1. 2022 ജൂണിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഡയറക്ടർ ജനറൽ ആയി നിയമിതനായത്- ദിനകർ ഗുപ്ത
2. 2022 ജൂണിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ- തയോമാർഗ രിറ്റ മാഗ്നിഫിക്ക
3. 2022 ജൂണിൽ ISRO നിർമ്മിച്ച ആദ്യ 'Demand Driven' ഉപഗ്രഹം- GSAT-24
4. സർക്കാർ പ്രൈമറി സ്കൂളുകളിൽ 1 മുതൽ 3 വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം- ഗുജറാത്ത്
5. 2022 ജൂണിൽ കേരളത്തിലെ ആദ്യ ശിശുസൗഹൃദ പ്രത്യേക പോക്സോ കോടതി നിലവിൽ വന്നത്- കൊച്ചി
6. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റൻ- സവിത പൂനിയ (Goal Keeper)
7. റിലയൻസ് ജിയോ പുതിയ ചെയർമാനായി നിയമിതനായത്- ആകാശ് അംബാനി
8. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) അക്ഷരമുദ്ര പുരസ്കാര ജേതാവ്- സി.രാധാകൃഷ്ണൻ
9. 2022 ജൂണിൽ അന്തരിച്ച 1975- ൽ ലോകകപ്പ് ഹോക്കി സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗം- വരിന്ദർ സിങ്
10. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായത്- ഡോ.പി.എസ്.ശ്രീകല
11. സ്വർണ്ണഖനിയിൽ നിന്നും 30000 വർഷം പഴക്കമുള്ള കുട്ടിമാമ്മത്തിന്റെ ജഡം കണ്ടെത്തിയ രാജ്യം- കാനഡ
12. Central Board of Direct Taxes (CBDT)- ന്റെ ചെയർമാനായി നിയമിതനായത്- നിതിൻ ഗുപ്ത
13. ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത്- ന്യൂഡൽഹി
14. കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്ക്കാരം നേടിയത്- ജോസ് ടി തോമസ്
15. നോർവേക്കുവേണ്ടി കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച് സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകൾ- മാരിസ്, തെരേസ
- ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സ്വയം നിയന്ത്രിത കപ്പലുകളാണിവ
16. ഐക്യരാഷ്ട്രസഭയുടെ 15-ാമത് ജൈവ വൈവിധ്യ സമ്മേളന വേദി- മോൺട്രിയൽ,കാനഡ
17. 2022 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി- സെൻട്രൽ ബോർഡ് ഓഫ് ഡിറക്ട് ടാക്സസ്) ചെയർമാനായി നിയമിതനായത്- നിതിൻ ഗുപ്ത
18. യുഎസിനു പുറത്തു ഏത് രാജ്യത്തിൽ നിന്നുമാണ് ആദ്യമായി നാസ റോക്കറ്റ് വിക്ഷേപിച്ചത്- ആസ്ട്രേലിയ
- സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയൽ ലോഞ്ച് ഓസ്ട്രേലിയയുടെ ആർനെം സ്പേസ് സെന്ററിൽ നിന്നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം.
19. 2022 ജൂണിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
- രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖണ്ഡല മേഖലയിലാണ് യുറേനിയം നിക്ഷേപം കണ്ടെത്തിയത്.
20. 2022 ജൂണിൽ സുൽജനാ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യം- ഇറാൻ
21. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനും അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമും സംയുക്തമായി നൽകുന്ന 2021- ലെ ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ് നേടിയത്- വിജയ് അമൃതരാജ്
22. 2022 ജൂണിൽ ടോഗോ,ഗാബോൺ എന്നീ രാജ്യങ്ങൾ അംഗമായതിനെ തുടർന്ന് കോമൺവെൽത്ത് ഓഫ് നേഷൻസിലെ രാജ്യങ്ങളുടെ എണ്ണം എത്രയായി- 56
23. ലോക ഭക്ഷ്യ സുരക്ഷാ ദിനം (ജൂൺ 7) പ്രമേയം- സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം
24. കേരളത്തിലെ ഏത് ജില്ലയിലാണ് നോറോ വൈറസിന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്- തിരുവനന്തപുരം
25. കാഴ്ച്ച വെല്ലുവിളി നേരിടുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ശ്രുതി പാഠം: സഹപാഠിക്കൊരു കൈത്താങ്ങ്
26. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ സ്ത്രീകൾക്ക് 5% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം
27. രാജസ്ഥാനിൽ ആരംഭിച്ച ഗർഭിണികൾക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതി- അഞ്ചൽ
28. 2022- ൽ സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള എല്ലാ സർവ്വകലാശാലകളിലും ചാൻസിലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന നിർദ്ദേശം അംഗീകരിച്ച മന്ത്രി സഭ- പശ്ചിമ ബംഗാൾ
29. 2021-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്- ഒറ്റപ്പാലം
30. യുണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായി ഇരുപതാം വർഷവും തുടരുന്ന പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം- സച്ചിൻ ടെണ്ടുൽക്കർ
31. രാജ്യത്ത് ആദ്യമായി നിർമിച്ച വാണിജ്യാടി സ്ഥാനത്തിലുള്ള യാത്രാവിമാനത്തിന്റെ പേര്- ഡോണിയർ 228 (Dormier 228)
- പൊതുമേഖലാ സ്ഥാപനമായ ഹിന്ദു സ്ഥാൻ എയ്റോനോട്ടിക്സ് നിർമിച്ച വിമാനങ്ങളുടെ സാങ്കേതികവിദ്യ ജർമൻ കമ്പനിയായ ഡോണിയറിന്റെതാണ്.
- അസമിലെ ഡിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പസിഘട്ടിലേക്കാണ് അലയൻസ് എയറിന്റെ നേതൃത്വത്തിൽ 17 പേർക്ക് യാത്രചെയ്യാവുന്ന വിമാനം പാന്നത്
32. ഏത് രാജ്യത്താണ് ജീവൻ നിലനിർത്താൻ അത്യാവശ്യമായ ജലം റേഷൻ സമ്പ്രദായത്തിൽ വിതരണം ചെയ്യാൻ തിരുമാനിച്ചത്- ചിലി
- 13 വർഷമായി രാജ്യത്ത് മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യഘട്ടമായി തലസ്ഥാനമായ സാൻഡിയാഗോയിൽ ജലം റേഷനായി നൽകിത്തുടങ്ങിയത്.
33. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജനങ്ങൾക്ക് പരാതികളറിയിക്കാനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ്- പ്രകൃതി
- 2022 ജൂലായ് ഒന്നുമുതലാണ് ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് (Single Use Plastic) ഉൽപന്നങ്ങളുടെ നിരോധനം രാജ്യത്ത് നിലവിൽ വരുന്നത്.
34. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരെ അനുസ്മരിക്കുന്നതിനായി ന്യൂഡൽഹിയിൽ പ്രവർത്തനമാരംഭിച്ച മ്യൂസിയത്തിന്റെ പേര്- പ്രധാൻമന്ത്രി സംഗ്രഹാലയ (Pradhamantri Sangrahalaya)
- ജവാഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള 14 പ്രധാനമന്ത്രിമാരുടെ ജീവിതവും അവർ രാഷ്ട്രത്തിന് നൽകിയ സം ഭാവനകളും ചിത്രികരിക്കുന്ന മ്യൂസിയമാണിത്.
- തീൻമൂർത്തി ഭവനും അതിനോടുചേർന്ന് പുതുതായി നിർമിച്ച മന്ദിരവും ഉൾപ്പെടെ 15,600 ചതുരശ്രമിറ്ററിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്, 43 ഗാലറികളാണുള്ളത്.
- പ്രിഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തിൻമൂർത്തി ഭവൻ.
35. കേരള സ്റ്റോട്ട് എന്ന് വിശേഷിപ്പിക്കപ്പെടു ന്ന സി.വി. രാമൻപിള്ളയുടെ അർധകായ വെങ്കലപ്രതിമ എവിടെയാണ് അനാച്ഛാദനം ചെയ്തത്- തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിൽ
- സി.വി.യുടെ ചരമ ശതാബ്ദിയോടനുബന്ധിച്ചാണ് ഉണ്ണി കാനായി നിർമിച്ച് പ്രതിമ സ്ഥാപിച്ചത്
- 'വാഗ്ദേവതയുടെ വീരഭടൻ' എന്ന് സി.പി.യെ വിശേഷിപ്പിച്ചത് മഹാകവി കുമാരനാശാനാണ്.
- 1922 മാർച്ച് 21- നാണ് 63-ാം വയസ്സിൽ സി.വി. രാമൻപിള്ള അന്തരിച്ചത്
No comments:
Post a Comment