1. 2022- ലെ ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ലക്ഷ്യ സെൻ
2. 2022 മാർച്ചിൽ പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാന ഗതാഗത വകുപ്പ് അളവുതൂക്ക വകുപ്പുമായി (Weights and Measures Department) ചേർന്ന് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ ക്ഷമത
3. ഇന്ത്യയിൽ 2022 മാർച്ച് 16 മുതൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിൻ- കോർബവാക്സ്
4. 2022 മാർച്ചിൽ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സോളാർ പാനൽ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സോളാർ ടീ സ്ഥിതി ചെയ്യുന്നത്- ലുധിയാന (പഞ്ചാബ്)
5. 2022 മാർച്ചിൽ ഒരു നക്ഷത്രം രൂപം കൊള്ളുന്നതിനു പിന്നിലെ മുഴുവൻ പ്രെക്രിയയും പകർത്തിയ നാസയുടെ ബഹിരാകാശ ദൂരദർശിനി- ഹബ്ബിൾ ടെലിസ്കോപ്പ്
6. ചൈനയിലേക്കുള്ള ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്- പ്രദീപ്കുമാർ രാവത്ത്
7. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017-19 കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാത്യമരണം റിപ്പോർട്ട് ചെയ്ത് സംസ്ഥാനം- കേരളം
8. 15 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്ന ഇന്ത്യ യിലെ മൂന്നാമത്തെ വാക്സിൻ- കോർബെവാക്സസ്
9. 2022- ലെ ഫോർച്യുൺ മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വനിതകളിൽ ഒന്നാമതെത്തിയ വനിത- നിർമല സീതാരാമൻ
10. നഗര മേഖലകളിൽ തൊഴിലില്ലായ്മ കുടുതലുള്ള സംസ്ഥാനം- കേരളം
11. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017-19 കണക്ക് നുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ മാത്യമരണം നടക്കുന്ന സംസ്ഥാനം- അസം
12. ഏറ്റവും കൂടുതൽ പൊതുകടം പേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിലെ സ്ഥാനം- 9
13. ഇസ്ലാംമതത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി- കർണാടക
14. ഇന്ത്യയിൽ ഉടനീളം അടുത്തിടെ മൈക്രോ ATM- കൾ ആരംഭിച്ച ബാങ്ക് ഏതാണ്- കൊട്ടക് മഹീന്ദ്ര ബാങ്ക്
15. നിബിഡമായ നിത്യഹരിത വനമേഖലയിൽ ഏറ്റവും കൂടുതൽ പ്രദേശമുള്ള ഇന്ത്യയിലെ സംസ്ഥാനം ഏതാണ്- അരുണാചൽ പ്രദേശ്
16. അടുത്തിടെ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ആരാണ്- എൻ ചന്ദ്രശേഖരൻ
17. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനം- മഹാനദി കോൾ ഫീൽഡ് ലിമിറ്റഡ്
18. ഇ-ഓട്ടോകൾ രജിസ്റ്റർ ചെയ്യുന്നതിനും വാങ്ങുന്നതിനുമായി 'My Ev' പോർട്ടൽ ആരംഭിച്ചത് ആരാണ്- ഡൽഹി സർക്കാർ
19. ഇന്ത്യയിലെ ആദ്യത്തെ 'വേൾഡ് പീസ് സെന്റർ' സ്ഥാപിക്കുന്നത് എവിടെ- ഗുരുഗ്രാമ് (ഹരിയാന)
20. 'ULPIN', ഏത് ഫീൽഡുമായി ബന്ധപ്പെട്ട ഒരു unique identification നമ്പറാണ്- ഭൂവിഭവങ്ങൾ (Land Resources)
21. അടുത്തിടെ വാർത്തകളിൽ കണ്ട ജനീവ കൺവെൻഷൻസ്' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- യുദ്ധ സമയത്ത് കോംബാറ്റന്റ് ബിഹേവിയറിനുള്ള നിയമങ്ങൾ
22. ഇന്റഗ്രേറ്റഡ് ഹോസ്പിറ്റൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസസ് സ്വീകരിച്ച സംസ്ഥാനം- തെലങ്കാന
23. 2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- സേതു
24. 2022 മാർച്ചിൽ സെബിയുടെ മുഴുവൻസമയ അംഗമായി നിയമിതനായ വ്യക്തി- അശ്വിനി ഭാട്ടിയ
25. മരണാനന്തരബഹുമതിയായി 2022 മാർച്ചിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ച മലയാളി വോളിബോൾ ഇതിഹാസതാരം- ടി ജി ജോസഫ്
26. 2022 മാർച്ചിൽ സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റത്- ഡോ. മ്യുസ് മേരി ജോർജ്
27. ആഫ്രിക്കൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതിയായ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) ചെയർമാനായി നിയമിതനായ മലയാളി- സുമോദ് ദാമോദരൻ
28. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം- ഋഷഭ് പന്ത്
29. 2021-22 സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം- പന്തുമായി കുതിക്കുന്ന കുരുത്തോല മനുഷ്യൻ
30. 2022 ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുരസ്കാരം നേടിയ ഇന്ത്യൻ ബാറ്റർ- ശ്രേയസ് അയ്യർ
31. ഐക്യരാഷ്ട്രസഭയുടെ എത്രാമത് കാലാവസ്ഥ ഉച്ചകോടിയാണ് 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ സ്റ്റോട്ട്ലൻഡിലെ ഗ്ലാഗോയിൽ നടന്നത്- 26-ാമത്
- കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ, ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (സി.ഒ.പി, 26) എന്നാണ് ഉച്ചകോടി അറിയപ്പെടുന്നത്.
- 1994- ൽ രൂപംകൊടുത്ത യു.എൻ. കാലാ വസ്ഥ ഉടമ്പടി രൂപരേഖയിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നറിയപ്പെടുന്നത്. ഗ്ലാസ്ഗോ ഉച്ചകോടിയിലെ ക്ലീൻ ടെക്നോളജി ഇന്നവേഷൻ വിഭാഗത്തിൽ പ്രസംഗിച്ച് ശ്രദ്ധ നേടിയ ഇന്ത്യൻ പെൺകുട്ടിയാണ് വിനിഷാ ഉമാശങ്കർ
32. പണ്ഡിറ്റ് ജസ്താജ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത്- ഹിന്ദുസ്ഥാനി സംഗീതം
- ജുഗൽബന്ദിയുടെ മറ്റൊരു രൂപമായ ജസ് രംഗി ചിട്ടപ്പെടുത്തിയത് ജസ് രാജാണ്.
- വിശ്വ സംഗീതത്തിന് ജസ് രാജ് നൽകിയ സംഭാവനകളെ ആദരിച്ച് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ചൊവ്വയ്ക്കും വ്യാഴത്തി നുമിടയിലുള്ള കുഞ്ഞൻ ഗ്രഹത്തിന് പണ്ഡിറ്റ് ജസ് രാജ് എന്ന് 2019- ൽ നാമകരണം ചെയ്തിരുന്നു.
- പത്മവിഭൂഷൺ, കേരള സർക്കാരി ന്റെ സ്വാതി സംഗീതപുരസ്കാരം (2008) തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.
33. എത്രാമത്തെ എഴുത്തച്ഛൻ പുരസ്കാരമാണ് 2021- ൽ പി. വത്സലയ്ക്ക് ലഭിച്ചത്- 29-ാമത്
- അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
- ആദ്യ അവാർഡ് ജേതാവ് ശൂരനാട് കുഞ്ഞൻപിള്ള (1993). 2020- ലെ ജേതാവ് സക്കറിയ
34. ലോകത്തിലെ ഏറ്റവും ചെറിയ ഉരഗങ്ങളെ 2021 ഫെബ്രുവരിയിൽ കണ്ടെത്തിയത് എവിടെയാണ്- മഡഗാസ്കർ
- ബ്രുക്കെസിയ നാന (Brookesia nana) എന്നാണിവയ്ക്ക് പേരുനൽകിയിട്ടുള്ളത്.
35. തുടർച്ചയായി എത്രാം തവണയാണ് മമതാ ബാനർജി പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി പദം വഹിക്കുന്നത്- മൂന്നാംതവണ
- ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി 102 പുസ്തകങ്ങൾ രചിച്ച മമതയുടെ ആത്മ കഥയാണ് My Unforgettable Memories.
36. 2021- ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാരം നേടിയത്- ലയണൽ മെസ്സി
37. 2021 ജൂലായ് ഏഴിന് അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ യഥാർഥ പേരെന്താണ്- മുഹമ്മദ് യുസഫ്ഖാൻ
- "The Tragedy King', The First Khan of Bollywood' എന്നിങ്ങനെ അറിയപ്പെട്ടു.
- 1994- ൽ ഫാൽക്കെ അവാർഡ് നേടി. 1998- ൽ പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസ് ബഹുമതി ലഭിച്ചു.
- The Substance and the shadow ആത്മകഥയാണ്
38. മൂന്നുമണിക്കുർ മൂന്ന് മിനിറ്റ് സമയംകൊണ്ട് മൂന്ന് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച് റെക്കോഡ് നേടിയ രാജ്യം- റഷ്യ
- 2020 ഒക്ടോബർ 14- നാണ് കസാഖ്സ്ഥാനിലെ റഷ്യൻ നിയന്ത്രിത ബയ്തന്നൂർ വിക്ഷേപിണകേന്ദ്രത്തിൽ നിന്ന് മൂന്ന് യാത്രികരുമായി പേടകം പുറപ്പെട്ടത്.
39. 2021 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട മൈത്രിസേതു പാലം ഏത് രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ഇന്ത്യ-ബംഗ്ലാദേശ്
40. കേരളത്തിലെ ആദ്യത്തെ പുസ്തകഗ്രാമമായി (Village of books) തിരഞ്ഞെടുക്കപ്പെട്ടത്- പെരുങ്കുളം (കൊല്ലം ജില്ല)
- ദേശീയ വായനദിനമായ ജൂൺ 19 (2021)- നാണ് കൊട്ടാരക്കരയ്ക്കടുത്തുള്ള കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പെരുങ്കുളം പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്
- രാജ്യത്തെ രണ്ടാമത്തെ പുസ്തകഗ്രാമം കൂടിയാണ് പെരുങ്കുളം. ആദ്യത്തത് സത്താറ ജില്ല (മഹാരാഷ്ട്രയിലെ ഭിലാർ (Bhilar)
No comments:
Post a Comment