Sunday, 17 April 2022

Current Affairs- 17-04-2022

1. പൊതു വിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്- നേമം ഗവൺമെന്റ് യു.പി. സ്കൂൾ 


2. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്- അവളിടം 


3. ഇന്ത്യയിൽ ശയന രൂപത്തിലുള്ള ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമ നിലവിൽ വരുന്നത്- ബോധ്ഗയിൽ (100 അടി നീളവും 30 അടി ഉയരവും) 


4. 2022- ൽ സെബിയുടെ (SEBI) മുഴുവൻ സമയ അംഗമായി നിയമിതയായ എസ്.ബി.ഐ. മാനേജിംഗ് ഡയറക്ടർ- അശ്വിനി ഭാട്ടിയ 


5. ബുക്കർ ഇന്റർനാഷണൽ പ്രസ് ലോങ്ങ് ലിസ്റ്റിൽ ആദ്യമായി ഇടം പിടിച്ച ഹിന്ദി നോവൽ "രേത് സമാധി' യുടെ ഇംഗ്ലീഷ് പരിഭാഷ- ടോംബ് ഓഫ് സാൻഡ് 


6. 'The Queen of Indian Pop' എന്നത് ആരുടെ ജീവചരിത്രമാണ്- ഉഷാ ഉതുപ്പ് 


7. 2022- ലെ സി.വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- സേതു 


8. 2022 മാർച്ചിൽ ഹോമിയോ ശാസ്ത്ര വേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്കാരം നേടിയത്- ഡോ. ജോയ് പൊന്നപ്പൻ (കേരള സ്റ്റേറ്റ് ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് ഫാർമസി മാനേജിങ് ഡയറക്ടർ) 


9. സംസ്ഥാന നീന്തൽ സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല- തിരുവനന്തപുരം 

  • രണ്ടാം സ്ഥാനം- എറണാകുളം 


10. 2022- ൽ ഇന്ത്യയുടെ 23-ാമത് വനിതാ ഗ്രാൻഡ്മാസ്റ്ററായത്- Priyanka Nutakki 


11. സംസ്ഥാന വോളിബോൾ അസോസിയേഷൻ മരണാനന്തര ബഹുമതിയായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകാൻ തീരുമാനിച്ച വോളിബോൾ ഇതിഹാസ താരം- ടി.ഡി. ജോസഫ്


12. പുതിയ ഡീസൽ വാഹനങ്ങൾക്ക് "ഹരിതനികുതി ഏർപ്പെടുത്തുന്ന സംസ്ഥാനം- കേരളം 


13. സംസ്ഥാനത്ത് ആദ്യമായി 25 കിലോ വാട്ട് വൈദ്യതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് ടർബൈൻ പദ്ധതി നിലവിൽ വരുന്നത് എവിടെ- ചിറ്റൂർ, പാലക്കാട് 


14. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി- പ്രവാസി തണൽ പദ്ധതി 


15. "സ്ത്രീപക്ഷ നവകേരളം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുടുംബശ്രീ ആരംഭിക്കുന്ന കലാ സമ്മേളനം- രംഗശ്രീ 


16. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിത ഡ്രൈവറായി ലോക വനിതാ ദിനത്തിൽ ചുമതലയേറ്റത്- ദീപമോൾ 


17. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേധാവിയായി നിയമിതനായ വ്യക്തി- ദേബാശിഷ് പാണ്ഡെ 


18. ചരിത്രത്തിൽ ആദ്യമായി ഹംഗറിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിത- കാറ്റലിൻ നൊവാക്ക് 


19. കലാമണ്ഡലം ഹൈദരാലി സ്മാരക ശങ്കരാഭരണ പുരസ്കാരത്തിനർഹനായത്- മുദാക്കൽ ഗോപിനാഥൻ നായർ (കഥകളി ഗായകൻ) 


20. ഐ.പി.എൽ. ടീം ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് കോച്ചായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- ബിജു ജോർജ്ജ് (തിരുവനന്തപുരം)


21. കൃഷി ജനകീയമാക്കുന്നതിനായി സംസ്ഥാന കാർഷിക വകുപ്പ് ആരംഭിക്കാൻ പോകുന്ന പുതിയ പ്രചാരണ പരിപാടി- ഞങ്ങളും കൃഷിയിലേക്ക് 


22. ഏത് വർഷത്തോടെയാണ് നെറ്റ് കാർബൺ ബഹിർഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്- 2050 


23. ഡിജിറ്റൽ ബാങ്കിങ്ങിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനായി നിലവിലുള്ള ആപ്പിൽ മാറ്റങ്ങൾ വരുത്തി 2022 മാർച്ചിൽ എസ്.ബി.ഐ. ആരംഭിക്കുന്ന പ്രത്യേക ഡിജിറ്റൽ ബാങ്ക്- Only yono 


24. ഇന്ത്യയിൽ എവിടെയാണ് WHO യുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ സ്ഥാപിക്കുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകിയത്- ജാംനഗർ (ഗുജറാത്ത്) 


25. 2022- ൽ ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- Air Marshal B Chandra Sekhar 


26. 2021- ലെ കോച്ച് സ്റ്റേറ്റ് ഓഫ് ഗവേണൻസ് റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് 


27. 2022 വർഷത്തെ PEN അമേരിക്ക ലിറ്റററി സർവ്വീസ് അവാർഡ് ലഭിച്ച വ്യക്തി- സാഡി സ്മിത്ത് (ബ്രിട്ടീഷ് എഴുത്തുകാരി) 


28. വനിതാ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം- ജുലൻ ഗോസ്വാമി (ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം) (40 വിക്കറ്റ്) 


29. ഈജിപ്തിലെ കെയറോ വേദിയായ 2022- ലെ ഷൂട്ടിങ് ലോകക്കപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം- ഇന്ത്യ 


30. അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്മരണാർത്ഥം വനിതകൾക്ക് പുരസ്കാരം നൽകുവാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന 

No comments:

Post a Comment