Sunday, 14 August 2022

Current Affairs- 14-08-2022

1. 2022- ജൂലൈയിൽ ലേബർ കമ്മീഷണറായി നിയമിതയായത്- നവജ്യോത് ഖാസ

2. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായ് കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിന്റ് 5140- ന് നൽകിയ പുതിയ പേര്- ഗൺ ഹിൽ


3. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 73 kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം- അചിന്ത ഷീലി


4. 2022- കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം- ജെറമി ലാൽറിൻനും 


5. 2022 നവംബറിൽ പുറത്തിറങ്ങുന്ന The Light We Carry എന്ന പുസ്തകത്തിന്റെ രചയിതാവ്- മിഷേൽ ഒബാമ


6. രാജ്യത്ത് മങ്കിപോക്സ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചത്- തൃശ്ശൂർ 


7. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയ മുൻ കേരള മുഖ്യമന്ത്രി- ഉമ്മൻചാണ്ടി (18,728 ദിവസം) (കെ.എം.മാണിയുടെ റെക്കോഡ് മറികടന്നു) 


8. റെയിൽവേ ഇൻഫർമേഷൻ സെന്ററുകളുടെ പുതുക്കിയ പേര്- സഹ് യോഗ്


9. സ്വകാര്യ സൈബർ ഫോറൻസിക് ലാബുകളിൽ രാജ്യത്തെ ആദ്യത്തെ എൻ.എ.ബി.എൽ. അംഗീകാരം നേടിയ സ്റ്റാർട്ട് അപ്പ്- ആലിബൈ ലാബ്  


10. കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മണിപ്പുർ താരം- സുശീല ദേവി ലിക്മബം  


11. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ- ഐഎൻഎസ് വിക്രാന്ത്

  • ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചത് ഏത് കപ്പൽ നിർമ്മാണശാലയിലാണ്- കൊച്ചിൻ ഷിപ്പ്യാർഡ്
  • കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സിഎംഡി- മധു എസ്. നായർ

12. 2020- 21- ൽ ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം- കേരളം


13. 2020- 21- ൽ ഏറ്റവും കൂടുതൽ നിയമസഭ സമ്മേളനം നടത്തിയ സംസ്ഥാനം- കേരളം


14. 2022- ലെ കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെ മികച്ച അന്തരീക്ഷ ശാസ്ത്രജ്ഞനുള്ള പുരസ്ക്കാരം നേടിയത്- പി.എസ് ബിജു 


15. 2022- ലെ ഏഷ്യാ കപ്പ് ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റ് വേദി ശ്രീലങ്കയിൽ നിന്ന് എവിടേക്കാണ് മാറ്റിയത്- യു. എ. ഇ


16. സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനായി ശിപാർശ സമർപ്പിക്കാൻ നിയമിച്ച കമ്മീഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ


17. ഇന്ത്യയിലെ ആദ്യ വാനരവസൂരി മരണം സ്ഥിരീകരിച്ചത്- തൃശ്ശൂർ


18. ബ്ലംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- സാവിത്രി ജിൻഡാൽ


19. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് കെ.എസ്.ആർ.ടി.സി ബസുകൾ ആരംഭിച്ച ജില്ല- തിരുവനന്തപുരം


20. 2024- ൽ ഫ്രാൻസിലെ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന്റെ ആപ്തവാക്യം- Games Wide Open


21. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല- പാലക്കാട്


22. 2022- ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം- ബ്രസീൽ


23. 2022- ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം- ഇംഗ്ലണ്ട്


24. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി നിലവിൽ വന്നത്- Amrita Hospital (ഫരീദാബാദ്)


25. ഏത് സംസ്ഥാനത്താണ് പുതിയ 7 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് 2022 ഓഗസ്റ്റിൽ മന്ത്രിസഭ അംഗീകാരം നൽകിയത്- പശ്ചിമബംഗാൾ


26. സെമികണ്ടക്ടർ പോളിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഗുജറാത്ത് 


27. Good for you, Good for the Planet കാമ്പയിൻ ആരംഭിച്ച അന്താരാഷ്ട്ര സംഘടന- World Wildlife Fund


28. Anti-tobacco bill നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- ന്യൂസിലൻറ്


29. UNO അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 120 

30. ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- വാഴമുട്ടം (തിരുവനന്തപുരം) 

31. 2022- ലെ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- ഉസ്താദ് അംജദ് അലി ഖാൻ 


32. 2022 മാർച്ചിൽ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും വലിയ ആന- നടുങ്കമുവ രാജ ശ്രീലങ്ക) 


33. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ- ഡോ. എം വി നാരായണൻ 


34. എം മുകുന്ദൻ തിരക്കഥ ഒരുക്കിയ ആദ്യ സിനിമ- ഓട്ടോറിക്ഷക്കാരന്റെ ഭാര്യ  


35. അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കുവാനും ആരോഗ്യ പോഷക നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗനവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ്- പെൺട്രിക കൂട്ട 

No comments:

Post a Comment