1. അടുത്തിടെ അന്തരിച്ച പാകിസ്താന്റെ മുൻ ആഭ്യന്തരമന്ത്രിയും, പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന വ്യക്തി- റഹ്മാൻ മാലിക്ക്
2. ആഗോള തലത്തിൽ പ്രശസ്തമായ 'ജൂവലറി വേൾഡ് അവാർഡ്സ് ദുബായ് 2022' ലഭിച്ചത്- മലബാർ ഗോൾഡ് ആൻഡ് ഡയമ്സ്
3. രാജ്യത്ത് ക്രിപ്റ്റോ കറൻസി ഉൾപ്പെടെ വിർച്വൽ ഡിജിറ്റൽ ആസ്തികളുടെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്- ആസ്കി (അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ)
4. തെലങ്കാന സർക്കാരിന്റെ സ്റ്റേറ്റ് ആർട്ട് ഗാലറി നടത്തിയ കലാപ്രദർശനത്തിൽ പുരസ്കാരം ലഭിച്ച വ്യക്തി- വി.സതീശൻ (തിരുവനന്തപുരം) (ശിൽപകലാ വിഭാഗത്തിലാണ് പുരസ്കാരം)
5. വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ, കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുക്കാനാകില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി (ജസ്റ്റിസ് കൗസർ എടപ്പാഗത്ത് ആണ് പ്രഖ്യാപിച്ചത്)
6. അന്തർദേശീയ കരൾ - ഉദരരോഗ പഠനസമിതിയുടെ ദേശീയ ബഹുമതി ലഭിച്ച മെഡിക്കൽ കോളേജ്- തിരുവനന്തപുരം മെഡിക്കൽ കോളേജ്
- ’പ്ലീഹ നീക്കം ചെയ്ത രോഗികളിലെ കൊവിഡ് വ്യാപന സാധ്യത' എന്ന വിഷയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച പ്രബന്ധത്തിനാണ് ബഹുമതി
7. ആസാദികാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഇ.പി.എഫ്. അംഗങ്ങൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന സംവിധാനം- ഇ-നോമിനേഷൻ
8. എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും 'ഇ- സ്റ്റാമ്പിങ് സമ്പ്രദായം ഏർപ്പെടുത്തുവാൻ പോകുന്ന സംസ്ഥാനം- കേരളം (2022 മാർച്ച് മുതൽ സംവിധാനം നിലവിൽ വരും)
9. അടുത്തിടെ ട്രാൻസ് ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ 1% സംവരണം ഉറപ്പാക്കി വിജ്ഞാപനമിറക്കിയ സംസ്ഥാനം- കർണാടക
10. അഖിലേന്ത്യ അന്തഃസർവകലാശാല വനിതാ അത്ലറ്റിക് മീറ്റിൽ ഇരട്ട വെള്ളി നേടിയ കേരളാ സർവകാലാശാലയിലെ താരം- അപർണ റോയി
- ഹർഡിൽസിൽ ആചാര്യ നാഗാർജുന സർവകലാശാലയുടെ വി.ജ്യോതി സ്വർണം നേടി.
11. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെ യ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- കാതോർത്ത്
12. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി- ഇനി വേണ്ട വിട്ടുവീഴ്ച
13. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ
14. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് 1ലക്ഷം കോളർഷിപ്പ് നൽകുന്ന് കേരള സർക്കാർ പദ്ധതി- പരതിഭാ സഹായധന പദ്ധതി
15. പുതിയ സിവിൽ സപ്ലേസ് ചെയർമാൻ- സഞ്ചീവ് കുമാർ പട് ജോഷി
16. വന്യജീവികൾക് എക്സ്പ്ര സ്വേ കടന്നുപോവാ.ൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്ന നഗരം- നാഗ്പൂർ
17. ഇന്ത്യയിലെ Most Trusted Public Sector Company Award നേടിയ സ്ഥാപനം- Coal India
18. കെപിഎസി ലളിതയുടെ ആത്മകഥയുടെ പേര്- കഥ തുടരും
19. നദികളുടെ രാത്രി നാവിഗേഷനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ആദ്യ സംസ്ഥാനം- അസം
20. 2022- ലെ വിന്റർ ഒളിമ്പിക്സ് ജേതാക്കൾ- നോർവേ
21. 2022- ലെ 'ഹിലാൽ ഇ പാകിസ്ഥാൻ' അവാർഡ് ലഭിച്ചത്- ബിൽ ഗേറ്റ്സ്
22. ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി - സിറ്റി' അവാർഡ് ലഭിച്ചത്- ഷാർജ
23. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി ആരംഭിച്ച പദ്ധതി- ബ്ലോസം
24. ദേശീയ കാലസംസ്കൃതിയുടെ 2022- ലെ ഫിലിം അവാർഡ്സിൽ മികച്ച നടനായ തിരഞ്ഞെടുത്തത്- ഇന്ദ്രൻസ്
25. ഇന്ത്യക്ക് പുറത്തുള്ള ആദ്യ ഐ ഐ ടി നിലവിൽ വരുന്നത് യു.എ.ഇ
26. ഇന്ത്യൻ എയർഫോഴ്സും ഒമാൻ റോയൽ എയർഫോഴ്സസും സംയുക്തമായി ആരംഭിക്കുന്ന വ്യോമാഭ്യാസം- Eastern Bridge- VI
27. ഓൺലൈൻ മൾട്ടി ഗെയിമിങ് പ്ലാറ്റ്ഫോമായ എ23- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ വ്യക്തി- ഷാരുഖ് ഖാൻ
28. ഇന്ത്യൻ ടെന്നീബോൾ ക്രിക്കറ്റ് ടീമിൻറെ ആദ്യ മലയാളി ഫിറ്റ്നസ് കോച്ച്- മുഹമ്മദ് സഹീർ
29. വനം വന്യജീവി വകുപ്പിൻറെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നൽകുന്ന 2021- ലെ വനമിത്രപുരസ്കാരം ലഭിച്ചത്- ഐ. ബി. മനോജ്കുമാർ
30. Defence Expo 2022- ലെ വേദി- ഗുജറാത്ത് (ഗാന്ധിനഗർ)
31. 2022- ൽ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ശബ്ദരേഖയായി കേട്ടുപഠിക്കാൻ സഹായിക്കുന്നതിനായി കൈറ്റ് പുറത്തിറക്കിയ പുതിയ സംവിധാനം- ഓഡിയോ ബുക്ക്സ്
32. Maru Mahotsav എന്ന Desert Festival ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
33. ഇന്ത്യയിലെ ആദ്യ 100% പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രൽ FMCG (Fast Moving Consumer Goods) കമ്പനി- Dabur India
34. 'The Global Entrepreneurship Monitor (GEM) 2021 2022 ഗ്ലോബൽ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയതായി ബിസിനസ് ആരംഭിക്കാൻ ഏറ്റവും സൗകര്യമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 4
35. 2022 ഫെബ്രുവരിയിൽ 5000 വർഷം പഴക്കമുള്ള (ശിലായുഗത്തിലെ) മനുഷ്യന്റെ അസ്ഥി കണ്ടെടുത്ത ബ്രിട്ടണിലെ നദീതീരം- തെംസ്
36. എയർ ഇന്ത്യയുടെ സി.ഇ.ഒ. യും മാനേജിങ് ഡയറക്ടറുമായി നിയമിതനാകുന്ന വ്യക്തി- Ilker Ayci
37. കേരള സോഷ്യൽ സർവ്വീസ് സൊസൈറ്റി കവയത്രി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ സുഗതകുമാരി കവിത അവാർഡിന് അർഹനായത്- അനീഷ് കെ. അയിലറ (കളിപ്പാട്ടക്കണ്ണ് എന്ന കവിതാ സമാഹാരത്തിന്)
38. 2022 - ലെ സർഗാത്മക സാഹിത്യ വിഭാഗത്തിൽ പ്രാഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി- ഡി. ഷാജി (കൃതി- ദേശത്തിലെ വിധവയുടെ വീട്)
39. അടുത്തിടെ അന്തരിച്ച പ്രശസ്ത നാടകാചാര്യനും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസറുമായിരുന്ന വ്യക്തി- കെ.എസ്. രാജേന്ദ്രൻ
40. ഏത് സംസ്ഥാനമാണ് കാൻസർ തടയാൻ വേണ്ടി 'ഹോപ്പ് എക്സ്പ്രസ്' എന്ന പേരിൽ അത്യാധുനിക മൊസൈക് 3D- റേഡിയേഷൻ മെഷീൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്- മഹാരാഷ് ട്ര
41. കേന്ദ്രഭരണ പ്രദേശത്തിലെ ആടുവളർത്തൽ മേഖലയുടെ പരിവർത്തനത്തിനായി ജമ്മുകാശ്മീർ ഏത് രാജ്യവുമായിട്ടാണ് 2022- ൽ ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടത്- ന്യൂസിലാൻഡ്
42. 2022 ഫെബ്രുവരിയിൽ ഗവേഷണത്തിനും, വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും ഒഴികെയുള്ള ഫോണുകളുടെ ഇറക്കുമതി നിരോധിച്ച് രാജ്യം- ഇന്ത്യ
43. ഏത് ടൂത്ത് പേസ്റ്റ് ബ്രാൻഡിന്റെ പരസ്യങ്ങൾക്കാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ രാജ്യത്ത് വിലക്കേർപ്പെടുത്തിയത്- സെൻസൊഡൈൻ
44. ഈയിടെ 32 ലക്ഷം പൗണ്ടിന് (32 കോടി രൂപ) വിറ്റ് ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം- The Enigma
45. യു.എൻ. ഷുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ജെന്മാർക്ക് ന്യൂട്രീഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീ പദ്ധതി- അമ്യതം ന്യൂട്രിമിക്സ്
46. ഇന്ത്യയിലെ ഏറ്റവും വലിയ റെസ്ലിംഗ് അക്കാദമി ഡൽഹിയിലെ കിസാൻഗൻജിൽ ആരംഭിക്കുന്നത്- ഇന്ത്യൻ റെയിൽവെ
47. 58-ാമത് സീനിയർ ദേശീയ ചെസ് ചാമ്പ്യൻഷിപ്പ് വേദി- കാൻപൂർ
48. Space X 2022- ൽ ഫാൽക്കൺ 9 റോക്കറ്റ് വഴി വിക്ഷേപിച്ച 49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽ എത്ര എണ്ണമാണ് ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിൽ നഷ്ടമായത്- 40
49. 2022 ഫെബ്രുവരിയിൽ അന്തരിച്ച് സന്ധ്യ മുഖർജി ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ്- സംഗീതം
50. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഗാർഹിക വൈദ്യതീകരണം കൈവരിക്കുന്നതിനുള്ള സൗഭാഗ്യ പദ്ധതിയിൽ സൗരോർജ്ജ അധിഷ്ഠിത സ്റ്റാൻഡ് എലോൺ സംവിധാനത്തിലൂടെ ഏറ്റവും കൂടുതൽ വീടുകൾ വൈദ്യുതീകരിച്ച സംസ്ഥാനം- രാജസ്ഥാൻ
No comments:
Post a Comment