Sunday, 8 November 2020

General Knowledge Part- 41

1. 'ഒരു ഗ്രാമം ഒരു വിള' പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- സിക്കിം

  • ഇന്ത്യയിലെ ആദ്യത്തെ ജൈവസംസ്ഥാനം സിക്കിമാണ് 

2. നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സ്ഥാപിതമായ വർഷം- 1949

  • ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസാണ് നാറ്റോയുടെ ആസ്ഥാനം 

3. ശരീരഘടന പഠിക്കുന്ന ശാസ്ത്ര ശാഖയായ അനാട്ടമിയുടെ പിതാവായി അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ- വെസാലിയസ്  


4. ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര- റഗ്മാർക്ക് 

  • കാർഷിക ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര-അഗ്മാർക്ക് 
  • പാരിസ്ഥിതിക സൗഹൃദത്തിലുള്ള ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര- ഇക്കോമാർക്ക് 

5. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിച്ചത് എവിടെയാണ്- റിഷ്റ  

  • 1855- ലാണ് കൽക്കത്തയ്ക്ക് അടുത്തുള്ള റിഷ്റയിൽ ആദ്യത്തെ ചണമിൽ സ്ഥാപിച്ചത്. 
  • ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി ചെന്നെയിൽ ആയിരുന്നു (1904- ൽ) സ്ഥാപിച്ചത് 

6. ഇന്ത്യയുടെ ദേശീയ പഞ്ചാംഗം എന്നറിയപ്പെടുന്നത്- ശകവർഷ കലണ്ടർ 

  • AD 78- ൽ കനിഷ്കനാണ് ശകവർഷം ആരംഭിച്ചത്
  • 1957 മാർച്ച് 22- നാണ് ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി സ്വീകരിച്ചത്
  • AD 825- ലാണ് കൊല്ലവർഷം ആരംഭിച്ചത്

7. ‘ദ ഇന്ത്യൻ സ്ട്രഗിൾ' ആരുടെ രചനയാണ്- സുഭാഷ് ചന്ദ്രബോസ്  

  • സി.ആർ. ദാസാണ് സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ടീയഗുരു 
  • 1939- ൽ ഫോർവേഡ് ബ്ലോക്ക് രൂപവത്കരിച്ചത് സുഭാഷ് ചന്ദ്രബോസാണ്

8. രണ്ട് വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള എത്ര- 12 മണിക്കൂറും 25 മിനിറ്റും


9. രാജ്ഘട്ട് ആരുടെ അന്ത്യ വിശ്രമസ്ഥലമാണ്- ഗാന്ധിജി 

  • ഗാന്ധിജിയെ ‘മഹാത്മാ' എന്ന് അഭിസംബോധന ചെയ്തത് രവീന്ദ്രനാഥ ടാഗോർ ആണ്
  • ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്' എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസാണ്.

10. ജലാശയങ്ങളുടെ ആഴം അളക്കുന്ന യൂണിറ്റ് ഏത്- ഫാത്തം 

  • ഒരു ഫാത്തം 6 അടിയാണ് (1.8 മീറ്റർ)

11. സോളാർ സെല്ലുകളിൽ ഉപയോഗിക്കുന്ന മൂലകം- സിലിക്കൺ 

  • അന്താരാഷ്ട സോളാർ അലയൻസിന്റെ ആസ്ഥാനം ഹരിയാണയിലെ ഗുരുഗ്രാമാണ്
  • അർധചാലകമായി ഉപയോഗിക്കുന്ന മൂലകങ്ങളാണ് സിലിക്കൺ, ജർമേനിയം 

12. കേരളത്തിൽ സ്ഫടിക മണ്ണ് കാണപ്പെടുന്നത് എവിടെയാണ്- ചേർത്തല 


13. 2019- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്- ആനന്ദ് 

  • ആനന്ദ് തൂലികാനാമമാണ്. യഥാർഥ പേര് പി. സച്ചിദാനന്ദൻ

14. ലോക വ്യാപാരസംഘടനയിൽ അംഗമായ 164-ാ- മത്തെ രാജ്യം- അഫ്ഗാനിസ്താൻ 

  • ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം ജനീവയാണ് 

15. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ എമർജൻസി നമ്പർ ഏതാണ്- 112


16. അമരാസ് നിയമം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെക്നോളജി 

  • ടെക്നോളജിയുടെ ഹൃസ്വ-ദീർഘകാല പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്നു 
  • റോയി ചാൾസ് അമര എന്ന റിസർച്ചർ ആണ് ഇത് അവതരിപ്പിച്ചത്. 

17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രാഫൈറ്റ് നിക്ഷേപം കാണപ്പെടുന്നത് ഏത് സംസ്ഥാനത്താണ്- അരുണാചൽപ്രദേശ്  

  • വൈദ്യുതിയെ കടത്തിവിടുന്ന ഏക അലോഹ രൂപാന്തരത്വമാണ് ഗ്രാഫൈറ്റ് 
  • ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡ് ഗ്രാഫൈറ്റാണ് 

18. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള

ഐ.എസ്.ആർ.ഒ.യുടെ പദ്ധതി- ഗഗൻയാൻ 

  • ISRO സ്ഥാപിതമായത് 1969- ലാണ്
  • നിലവിലെ ചെയർമാൻ കെ. ശിവനാണ്

19. സ്വതന്ത്ര സോഫ്റ്റ് വേറിന്റെ ഉപജ്ഞാതാവ് ആരാണ്- റിച്ചാർഡ് സ്റ്റാൾമാൻ 


20. ഇന്റർനെറ്റിന്റെ ആദ്യരൂപം ഏതാണ്- ആർപ്പനെറ്റ്

  • ആർപ്പനെറ്റിന്റെ ഡയറക്ടറായ വിന്റൺ സർഫാണ് ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്

21. സി. പ്രോഗ്രാമിന്റെ ഉപജ്ഞാതാവ് ആരാണ്- ഡെന്നിസ് റിച്ചി 


22. 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- ചന്ദ്രാണി മുർമു 


23. ‘ഏതേതോ സരണികളിൽ' ആരുടെ യാത്രാ വിവരണ ഗ്രന്ഥമാണ്- സി.വി. ബാലകൃഷ്ണൻ 


24. ഗണിതശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്നത്- അബേൽ പുരസ്കാരം 

  • 2019- ലെ അബേൽ പുരസ്കാരം നേടിയത് കാരൻ ഉലൻ ബക്കാണ്  
  • അബേൽ പുരസ്കാരം നേടിയ ആദ്യ വനിതയാണ് കാരൻ ഉലൻ ബക്ക് 

25. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ (IPC) ശില്പി എന്നറിയപ്പെടുന്നത്- മെക്കാളെ പ്രഭു 


26. ദത്താവകാശ നിരോധന നിയമം (Doctrine of Laps) നടപ്പിലാക്കിയത്- ഡൽഹൗസി പ്രഭു 

  • ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത് ഡൽഹൗസിയാണ് 
  • ദത്താവകാശ നിരോധന നയപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യത്തെ നാട്ടു രാജ്യം സത്താറയാണ്.

27. സൂര്യനെക്കുറിച്ച് പഠിക്കുവാൻ നാസ വിക്ഷേപിച്ച വാഹനം- പാർക്കർ  

  • സൂര്യനിൽ ഏറ്റവും കൂടുതലുള്ള വാതകം ഹൈഡ്രജനാണ് 
  • ന്യൂക്ലിയാർ ഫ്യൂഷൻ കാരണം ഹൈഡ്രജൻ ഹീലിയമായി മാറുന്നു.

28. പ്രോജക്ട് ടൈഗർ എന്ന പദ്ധതിക്ക് തുടക്കമായ വർഷം- 1973 


29. ഉന്നത വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി- റുസ (RUSA) 

  • Rashtriya Uchchatar Shiksha Abhiyan (RUSA) നടപ്പിലാക്കിയത് 2013 മുതലാണ്

30. ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലുള്ള പേഴ്സണൽ കംപ്യൂട്ടർ ഏതാണ്- ലിസ 

  • ആപ്പിൾ കമ്പനിയാണ് ലിസ പുറത്തിറക്കിയത്
  • ആപ്പിൾ കമ്പനി സ്ഥാപിച്ചത് സ്റ്റീവ് ജോബ്സാണ്
  • ആപ്പിളിന്റെ നിലവിലെ സി.ഇ.ഒ. ടിം കുക്കാണ് 

31. ഐക്യരാഷ്ട്രസഭയുടെ സമാധാന സർവകലാശാല സ്ഥിതിചെയ്യുന്നത് എവിടെയാണ്- കോസ്റ്റാറിക്ക  

  • ഐക്യരാഷ്ട്രസഭയുടെ സർവകലാശാല ടോക്യോയിലാണ്  
  • ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ്

No comments:

Post a Comment