1. 2022 ജൂണിൽ അന്തരിച്ച മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ- കൃഷ്ണകുമാർ കുന്നത്ത്
2. 2022 ജൂണിൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റത്- Gustavo Petro
3. 2022 ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ജീവചരിത്രം- Gautam Adani : The Man Who Changed India
4. ഏതു കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന Category-1 Approach. Lighting System (ALS) റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
5. ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022- ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- നിഷിദ്ധോ
- രചന, സംവിധാനം- താര രാമാനുജൻ -
- ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) നിർമിച്ച ആദ്യ സിനിമ
6. 2022 ജൂണിൽ പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ A.C Railway Station- സർ. M. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളുരു)
7. സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിനു ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് കെ.കെ.ദിനേശൻ
8. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- അനുപ് അംബിക
9. ഒരു പാർക്കിനെയോ വാനനിരീക്ഷണശാലയയോ ചുറ്റി കൊണ്ട് കൃത്രിമ പ്രകാശ മലിനീകരണത്തെ നിയന്ത്രിക്കുന്ന പ്രദേശമായ ഡാർക്ക് കൈ റിസർവ് ഇന്ത്യയിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെ- ചാങ്താങ് വന്യജീവി സങ്കേതം, ഹാൻലെ, ലഡാക്ക്
10. ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര്- സിരിഷ ബാൻഡ
11. ലോക അഭയാർത്ഥി ദിനം 2022 പ്രമേയം- Whoever, whatever, whenever. Everyone has a right to seek safety
12. 15 കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- പഞ്ചാബ് ഹരിയാന ഹൈക്കോടതി.
13. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്- രുചിര കംബോജ്
14. നാഷണൽ അസൈൻമെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല- കേരള സർവകലാശാല
15. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ് സ്ഥലേക്കർ
16. 2022- ലെ കടാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ (Skytrax World Airport Awards), ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്- ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്.
17. 2022- ലെ 'സൈബർ സെക്യൂരിറ്റി ആൻഡ് നാഷണൽ സെക്യൂരിറ്റി' ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി
18. 2022- ലെ 'മോസ്റ്റ് വാല്യൂബിൾ ഗ്ലോബൽ ബ്രാൻഡ്സിന്റെ' റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയത്- ടാറ്റ കൺസൾട്ടൻസി സർവീസ്
19. 2022- ലെ ദേശീയ ഒളിംപ്യാഡിന്റെ വേദി- ന്യൂഡൽഹി
20. 2022- ലെ യോഗ ദിനത്തിന്റെ വേദി- മൈസൂർ, കർണാടക
21. ദേശീയ വിദ്യാഭ്യാസ മന്ത്രിമാരുടെ 2 ദിവസത്തെ സമ്മേളനത്തിന് (National Education Minister's Conference) 2022 ജൂണിൽ വേദിയായ സംസ്ഥാനം- ഗുജറാത്ത്
22. നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറ്ററിൻറെ ഡയറക്ടർ ജനറലായി 2022 ജൂണിൽ നിയമിതനായ ശാസ്ത്രജ്ഞൻ- Rajesh Gera
23. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആയ ഭാരത് ഡ്രോൺ മഹോത്സവത്തിന് 2022- ൽ വേദിയായതെവിടെ- ന്യൂഡൽഹി
24. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL)- യുടെ ഡയറക്ടറായി 2022 ജൂണിൽ നിയമിതനായത്- ഡോ. കെ. അജിത് കുമാർ
25. സശാസ്ത്ര സീമ ബാലിൻറെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- എസ്. എൽ. താവോസൻ
26. 2022 IWF യുത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ- ഗുരുനായിഡു സനപതി
27. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത തകിൽ കലാകാരൻ - വൈക്കം കരുണാമൂർത്തി
28. 2022 ജൂണിൽ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം- റഷ്യ
29. 2022 ജൂണിൽ 27 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസർ- Internet Explorer
30. 2022 ൽ എസ്. ഗുപ്തൻനായർ അവാർഡിന് അർഹനായത്- എം. എം. ബഷീർ
31. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം ലഭിച്ച കൃതി- വീണപൂവ്- വിത്തും വൃക്ഷവും
- കെ. ജയകുമാറാണ് ഈ പഠനഗ്രന്ഥം രചിച്ചത്.
- മഹാകവി കുമാരനാശാന്റെ 150-ാം ജന്മ ദിനം 2022 ഏപ്രിൽ 12- ന് ആഘോഷിച്ചു.
32. 2022- ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത്- ഓസ്ട്രേലിയ
- ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് തോല്പിച്ചത്. 12 ലോകകപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ ഏഴാം വിജയംകൂടിയാണിത്
33. വിനയ് ഖ്വാത്ര ഇപ്പോൾ വഹിക്കുന്ന പദവി- വിദേശകാര്യ സെക്രട്ടറി
34. 2022- ലെ ഏറ്റവും മികച്ച സംഗീത ആൽബ ത്തിനുള്ള ഗ്രാമി അവാർഡ് നേടിയത്- വി ആർ (ജോൺ ബാട്ടിസ്റ്റ്)
- ലീവ് ദ ഡോർ ഓപ്പൺ (സിൽക് സോണിക്) ആണ് മികച്ച ഗാനം.
35. മത്സ്യബന്ധന തുറമുഖ വകുപ്പിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ചെയർ മാൻ- എൻ.എസ്. പിള്ള
No comments:
Post a Comment