Monday, 30 May 2022

Current Affairs- 30-05-2022

1. അടുത്തിടെ കൈക്കൂലി കേസിൽ അറസ്റ്റിലായ പഞ്ചാബ് ആരോഗ്യ മന്ത്രി- വിജയ് സിംഗ്ല (പഞ്ചാബ് മുഖ്യമന്ത്രി- ഭഗവന്തമാൻ) 


2. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർ കണ്ടെത്തിയ കുളമാവ് വർഗ്ഗത്തിൽപ്പെട്ട പുതിയ ഇനം മരം- ബുക്കനാനിയ അബ്രഹാമിയാന 


3. റീ-അസറ്റ് ഇന്ത്യ 2022 പുരസ്കാരം നേടിയത്- KSEB 

  • പുരപ്പുറ സൗരോർജ്ജ പദ്ധതി നടത്തിപ്പിന്റെ പ്രവർത്തന മികവിനാണ് പുരസ്കാരം ലഭിച്ചത്

4. ഫാ.ഗബ്രിയേൽ മെമ്മോറിയൽ അവാർഡ് ജേതാവ്- ഡോ.രൺദീപ് ഗുലേറിയ  


5. വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം- 54 


6. ഐ.സി.പി. മാധ്യമ പുരസ്കാര ജേതാവ്- വെങ്കിടേഷ് രാമകൃഷ്ണൻ


7. ബ്രിട്ടനിൽ മേയറാകുന്ന ആദ്യ ദലിത് വനിത- മൊഹിന്ദർ കെ.മിധ (ഇന്ത്യൻ വംശജ) 


8. കേരള വനം വകുപ്പ് മേധാവിയായി നിയമിതനായത്- ബെന്നിച്ചൻ തോമസ് 


9. പശ്ചിമഘട്ടത്തിൽ പുതിയതായി കണ്ടെത്തിയ 'ഓഫിയോറൈസ ജനുസിൽപ്പെട്ട' പുതിയ ഇനം സസ്യം- ഓഫിയോ റൈസ ശശിധരാനീയാന 


10. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്- യർഗൻ ക്ലോപ്പ് (ലിവർപൂൾ) 


11. മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ്സിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- പ്രഗ് നാനന്ദ 


12. കരസേനയുടെ വ്യോമവിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിതാ കോമ്പാറ്റ് പൈലറ്റായി ചുമതലയേറ്റത്- ക്യാപ്റ്റൻ അഭിലാഷ ബരാക്


13. ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി- ആന്റണി അൽബനീസ്


14. ISRO ആദ്യമായി കരാറിൽ ഏർപ്പെട്ട സ്വകാര്യ കമ്പനി- Skyroot Aerospace (ആസ്ഥാനം- ഹൈദരാബാദ്)


15. 5230 മെഗാവാട്ട് സംഭരണശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സമഗ്ര പുനരുപയോഗ ഊർജ സംഭരണ പദ്ധതി നിലവിൽ വരുന്നത് എവിടെ- കർണൂൽ, ആന്ധ്ര പ്രദേശ്


16. ഇന്ത്യ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ / കൂട്ടായ്മയായ ക്വാഡിന്റെ (ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) മൂന്നാമത് ഉച്ചകോടി മെയ് 24 നടന്നത് എവിടെ- ടോക്കിയോ


17. ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ- വിനയകുമാർ സക്സേന


18. വിനയ് കുമാർ സക്സേന ഏത് കേന്ദ്ര ഭരണ പ്രദേശത്തെ പുതിയ ലെഫ്റ്റാനന്റ് ഗവർണർ ആണ്- ഡൽഹി


19. പ്രേംനസീർ സ്മൃതി പുരസ്കാര ജേതാവ്- രവിമേനോൻ


20. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി KSRTC സ്ഥാപിക്കുന്ന സംവിധാനം- Intelligent Traffic Management System (ITMS)


21. പ്രാഥമിക ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സേവന വിതരണ മാത്യകകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗുജറാത്തിൽ ആരംഭിച്ച ഏത് പദ്ധതിക്കാണ് ലോക ബാങ്കിന്റെ 350 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തികസഹായം അനുവദിക്കപ്പെട്ടത്- SRESTHA -G


22. ബുദ്ധ വനം പൈത്യക പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്- തെലങ്കാന

  • കൃഷ്ണ നദിയുടെ തീരത്താണ് ബുദ്ധ വനം പൈത്യക പാർക്ക് സ്ഥിതി ചെയ്യുന്നത്. 

23. 2022 മെയ്യിൽ രാജി വെച്ച ത്രിപുര മുഖ്യമന്ത്രി- ബിപ്ലബ് കുമാർ ദേബ് 


24. 2021- 22- ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ- ഗോകുലം എഫ്. സി


25. 2022 മെയ്യിൽ അന്തരിച്ച, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായിരുന്ന വ്യക്തി- സി.പി സുധാകര പ്രസാദ്


26. ലോക സ്കിസോഫ്രീനിയ ദിനം- മെയ് 24 


27. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് പുരസ്കാര ജേതാവ്- ഇ.സന്തോഷ്കുമാർ 


28. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം പങ്കിട്ടത്- മുഹമ്മദ് സല (ലിവർപൂൾ), സൺ ഹാങ് (ടോട്ടനം ഹോട്സ്പർ) 


29. ക്വാഡ് ഉച്ചകോടി 2022 വേദി- ടോക്കിയോ


30. കോവിഡിന്റെ ഒമികോൺ വകഭേദമായ 'ബിഎ5' ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനം- തെലങ്കാന 


31. 2022 മാർച്ചിൽ ന്യൂസീലൻഡിൽ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വിജയം നേടിയത്- ഇന്ത്യ

  • പാകിസ്താനെയാണ് തോൽപിച്ചത്. ഏകദിന മത്സരത്തിൽ പാകിസ്താനെ തിരേയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ തുടർച്ചയായ പതിനൊന്നാം വിജയം കൂടിയാണിത്. 
  • ആറ് ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ കളിക്കുന്ന ആദ്യ വനിതാതാരമെന്ന് നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ മിതാലിരാജ് സ്വന്തമാക്കി. പുരുഷവിഭാഗത്തിൽ ജാവേ ദ്മിയാൻദാദും (പാകിസ്താൻ) സച്ചിൻ തെണ്ടുൽക്കറുമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

32. 107 വർഷം മുൻപ് അന്റാർട്ടിക്കയിൽ കാണാതായ ഏത് കപ്പലാണ് മഞ്ഞു പാളികളാൽ മൂടിയ വൈഡൻ കടലിനടിയിൽ കണ്ടെത്തിയത്- എൻഡുറൻസ്  

  • വിഖ്യാത ആംഗ്ലോ-ഐറിഷ് പര്യവേക്ഷകനായ സർ ഏണസ്റ്റ് ഷാക്കിൾടന്നിന്റെ കപ്പലാണ് അദ്ദേഹത്തിന്റെ 100-ാം ചരമ വാർഷികദിനത്തിൽ കണ്ടെത്തിയത്
  • 1915- ൽ അന്റാർട്ടിക്ക് കുറുകെ കടക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഷാക്കിൾ ടന്നും സംഘവും എൻഡുറൻസിൽ യാത്ര തിരിച്ചത്. സമുദ്രമഞ്ഞിലിടിച്ച് കപ്പൽ മുങ്ങിയെങ്കിലും പര്യവേക്ഷകർ രക്ഷപ്പെടുകയുണ്ടായി. 

33. 1986 ഏപ്രിൽ 26- ന് ആണവദുരന്തമുണ്ടായ ഏത് ആണവനിലയമാണ് യുക്രൈൻ അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യ പിടിച്ചെടുത്തത്- ചെർണോബിൽ

  • ബെലാറൂസ് അതിർത്തിയോട് ചേർന്നുള്ള വടക്കൻ യുക്രൈനിലെ ചെർണോബിൽ നിലയം നിലവിൽ പ്രവർത്തന സജ്ജമല്ല. ദുരന്തത്തെ തുടർന്ന് 2000- ഓടെ പൂർണമായും അടച്ചു. 
  • യൂറോപ്പിലെ ഏറ്റവും വലിയ ആണവനില യമായ യുക്രൈനിലെ സാഫോറീസിയയും പിന്നീട് റഷ്യ പിടിച്ചെടുത്തിരുന്നു. 

34. ഇപ്പോഴത്തെ കേരള നിയമസഭ (15-ാമത്) യിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്രയാണ്- പതിനൊന്ന് 

  • 140 അംഗങ്ങളിൽ 10 വനിതകൾ ഭരണ പക്ഷത്ത്. പ്രതിപക്ഷത്ത് ഒരാൾ മാത്രം.  
  • 1957- ലെ ആദ്യ നിയമസഭയിലെ വനിത കളുടെ എണ്ണം ആറ് ആയിരുന്നു. 1996- ലെ പത്താം നിയമസഭയിലാണ് ഏറ്റവുമധികം വനിതകൾ അംഗങ്ങളായിരുന്നത്- 13 
  • സംസ്ഥാനത്തുനിന്നുള്ള 29 പാർലമെന്റം ഗങ്ങളിൽ വനിതകൾ രണ്ട് മാത്രം. 

35. ഏത് രാജ്യത്തെ മുൻ പ്രസിഡന്റായിരുന്നു അന്തരിച്ച റഫീഖ് തരാർ- പാകിസ്താൻ


No comments:

Post a Comment