Wednesday, 29 December 2021

Current Affairs- 29-12-2021

1. 2021- ലെ Junior US Open Squash Tournament- ൽ U- 15 Girls Category- യിൽ കിരീടം നേടിയ ആദ്യ ഇന്ത്യൻ പെൺകുട്ടി- Anahat Singh


2. 2021 ഡിസംബറിൽ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ പുറത്തിറക്കിയ പുതിയ വെളിച്ചെണ്ണ ബ്രാൻഡ്- കൊക്കോ റോയൽ


3. 2021- ലെ SAFF U- 19 Women's Championship (2nd edition) കിരീട ജേതാക്കൾ- ബംഗ്ലാദേശ്


4. 2021 ഡിസംബറിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ സ്ഥാനം- മൂന്ന്


5. 'ദ ലിവിങ് മൗണ്ടൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്


6. 2021 ഡിസംബറിൽ മുംബൈ പ്രസ് ക്ലബ്ബിന്റെ ജേണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ഡാനിഷ് സിദ്ദിഖി


7. 2021 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം- ഹർഭജൻ സിംഗ്


8. 2021 ഡിസംബറിൽ അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- ഇക്വഡോർ


9. 2021 ഡിസംബറിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായത്- രഞ്ജിത്ത്


10. 2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ്- എം. ജി. ശ്രീകുമാർ


11. 2021 ഡിസംബറിൽ വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം


12. 2021 ഡിസംബറിൽ UN Women's Award for Leadership Commitment നേടിയത്- ദിവ്യ ഹെഗ്ഡേ


13. Wizikey- യുടെ Most Visible Corporate in the Media ആയി ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട Multi National Corporation (MNC)- Facebook


14. 2021 ഡിസംബറിൽ 44 കോടിയിലധികം ഗുണഭോക്താക്കളിലേക്കെത്തിക്കാൻ സാധിച്ച കേന്ദ്ര സർക്കാരിന്റെ Financial Inclusion പദ്ധതി- പ്രധാൻമന്ത്രി ജൻധൻ യോജന


15. 2021 ഡിസംബറിൽ International Ski Federation- ന്റെ Alpine Sking Competition- ൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ സ്പീയർ- Aanchal Thakur


16. 2021 ഡിസംബറിൽ സംസ്ഥാനത്തെ ആദ്യ ഓട്ടോമാറ്റഡ് ബീച്ച് ക്ലീനിങ് യന്ത്രം ഉപയോഗിച്ച ജില്ല- കൊല്ലം 


17. 2021 ഡിസംബറിൽ അന്തരിച്ച വിശ്വ വിഖ്യാതനായ സമാധാന നോബേൽ ജേതാവ്-

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു 

  • 1985- ൽ ജൊഹാനസ്ബർഗിലെ കറുത്തവർഗക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പായി 
  • 1986- ൽ കേപ് ടൗണിലെ കറുത്ത വർഗക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പായി ചരിത്രം തിരുത്തിയ വ്യക്തി 
  • 1984- ൽ സമാധാന നോബേൽ പുരസ്കാരവും 2007- ൽ ഗാന്ധി സമാധാന പുരസ്കാരവും ലഭിച്ചു.

18. സിവിൽ റജിസ്ട്രി ഓഫീസിലെത്തി പൗരന്മാർക്ക് ജെൻഡർ മാറ്റം സ്വയം രേഖപ്പെടുത്തുവാനുള്ള നിയമപരമായ അവകാശം 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രാജ്യം- സ്വിറ്റ്സർലൻഡ്

  • അയർലൻഡ്, ബെൽജിയം, പോർച്ചുഗൽ, നോർവെ എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെയാണ് സ്വിറ്റ്സർലൻഡിലും ഈ നിയമം നിലവിൽ വരുന്നത്

19. തിരുവനന്തപുരം എയർഫോഴ്സ് സ്റ്റേഷൻ കമാൻഡറായി 2021- ൽ ചുമതലയേറ്റ വ്യക്തി- സൗരഭ് ശിവ്


20. ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരം- ലയണൽ മെസ്സി 


21. മുംബൈയിലെ ജിയോ മമി ചലച്ചിത്ര മേളയുടെ അധ്യക്ഷയായി 2021 ഓഗസ്തിൽ നിയോഗിതയായത്- പ്രിയങ്ക ചോപ്ര  


22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ജലതുരങ്കം (8.75 കി.മീ.) വരുന്ന സംസ്ഥാനം- രാജസ്ഥാൻ 


23. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ രക്ഷയ്ക്കായി പ്ലാസ്മ ചികിത്സാ രീതി ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം


24. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് 2020 മെയ് മാസത്തിൽ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന ആരംഭിച്ച സംസ്ഥാനം- ഛത്തിസ്ഗഢ്


25. 2026- ൽ ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം- യു.എസ്.എ.


26. സീഗാർഡിയൻസ് എന്ന നാവിക അഭ്യാസത്തിൽ ചൈനയ്ക്കൊപ്പം പങ്കെടുത്ത രാജ്യം- പാകിസ്താൻ


27. ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത് ഐ.ടി. ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്- 69 എ 


28. 2020 മാർച്ചിൽ ഇന്ത്യൻ ഓഷൻ കമ്മീഷന്റെ നീരീക്ഷക പദവി ലഭിച്ച അഞ്ചാമത്തെ രാജ്യം- ഇന്ത്യ 


29. ഗ്രീൻലാൻഡിന്റെ തീരത്തായി ലോകത്ത് ഏറ്റവും വടക്കേയറ്റത്തായി ശാസ്ത്രജ്ഞർ കണ്ടെത്തിയ ദ്വീപ്- ക്വകർടാഥ് അവനർലെഖ് 


30. പൊലീസ് സേവനങ്ങൾക്ക് റോബട്ടിനെ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം 


31. ക്യൂ. ആർ. കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ കാർഡ് രാജ്യത്ത് ആദ്യമായി ഉപയോഗി ച്ചതെവിടെ- ഡൽഹി (2020) 


32. ഇന്ത്യയിലെ ഗ്രേറ്റാ തുംബെർഗ് എന്നറിയപ്പെടുന്നത്- ലിസിപ്രിയ കംഗുജം (മണിപ്പൂർ)


33. ജാർഖണ്ഡിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്- ദയാമണി ബാർല


34. കശ്മീരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്- പർവീണ അഹങ്ങർ 


35. എത് രാജ്യത്തെ പ്രധാനമന്ത്രിയാണ് 1970- കളിൽ പസഫിക് ജനതയോട് കാണിച്ച അതിക്രമത്തിന് മാപ്പുപറഞ്ഞത്- ന്യൂസിലൻഡ് 


36. ഗാന്ധി ഗ്രാമവ്യവസായ കമ്മീഷൻ ഇന്ത്യയിലെ ആദ്യത്തെ സിൽക്ക് പരിശീലന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ് 


37. സംസ്ഥാന സർക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന് ലോകമേ തറവാട് എന്ന കലാപ്രദർശനം സംഘടിപ്പിക്കുന്നത് എവിടെ- ആലപ്പുഴ 


38. കോവിഡ് ബാധിച്ച് മരിച്ചവരുടെ ഭാര്യമാർക്ക് സഹായം നൽകാൻ മിഷൻ വാൽസല്യ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


39. കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകങ്ങൾ തയ്യാറാക്കുന്നതിന് എസ്.സി.ഇ.ആർ.ടി. ആരംഭിച്ച പദ്ധതി- ശ്രുതി പാഠം 


40. ലോക ആത്മഹത്യ തടയൽ ദിനം- സെപ്തംബർ 10 


41. 2021- ലെ യുഎപ്പൺ സിംഗിൾ ജേതാവ്- ഡാനിൽ മെദ്വദേവ് (റഷ്യൻ താരം)  


42. 2021- ലെ യുഎസ് ഓപ്പൺ സിംഗിൾസിൽ ഡാനിൽ മെദ്വദേവ് ആരെയാണ് തോൽപിച്ചത്- നൊവാക് ജോക്കോവിച്ച് 


43. 2021-ലെഫ്രഞ്ച്, വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ടൂർണമെന്റുകളിൽ ജയിച്ചത്- നൊവാക് ജോക്കോവിച്ച് 


44. ലോകത്തിലെ ആദ്യത്തെ ഗ്രീൻ മസ്ജിദ് 2021 സെപ്തംബറിൽ തുറന്നു പ്രവർത്തിച്ചത് എവിടെയാണ്- ദുബായ്


45. മലയാളത്തിലാദ്യമായി ഓഡിയോ പതിപ്പ് പുറത്തിറക്കിയ പ്രതം- കേരള കൗമുദി (കാഴ്ച എന്നാണ് ഈ ആപ്പിന്റെ പേര്) 


46. ഇന്ത്യയിലെ ആദ്യ ലൈക്കൺ പാർക്ക് ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ്


47. തിരുവനന്തപുരത്തെ വി.ജെ.ടി.ഹാളിന് അയ്യങ്കാളിയുടെ പേര് നൽകിയ വർഷം- 2019 


48. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് കേരള പൊലീസ് ആരംഭിച്ച് ബോധവത്കരണ പരിപാടി- മാലാഖ 


49. എല്ലാ പദ്ധതികളിലും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണസ്ഥാപനം എന്ന ബഹുമതി ലഭിച്ചത്- നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്


50. കടലിലും കായലിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തുന്നതിനായുള്ള ആദ്യ ഹൈഡ്രോഗ്രാഫിക് സർവേയ്ക്ക് കേരളത്തിൽ തുടക്കം കുറിക്കുന്ന ജില്ല- ആലപ്പുഴ 


No comments:

Post a Comment