Saturday, 11 June 2022

Current Affairs- 11-06-2022

1. കേരള നിയമസഭയിൽ അംഗമാകുന്ന 52-ാമത്തെ വനിത- ഉമ തോമസ്


2. നിലവിൽ 15-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം- 12 


3. 2022 ജൂണിൽ കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡിന് അർഹനായത്- രഘു റായ്


4. ഇന്ത്യൻ വ്യോമസേനയുടെ പൈത്യക കേന്ദ്രം നിലവിൽ വരുന്നത്- ചണ്ഡിഗഢ്


5. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീട ജേതാവ് (2022)- റാഫേൽ നദാൽ (സ്പെയിൻ)

  • ഫൈനലിൽ നോർവേ താരം കാസൾ റുഡിനെ കീഴടക്കി.
  • 14-ാമത് ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നദാൽ സ്വന്തമാക്കിയത്.
  • 22-ാമത് ഗ്രാൻസ്ലാം കിരീടം

6. വിദ്യാർത്ഥിയുടെ പഠന മികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ ഉപദേശകനായ അധ്യാപകർക്കായി നിലവിൽ വരുന്ന പോർട്ടൽ- സഹിതം


7. കാണാതായ കുട്ടികളെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം ആരംഭിച്ച പുതിയ ഫീച്ചർ- അലേർട്ട്


8. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ആയി നിയമിതയാകുന്നത്- എ ജി ഒലീന


9. പട്ടികജാതി വിദ്യാർത്ഥികളെ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടി ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി- SHRESHTA


10. പശ്ചിമഘട്ടം ഒരു പ്രണയകഥ ആരുടെ ആത്മകഥയാണ്- മാധവ് ഗാഡ്ഗിൽ


11. അടുത്തിടെ ഫോക്ലോർ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റത്- എ വി അജയകുമാർ


12. 2021 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്തത്- കാടകാലം


13. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ജൈവ പഴം- കിവി


14. ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്ന ആദ്യ അറബ് രാജ്യം- യുഎഇ


15. 2022 മെയിൽ ടെലികോം വകുപ്പ് കേരള വിഭാഗത്തിന്റെ മേധാവിയായി നിയമിതനായത്- വിനോദ്. പി എബ്രഹാം


16. 2022 മെയിൽ കേരളത്തിലെ ഏക ഡിആർഡിഒ ലബോറട്ടറിയായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫി ലബോറട്ടറിയുടെ (എൻപിഒഎൽ) ഡയറക്ടറായി നിയമിതനായത്- കെ. അജിത്കുമാർ


17. 'വിചാരങ്ങൾ വിചിന്തനങ്ങൾ' എന്ന പുസ്തകം രചിച്ചത് ആരാണ്- സി. ദിവാകരൻ


18. അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോഡ് നിർമ്മാണം അവസാനിപ്പിച്ച് ഗുജറാത്ത് സാനന്ദ് ഫാക്ടറി ഏറ്റെടുക്കുന്നത്- ടാറ്റ ഗ്രൂപ്പ്


19. യുഎസ്സിലെ ഓക് റിഡ്ജ് നാഷണൽ ലബോറട്ടറി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ- ഫോണ്ടിയർ

  • ലോകത്തിലെ ആദ്യ എക്സാ കൈയിൽ സൂപ്പർ കമ്പ്യൂട്ടറാണ് ഫ്രോണ്ടിയർ

20. കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന പ്രമേഹ ബാധിതരായ കുട്ടികൾക്കുള്ള സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ ആരോഗ്യ പരിരക്ഷ പദ്ധതി- മിഠായി 


21. യൂറോപ്യൻ യൂണിയനുമായി ചേർന്ന് ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ രൂപീകരിച്ച രണ്ടാമത്തെ രാജ്യം- ഇന്ത്യ (ഒന്നാമത്- യു.എസ്) 


22. 2022- ൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം തിരിച്ചറിയൽ കാർഡ് എടുക്കണം എന്ന നിയമം കർശനമാക്കിയ രാജ്യം- യു.എ.ഇ. 


23. UNESCO- യുടെ World Book Capital for the Year 2022 ആയി തെരഞ്ഞെടുക്കപ്പെട്ട നഗരം- Guadalajara (Mexico)


24. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) സംഘടിപ്പിച്ച സൈബർ ഡിഫൻസ് എക്സർസൈസായ "Locked Shields' ന്റെ വേദി- Estonia 


25. 2021-22 ഫ്രഞ്ച് കപ്പ് കിരീട ജേതാക്കൾ- പി.എസ്.ജി. (Paris Saint German- PSG) 


26. 2022- ൽ നടക്കുന്ന World Dairy Summit- ന്റെ വേദി- ഇന്ത്യ (ഡൽഹി) 


27. ഫോബ്സ് മാസിക പുറത്തുവിട്ട തത്സമയ പട്ടികപ്രകാരം ശതകോടീശ്വരൻ വാറൻ ബഫെറ്റിനെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ കോടീശ്വരൻ ആയ ഇന്ത്യാക്കാരൻ- ഗൗതം അദാനി 


28. 2022 ഏപ്രിലിൽ പുതുച്ചേരിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്- രാജീവ് വർമ 


29. ടാറ്റാ ഡിജിറ്റൽ ചെയർമാനായി നിമിനായത്- എൻ. ചന്ദ്രശേഖരൻ 


30. 2022 ഖേലോ ഇന്ത്യ സർവ്വകലാശാല ഗെയിംസിൽ വനിതകളുടെ 76 കിലോ വിഭാഗം ഭാരോദ്വാഹനത്തിൽ സ്വർണം നേടിയ മലയാളി താരം- സ്വാതി കിഷോർ


31. തുടർച്ചയായി അഞ്ചാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നിലനിർത്തിയത്- ഫിൻലൻഡ് 

  • യു.എൻ. പ്രസിദ്ധീകരിച്ച 2022- ലെ സന്തോഷ സൂചിക(World Happiness Index)- യിൽ ഡെൻമാർക്കാണ് രണ്ടാമത്. ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ലക്സംബർഗ് എന്നിവയാണ് ആറുവരെയുള്ള സ്ഥാനങ്ങളിൽ.
  • 136-ാമതാണ് ഇന്ത്യയുടെ സ്ഥാനം (2021- ൽ 139 ആയിരുന്നു) 
  • സൂചികപ്രകാരം അഫ്ഗാനിസ്താനാണ് (146) ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം.
  • ലോക സന്തോഷദിനം ആചരിക്കുന്നത് മാർച്ച് 20- നാണ്. 

32. 2022 മാർച്ച് 19- ന് അന്തരിച്ച മധു മാസ്റ്റർ (കെ. കെ. മധുസൂദനൻ, 74) ഏതെല്ലാം മേഖലകളിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- നാടകകൃത്ത്, രാഷ്ട്രീയ-സാംസ്ലാരിക പ്രവർത്തകൻ 

  • തെരുവുനാടകങ്ങളെ ജനകീയമാക്കിയ മധുമാസ്റ്റർ നാടകാവതരണത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പേരിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
  • ഇന്ത്യ 74, പടയണി, അമ്മ, സ്പാർട്ടക്കസ്, കറുത്തവാർത്ത, സുനന്ദ, കലിഗുല തുടങ്ങിയവ പ്രധാന നാടകങ്ങൾ. 

33. 2022 ലെ ലോക ചെസ് ഒളിമ്പ്യാടിന്റെ വേദി- ചെന്നെ മഹാബലിപുരം (തമിഴ്നാട്) 

  • 2022 ജൂലായ് 28 മുതൽ ഓഗസ്റ്റ് 10 വരെയാണു 44-ാമത് ഒളിമ്പ്യാട് നടക്കുക.
  • റഷ്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പ്യാട് യുക്രനിലെ സൈനിക അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) മാറ്റുകയായിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ ലോക ചെസ് ഒളിമ്പ്യാട് നടക്കുന്നത്. 
  • ചെന്നെയിൽ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ചെസ് മത്സരമാണിത്. 2013- ൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് ചെന്നെയിൽ നടന്നപ്പോഴാണ് ഗ്രാൻഡ് മാസ്റ്റർ  വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി മാഗ്നസ് കാൾസൺ (നോർവേ) ഒന്നാം നമ്പറായത്. 

34. വനിതാവിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന ഡിജിറ്റൽ മാധ്യമമായ ഷി ദ പീപ്പിളിന്റെ പ്രഥമ വിമൻ റൈറ്റേഴ്സ് പ്രൈസ് നേടിയ മലയാള നോവൽ- ബുധിനി 

  • 2021- ലെ ഓടക്കുഴൽ അവാർഡും സാറാ ജോസഫ് രചിച്ച ഈ നോവൽ നേടിയിരുന്നു.
  • സാറാജോസഫിന്റെ മകൾ സംഗീതാ ശ്രീനിവാസനാണ് കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. 

35. അടിയന്തരാവസ്ഥക്കാലത്ത് (1975-77) സംസ്ഥാന പോലീസ് മേധാവിയായിരുന്ന (ഐ.ജി.) വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- വി.എൻ. രാജൻ (98) 

  • 1974-78 കാലത്താണ് അദ്ദേഹം ആ പദവി വഹിച്ചത്. 
  • ഇന്ത്യൻ വിക്ടിമോളജിയുടെ (കുറ്റകൃത്യ ത്തിന് ഇരയായവരെപ്പറ്റിയുള്ള പഠനശാഖ) പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
  • ക്രിമിനൽ നീതിന്യായം, Victimology in India, Perspective Beyond Frontiers cons ങ്ങിയവ കൃതികൾ

No comments:

Post a Comment