതിയ കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീർ, ലഡാക്ക് എന്നിവ നിലവിൽ വന്നത്- 2019 ഒക്ടോബർ 31 


40. സംസ്ഥാനത്തെ ആറാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ- എസ്.എം.വിജയാനന്ദ് 

No comments:

Post a Comment