Tuesday, 15 March 2022

Current Affairs- 15-03-2022

1. ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും ദുരീകരിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ- ഡിജിസാതി


2. 2022 മാർച്ചിൽ വിദ്യാസമ്പന്നരായ വനിതകളെ തൊഴിലിടങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനായി 'HouseworkIsWork' പദ്ധതി ആവിഷ്കരിച്ച ബാങ്ക്- Axis Bank


3. 2022 മാർച്ചിൽ സുരക്ഷിത മാത്യത്വം ഉറപ്പുവരുത്തുന്നതിനായി 'Kaushalya Matritva Yojana' എന്ന പദ്ധതി ആരംഭിച്ചത്- ചത്തീസ്ഗഢ്


4. Microsoft- ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റർ നിലവിൽ വരുന്നത്- ഹൈദരാബാദ്


5. 2022 മാർച്ചിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സിങ് ആർച്ച് പാലം നിലവിൽ വന്നത്- വലിയഴീക്കൽ (അലപ്പുഴ)


6. ദക്ഷിണ കൊറിയൻ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- യുൺ സോക് യുൾ 


7. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഐ.പി.ഒയ്ക്ക് അനുമതി നൽകിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനി- എൽ.ഐ.സി. 


8. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരളാ ചെയർമാനായി നിയമിതനായ വ്യക്തി- ജീമോൻ കോര 


9. പ്രഭാത് സാംസ്കാരിക സംഘത്തിന്റെ 2019, 2020- ലെ സാഹിത്യ പുരസ്കാര ജേതാക്കൾ-

  • 2019- വിശ്വമംഗലം സുന്ദരേശൻ, എം.എ.കരീം
  • 2020- ഗോപീകൃഷ്ണൻ, നളിനി ശശിധരൻ 

10. 2021- ലെ അബുദാബി ശക്തി പുരസ്കാര ജേതാക്കൾ-

  • ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരം- സി.എൽ.ജോസ് 
  • ശക്തി എരുമേലി പുരസ്കാരം- പ്രൊഫ. എം.കെ.സാനു 

11. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായി ചുമതലയേറ്റ വ്യക്തി- ഡോ. യൂസ് മേരി ജോർജ് 


12. പാഴ്വസ്തുക്കൾ ശേഖരിച്ച് പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്നതിനായി കേരള സ്ട്രാപ്പ് മർച്ചന്റ് സ് അസോസിയേഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ആക്രിക്കട  


13. അടുത്തിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മലയാളി പേസ് ബോളർ- എസ്.ശ്രീശാന്ത്


14. 'രോഖ'(Jharokha) എന്തുമായി ബന്ധപ്പെട്ടിരിക്കുക്കുന്നു- ഇന്ത്യൻ കരകൗശലവസ്തുക്കൾ/കൈത്തറി(art and culture) എന്നിവയുടെ സംഗ്രഹം


15. 2022 മാർച്ചിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സിന്റെ (FATF) അടുത്ത പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ടി രാജകുമാർ


16. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമു ഖ്യത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്ബ്- അവളിടം


17. ഇന്ത്യ -ശ്രീലങ്ക Bilateral Maritime Exercise 'sLINEX 2022- 9th edition വേദി- വിശാഖപട്ടണം


18. 'ട്രെല്ലിസ് സ്ട്രക്ചർ' (Trellis structure) ഏത് മേഖല യുമായി ബന്ധപ്പെട്ടതാണ്- ക്യഷി


19. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല- പാലക്കാട്


20. 'സ്ത്രീപക്ഷ നവകേരളം 'എന്ന വിഷയത്ത അടിസ്ഥാനമാക്കി ആരംഭിക്കുന്ന കുടുംബശ്രീയുടെ കലാ സമ്മേളനം- രംഗ്രശ്രീ


21. MSME Ministry ആരംഭിച്ച 'SAMARTH' പദ്ധതിയുടെ ലക്ഷ്യം എന്താണ്- വനിതാ സംരംഭകത്വം


22. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പരിപാടി- സ്ത്രീപക്ഷ നവകേരളം


23. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കലാജാഥ- സ്ത്രീശക്തി കലാജാഥ


24. 2022 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റിന്റെ ഉദ്ഘാടനം നടന്നത് എവിടെയാണ്- കോഴിക്കോട്


25. 2022- ൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം ശതകോടീശ്വരൻമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 3  

  • ഒന്നാം സ്ഥാനം- യുഎസ്എ


26. 2022- ലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 21 ലക്ഷം വിളക്കുകൾ തെളിയിച്ചു ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഉജ്ജൻ ഏത് സംസ്ഥാനത്തിലാണ്- മധ്യപ്രദേശ്

  • ഉജ്ജൻ നഗരം ക്ഷിപ്ര നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.


27. 2022- ൽ എവിടെ നടത്താനിരുന്ന ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസമായ 'എയർഫോഴ്സ് എക്സ് വായുശക്തി' ആണ് മാറ്റിവെച്ചത്- പൊഖ്റാൻ, രാജസ്ഥാൻ


28. വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നൽകിയ 2021- ലെ നാരീശക്തി പുരസ്കാരത്തിന് അർഹയായത്- ടിഫാനി ബ്രാർ


29. സംസ്ഥാനത്തെ പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക,സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ ആരംഭിച്ച പദ്ധതി- ധീര 


30. വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നൽകിയ 2022- ലെ നാരീശക്തി പുരസ്കാരത്തിന് അർഹയായത്- രാധിക മേനോൻ


31. ഐ.എസ്.ആർ.ഒ സുരക്ഷാവിഭാഗം ഡയറക്ടറായി ചുമതലയേറ്റ മലയാളി- ഡോ.വി. ബുന്ദ


32. ടൈം മാഗസിൻ വുമൺ ഓഫ് ദ ഇയർ 2022 ആയി തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ മാധ്യമപ്രവർത്തക- സഹ്റ ജോയ 


33. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായത്- എം.വി.നാരായണൻ


34. ഇറ്റലിയിലെ കാറ്റോലിക്കയിൽ നടന്ന പ്രഥമ ഗ്രാൻഡിസ് കാച്ചി കാറ്റോലിക്ക ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ ചാമ്പ്യനായത്- മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്. എൻ. നാരായണൻ 


35. അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ഐ.എസ്.എസ്.എഫിൻറെ ആഭിമുഖ്യത്തിൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന കൂട്ടിംഗ് ലോകകപ്പിൽ ചാമ്പ്യൻമാരായത്- ഇന്ത്യ

  • 7 മെഡലുകൾ ഇന്ത്യ നേടി 4 സ്വർണവും 2 വെള്ളിയും 1 വെങ്കലവും) 
  • 6 മെഡലുകൾ നേടി നോർവേ റണ്ണറപ്പായി മൂന്നാമത്- ഫാൻസ്


36. അടുത്തിടെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിച്ച ക്ലബ്- അവളിടം 


37. ഭാഗ് മിൽഖ ഭാഗ് ആരുടെ ജീവിതകഥ പറയുന്ന ബോളിവുഡ് സിനിമയാണ്- മിൽഖാ സിംഗ്


38. ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് സമുദ്രാന്തര പേടകം നിർമ്മിക്കുന്ന കേരള ത്തിലെ ഗവേഷണ സ്ഥാപനം- വിക്രം സാരാഭായി പേസ് സെൻറർ, തിരുവനന്തപുരം


39. 2022- ലെ 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കോഴിക്കോട്


40. 2022- ലെ 12-ാമത് വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യൻ ടീമിന്റെ നായകൻ- മിതാലി രാജ് 

No comments:

Post a Comment