1. കേന്ദ്രീയ ഹിന്ദി സംസ്ഥാനിന്റെ ഗംഗചരൺസിങ് പുരസ്കാരം ലഭിച്ചത്- പ്രൊഫ. കെ. ശ്രീലത
2. 2021 മിസ് വേൾഡ് സിംഗപൂർ ഫിനാലേയിൽ രണ്ടാം സ്ഥാനത്തെത്തിയ മലയാളി- നിവേദ ജയശങ്കർ (ചേർത്തല) (ഒന്നാം സ്ഥാനം- ഖായി ലിങ് ഹോ
3. 2021 ഒക്ടോബറിൽ അന്തരിച്ച പാക്ക് ആണവ പദ്ധതിയുടെ പിതാവ്- ഡോ. അബ്ദുൾ ഖദീർ ഖാൻ
4. 2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്രനടൻ- നെടുമുടിവേണു
5. 2021- ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച അമേരിക്കൻ ഗവേഷകർ- ഡേവിസ് കാർഡ്,ജോഷ്യ ഡി ആൻഗ്രിസ്, ഗയഡോ ഡബ്ബ ഇംബൈൻസ്
7. കായിക പ്രതിഭകൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019- ലെ ജി.വി രാജ അവാർഡുകൾ ലഭിച്ചത്- കുഞ്ഞുമുഹമ്മദ് (പുരുഷ താരം), മയൂഖ ജോണി (വനിതാ താരം)
8. ഓരോ പഞ്ചായത്തിലും ഓരോ വിനോദസഞ്ചാരകേന്ദ്രം എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി നടപ്പാക്കുന്ന ജില്ല- കണ്ണൂർ
9. 2021 ഒക്ടോബറിൽ നിയമസഭ പാസാക്കിയ സർവകലാശാലാബിൽ- കേരള ഡിജിറ്റൽ ശാസ്ത്രസാങ്കേതിക സർവകലാശാലാബിൽ
10. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്- നരേന്ദ്രമോദി (ഇറ്റലിയുടെ ക്ഷണമനുസരിച്ച് വെർച്വലായി പങ്കെടുക്കും)
11. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം തേടി 13 -ാം വട്ട ചർച്ച നടത്തിയ രാജ്യങ്ങൾ- ഇന്ത്യ, ചൈന (ചർച്ച പരാജയമായിരുന്നു)
12. 2021- ലെ ലോകജൂനിയർ ഷൂട്ടിംങ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മലയാളി- നിവേദിത വി നായർ (പാലക്കാട്)
13. സംസ്ഥാനത്ത് പുതിയ ഭൂപതിവ് കമ്മിറ്റികൾ നിലവിൽ വരുന്നത്- നവംബർ 1- ന്
14. ഇന്ത്യൻ കാർഷിക കൗൺസിലിന്റെ പരീക്ഷകളിൽ കൂടുതൽ പോസ്റ്റ് ഗ്രാജ്യേറ്റ് സ്കോളർഷിപ്പുകൾ നേടി രാജ്യാന്തര പുരസ്കാരം ലഭിച്ച സർവ്വകലാശാല- കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവ്വകലാശാല
15. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറത്തെ ക്രിക്കറ്റ് താരം- Amy Hunter (16വയസ്സ് , അയർലൻഡ്) (സിംബാബ്ക്കെതിരെയുള്ള ഏകദിന മത്സരത്തിൽ, മിതാലി രാജിന്റെ റെക്കോർഡ് (16വയസ്സ്, 205 ദിവസങ്ങൾ) മറികടന്നു)
16. 2021 ഒക്ടോബറിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി- Amit Khare
17. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡോ. കലാം സ്മൃതി ഇന്റർനാഷണൽ നൽകുന്ന മികച്ച സംരംഭകനുള്ള പുരസ്കാരം നേടിയത്- T. S. Kalyanaraman (Chairman & MD of Kalyan Jewellers)
18. സംസ്ഥാന സർക്കാരിന്റെ വനം-വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് 2021 നേടിയത്- വിഘ്നേഷ് ബി ശിവൻ
19. 2021 ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞ ധനകാര്യ മന്ത്രാലയത്തിന്റെ Chief Economic Advisor- K.V Subrahmanian
20. ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ നാവിക സേനകൾ പങ്കെടുക്കുന്ന മലബാർ നാവികാഭ്യാസം (രണ്ടാം ഘട്ടത്തിന്റെ) വേദി- ബംഗാൾ ഉൾക്കടൽ
21. രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം ഒരു സംവിധാനത്തിനു കീഴിൽ കൊണ്ടു വരുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പി. എം. ഗതിശക്തി
22. ലോകത്തിലെവിടെയുമുള്ള ഹജ്, ഉംറ തീർഥാടകർക്കു സ്മാർട്ട് ഫോണിലൂടെ രജിസ്റ്റർ ചെയ്ത് ഓൺലൈനായി തീർത്ഥാടക വിസ നേടാവുന്ന ആദ്യ ബയോമെട്രിക് രജിസ്ട്രേഷൻ അനുവദിക്കുന്ന ആപ്പ് പുറത്തിറക്കിയ രാജ്യം- സൗദി അറേബ്യ
23. 'Veer Savarkar : The Man Who Could Have Prevented Partition' എന്ന പുസ്തകം രചിച്ചത്- Uday Mahurkar, Chirayu Pandit
24. 2021 ഒക്ടോബറിൽ അന്തരിച്ച ഇറാന്റെ മുൻ പ്രസിഡന്റ്- Abolhassan Banisadr
25. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ സംസ്ഥാനത്ത് പുറത്തിറക്കിയ കമ്പനി- ഭാരത് ബെൻസ് ടൂറിസ്റ്റ് (കേരളസർക്കാർ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുമായി ചേർന്ന്)
26. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശകനായി സെക്രട്ടറി റാങ്കിൽ നിയമിതനായ മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി- അമിത് ഖരെ
27. സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി സിഗ്നലുകൾ പിടിച്ചെടുത്ത റേഡിയോ ആന്റിന- ലോ ഫ്രീക്വൻസി അറേ (നെതർലൻഡ്, ക്വിൻസ്ലാന്റ് സർവ്വകലാശാലയിലെ ഡോ.ബെഞ്ചമിനും സഹപ്രവർത്തകരും ചേർന്ന്)
28. ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാന്റെ പുനർനിർമ്മാണത്തിന് ഒരു ബില്യൺ യൂറോ സഹായം പ്രഖ്യാപിച്ചത്- യൂറോപ്യൻ യൂണിയൻ (ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് സഹായം പ്രഖ്യാപിച്ചത്)
29. കേരളത്തിൽ പ്രവാസി ഉപഭോക്താക്കൾക്കായി പ്രത്യേക എൻ.ആർ.ഐ സെൽ രൂപീകരിച്ച ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
30. ഫിൻടെക്ക് ഭാരത് യുടെ ചെയർമാനായി സ്ഥാനമേറ്റ വ്യക്തി- രജനീഷ് കുമാർ (എസ്.ബി.ഐയുടെ മുൻ ചെയർമാൻ)
31. ഫോർമുല വൺ കാറോട്ടമത്സരത്തിൽ 100 ഗ്രാൻപ്രീ വിജയങ്ങൾ നേടിയ ആദ്യ വ്യക്തി- ലൂയി ഹാമിൽട്ടൺ (യു.കെ.)
- മോസ്കോയിലെ സോചി ഒളിമ്പിക് പാർക്കിൽ നടന്ന റഷ്യൻ ഗ്രാൻപ്രിയിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്
- 91 ഗ്രാൻപ്രി വിജയ ങ്ങൾ നേടിയ മെക്കൽ ഷുമാക്കറാണ് (ജർമനി) തൊട്ടുപിന്നിൽ.
32. ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി- വിദ്യാകിരണം
33. എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യപദ്ധതിയുടെ പേര്- ആയുഷ് മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM)
34. ലോക റാബിസ് (Rabies) ദിനം എന്നായിരുന്നു- സെപ്റ്റംബർ 28
35. രാജ്യത്തെ പരമോന്നത ശാസ്ത്ര പുരസ്കാരമായ ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് (2011) നേടിയ മലയാളി- ഡോ. ജീമോൻ പന്ന്യംമാക്കൽ
- ശാസ്ത്ര രംഗത്ത് മികവുതെളിയിച്ച 45 വയസ്സിൽ താഴെയുള്ളവർക്ക് Council for Scientific and Industrial Research(CSIR) ആണ് പുരസ്കാരം നൽകി വരുന്നത്. 11 പേരാണ് 2021- ൽ പുരസ്കാര ജേതാക്കളായത്. സമ്മാനത്തുക അഞ്ചുലക്ഷം രൂപ വീതം.
- വൈദ്യശാസ്ത്ര വിഭാഗത്തിൽ കേരളത്തിന് ആദ്യമായാണ്, നിലമ്പൂർ സ്വദേശിയായ ജീമോനിലൂടെ പുരസ്കാരം ലഭിക്കുന്നത്.
- Father of Research Laboratories in India എന്നറിയപ്പെടുന്ന ഡോ, ശാന്തിസ്വരൂപ് ഭട്ട്നഗറിന്റെ (1894-1955) പേരിലുള്ള പുരസ്കാരം 1958 മുതൽ നൽകി വരുന്നു.
FIH Hockey Stars Awards 2020-21
- മികച്ച പുരുഷ താരം- ഹർമൻപ്രീത് സിങ്
- മികച്ച വനിതാ താരം- ഗുർ ജിത് കൗർ
- മികച്ച ഗോൾകീപ്പർ (പുരുഷ വിഭാഗം)- പി.ആർ. ശ്രീജേഷ്
- മികച്ച ഗോൾകീപ്പർ (വനിതാ വിഭാഗം)- സവിത പൂനിയ
- മികച്ച ഭാവിതാരം (പുരുഷ വിഭാഗം)- വിവേക് പ്രസാദ്
- മികച്ച ഭാവിതാരം (വനിതാ വിഭാഗം)- ഷർമിള ദേവി
- മികച്ച പുരുഷ ടീം പരിശീലകൻ- ഗ്രഹാം റീഡ്
- മികച്ച വനിത ടീ പരിശീലക- സ്യോർദ് മാരിൻ
No comments:
Post a Comment