Thursday, 3 March 2022

Current Affairs- 03-03-2022

1. 2022 ഫെബ്രുവരിയിൽ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നിലവിൽ വന്നത്- ദുബായ്


2. 2022 ഓഗസ്റ്റ് 14 ഓടുകൂടി കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയാകുന്നത്- കൊല്ലം


3. 2022 മാർച്ചിൽ ആരംഭിക്കുന്ന 2nd South Asian Athletic Federation (SAAF) Cross Country Championship- ന്റെയും 56th National Cross Country Athletics Championship- ന്റെയും വേദി - കൊഹിമ (നാഗാലാന്റ്)


4. 2022 ഫെബ്രുവരിയിൽ 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത്- ജോർദാനിൽ


5. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകൻ- Rustam Akramov


6. 2022 ലെ ശീതകാല ഒളിമ്പിക്സിൽ (Beijing Winter Olympics 2022) മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം- നോർവെ


7. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ നടപ്പാക്കുവാൻ പോകുന്ന സോഫ്റ്റ് വെയർ സംവിധാനം- ജി.എസ്.ടി.എൻ. ബാക്ക് ഓഫീസ്


8. കേരളാ സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ വ്യക്തി- കെ.സച്ചിദാനന്ദൻ (കവി)

  • കഥാകൃത്ത് അശോകൻ ചരുവിലാണ് ഉപാധ്യക്ഷൻ.

9. സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ തുടങ്ങിയവയുടെ സകല വിവരങ്ങളും, പൊതുജനങ്ങൾക്കും വ്യവസായ സംരഭകർക്കും ലഭ്യമാക്കുന്ന വെബ്സൈറ്റ്- ഡാഷ് ബോർഡ് (WWW.dashboard.dmg.kerala.gov.in) 


10. 2022- ലെ പ്രഥമ തിരുവാമനപുരത്തപ്പൻ വാദ്യ കുലപതി പുരസ്കാരം ലഭിച്ച വ്യക്തി- കിഴക്കൂട്ട് അനിയൻ മാരാർ


11. ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന നേട്ടം കൈവരിച്ച റഷ്യൻ താരം- ഡാനിൽ മെദ്ദേവ്


12. 2022 ഫെബ്രുവരിയിൽ 1200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തിയ രാജ്യം- ഇറ്റലി


13. ജനന സർട്ടിഫിക്കറ്റ് വാട്സ് ആപ്പ് വഴി ലഭ്യമാകുന്ന സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം- UAE 


14. 1996- ൽ തുടങ്ങിയ ഏത് മൊബൈൽ കമ്പനിയാണ് ഈ അടുത്ത് നിർത്തിയത്- ബ്ലാക്ബെറി 


15. ബജറ്റ് പ്രകാരം 3 വർഷത്തിനുള്ളിൽ നിർമ്മിക്കുന്ന 400 പ്രത്യേക ട്രെയിനുകളുടെ പേരെന്ത്- വന്ദേ ഭാരത്


16. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി- മലയാണ്മ   


17. കാർഷികാവിശ്യങ്ങൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ച ഡ്രോണുകളുടെ പേരെന്താണ്-കിസാൻ ഡ്രോൺ


18. കാർഷികാവിശ്യങ്ങൾക്ക് ഉപയോഗിക്കാനായി കിസാൻ ഡ്രോണുകൾ നിർമ്മിച്ച സ്റ്റാർട്ടപ്പ് കമ്പനി- ഗരുഡ എയറോസ്പേസ്


19. ഗ്രാമങ്ങളിൽ ഡ്രോണകൾ വഴി ഭൂമിയുടെയും വീടുകളുടെയും കണക്കുകൾ തയ്യാറാക്കുന്ന പദ്ധതി- സ്വാമിത്വ 


20. 780ജി ഏത് അവയവവുമായി ബന്ധപ്പെട്ട കൃത്രിമ ഉപകരണമാണ്- പാൻക്രിയാസ്


21. ഹിസ്റ്റൻ മെട്രോയുടെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ- സഞ്ജയ് രാമഭദ്രൻ 


22. 2022 ഫെബ്രുവരിയിൽ അന്തരിച്ച മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ സെക്രട്ടറി ജനറൽ ആയിരുന്ന വ്യക്തി- ആർ. വി പിള്ള


23. ഇന്ത്യൻ എയർ ഫോഴ്സും ഒമാൻ റോയൽ എയർഫോഴ്സും 2022 ഫെബ്രുവരിയിൽ നടത്തുന്ന വ്യോമ അഭ്യാസം- ഈസ്റ്റേൺ ബ്രിഡ്ജ്- VI


24. ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ആസാം


25. 2022- ൽ ബെയ്ജിങിൽ വെച്ചു നടന്ന ശീതകാല ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം- നോർവെ

 

26. 2022- ലെ പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഡോ.എം.ലീലാവതി 


27. ഹരിതമേൽപ്പാലം നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- നാഗ്പൂർ  


28. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി അടുത്തിടെ നിയമിക്കപ്പെട്ടത്- ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് 


29. ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ കപ്പിൽ ജേതാവായ രാജ്യം- സെനഗൽ


30. ഫെബ്രുവരി 19- ന് സംസ്ഥാന വ്യാപകമായി ആഘോഷിക്കുന്ന പഞ്ചായത്ത് ദിനം 2022 മുതൽ ഏത് ദിനമായിട്ടാണ് ആഘോഷിക്കുന്നത്- തദ്ദേശീയ ദിനം


31. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം- സ്ത്രീ കർമ്മ സേന 


32. 2022 ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകൾ നടന്ന ചൈനയിലെ സ്റ്റേഡിയം- Birds Nest സ്റ്റേഡിയം 


33. കുടുംബശ്രീ നേത്യത്വത്തിൽ കേരളത്തിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ നിലവിൽ വന്നത്- അട്ടപ്പാടി (പാലക്കാട്) 


34. കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭകർക്കായി ഒരുക്കിയ വിർച്വൽ സ്റ്റാർട്ടപ്പ് ഉച്ചകോടി- ഹഡിൽ ഗ്ലോബൽ 2022 


35. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക, സാമൂഹിക മാറ്റം കൊണ്ടുവരാനായി ആരംഭിച്ച പദ്ധതി- ബ്ലോസം 


36. കേരളത്തിൽ ആദ്യമായി പൊതുമേഖല തലത്തിൽ വൈദുത വയറുകളുടെയും കേബിളുകളുടെയും ഗുണമേന്മ പരിശോധിക്കുന്നതിനുളള എൻ.എ.ബി.എൽ. ന്റെ ദേശീയ അംഗീകാരം ലഭിച്ച സ്ഥാപനം- ട്രാക്കോ കേബിൾ 


37. ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള നഗരം- മുംബൈ 


38. പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയുടെ കീഴിൽ കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്ന കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതി- മേരി പോളിസി മേരേ ഹാത്ത് 


39. ഇന്ത്യയിൽ ആദ്യമായി നദിയിൽ നൈറ്റ് നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്ന സംസ്ഥാനം- ആസാം (ബ്രഹ്മപുത്ര നദിയിലെ ഫെറികളിൽ) 


40. ഡോ. ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്കാരം 2022- ൽ ലഭിച്ച വ്യക്തി- ഡോ. നന്ദിനി വർമ്മ 


41. 2021 ഫെഡറേഷൻ കപ്പ് വനിതാ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം- കേരളം 


42. ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് (ഫെബ്രുവരി 21) Theme- "Using technology for multilingual learning challenges and opportunities


43. തെലങ്കാനയിലെ കോയ ഗോത്രവർഗ്ഗക്കാർ ആഘോഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഗോത്ര മേള- Medaram Jathara 


44. ബാർ കൗൺസിൽ ഓഫ് കേരള ചെയർമാനായി നിയമിതനായത്- അഡ്വ. കെ.എൻ. അനിൽകുമാർ 


45. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി. ആയി നിയമിതനായ വ്യക്തി- ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്.


46. 2022- ൽ ഇംഗ്ലണ്ടിനെ പിന്തള്ളി ട്വന്റി- 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ 


47. 2021- ലെ മഗ്സസെ പുരസ്സാരജേതാക്കൾ- ബംഗ്ലാദേശിലെ വാക്സിൻ ശാസ്ത്രജ്ഞയായ ഡോ. ഫിർദോസി ക്വാദ്രി, പാകിസ്താനിലെ ഏറ്റവും വലിയ മൈക്രോഫിനാൻസ് സംരംഭത്തിന് തുടക്കംകുറിച്ച മുഹമ്മദ് അംജദ് സാകിബ്, തെക്കുകിഴക്കൻ ഏഷ്യയിലെ അഭയാർഥികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റീവൻ മുൻസി, സമുദ്രസമ്പത്ത് സംരക്ഷിക്കാൻ ഒരു സമൂഹത്തെ പ്രാപ്തമാക്കിയ മത്സ്യത്തൊഴിലാളി റോബർട്ടോ ബാലൺ (ഫിലിപ്പീൻസ്) എന്നീ വ്യക്തികൾക്കാണ് പുരസ്കാരം ലഭിച്ചത്. 

  • ഇൻഡൊനീഷ്യയിലെ വാച്ച് ഡോക് (Watch Doc) എന്ന സംഘടനയും പുരസ് കാരത്തിനർഹമായി. 
  • ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. 

48. ലോകത്ത് ആദ്യമായി 2021- ൽ ഡ്രൈവറി ല്ലാത്ത തീവണ്ടി വികസിപ്പിച്ച രാജ്യം- ജർമനി

49. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ ? കേരള നിയമസഭ


50. ലോകത്തെ ആദ്യ എയ്ഡ്സ് മുക്തയായ വനിത ഏത് രാജ്യക്കാരിയാണ്- യു. എസ് (ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ വനിതയുമാണ്)

No comments:

Post a Comment