1. തായ് ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ U-15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി- അനഹത്ത് സിങ്
2. സേവനകാലത്ത് മരണമടയുന്ന 'അഗ്നിവീർ' - സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക- 1 കോടി രൂപ
3. 2022 ജൂണിൽ 1.3 km നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി നിലവിൽ വന്നത്- ന്യൂ ഡൽഹി
4. 2022- ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്സ് (ഹംഗറി)
5. 2022 ജൂണിൽ സൊമാലിയയുടെ പുതിയ | പ്രധാമന്ത്രിയായി ചുമതലയേറ്റ വ്യക്തി- Hamza Abdi Barre
6. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നത് എന്നുമുതൽ- ജൂലൈ 1- ന് (2022)
7. വോട്ടിന് ആധാർ പ്രാബല്യത്തിൽ വരുന്നത് എന്നു മുതൽ- ഓഗസ്റ്റ് 1
- വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ള വ്യവസ്ഥകളടങ്ങിയ തിരഞ്ഞെടുപ്പു ചട്ട ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.
- ഭേദഗതി ലോക്സഭ പാസ്സാക്കിയത് 2021 ഡിസംബറിൽ .
- നിയമഭേദഗതി അനുസരിച്ച് ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 തീയതികളിലൊന്നിൽ 18 വയസ്സ് തികയുന്നവർക്ക് അപ്പോൾ തന്നെ വോട്ടർ പട്ടികയിൽ പേരുചേർക്കാം (നിലവിൽ ജനുവരി 1 വച്ചു മാത്രമാണ് പ്രായപരിധി കണക്കാക്കുന്നത്)
8. കുർട്ടൻ ഗെയിംസ്- ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത്- നീരജ് ചോപ്ര
9. 'കോൺസ്റ്റിറ്റ്യൂഷണൽ കൺസേൺസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഡ്വ.കാളീശ്വരം രാജ്
10. ചരിത്ര നിർമ്മിതികളുടെയും , സ്മാരകങ്ങളുടെയും പ്രധാന സമിതിയായ ഹിസ്റ്ററിക് ഇംഗ്ലണ്ട് കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ- നെരിത ചക്രബർത്തി
11. ലോകത്തെ ഏറ്റവും ചൂടേറിയ രാജ്യം- ഇറാഖ്
12. മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്- ആന്ധ്ര പ്രദേശ്
13. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഏത് ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിലെയും യുകെയിലേയും ഗവേഷകർ കുട്ടനാട്ടിലെ വേമ്പനാട്ടുകായലിലെ കുളവാഴ കണ്ടെത്തുന്നതിനുള്ള പഠനം നടത്തിയത്- സെന്റിനെൽ -1
14. 2026- ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യങ്ങൾ- അമേരിക്ക,മെക്സികോ, കാനഡ
15. പെൺകുട്ടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയത്തിൽ അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് ആദ്യമായി 'ബാലിക പഞ്ചായത്ത് ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
- ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ബാലിക പഞ്ചായത്ത് ആരംഭിച്ചത്.
16. സോമാലിയയുടെ പ്രധാനമന്ത്രി ആയി നിയമിതനായത്- “ഹംസ അബ്ബി ബാരെ"
17. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്- ഇംഗ്ലണ്ട്
18. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്- ര്ജന പ്രകാശ് ദേശായി
19. 2022- ൽ ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള സ്ക്രൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് നേടിയത്- കംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു
20. 2022 ജൂണിൽ പുറത്തിറക്കിയ ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന
വാഹിനി കപ്പൽ- ഫുജിയാൻ
- ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് ഫുജിയാൻ.
21. 14-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ബെയ്ജിങ്, ചൈന
- 'ഉന്നത നിലവാരത്തിലുള്ള ബ്രിക്സ് പങ്കാളിത്തം വളർത്തുക, ആഗോള വികസനത്തിനുള്ള പുതിയ യുഗം പരിപോഷിപ്പിക്കുക' എന്നതാണ് പ്രമേയം
22. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് സ്വന്തമാക്കിയ ടീം- ഇംഗ്ലണ്ട്
- നെതർലൻഡ്സിനെതിരെയാണ് റെക്കോർഡ് സ്കോർ ഇംഗ്ലണ്ട് നേടിയത്.
23. 2022 മെയിൽ ലോക്പാൽ ചെയർപേഴ്സണായി അധിക ചുമതല നൽകപ്പെട്ടതാർക്ക്- പ്രദീപ് കുമാർ മൊഹന്തി
24. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 മെയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണനിക്ഷേപമുള്ള ജില്ല- ജമുയി, ബീഹാർ
25. ഇന്ത്യയിൽ ആദ്യ hybrid wind solar power producing facility നിലവിൽ വരുന്നതെവിടെ- ജയ്സാൽമീർ, രാജസ്ഥാൻ
26. കേന്ദ്രസർക്കാരിൻറെ നിർദ്ദേശ പ്രകാരം രൂപീകരിക്കുന്ന കോട്ടൺ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- Suresh Bhai Kotak
27. ഉത്തരേന്ത്യയിലെ ആദ്യ ഇൻഡസ്ട്രിയൽ ബയോടെക് പാർക്ക് നിലവിൽ വന്നതെവിടെ- Ghatti, Kathua
28. ലോക പുകയില വിരുദ്ധ ദിനത്തിൻറെ (May 31) 2022- ലെ പ്രമേയം- "Tobaco Threat to our Environment
29. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (MIFF) Country of Focus ആയി തെരഞ്ഞെടുക്കപ്പെട്ട രാജ്യം- ബംഗ്ലാദേശ്
30. 2002-ലെ Monaco F1 ഗ്രാൻഡ് പ്രിക്സ് കിരീട ജേതാവ്- Sergio Perez (Mexican)
31. നാഗാലാൻഡ്, അസം, മണിപ്പൂർ എന്നി സംസ്ഥാനങ്ങളിലെ ഏത് സായുധസേനാ നിയമത്തിന്റെ പരിധി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ അടുത്തിടെ തീരുമാനിച്ചത്- AFSPA (Armed Forces Special Powers Act- AFSPA)
- സംഘർഷമേഖലയായി നിശ്ചയിച്ച പ്രദേശങ്ങളുടെ പരിധിയാണ് കുറയ്ക്കുന്നത്.
- 1958- ലാണ് പ്രത്യേക സായുധസേനാ നിയമം നിലവിൽ വന്നത്.
- മണിപ്പൂരിൽ 10 വർഷക്കാലം അഫ്സപക്കെതിരേ നിരാഹാരസമരം നടത്തിയ പൗരാവകാശ പ്രവർത്തകയാണ് ഇറോം ശർമിള. മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന് ഇവർ വിശേഷിപ്പിക്കപ്പെടുന്നു.
32. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരം കേരളത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പുതുക്കിയ പ്രതിദിന വേതനം എത്രയാണ്- 311 രൂപ
- രാജ്യത്തെ ജനങ്ങളിൽ കായികതൊഴിൽ ചെയ്യാൻ സന്നദ്ധരായവർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ 2006 ഫെബ്രുവരി രണ്ടിനാണ് പദ്ധതി നിലവിൽ വന്നത്
- 290 രൂപയിൽനിന്നാണ് വർധന. 2022 ഏപ്രിൽ ഒന്നിന് പുതിയ നിരക്ക് നിലവിൽ വന്നു. ഹരിയാണയിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന വേതനം- 331 രൂപ.
33. വാർത്താവിതരണ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിച്ചുവരുന്ന ഏതെല്ലാം ചലച്ചിത്ര സ്ഥാപനങ്ങളാണ് അടുത്തിടെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനിൽ (NFDC) ലയിപ്പിച്ചത്- ഫിലിംസ് ഡിവിഷൻ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി
- 1975- ൽ രൂപംകൊണ്ട NFDC- യുടെ ഇപ്പോഴത്തെ ചെയർമാൻ രവീന്ദർ ഭാസ്സറാണ്.
34. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നാലാംതവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് വിക്ടർ ഒർബാൻ- ഹംഗറി
35. ഐക്യരാഷ്ട്രസഭയുടെ ഏത് സമിതിയിൽ നിന്നാണ് റഷ്യ അടുത്തിടെ ഒഴിവാക്കപ്പെട്ടത്- മനുഷ്യാവകാശ സമിതി
- 2006- ൽ രൂപംകൊണ്ട സമിതിയുടെ ആസ്ഥാനം ജനീവ (സ്വിറ്റ്സർലൻഡ്).
- ആദ്യമായാണ് യു.എൻ. സുരക്ഷാസമി തിയിലെ സ്ഥിരാംഗമായ ഒരു രാജ്യത്ത സമിതിയിൽനിന്ന് ഒഴിവാക്കുന്നത്.
- യുക്രൈനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിലാണ് നടപടി.
No comments:
Post a Comment