1. ട്വന്റി- 20 ക്രിക്കറ്റ് ഫോർമാറ്റിൽ ഒരു ടീമിനെ 300 കളികളിൽ നയിച്ച ആദ്യ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയ താരം- എം. എസ്. ധോണി
2. 2021- ലെ Uber Cup കിരീട ജേതാക്കൾ- ചൈന
(റണ്ണർഅപ്പ്- ജപ്പാൻ) (വേദി- ഡെൻമാർക്ക്)
3. 2021 സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ (റണ്ണർഅപ്പ്- നേപ്പാൾ) (വേദി- മാലിദ്വീപ്)
4. 2021 ഒക്ടോബറിൽ വിക്ഷേപിച്ച ചൈനയുടെ ആദ്യ Solar Exploration Satellite- Xihe Satellite (Long March 2D rocket)
5. 2021 ഒക്ടോബറിൽ രാജിവച്ച നോർവേ പ്രധാനമന്ത്രി Erna Solberg (Conservative Party of Norway)
6. ഒരു മിനിറ്റിൽ ഇന്ത്യയുടെ 123 ഉപഗ്രഹങ്ങളുടെ പേരുകൾ മനപാഠമാക്കി അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളി വിദ്യാർത്ഥിനി- വോൾഗ മരിയ സുനിൽ (വയനാട്)
7. 2021 ഒക്ടോബറിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ (West Bengal, Punjab, Assam) 50 km വരെ കടന്ന് ചെന്ന് റെയ്ഡും അറസ്റ്റും നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സേനാ വിഭാഗം- BSF(Border Security Force)
8. 2021 ഒക്ടോബറിൽ സംസ്ഥാനത്തെ തീവ്ര മഴമൂലം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ- കുട്ടിക്കൽ & പ്ലാപ്പള്ളി (കോട്ടയം), കൊക്കയാർ (ഇടുക്കി)
9. Di- ammonium Phosphate (DAP)- ന്റെ വിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനും മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതിരിക്കാനുമായി 2021 ഒക്ടോബറിൽ ദീർഘകാല ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യങ്ങൾ- ഇന്ത്യ, റഷ്യ
10. ഇന്ത്യയിലുണ്ടാകുന്ന ബാക്ടീരിയൽ- വൈറൽ- പാരസെറ്റിക് വ്യാപനങ്ങളിൽ പര്യവേക്ഷണം നടത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ കൺസോർഷ്യം- One Health
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജിയുടെ നേത്യത്വത്തിലുള്ള 27 സംഘടനകളുടെ കൺസോർഷ്യമാണിത്
11. 2021 ഒക്ടോബറിൽ പ്രഥമ Earthshot Prize 2021- ന് അർഹനായ ഇന്ത്യാക്കാരൻ- Vidyut Mohan (Under "Clean our Air' category) (Takachar enterprise) (പ്രകൃതി സംരക്ഷണത്തിലും ഭൗമസംരക്ഷണത്തിലും മുന്നിട്ടുനിൽക്കുന്നവർക്ക് നൽകുന്ന പുരസ്കാരം)
12. സ്പെയിനിൽ നടന്ന La Nucia Open Chess Tournament 2021- ൽ ജേതാവായ ഇന്ത്യൻ താരം- P Iniyan
13. ട്വൻ- 20 ക്രിക്കറ്റ് ലോകകപ്പ് 2021- ന് ശേഷം ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ചായി നിയമിതനാകുന്നത്- രാഹുൽ ദ്രാവിഡ്
14. 2021 ഒക്ടോബറിൽ പ്രകാശനം ചെയ്ത കേരള സംസ്ഥാന മുൻ എം. എൽ. എയും മുൻ കേന്ദ്ര സഹമന്ത്രിയുമായ ഒ. രാജഗോപാലിന്റെ ആത്മകഥ- ജീവിതാമൃതം
15. എം. ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ 'മഞ്ഞ്' അറബിയിലേക്കു മൊഴിമാറ്റം ചെയ്ത വിവർത്തകൻ- ഡോ. മുഹമ്മദ് അബ്ദുൽ കരീം ഹുദവി
16. മണിപ്പുരിലെ സ്വാതന്ത്ര്യസമരസേനാനികളോടുള്ള ആദരസൂചകമായി Mount Manipur എന്ന കേന്ദ്രസർക്കാർ പുനർനാമകരണം ചെയ്ത ആൻഡമാൻ & നിക്കോബാർ ദ്വീപിലെ കൊടുമുടി- Mt. Harriet
- ഇതോടൊപ്പം Mount Harriet National park നെ Mount Manipur National Park എന്ന് പുനർനാമകരണം ചെയ്തു.
17. 2021 ഒക്ടോബറിൽ കേരള സർവകലാശാല പുറത്തിറക്കിയ വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ അക്കാഡമിക് വീഡിയോകൾ ഉൾപ്പെട്ട യുട്യൂബ് പ്ലാറ്റ്ഫോം- കെ യു പാഠശാല (K U Padasala)
18. 2021 ഒക്ടോബറിൽ സേവനമവസാനിപ്പിച്ച, മാർപ്പാപ്പയുടെ വിദേശ യാത്രകളിലുടെ ആഗോള പ്രശസ്തി നേടിയ ഇറ്റാലിയൻ ദേശീയ എയർലൈൻ- അലിറ്റാലിയ
19. Russia- China joint naval exercise ആയ ‘Joint Sea 2021’- ന്റെ വേദി- Sea of Japan
20. 2021- ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക്- 90 (ഒന്നാം സ്ഥാനം- Japan and Singapore)
21. 2021 ഒക്ടോബറിലൽ അന്തരിച്ച മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി- കോളിൻ പവൽ
- അമേരിക്കൻ ചരിത്രത്തിൽ സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനായിരുന്നു
22. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാലിഫോർണിയ ആസ്ഥാനമായുള്ള 'ഗുഗിൾ ബേ വ്യൂ' കമ്പനി മുന്നോട്ടു വച്ച ആശയം- ഹരിത ക്യാമ്പസ്
23. 2021 ഒക്ടോബറിൽ തായ് ലാന്റ് നിരോധിച്ച ചൈനയിൽ നിന്നുള്ള കോവിഡ് വാക്സിൻ- സിനോവാക്
24. പാലക്കാട് ജില്ലയിൽ വന്യജീവികളുടെ ശല്യം കുറക്കുവാൻ വനംവകുപ്പ് മുന്നോട്ടു വച്ച പദ്ധതി- ബ്യഹത്
25. 2021 ഒക്ടോബറിൽ നടന്ന ഫ്രാൻസിലെ ഫെൻസിങ് ചാമ്പ്യൻഷിപ്പ് വനിതാ സെയ്ബർ വിഭാഗം ജേതാവ്- ഭവാനി ദേവി (ഒളിമ്പിക്സ് ഫെൻസിങിൽ മത്സരിച്ച ആദ്യ ഇന്ത്യൻ താരം)
26. 2021 ഒക്ടോബറിൽ ദുബായിൽ പ്രവർത്തനമാരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കറങ്ങും ചക്രം (ജയന്റ ഒബ്സർവേഷൻ വിൽ)- ഐൻ ദുബായ്
27. പെട്രോളിന് പകരം വാഹനങ്ങളിൽ ഉപയോഗിക്കുവാൻ കേന്ദ്രാനുമതി ലഭിച്ച ഹരിത ഇന്ധനം- എഥനോൾ
28. ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ മലയാളം ഹിന്ദി വിവർത്തനത്തിനുള്ള സൗഹാർദ്ദ സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി- പ്രൊഫ. ഡി. തങ്കപ്പൻ നായർ
- കേരള ഹിന്ദി പ്രചാര സഭയുടെ കേരൻജ്യോതി മാസികയുടെ മുഖ്യ പത്രാധിപർ
29. പ്രധാനമന്ത്രി നാടിനു സമർപ്പിച്ച ബഹിരാകാശ മേഖലയിൽ പൊതു സ്വകാര്യ പങ്കാളിത്തം NE സജീവമാക്കാൻ ലക്ഷ്യമിടുന്ന സ്വതന്ത്ര ഏജൻസി- Indian Space Association (ISPA)
30. ലോകത്തിലെ ഏറ്റവും വലിയ സോളാർ സെൽ ഉൽപാദകരായ ഹോൾഡിങ്സിനെ ഏറ്റെടുത്തത്- മുകേഷ് അംബാനി
31. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന 2021- ലെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംഘടന- ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെൻറ് (LIFE)
- മറ്റ് മൂന്ന് സന്നദ്ധപ്രവർത്തകർക്കൊപ്പമാണ് ‘ലൈഫ്' പുരസ്കാരം പങ്കിടുന്നത്. ഓരോ വി ജയിക്കും 85 ലക്ഷത്തോളം രൂപ സമ്മാനത്തുകയായി ലഭിക്കും.
- നിയമപരമായ പ്രക്രിയകളിലൂടെ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 2005 മുതൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ലൈഫ്.
32. ജപ്പാൻ പുതിയ പ്രധാനമന്ത്രിയാകുന്ന ഫുമിയോ കിഷിതയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണത്- രാജ്യത്തിൻറെ 100-ാ മ ത്ത പ്രധാനമന്ത്രി
- കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തെ തുടർന്ന് യോഷിഹിതേ സുഗ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മുൻ വിദേശകാര്യ മന്ത്രികൂടിയായ കിഷിതയുടെ നിയമനം.
33. യു.എ.ഇ- യിലെ ദുബായിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര സാങ്കേതിക സാംസ്കാരിക വാണിജ്യ പ്രദർശന മേളയുടെ പേര്- എക്സ്പോ 2020
- അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന മേള 2020- ൽ നടക്കേണ്ടിയിരുന്നു. കോവിഡ് മൂലം 2021- ലേക്ക് മാറ്റുകയായിരുന്നു. 2022 മാർച്ച് 31- വരെ 182 ദിവസം മേള നീണ്ടുനിൽക്കും. ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
34. ഏത് വർഷം മുതലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാദി നമായി (International Day of Non-violence) ആചരിച്ചുതുടങ്ങിയത്- 2007 ഒക്ടോബർ രണ്ടുമുതൽ
- 2007 ജൂൺ 15- നാണ് യു.എൻ. പൊതുസഭ അഹിംസാദിനാചരണത്തിനുള്ള തീരുമാനമെടുത്തത്.
35. ഒക്ടോബർ ഒന്നിന് അന്തരിച്ച മുൻ ചീഫ് സെക്രട്ടറി കൂടിയായ എഴുത്തുകാരൻ- സി.പി. നായർ (81)
- തകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി, ഉഗാണ്ടാ മലയാളം തുടങ്ങിയവ കൃതി കൾ. 'എന്ദരോ മഹാനുഭാവുലു' ആത്മകഥയാണ്.
- സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അംഗമായിരിക്കെയാണ് അന്ത്യം
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2020
- മികച്ച ചിത്രം- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം- ജിയോ ബേബി)
- മികച്ച രണ്ടാമത്തെ ചിത്രം- തിങ്കളാഴ്ച നിശ്ചയം (സംവിധാനം- സെന്ന ഹെഗ്ഡേ)
- മികച്ച സംവിധായകൻ- സിദ്ധാർത്ഥ ശിവ (ചിത്രം- എന്നിവർ)
- മികച്ച നടൻ- ജയസുര്യ (ചിത്രം- വെള്ളം : ദി എസൻഷ്യൽ ഡ്രിങ്ക്)
- മികച്ച നടി- അന്ന ബെൻ (ചിത്രം- കപ്പേള)
- മികച്ച സ്വഭാവനടൻ- സുധീഷ് (ചിത്രങ്ങൾ- എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
- മികച്ച സ്വഭാവനടി- ശ്രീരേഖ (ചിത്രം- വെയിൽ)
- മികച്ച ബാലതാരം (ആൺ)- നിരഞ്ജൻ. എസ് (ചിത്രം- കാസിമിന്റെ കടൽ)
- മികച്ച ബാലതാരം (പെൺ)- അരവ്യ ശർമ്മ (ബാർബി) (ചിത്രം- പ്യാലി)
- മികച്ച ഗാനരചയിതാവ്- അൻവർ അലി (ചിത്രങ്ങൾ : ഭൂമിയിലെ മനോഹര സ്വകാര്യം, മാലിക് )
- മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ ഈ പശ്ചാത്തല സംഗീതം)- എം. ജയചന്ദ്രൻ (ചിത്രം- സുഫിയും സുജാതയും
- മികച്ച ഗായകൻ- ഷഹബാസ് അമൻ (ഗാനങ്ങൾ- സുന്ദരനായവനേ (ഹലാൽ ലവ് സ്റ്റോറി), ആകാശമായവളെ (വെള്ളം)
- മികച്ച ഗായിക- നിത്യ മാമ്മൻ (ചിത്രം- സുഫിയും സുജാതയും, ഗാനം- വാതുക്കല് വെള്ളരിപ്രാവ്)
- മികച്ച ജനപ്രിയ ചിത്രം- അയ്യപ്പനും കോശിയും (സംവിധാനം- സച്ചിദാനന്ദൻ കെ. ആർ)
- മികച്ച നവാഗത സംവിധായകൻ- മുഹമ്മദ് മുസ്തഫ ടി. ടി (ചിത്രം- കപ്പേള)
- മികച്ച കുട്ടികളുടെ ചിത്രം- ബൊണാമി (സംവിധാനം- ടോണി സുകുമാർ)
- സ്ത്രീ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (ചിത്രം- അയ്യപ്പനും കോശിയും)
- പ്രത്യേക ജൂറി അവാർഡ് (അഭിനയം)- സിജി പ്രദീപ് (ചിത്രം- ഭാരതപ്പുഴ)
- ജൂറി ചെയർപേഴ്സൺ- സുഹാസിനി മണിരത്നം
No comments:
Post a Comment