1. 2022 മെയിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത എന്ന റെക്കോഡ് നേടിയ നേപ്പാൾ സ്വദേശി- ലക്പ ഷെർപ (10 തവണ)
2. 2022 മെയിൽ ത്രിപുരയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- മണിക് സാഹ
3. 2022- ലെ ടെമ്പിൾടൺ പുരസ്കാര ജേതാവ്- Frank Wilczek
4. 2022 മെയിൽ ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- Yoon Seok - Youl
5. 2022 മെയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജുക്കേഷൻ (CBSE) ചെയർപേഴ്സണായി നിയമിതയായത്- നിധി ചിബർ
6. 2022 മെയിൽ NATO- യുടെ Cooperative Cyber Defence Centre of Excellence- ൽ അംഗമായ ആദ്യ ഏഷ്യൻ രാജ്യം- സൗത്ത് കൊറിയ
7. 2022 മെയിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ പുതിയ ദേശീയ റെക്കോർഡ് നേടിയ ആന്ധ്രാപ്രദേശ് MUJGBVO)- Jyothi Yarraji
8. ഫ്രഞ്ച് ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- കിലിയൻ എംബപെ
9. സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ പുതിയ പരസ്യ വാചകം- നികുതി നമുക്കും നാടിനും
10. സൊമാലിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഹസൻ ഷെയ്ഖ് മുഹമ്മദ്
11. ഫ്രഞ്ച് പ്രധാനമന്ത്രിയായി നിയമിതയായത്- എലിസബത്ത് ബോൺ
- ഫ്രാൻസിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത.
12. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ബില്ലുകൾ സ്വീകരിക്കുന്നതിനായി സംസ്ഥാന ജി.എസ്.ടി. വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- ലക്കി ബിൽ
13. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി- ഫിഫ്റ്റി ഫിഫ്റ്റി
14. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നീറ്റിലിറക്കുന്ന നാവിക സേനയുടെ പുതിയ രണ്ട് പടക്കപ്പലുകൾ- ഐ.എൻ.എസ്.സൂറത്ത്, ഐ.എൻ.എസ്.ഉദയഗിരി
15. ലോക ഹൈപ്പർ ടെൻഷൻ ദിനം- മെയ് 17
16. ഏത് സംസ്ഥാനത്താണ് ബുദ്ധവനം പൈത്യക തീം പാർക്ക് നിലവിൽ വന്നത്- തെലങ്കാന (കൃഷ്ണ നദിക്കരയിൽ)
17. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- അരവിന്ദ് കൃഷ്ണ
18. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി 26-ാം തവണ കയറി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത് ആരാണ്- കാമി റീത്ത ഷെർപ്പ
19. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അഖിലേന്ത്യ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനായി ഇന്ത്യൻ സൈന്യം ഒരു കോച്ചിംഗ് സെന്റർ തുറന്നത് എവിടെ- മണിപ്പൂർ
20. 2021- ലെ നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പു സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ഗുജറാത്ത്
21. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ആരോഗ്യ നിരീക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്ത് സ്ഥാപിക്കും- ഒഡീഷ
22. മെയ് 15- ന് വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിക്കുന്ന, ആദ്യത്തെ ഇന്ത്യൻ സാധാരണക്കാരൻ- ദേവസഹായം പിള്ള
23. നാറ്റോ കോ-ഓപ്പറേറ്റീവ് സൈബർ ഡിഫൻസ് സെന്റർ ഓഫ് എക്സലൻസിൽ ചേരുന്ന ആദ്യ ഏഷ്യൻ രാജ്യം ഇനിപ്പറയുന്നവയിൽ ഏതാണ്- ദക്ഷിണ കൊറിയ
24. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനുമായുള്ള കേരള പോലീസ് പദ്ധതി- പൊൽ ബ്ലഡ്
25. 2022- ലെ ലോക ഭക്ഷ്യ പുരസ്കാരം നേടിയതാര്- സിന്തിയ ഇ. റൊസൻസ് വീഗ്
26. കേരളത്തിൽ ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ശൈലി ആപ്പ്
27. 2022 മെയ്യിൽ ഇൻഡിഗോ ഏവിയേഷന്റെ പുതിയ ചെയർമാനായി നിയമിതനായത്- വെങ്കടരമണി സുമന്ത്രൻ
28. 2022- ലെ ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- നോർവേ
- ഇന്ത്യയുടെ സ്ഥാനം : 150
29. ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹെൽത്ത് ഒബ്സർവേറ്ററി സ്ഥാപിതമാകുന്നത് ഏത് സംസ്ഥാനത്താണ്- ഒഡിഷ
30. 2022 മെയ്യിൽ മണ്ഡല പുനർനിർണയം പൂർത്തിയായ ജമ്മു കശ്മീരിലെ നിയമസഭാ സീറ്റുകളുടെ എണ്ണം- 90
31. 2022 ഫെബ്രുവരിയിൽ യുണിഷ് കൊടുങ്കാറ്റിനെ തുടർന്ന് യു.കെ.യിലെ കേംബ്രിജ് സർവകലാശാലയിൽ നിലംപതിച്ച ആപ്പിൾ മരത്തിന്റെ പ്രത്യേകത- ഭൂഗുരുത്വനിയമം കണ്ടെത്താൻ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിൾ വൃക്ഷത്തിന്റെ കോൺ ചെയ്ത മരം
- 1954- ൽ നട്ട മരം കഴിഞ്ഞ 68 വർഷമായി സർവകലാശാലയിലെ ഉദ്യാനത്തിൽ സ്ഥിതിചെയ്തിരുന്നു. ഇതുൾപ്പെടെ മൂന്ന് മരങ്ങളാണ് ന്യൂട്ടന്റെ ആപ്പിൾമരത്തിന്റെ ക്ലോണായി കേംബ്രിജിലുണ്ടായിരുന്നത്.
- ഇംഗ്ലണ്ടിലെ ലിങ്കൺഷയറിൽ ന്യൂട്ടന്റെ ജന്മഗൃഹമായ വൂൾഫ്സ്കോപ്പ് മാനറിലാണ് യഥാർഥ ആപ്പിൾമരം നിലനിന്നിരുന്നത്. 1666- ൽ ഇതിൽനിന്ന് ആപ്പിൾ താഴേക്ക് പതിക്കുന്നത് കാണവേയാണ് ന്യൂട്ടൻ ഭൂഗുരുത്വാകർഷണത്തെപ്പറ്റി ആഴത്തിൽ പഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കാലങ്ങ ളോളം സംരക്ഷിക്കപ്പെട്ടുവന്ന മരം 1816- ലെ കൊടുങ്കാറ്റിൽ നിലംപതിച്ചു.
32. പുകവലിശീലം ഒഴിവാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി
ലോകാരോഗ്യ സംഘടന ഒരുക്കിയ ആപ്പ്- Quit Tobacco App
33. രാജ്യത്ത് ആദ്യമായി ഒരുമിച്ച് 38 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ട കേസ് ഏത്- ഗുജറാത്തിലെ അഹമ്മദാബാദ് സ്ഫോടന പരമ്പര
- 2022 ഫെബ്രുവരിയിൽ പ്രത്യേക ജഡ്ജി എ.ആർ. പട്ടേലാണ് വിധി പ്രസ്താവിച്ചത്.
- 2008 ജൂലായ് 26- നായിരുന്നു, ബോംബ് സ്ഫോടനങ്ങൾ നടന്നത്.
34. വിഖ്യാതനായ ഏത് ചിത്രകാരന്റെ രണ്ട് ചിത്രങ്ങളാണ് നോൺഫൺ ജിബിൾ ടോക്കൺസ് (NFTs) എന്ന നൂതന സാങ്കേതികവിദ്യ മുഖേന വിൽക്കപ്പെട്ടത്- രാജാരവിവർമയുടെ
- കാമിനി (The Coquette), ചരിഞ്ഞു കിടക്കുന്ന നായർ സ്ത്രീ (Reclining Nair Lady) എന്നീ ചിത്രങ്ങളാണ് ഒരു കോടി രൂപയ്ക്ക് വിറ്റത്.
- ബ്ലോക്ക് ചെയിൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ ലെഡ്ജറിൽ സൂക്ഷിക്കുന്ന ഡേറ്റയാണ് NFT.
35. ലോക മാതൃഭാഷാദിനം എന്നായിരുന്നു- ഫെബ്രുവരി 21
No comments:
Post a Comment