Monday, 31 January 2022

Current Affairs- 31-01-2022

1. 2022- ലെ 25-ാമത് ദേശീയ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്- പുതുച്ചേരി


2. 2022 ജനുവരിയിൽ ആർക്കാണ് ഗോവ സർക്കാർ ആജീവനാന്ത കാബിനറ്റ് പദവി നൽകിയത്- പ്രതാപ് സിംഗ് റാണ


3. ഗർഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാം എന്ന വിധി പ്രഖ്യാപിച്ച കോടതി- ഡൽഹി ഹൈക്കോടതി


4. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം ഏത് സംസ്ഥാനത്തിൽ- രാജസ്ഥാൻ


5. 2022 ജനുവരിയിൽ പ്രേംനസീർ സാംസ്കാരിക സമിതി പുരസ്കാരത്തിന് അർഹനായത്- രവി മേനോൻ


6. 2022 ജനുവരിയിൽ പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച ഉണ്ടായതിനെത്തുടർന്ന് കേന്ദ്രത്തിൻറെ ഉന്നതതല അന്വേഷണ സമിതിയുടെ അധ്യക്ഷൻ- സുധീർകുമാർ സക്സേന


7. 2022 ജനുവരിയിൽ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രസ് (സിഎസിപി) ചെയർമാനായി വീണ്ടും നിയമിതനായത്- വിജയ് പോൾ ശർമ്മ


8. 2022 ജനുവരിയിൽ യുഎസ് - ഇന്ത്യ ബിസിനസ് കൗൺസിൽ (USIBC) പ്രസിഡന്റായി നിയമിതനായത്- അതുൽ കെശപ്


9. 2022 ജനുവരിയിൽ യുഎൻ കൗണ്ടർ - ടെററിസം കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായത്- ടി.എസ്. തിരുമൂർത്തി


10. "Gandhi's Assassin : The Making of Nathuram Godse and His - Idea of India" എന്ന പുസ്തകം രചിച്ചത്- ധീരേന്ദ്ര ഝാ


11. അന്താരാഷ്ട്ര സോളാർ അലയൻസിൽ അംഗമായ 102-ാമത്തെ രാജ്യം- ആന്റിഗ്വ ബാർബുഡ


12. 2022 ജനുവരിയിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- യു. ആർ പ്രദീപ്


13. 2022 ജനുവരിയിൽ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- ജി.അശോക് കുമാർ


14. 2022 ജനവരിയിൽ ഒ.എൻ.ജി.സി.യുടെ ആദ്യ വനിതാ സി.എം.ഡി.യായി ചുമതലയേറ്റത്- അല്കാ മിത്തല്


15. ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോകറൻസി സൂചിക എന്താണ്- IC15


16. ലോകത്ത് ആദ്യമായി ഏത് കമ്പനിയുടെ വിപണി മൂല്യമാണ് മൂന്ന് ലക്ഷം ഡോളർ കടന്നത്- ആപ്പിൾ 


17. ഇഹു എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം ആദ്യമായി കണ്ടെത്തിയ രാജ്യം- ഫ്രാൻസ് 


18. ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്കു സഞ്ചരിച്ചെത്തുന്ന ആദ്യത്ത വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി നേടിയത്- ഹർപ്രീത് ചാന്ദി


19. ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ റെയിൽവേ നിലവിൽ വന്നത്- ഷാങ്ഹായ് മെട്രോ, ചൈന


20. 2022 ജനുവരിയിൽ രാജിവെച്ച സുഡാൻ പ്രധാനമന്ത്രി- അബ്ദുല്ല ഹംദോക്ക്


21. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടൂർണമെന്റ്- ഖത്തർ


22. എൻഡ് ടു എൻഡ് കമ്പ്യൂട്ടറൈസേഷൻ പൂർണ്ണമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ വകുപ്പ്- പൊതുവിതരണ വകുപ്പ്


23. വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ്- ഉത്തർപ്രദേശ്


24. മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു- മീററ്റ്, ഉത്തർപ്രദേശ് 


25. ലോകത്ത് ആദ്യമായി ഫ്ളോറോണ രോഗം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്തിലാണ്- ഇസ്രായേൽ


26. അത്യാധുനിക ഹൈപ്പർസോണിക് ക്രൂസ് മിസൈൽ സിർക്കോൺ വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ


27. ഭൂമിയുടെ അന്തരീക്ഷത്തെ പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഉപഗ്രഹം- ദിശ

  • ഫ്രാൻസുമായി ചേർന്നാണ് ഇന്ത്യ ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.


28. ഭൂമിയുടെ ഉപരിതല താപനില പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ 


29. കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്കാരം 2022- ൽ നേടിയത്- പി.എ. മുഹമ്മദ് റിയാസ്


30. ബാഡ്മിന്റൺ അണ്ടർ- 19 വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ആകുന്ന ആദ്യ ഇന്ത്യൻ വനിത- തസ്നിം മിർ


31. 2022- ലെ ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോർട്ട്കളുടെ കണക്കെടുപ്പായ ഹെൻലി പാസ്പോർട്ട് ഇന്ഡക്സിൽ ഒന്നാമതെത്തിയ രാജ്യങ്ങൾ- സിംഗപ്പൂർ, ജപ്പാൻ (ഇന്ത്യയുടെ സ്ഥാനം- 83)


32. 2022 ജനുവരിയിൽ അന്തരിച്ച്, പണ്ഡിറ്റ് മുന്ന ശുക്ല ഏത് നൃത്തവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- കഥക്


33. 2022- ലെ ഏഷ്യകപ്പ് വനിതാ ഹോക്കി ടൂർണമെന്റ് വേദി- മസ്കറ്റ്, ഒമാൻ


34. അമേരിക്കൻ നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ കറുത്ത വർഗക്കാരി- മായ ആംഗലേയു 


35. 2022 ജനുവരിയിൽ അന്തരിച്ച യുറോപ്യൻ പാർലമെന്റ് പ്രസിഡന്റ്- ഡേവിഡ് സസ്സോലി


36. ഇന്ത്യയിൽ ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദാരിദ്ര സർവ്വേ പൂർത്തിയാക്കിയ സംസ്ഥാനം- കേരളം

  • അതിദരിദ്യ കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ജില്ല- കോട്ടയം 
  • അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ല- മലപ്പുറം 


37. അതി ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായി കേരള സർക്കാർ നടപ്പാക്കിയ അതി ദാരിദ്ര്യ നിർണയ പ്രക്രിയ പൂർണമായി പൂർത്തീകരിച്ച ആദ്യ ജില്ല- കോട്ടയം


38. 'ഏകാത്മത പ്രതിമ' (Statue of Oneness) എന്ന് പേരിട്ടിരിക്കുന്ന ആദിശങ്കര പ്രതിമ ഏത് സംസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്- ഓംകാരേശ്വർ (മധ്യപ്രദേശ്, നർമ്മദ നദീ തീരത്ത്)


39. 2022 ജനുവരിയിൽ അന്തരിച്ച ചമ്പ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ചന്ദ്രശേഖർ പാട്ടീൽ ഏത് ഭാഷയിലെ പ്രശസ്ത കവിയായിരുന്നു- കന്നഡ


40. 2022 മുതൽ അടുത്ത 2 വർഷത്തേക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസറാകുന്നത്- ടാറ്റ ഗ്രൂപ്പ്

No comments:

Post a Comment