Saturday, 1 January 2022

Current Affairs- 01-01-2022

1. 2021 ഡിസംബറിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്- വിക്രം മിശ്രി


2. 2021 ഡിസംബറിൽ അംഗപരിമിതർക്കും ആജീവനാന്തം കിടപ്പിലായവർക്കും സ്വയം എഴുന്നേറ്റു നിൽക്കാനായി ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡിങ് വീൽ ചെയർ വികസിപ്പിച്ചത്- IIT മദ്രാസ്


3. 2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ജീവശാസ്ത്രജ്ഞൻ- എഡ്വേർഡ് ഒ വിൽസൺ


4. 2021 ഡിസംബറിൽ കൊടൈക്കനാൽ ആസ്ഥാനമായുള്ള പ്രമുഖ ഹോർട്ടികൾച്ചറിസ്റ്റായ എം. എസ് വീരരാഘവൻ വികസിപ്പിച്ചെടുത്ത റോസ്- എം.എസ്. സ്വാമിനാഥൻ റോസ്


5. 2021 ഡിസംബറിൽ അഴിമതിയാരോപണത്തെ തുടർന്ന് സസ്പെൻഡു ചെയ്യപ്പെട്ട സൊമാലിയൻ പ്രധാനമന്ത്രി- മുഹമ്മദ് ഹുസെയ്ൻ റോബിൾ


6. 2021- ലെ വിജയ് ഹസാരെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്- ഹിമാചൽ പ്രദേശ് 


7. 2021 ഡിസംബറിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ ജനപ്രിയ ശാസ്ത്ര സാഹിത്യ പുരസ്കാര ജേതാവ്- സി. റഹിം


8. 2021 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി തറക്കല്ലിട്ട 11,000 കോടിയുടെ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്


9. 2021 ഡിസംബറിൽ കർഷക വരുമാനം വർദ്ധിപ്പിക്കാനായി പ്രത്യേക Directorate നിലവിൽ വരുന്ന സംസ്ഥാനം- കർണാടക


10. Confederation of Indian Industry- യുടെ 2021 ലെ Digital transformation Award- ന് അർഹമായത്- HDFC Bank


11. 2021 ഡിസംബറിൽ SAGAR മിഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ നേവൽ ഷിപ്പ് കേസരി ഉപയോഗിച്ച് 500 ടൺ ഭക്ഷ്യസഹായം ഇന്ത്യ കൈമാറിയ രാജ്യം- Mozambique


12. 2021 ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ജേതാക്കൾ- ഓസ്ട്രേലിയ


13. അടുത്തിടെ അന്തരിച്ച ആമസോൺ മഴക്കാടുകളുടെ സംരക്ഷകൻ എന്നറിയപ്പെട്ട പ്രശസ്ത ജൈവ ശാസ്ത്രജ്ഞൻ- തോമസ് ഇ ലവ്ജോയ്- 3


14. പ്രൊഫ. പി. രഘുരാമൻ നായർ ട്രസ്റ്റിന്റെ രഘുരാമൻ നായർ സാഹിത്യ പുരസ്കാര ജേതാവ് (25555 രൂപ)- ഏഴാച്ചേരി രാമചന്ദ്രൻ


15. അടുത്തിടെ അന്തരിച്ച ബുക്കർ പ്രൈസ് ജേതാവ്- Keri Hulme

  • ദ ബോൺ പീപ്പിൾ എന്ന നോവലിന് 1984 ൽ മാൻ ബുക്കർ പുരസ്കാരം ലഭിച്ചു.

16. കോളേജുകളിൽ 21 ദിവസം സൂര്യനമസ്കാരം നടത്തണമെന്ന് ഉത്തരവിട്ട പി. യു. ബോർഡ് (പ്രീ യൂണിവേഴ്സിറ്റി)- കർണാടക


17. വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദി അല്ല എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്- മദ്രാസ് ഹൈക്കോടതി


18. തദ്ദേശീയമായി വികസിപ്പിച്ചതും ഉപയോഗാനുമതി നേടുന്നതുമായ ആദ്യ RBD പ്രോട്ടീൻ സബ് യുണിറ്റ് വാക്സിൻ- കോർബിവാക്സ് •

  • കൊറോണ വൈറസിന്റെ 'പ്രോട്ടീൻ സ്പൈക്ക്' ആണ് വാക്സിന്റെ അടിസ്ഥാന ഘടകം. 
  • 2 ഡോസ് വാക്സിൻ (28 ദിവസത്തെ ഇടവേളകളിൽ) 
  • ഹൈദരാബാദിലെ ബയോളജിക്കൽ ഇ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത്.

19. യു.എസ് കമ്പനിയായ നോവ വാക്സമായി ചേർന്ന് പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഇന്ത്യയിൽ അടിയന്തിര അനുമതി ലഭിച്ച വാക്സിൻ- കോവോവാക്സിൻ 

  • 2 ഡോസ് വാക്സീൻ (21 ദിവസത്തെ ഇടവേള) 
  • വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ച് നിർമ്മിച്ചു.
  • ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ച ആകെ വാക്സീനുകൾ 8. 

20. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള 2021- ലെ ടി.ടി ഫൗഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ എംപവർമെന്റ് പുരസ്കാരം നേടിയത്- മേധാപട്കർ 


21. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എം.ഡി യും സി.ഇ.ഒ യുമായി നിയമിതനായത്- അതുൽ ഗോയൽ


22. ഫിലാനിപ്പോൺ 2021 എന്ന പേരിൽ ലോക സ്റ്റാമ്പ് എക്സിബിഷൻ നടന്ന രാജ്യം- ജപ്പാൻ 


23. ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മദിനമായ സെപ്തംബർ 17 സാമൂഹിക നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


24. 2021- ലെ വായനാദിനത്തിൽ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുങ്കുളം ഏത് ജില്ലയിലാണ്- കൊല്ലം 


25. സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു- പിങ്ക് സ്റ്റേഡിയങ്ങൾ 


26. ദേശീയ മെഡിക്കൽ കമ്മീഷൻ നിലവിൽ വന്നതെന്ന്- 2020 സെപ്തംബർ 25 


27. കപിൽദേവിന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച ഇന്ത്യൻ ക്രിക്കറ്റർ- ജസ്പ്രീത് ബുംറാ (24 ടെസ്റ്റ്) 


28. ഇന്ത്യയിലെ ഏത് പൊലീസ് സേനയാണ് 2021 സെപ്തംബറിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കാൻ തീരുമാനിച്ചത്- കേരളം


29. 2021 സെപ്തംബറിൽ തമിഴ്നാട് ഗവർണറായി നിയമിതനായതാര്- ആർ. എൻ. രവി 


30. 2021 സെപ്തംബറിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനായതാര്- ഇക്ബാൽ സിങ് ലാൽപുര 


31. കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ആരുടെ ആത്മകഥയാണ്- ഡോ. എം. പി. പരമേശ്വരൻ 


32. ഡ്രോണുകൾ പറത്തുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി സിവിൽ ഏവിയേഷൻ വകുപ്പ് ആരംഭിച്ച പോർട്ടൽ- ഡിജിറ്റൽ സ്കൈ 


33. രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര (2021) 


34. വിശാഖപട്ടണത്ത് നിർമാണത്തിന് തറക്കല്ലിട്ട മിസൈൽ പാർക്ക്- അഗ്നിപ്രസ്ഥ


35. രണ്ടുവയസ്സിനുമുകളിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം- ക്യൂബ  


36. കേരളത്തിലെ ഏത് മുനിസിപ്പാലിറ്റിയാണ് ലൈബറിയിൽനിന്നുള്ള പുസ്തകങ്ങൾ ജനങ്ങൾക്ക് ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കാൻ 2021 സെപ്തംബറിൽ തീരുമാനിച്ചത്- ആലപ്പുഴ (വിജ്ഞാന നഗരം വായനശാല വാതിൽപ്പടിയിൽ എന്ന പദ്ധതിയുടെ ഭാഗമാണിത്) 


37. 2021 ഫെബ്രുവരിയിൽ കേരളത്തിലെ ഏത് ജില്ലയിലാണ് ഇ റേഷൻ കാർഡ് പൈലറ്റ് പദ്ധതി ആരംഭിച്ചത്- തിരുവനന്തപുരം 


38. കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി- കേരള നോളജ് മിഷൻ 


39. ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഏത് രാജ്യത്തുനിന്നാണ് എയർ ഇന്ത്യാവൺ എന്ന് പേരിട്ട അത്യാധുനിക വിമാനം വാങ്ങിയത്- യു.എസ്.എ.


40. കേരളത്തിലെ ഏത് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഉദ്യമമായിരുന്നു ഓപ്പറേഷൻ ബ്രേക് ത്രൂ- കൊച്ചി 


41. 2021 സെപ്തംബറിൽ ഏത് അമേരിക്കൻ വാഹന നിർമാണ് കമ്പനിയാണ് ഇന്ത്യയിലെ പ്ലാന്റുകൾ പൂട്ടാൻ തീരുമാനിച്ചത്- ഫോർഡ് (ചെന്നെ, ഗുജറാത്തിലെ സാനന്ദ് എന്നിവിടങ്ങളിലെ ഫാക്ടറികളാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചത്)  


42. 2021 സെപ്തംബറിൽ ബേബി റാണി മൗര്യ ഏത് സംസ്ഥാനത്തിന്റെ ഗവർണർ പദവിയാണ് രാജിവച്ചത്- ഉത്തരാഖണ്ഡ് 


43. ജി-20 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിന് 2021 സെപ്തംബറിൽ വേദിയായത്- റോം (ഇറ്റലിയാണ് അധ്യക്ഷപദവി വഹിച്ചത്) 


44. 2021 സെപ്തംബറിൽ ഏത് ആഫ്രിക്കൻ രാജ്യത്താണ് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തത്- ഗിനി 


45. എത്രാമത്തെ പോപ്പാണ് ഇപ്പോൾ നിലവിലുള്ളത്- 266 


46. പോപ്പ് ഫ്രാൻസിസിന്റെ യഥാർഥ പേര്- ജോർജ് മറിയോ ബെർഗോഗ്ലിയോ  


47. 266- മത്തെ പോപ്പ് ജനിച്ച രാജ്യം- അർജന്റീന 


48. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന്റെ എത്രാമത് വാർഷികമാണ് 2021- ൽ ആചരിച്ചത്- 20 


49. രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര ലക്ഷം രൂപയാണ്- 5  


50. ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര ലക്ഷം രൂപയാണ്- 4 

No comments:

Post a Comment