Sunday, 13 February 2022

Current Affairs- 13-02-2022

1. ഇന്ത്യയിലെ ആദ്യത്തെ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്- മധ്യപ്രദേശ് 


2. കോളേജുകളിൽ ഹിജാബ് ഉപയോഗിക്കുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കേൾക്കാൻ മൂന്നംഗ ബഞ്ച് രൂപീകരിച്ച ഹൈക്കോടതി ഏത്- കർണാടക


3. 'Giant Magellan Telescope (GMT)' പദ്ധതിക്ക് നേത്യത്വം നൽകുന്ന രാജ്യം- USA


4. സരിസ ടൈഗർ റിസർവ് ഏത് ഇന്ത്യൻ സംസ്ഥാനം/UTയിലാണ് സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത്


5. സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് എവിടെ- തെലങ്കാന


6. പിൻസീറ്റിൽ നടുക്ക് ഇരിക്കുന്നവർക്കും ഉൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള ത്രീ പോയിന്റ് സേഫ്റ്റി ' സീറ്റ് ബെൽറ്റ് നിർബ ന്ധമാക്കാനൊരുങ്ങുന്ന നഗരം- ഡൽഹി


7. ഊർജ്ജ വിതരണത്തിലെ ഗുണമേന്മ ഉറപ്പു വരുത്താനും സാങ്കേതികപരമായ രീതിയിൽ പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുന്നതിനും ആയി കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ. കെ സിംഗ് 2022 ഫെബ്രുവരി ഏഴിന് ആരംഭിച്ച ഹാക്കത്തോൺ- പവർതോൺ-2022 


8. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസിനായി സജ്ജമാക്കുന്ന ആദ്യ സ്റ്റേഷൻ ഏതാണ്- സൂറത്ത്


9. ഗവി - തേക്കടി - വാഗമൺ എന്ന ഇക്കോ ടൂറിസം സർക്യൂട്ട് ഏത് പദ്ധതിയിലാണ് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്- സ്വദേശി ദർശൻ


10. 2022 ഫെബ്രുവരിയിൽ അന്തരിച്ച 'കന്നട കബീർ' എന്നറിയപ്പെടുന്ന കവി- ഇബ്രാഹിം സുതാർ


11. കഴുകൻമാരുടെ എണ്ണം വർധിപ്പിക്കാനുള്ള വൾച്ചർ കൺസർവേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ബ്രീഡിങ് പദ്ധതി 2022 ഫെബ്രുവരിയിൽ ആരംഭിച്ച സംസ്ഥാനം- ത്രിപുര


12. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ പാലുത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല- പാലക്കാട് 


13. പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉല്പാദിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി- ഫ്രൂട്ട് വൈൻ പദ്ധതി 


14. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ എത്രാമത് ജന്മവാർഷികമാണ് 2022 ജനുവരി 23 (പരാക്രമ് ദിവസ്)- നു ആഘോഷിക്കുന്നത്- 125 


15. 2022 ഫെബ്രുവരിയിൽ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിയും

വിപ്ലവകാരിയുമായിരുന്ന "രാമാനുജാചാര്യയുടെ' 216 അടി ഉയരമുള്ള പ്രതിമ നിലവിൽ വരുന്നത്- ഹൈദരാബാദ് 


16. 2022- ൽ Coal Sector ലെ Key Performance Indicator മായി ബന്ധപ്പെട്ട് Ministry of Canal ആരംഭിച്ച വെബ് പോർട്ടൽ- Koyla Darpan


17. ഇന്ത്യയിൽ ബാർകോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്- 2023 ജനുവരി മുതൽ 


18. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം- നവീൻ പട്നായിക് 


19. 2022 ജനുവരിയിൽ മാപ്പിള കലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നൽകുന്ന വൈദ്യർ പുരസ്കാരത്തിന് അർഹയായത്- എച്ച്. റംല ബീഗം 


20. 2022- ലെ കെ.ജി.എം.ഒ.എ. മാധ്യമ പുരസ്കാരത്തിന് അർഹനായത്- അലക്സ് റാം മുഹമ്മദ് 


21. അമേരിക്കയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വർക്കിങ് വിമെൻ പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ ചലച്ചിത്ര താരം- സുസ്മിത സെൻ 


22. 2022 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം- സുഭാഷ് ഭൗമിക്


23. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായ ആചരിക്കുന്ന (ജനുവരി 24) 2022 Theme- Changing course, Transforming education 


24. കേരള വനിത ശിശുവികസന വകുപ്പ് കൗമാരക്കാരനായ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ആരംഭിക്കുന്ന പദ്ധതി- വർണ്ണക്കൂട്ട് 


25. നഗരങ്ങളിൽ ഖരമാലിന്യ സംസ്കരണം നടപ്പിലാക്കാൻ ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രച്ചർ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി- കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി 


26. ഇന്ത്യയുടെ ആദ്യ Manned Mission ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി 2022 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച Liquid-Propellant Based High Thrust Engine- വികാസ് 


27. ദുരന്ത നിവാരണത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ സംഘടനകൾക്കും വ്യക്തികൾക്കുമുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം- സുഭാഷ് ചന്ദ്രബോസ് ആപ് പ്രബന്ധൻ പുരസ്കാരം 


28. 2022 സയ്യിദ് മോദി ബാഡ്മിന്റൺ വനിത സിംഗിൾസിൽ ജേതാവായ വ്യക്തി- പി.വി. സിന്ധു 


29. 9th National Women's Ice Hockey Championship 2022- ലെ ജേതാക്കൾ- ലഡാക്ക് (വേദി- ഹിമാചൽപ്രദേശ്, റണ്ണർ അപ്പ്- ഛണ്ഡീഗഢ്)


30. 2021- ലെ ഐ.സി.സി. മികച്ച പുരുഷ T20 താരം- മുഹമ്മദ് റിസ്വാൻ (പാകിസ്ഥാൻ) (മികച്ച വനിത T20 താരം- ടാമി ബ്യൂമോണ്ട് (ഇംഗ്ലണ്ട്)


31. പക്ഷികളെ കുറിച്ചും അതിന്റെ പഠനങ്ങൾക്കുമായി രാജ്യത്തെ ആദ്യ ബോർഡ് അറ്റലസ് പുറത്തിറക്കിയ സംസ്ഥാനം- കേരളം 


32. 2022- ൽ ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്- കേരളം 


33. 2022 ജനുവരി 25- ന് ലക്ഷ്യസ്ഥാനത്തെത്തിയ പ്രപഞ്ചോത് പത്തിയുടെ രഹസ്യം തേടി വിക്ഷേപിക്കപ്പെട്ട നാസയുടെ ദൂരദർശിനി- ജെയിംസ് വെബ് 


34. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് അർഹനായ ബാലൻ- ദേവി പ്രസാദ് (മൃദംഗവാദ്യ കലാകാരൻ) 


35. സമഗ്ര സംഭാവനയ്ക്കുളള സസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഐ.വി. ദാസ് പുരസ്കാരം നേടിയത്- കെ. സച്ചിദാനന്ദൻ 


36. 1947- ലെ വിഭജനത്തെത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി എല്ലാ വർഷവും ഓഗസ്റ്റ്- 14 ഏത് ദിനമായി ആചരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്- വിഭജനഭീതിയുടെ ഓർമദിനം (Partition Horrors Remembrance Day) 


37. കോവിഡ് ബാധിച്ച് മരണപ്പെട്ട ആദ്യ കേന്ദ്രമന്ത്രി- സുരേഷ് അംഗഡി (റെയിൽവേ സഹമന്ത്രിയായിരുന്നു) 


38. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി അധ്യയനവും കുട്ടികളുടെ പഠനവും മെച്ചപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ദേശീയപദ്ധതി- സ്റ്റാർസ് (Strengthening Teaching -Learning and Results for States Program) 


39. രാജ്യത്തെ 51-ാമത് കടുവാസങ്കേതം ഏതാണ്- ശ്രീവില്ലിപുത്തൂർ-മേഘമല (തമിഴ്നാട്) 


40. ടെഡ്രോസ് അഥനോം ഗൈബ്രിയേസസ് ഏത് പദവി വഹിക്കുന്ന വ്യക്തിയാണ്- ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ 

No comments:

Post a Comment