1. ഫിലിപ്പീൻസിൽ അടുത്തിടെ ഒട്ടേറെ നാശ നഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായ ചുഴലിക്കാറ്റ്- മെഗി ചുഴലിക്കാറ്റ്
2. മലിയിലെ അമേരിക്കൻ സ്ഥാനപതിയായി നിയമിതയായ ഇന്ത്യൻ വംശജ- രച്ന സച്ച്ദേവ കൊർഹൊസൈൻ
3. റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങുന്ന ഏത് മിസൈലിന്റെ യൂണിറ്റുകളാണ് വ്യാമ കടൽ മാർഗങ്ങളിൽ രാജ്യത്തെത്തിയത്- എസ് 400
4. യു.പി.എസ്.സി- യുടെ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റത്- മനോജ് സോണി
5. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനമുള്ള വൈദ്യുത കപ്പൽ നിർമ്മിക്കുന്നത്- കൊച്ചിൻ കപ്പൽശാല
6. ഏതു സംവിധായകന്റെ തറവാട്ട് വീടാണ് ചരിത്ര സ്മാരകമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തത്- അടൂർ ഗോപാലകൃഷ്ണൻ
7. കാഞ്ചൻജംഗ കീഴടക്കിയതോട് കൂടി, 8000 മീറ്ററിന് മുകളിൽ 5 കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കിയത് ആര്- പരിയങ്ക മോഹിതെ
8. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യസ്മാരകം- സുഗത സ്മൃതി
9. മണലും മറ്റു ഖനന വസ്തുക്കളും കൊണ്ടു പോകുന്ന വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി ഹരിയാനയിൽ പുറത്തിറക്കിയ ആപ്ലിക്കേഷൻ- വെഹിക്കിൾ മൂവ്മെന്റ് ട്രാക്കിംഗ് സിസ്റ്റം(VTMs)
10. 2022 മെയിൽ രാജസ്ഥാനിലെ മിയാൻ കാ ബാഡ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര്- മഹേഷ് നഗർ ഹാൾട്ട്
11. ഇന്ത്യയിലെ ആദ്യത്തെ എത്തനോൾ പ്ലാന്റ്- ബീഹാറിലെ പൂർണിയ ജില്ലയിൽ
12. കേരള നിയമസഭ പാസാക്കിയ ഏത് ആക്ട് ആണ് ഭരണഘടനാ വിരുദ്ധമെന്ന പേരിൽ സുപ്രീംകോടതി റദ്ദാക്കിയത്- കേരള റിവോക്കേഷൻ ഓഫ് ആർബിട്രേഷൻ ക്ലാസ്, ആൻഡ് റീ ഓപ്പണിങ് ഓഫ് അവാർഡ് ആക്ട്-1998
13. മിസൈൽ വേധ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച പദ്ധതി- PROJECT 75 A
14. ജീവനുള്ള വ്യക്തിയാണ് പ്രക്യതി എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി
15. യൂനസ്കോയുടെ ആഗോള വിജ്ഞാന നഗരത്തിൽ ഇടം പിടിച്ച് കേരളത്തിലെ നഗരം- തൃശ്ശൂർ
16. 2022 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- അസാനി (പേര് നൽകിയ രാജ്യം- ശ്രീലങ്ക)
17. 2022- ലെ ജേതാവായ മലയാളി Miss India-New York ജേതാവായ മലയാളി- മീര മാത്യു
18. 2022 മേയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- കാനഡ
19. ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ആയ "White Dragon" നിലവിൽ വന്ന രാജ്യം- വിയറ്റ്നാം
20. 2022 മെയ് മാസത്തിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഇറ്റാലിയൻ വിദേശകാര്യമന്ത്രി- Luigi Di Maio
21. 2022- ലെ വങ്കാരി മാതായ് ഫോറസ് ചാമ്പ്യൻസ് അവാർഡ് ലഭിച്ച കാമറൂണിയൻ ആക്ടിവിസ്റ്റ്- Cecile Ndjebet
22. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്ത വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത് എവിടെയാണ്- കൊച്ചിൻ ഷിപ്യാർഡ്
23. പാക്ക് - പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്- ഹംസ ഷഹബാസ്
24. 2022- ലെ സ്പാനിഷ് ലാ ലിഗ കിരീടം നേടിയത്- റയൽ മാഡ്രിഡ്
25. 2022 ഫെബ്രുവരി ആറിന് അന്തരിച്ച പ്രശസ്ത ഗായിക- ലതാമങ്കേഷ്കർ (92)
- 1929 സെപ്റ്റംബർ 28- ന് മധ്യപ്രദേശിലെ ഇന്ദോറിലാണ് ജനനം. യഥാർഥപേര് ഹേമ. പിതാവിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ ലതിക എന്ന പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ലത എന്ന പേര് സ്വീകരിച്ചു.
26. 2021 - ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ നേടിയ രാജ്യം- സെനഗൽ
- ഏഴുതവണ കപ്പുനേടിയ ഈജിപ്തിനെയാണ് കാമറൂണിന്റെ തലസ്ഥാനമായ യാവോൺഡെയിൻ നടന്ന മത്സരത്തിൽ തോല്പിച്ചത്. സെനഗലിന്റെ കന്നി കിരീട മാണിത്.
27. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) ഡയറക്ടറായി നിയമിക്കപ്പെട്ടത്- ഡോ. എസ്. ഉണ്ണിക്ക്യഷ്ണൻ നായർ
- കോട്ടയം കോതനല്ലൂർ സ്വദേശിയാണ്.
28. ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യക്കാരൻ- ഗൗതം അദാനി (അദാനി ഗ്രൂപ്പ്)
- മുകേഷ് അംബാനിക്കാണ് (റിലയൻസ് "ഇൻഡസ്ട്രീസ്) രണ്ടാം സ്ഥാനം.
29. അടുത്തിടെ അന്തരിച്ച ഡോ. എം. ഗംഗാധരൻ (89) ഏത് നിലകളിൽ പ്രസിദ്ധിനേടിയ വ്യക്തിയാണ്- ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, അധ്യാപകൻ
- മലബാർ കലാപം, മാപ്പിള പഠനങ്ങൾ, ഗാന്ധി- ഒരന്വേഷണം, വി.കെ. കൃഷ മേനോൻ- വ്യക്തിയും വിവാദങ്ങളും തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
30. ഏത് മലയിടുക്കിൽ കാൽവഴുതിവീണ് കുടുങ്ങിയ യുവാവിനെയാണ് ഫെബ്രുവരി ആദ്യവാരം ഇന്ത്യൻ കരസേന സാഹസിക മായി രക്ഷപ്പെടുത്തിയത്- കൂർമ്പാച്ചി മല (മലമ്പുഴ ചെറാട് എലിച്ചിരം)
31. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇത്തവണത്തെ സി.ജി. ശാന്തകുമാർ പുരസ്സാരം നേടിയത്- മലയത്ത് അപ്പുണ്ണി
32. 2022 ഫെബ്രുവരിയിൽ കേരള ശാസ്ത്ര കോൺഗ്രസ് നടന്നത് എവിടെയാണ്- തിരുവനന്തപുരം
33. 1999- ലെ ലോകായുക്ത നിയമത്തിലെ ഏത് വകുപ്പുപ്രകാരമുള്ള അധികാരമാണ് ഫെബ്രുവരി ഏഴിന് സംസ്ഥാന ഗവർണർ ഒപ്പുവെച്ച നിയമഭേദഗതി ഓർഡിനൻസിലൂടെ വെട്ടിക്കുറയ്ക്കപ്പെട്ടത്- 14
- പൊതുപ്രവർത്തകരെ അഴിമതിയുടെ പേരിൽ അവർ വഹിച്ചുവരുന്ന പദവിക ളിൽ നിന്ന് മാറ്റാനുള്ള ലോകായുക്തയുടെ അധികാരമാണ് റദുചെയ്യപ്പെട്ടത്.
- ഭേദഗതിയോടെ ലോകായുക്തയുടെ വിധി സംസ്ഥാനസർക്കാരിന് തള്ളാനോ കൊള്ളാനോ അധികാരമുണ്ടാകും.
34. 2022ഫെബ്രുവരി 12- ന് അന്തരിച്ച പ്രമുഖ വ്യവസായി- രാഹുൽ ബജാജ് (83)
- ബജാജ് ഗ്രൂപ്പിന് തുടക്കംകുറിച്ച സ്വാതന്ത്ര്യ സമര സേനാനിയും വ്യവസായിയുമായിരുന്ന ജമ്നാലാൽ ബജാജിന്റെ ചെറുമകനാണ്. "ഗാന്ധിജിയുടെ അഞ്ചാമത്തെ പുത്രൻ' എന്നാണ് ജമാലാൽ വിശേഷിപ്പിക്കപ്പെട്ടത്.
- 1972- ൽ ചേതക് എന്ന സ്കൂട്ടർ അവതരിപ്പിച്ചുകൊണ്ട് ഇരുചക്രവാഹനമെന്ന ഇന്ത്യക്കാരുടെ ആഗ്രഹം യാഥാർഥ്യമാക്കിയത് രാഹുൽ ബജാജാണ്.
35. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ' പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദൗത്യങ്ങൾ- മൾട്ടിപ്ലിറ്റ് സോളാർ എക്സ്പ്ലോറർ (MUSE), ഹീലിയോസ്വം (Helioswam)
- സൂര്യന്റെ അന്തരീക്ഷം, കാലാവസ്ഥ, സൗരമണ്ഡലത്തിലെ മറ്റു സവിശേഷതകൾ തുടങ്ങിയവയുടെ പഠനമാണ് ലക്ഷ്യം.
- സൂര്യന്റെ അന്തരീക്ഷമായ "കൊറോണ'യെക്കുറിച്ച് പഠനം നടത്തുന്നതിനായി 2018- ൽ പാർക്കർ സോളാർ പ്രോബ് (PSP) നാസ വിക്ഷേപിച്ചിരുന്നു. കൊറോണയിൽ സ്പർശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവാണ് PSP.
- ഭാവിയിലെ ബഹിരാകാൾ-ചാന്ദ്ര-ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുന്നതിനുള്ള വിവരങ്ങൾ തേടുന്നതിനുള്ളതാണ് മ്യൂസ് ദൗത്യം.
- ഒൻപത് ബഹിരാകാശ പേടകങ്ങൾ അടങ്ങുന്നതാണ് ഹീലിയോസ്വാം. സൗര വാതങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, സൗര വാതങ്ങൾ ഗ്രഹങ്ങളുടെ കാന്തിക മണ്ഡലങ്ങളുമായി നടത്തുന്ന ഇടപെടലുകൾ എന്നിവ ഈ ദൗത്യം പഠനവിധേയമാക്കും.
No comments:
Post a Comment