Tuesday, 21 June 2022

Current Affairs- 21-06-2022

1. ലോക കേരള സഭയുടെ ഭാഗമായുള്ള ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുന്നത്- പിണറായി വിജയൻ 


2. ശ്രീനാരായണഗുരുദേവൻ പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ നിർമിക്കുന്ന സാംസ്കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നത്- സജി ചെറിയാൻ 


3. പരിരക്ഷയും വരുമാനവും ഒരേ സമയം ലഭിക്കുന്ന ധൻ സഞ്ചയ് എന്ന പുതിയ നോൺലിങ്ക്ഡ് സേവിങ്സ് ലൈഫ് ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചത്- എൽ.ഐ.സി. 


4. രാജ്യാന്തര ജല പുരസ്കാരം ലഭിച്ച മലയാളി- പ്രൊഫസർ ടി.പ്രദീപ് 

  • സമ്മാനതുക- 2 കോടി രൂപ 

5. സംസ്ഥാന യുത്ത് വോളിബോൾ ചാംപ്യൻഷിപ്പ് വേദി- തൊടുപുഴ (ഇടുക്കി)  


6. ദേശീയ സീനിയർ അത്ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്- തമിഴ്നാട് 

  • 2nd : ഹരിയാന
  • 4th : കേരളം 

7. ഐ.പി.എൽ. സംപ്രേഷണ അവകാശ മൂല്യം- 48,390 കോടി രൂപ 

  • ടെലിവിഷൻ അവകാശം ഡിസ്നി സ്റ്റാർ- 23575 കോടി രൂപ 
  • ഡിജിറ്റൽ അവകാശം വയാകോം 18- 23758 കോടി രൂപ

8. 2022- ലെ ലോക രക്തദാന ദിന പ്രമേയം- രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്.ആ പരിശ്രമത്തിൽ പങ്കുചേരൂ, ജീവൻ രക്ഷിക്കു


9. ശൈശവ വിവാഹം തടയാൽ വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- പൊൻവാക്ക്


10. ബാലവേലയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായ കേരളത്തിൽ എത്രരൂപയാണ് കേരള വനിതാ ശിശു വികസന വകുപ്പ് പാരിതോഷികം നൽകുന്നത്- 2500

  • ലോക ബാലവേല വിരുദ്ധ ദിനം- June 12
  • 2022- ലെ ബലവേല നിരോധന ദിനത്തിന്റെ പ്രമേയം- ബാലവേല അവസാനിപ്പിക്കാൻ സാർവ്വത്രിക സാമൂഹിക സംരക്ഷണം

11. കാർഷിക പദ്ധതികൾക്കായി ‘ഫുട്ട്സ്’ സോഫ്റ്റ്വെയർ ആരംഭിച്ച സംസ്ഥാന സർക്കാർ- കർണാടക


12. കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കാര-പൊതുപരാതി വകുപ്പ് (Department of Administrative Reforms and Public Grievances- DARPG) സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സസ്മെന്റ് (NesDA) പ്രകാരം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം


13. ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ത്തിനുള്ള വായ്പാപദ്ധതി- സമിത്രം


14. 2022 ജൂണിൽ എസ്.ബി.ഐ.യുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി- അലോക് കുമാർ ചൗധരി


15. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 നടന്ന സംസ്ഥാനം?- ഹരിയാന


16. സാമ്പത്തിക ഇടപാടുകൾക് ആദ്യമായി ക്രിപ്റ്റോകറൻസി ഉപയോഗിച്ച് യു.എൻ ഏജൻസി- UNICEF


17. കേരളത്തിൽ നിലവിൽ വന്ന രണ്ടാമത്തെ സോളാർ പാർക്ക്- പൈവളികെ (കാസർകോട്)


18. 2022- ലെ ലോകപരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം- സ്വീഡൻ


19. ബാലവേലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എത്ര രൂപ പാരിതോഷികം നൽകുവാനാണ് കേരള വനിതാശിശു വികസന വകുപ്പ് തീരുമാനിച്ചത്- 2500 രൂപ


20. സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ ജയിൽ (മലപ്പുറം) ഉദ്ഘാടനം ചെയ്തത്- 2022 ജൂൺ 12


21. ഇന്ത്യൻ റെയിൽവേയുടെ 'ഭാരത് ഗൗരവ് ട്രെയിൻ' പദ്ധതിയിലെ ആദ്യ സ്വകാര്യ സർവീസ്- കോയമ്പത്തൂർ (തമിഴ്നാട്) - ഷിർദ്ദി (മഹാരാഷ്ട്ര)

  • സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ വിനോദ-തീർഥ യാത്രകളൊരുക്കുന്ന പദ്ധതിയിൽ സായ്ദൻ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്.
  • ആദ്യ സ്വകാര്യ സർവീസ് നടന്നത്- ജൂൺ 14- ന്

22. കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കാര-പൊതുപരാതി വകുപ്പ് (DARPG) 2022 ജൂണിൽ സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസസ്മെന്റ് (NeSDA) പ്രകാരം ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം


23. സാമ്പത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി- വിദ്യാകിരണം


24. 2022- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കിരീടം നേടിയത്- ഹരിയാന


25. 2022- ലെ ഐ.ഡബ്ളു. എഫ് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- ഗുരുനായിഡു സനപതി 


26. 2022- ലെ ഐ.ഡബ്ലൂ.എഫ് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ വേദി- ലിയോൺ, മെക്സിക്കോ


27. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ പുരസ്കാരങ്ങൾക്ക് നാമനിർദേശങ്ങൾ ക്ഷണിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പോർട്ടൽ- രാഷ്ട്രീയ പുരസ്കാർ പോർട്ടൽ


28. കാഴ്ച പരിമിതമായി വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ശബ്ദ പുസ്തക ലൈബ്രറി പദ്ധതി- ശ്രുതി പാഠം 


29. IMF ഏഷ്യ-പസഫിക് മേധാവിയായി ചുമതലയേറ്റത്- ക്യഷ്ണ ശ്രീനിവാസൻ 


30. 2022 ജൂണിൽ സംസ്ഥാനത്തെ തനത് വിഭവങ്ങൾക്കായുള്ള ഇ-കൊമേഴ്സ് പോർട്ടൽ നിലവിൽ വന്ന സംസ്ഥാനം- കേരളം 


31. കൂടംകുളം ആണവ നിലയത്തിന് റഷ്യ നൽകിയ 18 മാസം ഉപയോഗിക്കാവുന്ന പുതിയ ഇന്ധനം- TVS-2M nuclear fuel


32. മങ്കിപോക്സ്സ് രോഗബാധിതർക്ക് 21 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- ബെൽജിയം


33. IPL ചരിത്രത്തിൽ 700 ഫോറുകൾ അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരം- ശിഖർ ധവാൻ (പഞ്ചാബ് കിങ്സ് )


34. 2022 മെയിൽ ഗ്രീസിൽ നടന്ന 12- മത് അന്താരാഷ്ട്ര ജംപിങ് മീറ്റിം ഗിൽ സ്വർണം നേടിയ മലയാളി താരം- എം. ശ്രീശങ്കർ


35. മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ച്ചടങ്ങിൽ ഉപയോഗിച്ചുവരുന്ന പ്രതിജ്ഞ ആരുടേതാണ്- ഹിപ്പോക്രാറ്റസ്

  • ഈ പ്രതിജ്ഞ ഒഴിവാക്കി മഹർഷി ചരക് ശപഥ് ഉൾപ്പെടുത്തണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. വിവാദത്തെതുടർന്ന് ഇത് ഉടൻ നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 
  • വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ചികിത്സകനാണ് ഹിപ്പോക്രാറ്റസ്. 
  • ഗ്രീക്ക് ഭാഷയിൽ നിന്ന് ഫ്രാൻസിസ് ആഡംസ് പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷിലുള്ള പ്രതിജ്ഞയാണ് ഇപ്പോൾ വൈദ്യ ശാസ്ത്രവിദ്യാർഥികൾ ചൊല്ലുന്നത്.  
  • ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ് ചരകസംഹിതയുടെ രചയിതാവുകൂടിയായ ചരകൻ. 

36. 2022 മാർച്ച് 26- ന് അന്തരിച്ച പി. മാധവൻ പിള്ള ഏത് നിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു- വിവർത്തകൻ 


37. സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വനിതകൾക്കായി നീതിആയോഗ് നൽകിവരുന്ന Women Transforming India പുരസ്‌കാരത്തിന് അർഹരായ രണ്ട് മലയാളികൾ- അഞ്ജു ബിസ്റ്റ്, ആർദ്ര ചന്ദ്രമൗലി 

  • 75 വനിതകൾക്കാണ് പുരസ്സാരങ്ങൾ പ്രഖ്യാപിച്ചത്. 

38. അടുത്തിടെ അന്തരിച്ച അമേരിക്കൻ കംപ്യൂട്ടർ സയന്റിസ്റ്റായ സ്റ്റീഫൻ വിൽഹൈറ്റിന്റെ പ്രാധാന്യം- ഗ്രാഫിക്സ് ഇന്റർചെയ്ഞ്ച് ഫോർമാറ്റിന്റെ (GIF) സ്രഷ്ടാവ് 

  • 2013- ൽ ഇന്റർനെറ്റ് ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള Webby അവാർഡ് ലഭിച്ചിരുന്നു. 

39. കേരളത്തിൽ നടന്ന ഏത് കലാപവുമായി ബന്ധപ്പെട്ട 200 ഓളം പേരെയാണ് ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ (ഐ.സി, എച്ച്.ആർ.) സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയത്- മലബാർ കലാപം(1921) 


40. ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുപാത (Steel Road) നിലവിൽ വന്നത് എവിടെയാണ്- ഗുജറാത്ത് 

  • സൂറത്തിലുള്ള ഹാസിറ വ്യാവസായിക മേഖലയിലാണ് പാത നിലവിൽ വന്നത്. 
  • വ്യവസായങ്ങളിൽനിന്നും മറ്റും പുറംതള്ളുന്ന പാഴുരുക്ക് ഉപയോഗിച്ചാണ് ഒരു കിലോമീറ്റർ ആറുവരിപ്പാത പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചത്

No comments:

Post a Comment