Saturday, 16 January 2021

Current Affairs- 17-01-2021

1. 2021 ജനുവരിയിൽ അമേരിക്കയുടെ സി.ഐ. എ. (Central Intelligence Agency)- യുടെ ഡയറക്ടറായി നിയമിതനാകുന്നത്- വില്യം ബേൺസ്


2. 2021 ജനുവരിയിൽ അമേരിക്കയിലെ Tufts University- യുടെ Fletcher School- ഉം Mastercard- ഉം ചേർന്ന് പ്രസിദ്ധീകരിച്ച Break Out Economies ലിസ്റ്റിൽ നാലാം  സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ (പട്ടികയിൽ മുന്നിലുള്ള രാജ്യം- ചൈന)


3. 2021 ജനുവരിയിൽ റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ ബാങ്ക്- Vasantdada Nagari Sahakari Bank


4. 2021 ജനുവരിയിൽ കിർഗിസ്ഥാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Sadyr Japarov 


5. 'The Population Myth: Islam, Family Planning and Politics in India' എന്ന പുസ്തകത്തിന്റെ രചയിതാവ്- S.Y, Quraishi (മുൻ മുഖ്യ ഇലക്ഷൻ കമ്മീഷണർ)


6. 2021 ജനുവരിയിൽ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- വക്കം ഷക്കീർ (നാടക നടൻ, സംവിധായകൻ) 


7. 2021 ജനുവരിയിൽ കോവിഡ് വാക്സിനായ Covaxin ബ്രസീലിൽ വിതരണം ചെയ്യുന്നതിന് ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ Precisa Medicamentos- മായി ധാരണയിലായ മരുന്നു നിർമ്മാണ കമ്പനി- Bharat Biotech


8. 2021 ജനുവരിയിൽ നാവികസേനയിൽ നിന്ന് വിരമിച്ച പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ മലയാളി- അഭിലാഷ് ടോമി


9. കോവിഡ് വാക്സിനേഷന്റെ ഭാഗമായി കേരളത്തിൽ ആദ്യ ഘട്ടത്തിൽ നൽകുന്ന വാക്സിൻ- കോവി ഷീൽഡ്


10. രോഗികളായ വയോജനങ്ങൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി- കാരുണ്യ അറ്റ് ഹോം 


11. ലോകത്തിലെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം- ഉത്തരകൊറിയ (പുക് ഗുക്  സോങ്- 5 എന്നാണ് മിസൈലിന്റെ പേര്) 


12. കേരള വാട്ടർ അതോറിറ്റിയുടെ രണ്ടാമത്തെ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിതമായത്- അരുവിക്കര (തിരുവനന്തപുരം) 


13. ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുവാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ബൈൽ ഓഫ് ഫെയ്ത് 


14. മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ- ഗ്രാമ വൃക്ഷത്തിലെ കുയിൽ (സംവിധായകൻ- കെ.പി. കുമാരൻ)


15. Central Industrial Security Force (CISF) - ന്റെ ഡയറക്ടർ ജനറാലായി നിയമിതനായത്- സുബോധ് കെ. ജയ്സ്വാൾ 


16. വെഞ്ച്വർ കാപിറ്റൽ നിക്ഷേപത്തിൽ 2016 മുതൽ ലോകത്തിലെ അതിവേഗം വളരുന്ന ടെക് ഹബ്ബായി മാറിയ ഇന്ത്യൻ നഗരം- ബംഗളുരു 


17. വൈക്കം മുഹമ്മദ് ബഷീർ സ്മാരകട്രസ്റ്റിന്റെ 13-ാമത് ബഷീർ അവാർഡിന് അർഹനായത്-എം. കെ. സാനു

  • സാഹിത്യ നിരൂപണം- ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം

18. സംസ്ഥാനത്തെ അതിഥിത്തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാൻ കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- ആലയ്


19. പൈവളികെ സൗരോർജ്ജപദ്ധതി നിലവിൽ വരുന്ന ജില്ല- കാസർഗോഡ്


20. ലോകത്തെ ആദ്യത്തെ സാർവ്വത്രിക ബുള്ളറ്റ് proof ജാക്കറ്റ് 'ശക്തി' വികസിപ്പിച്ചത്- ഇന്ത്യൻ ആർമി 


21. യു.എസ് ആർമിയുടെ ആദ്യത്തെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ- രാജ് അയ്യർ


22. 2021 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രായമായവരുടെ ആരോഗ്യ സാമ്പത്തിക-സാമൂഹിക ഘടകങ്ങൾ തുടങ്ങിയവയുടെ ശാസ്ത്രീയ പഠന റിപ്പോർട്ട്- LASI (Longitudanal Ageing Study of India) 


23. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 6000 റൺസ് നേടുന്ന 11-ാ മത് ഇന്ത്യൻ താരം - ചേതേശ്വർ പൂജാര


24. വിനോദ നികുതി ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം  


25. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ, അക്ഷയ പ്രാജക്റ്റ് എന്നിവയുടെ ആസ്ഥാന മന്ദിരം- സാങ്കേതിക (പട്ടം, തിരുവനന്തപുരം) 


26. 2021- ൽ നടക്കാൻ പോകുന്ന ഇന്ത്യൻ നാവിക സേനയുടെ ഏറ്റവും വലിയ കോസ്റ്റൽ ഡിഫൻസ് എക്സസൈസ്- സീ വിജിൽ 21


27. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ Management Effectiveness Evaluation (MEE) പ്രകാരം മുൻപന്തിയിൽ എത്തിയ ദേശീയോദ്യാനം- Jaldapara National Park, West Bengal 


28. 2021 ജനുവരിയിൽ പ്രകൃതി സൗഹ്യദ ഗാർഹിക നിർമ്മാണത്തിന് പ്രാത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ഇളവ് നൽകുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- ഗ്രീൻ റിബേറ്റ്  


29. 2021- ൽ സംസ്ഥാന സർക്കാരിന്റെ കളരിപ്പയറ്റ് അക്കാദമി നിലവിൽ വരുന്നത്- വെള്ളാർ കാഫ്റ്റ് വില്ലേജ്, തിരുവനന്തപുരം 


30. ഈ വർഷത്തെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് ലഭിച്ച സംസ്ഥാനം- കേരളം 

  • തുടർച്ചയായി 5-ാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്  

31. വനിത സംരംഭകത്വ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിനായി ഏത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായാണ് നീതി ആയോഗ് സഹകരിച്ചത്- Flipkart 


32. 2021 ജനുവരിയിൽ ലോകത്തിലെ ആദ്യ Double-Stack Long Haul Container Train സർവ്വീസ് ആരംഭിച്ചത്- ഇന്ത്യൻ റെയിൽവേ  (New Ateli (Hariyana) മുതൽ New Kishangarh (Rajasthan) വരെ


33. Small Finance Bank ആയി മാറുന്ന ഇന്ത്യയിലെ ആദ്യ Urban Co-operative Bank- Shivalik Mercantile Co-operative Bank, Uttarpradesh 


34. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന Solar Energy Project നിലവിൽ വരുന്നത്- Omkareshwar Dam (നർമ്മദ നദി, മധ്യപ്രദേശ്) 


35. 2021 ജനുവരിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ രംഗത്തെ മികച്ച മാത്യകാ പദ്ധതിയായി തെരഞ്ഞെടുത്ത കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതി- അക്ഷയ കേരളം  

No comments:

Post a Comment