Wednesday, 24 August 2022

Current Affairs- 24-08-2022

1. മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരം റോസ് ടെയ്ലറിന്റെ ജീവചരിത്രം- റോസ് ടെയ്ലർ : ബ്ലാക്ക് & വൈറ്റ്


2. 2022 ആഗസ്റ്റിൽ അന്തരിച്ച 'ആകാശ എയർ' വിമാന കമ്പനിയുടെ മേധാവിയും ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖനുമായ വ്യക്തി- രാകേഷ് ജുൻജുൻവാല


3. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയം യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടി- ബഡേ ചലോ


4. നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്


5. 2022 ആഗസ്റ്റിൽ നടക്കുന്ന ഇന്ത്യ-മലേഷ്യ സംയുക്ത വ്യോമസേനാഭ്യാസം- ഉദാരശക്തി


6. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം- ചെനാബ് റെയിൽപ്പാലം (ജമ്മുകാശ്മീർ)

  • 1315 മീറ്റർ നീളം
  • ചെനാബ് നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരം
  • ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ)

7. ഇന്ത്യ-മലേഷ്യ വ്യോമസേന അഭ്യാസം- Udarashakti


8. വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ ഇന്റർ പോളിന്റെ 90-ാമത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


9. എയർ മാർഷൽ പദവിയിലേക്ക് എത്തുന്ന മൂന്നാമത് മലയാളി- ബി.മണികണ്ഠൻ  


10. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കന്നുകാലികൾക്കിടയിൽ പടർന്നു പിടിക്കുന്ന ലംബി ത്വക്ക് രോഗത്തിന് വാക്സിൻ വികസിപ്പിച്ചത്- ICAR (Indian Council of Agricultural Research ) 


11. ചരിത്ര പ്രാധാന്യമുള്ള പൈത്യക കെട്ടിടങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിന് കീഴിലെ " ഇംഗ്ലീഷ് ഹെറിറ്റേജ് "സ്ഥാപനം നൽകിവരുന്ന ബഹുമതിയായ 'നീലഫലകം'(ബ്ലൂ പ്ലാക് ) ഈയിടെ നൽകിയത് ഏത് ഇന്ത്യൻ സ്വാതന്ത്യ സമര സേനാനിയുടെ ലണ്ടനിലെ വസതിക്കാണ്- ദാദാഭായ് നവറോജി 


12. മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകം എഴുതിയ വ്യക്തി- കെ സി നാരായണൻ 


13. സവാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷം പ്രമാണിച്ച് യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ, പുനരധിവാസം ലക്ഷ്യമിട്ട് 'കേന്ദ് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം- SMILE-75


14. 2022- ലെ 12-ാമത് ഡിഫൻസ് എക്സ്പോയുടെ വേദി- ഗാന്ധിനഗർ, ഗുജറാത്ത്


15. സുഭാഷ് ചന്ദ്രബോസ് 1943 ജൂലൈയിൽ പ്രസിദ്ധമായ 'ഡൽഹി ചലോ' മുദ്രാവാക്യം മുഴക്കിയ പാഡങ് മൈതാനത്തെ 75ാമത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത് ഏത് രാജ്യമാണ്- സിംഗപ്പുർ


16. 2022- ൽ 13-ാമത് ഇന്ത്യ - യുഎസ് സംയുക്ത സ്പെഷ്യൽ ഫോഴ്സസ് സൈനികാഭ്യാസമായ 'വജപ്രഹാർ' നടക്കുന്നത് ഏത് സംസ്ഥാനത്തിലാണ്- ഹിമാചൽ പ്രദേശ്


17. കേരളത്തിൽ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി- കാബ്സ്കോ (കേരള അഗ്രി ബിസിനസ് കമ്പനി)


18. സർവ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നൽകുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണമെന്ന ശുപാർശ സമർപ്പിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ- ഡോ. ശ്യാം ബി. മേനോൻ


19. 2022 ആഗസ്റ്റിൽ അന്തരിച്ച ക്രിക്കറ്റ് അമ്പയർ റൂഡി കോർട്സൺ എത് രാജ്യക്കാരനായിരുന്നു- ദക്ഷിണാഫ്രിക്ക


20. തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക്- Guindy National Park


21. ലോക ചെസ്സ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി ലഭിച്ച മലയാളി- ജിമോൻ മാത്യു 


22. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി- ഉത്സവ് ഡെപ്പോസിറ്റ്


23. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ചെന്നെയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്- റോഷ്നി


24. ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് 2022 ഓഗസ്റ്റ് 15- ന് ആചരിക്കുന്നത്- അരവിന്ദഘോഷ്


25. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം ഓപ്പറേഷൻ- യാത്രി സുരക്ഷ


26. വിക്കിപീഡിയയിലുള്ള ആദ്യത്തെ ഇന്ത്യൻ ഗോത്രവർഗഭാഷ- സന്താലി 


27. മഹാരാഷ്ട്രയും പശ്ചിമബംഗാളിനും ശേഷം അടുത്തിടെ ജൂതമതക്കാർക്ക് ന്യൂനപക്ഷ പദവി അനുവദിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 


28. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നൽകുന്ന ഹരിവരാസനം പുരസ്കാരം 2022- ൽ ലഭിച്ചതാർക്ക്- ആലപ്പി രംഗനാഥ്  


29. മധ്യപ്രദേശ് സർക്കാറിന്റെ 2020- ലെ താൻസെൻ സമ്മാനം നേടിയതാര്- പണ്ഡിറ്റ് സതീഷ് വ്യാസ് 


30. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതെന്ന്- 2018 ഒക്ടോബർ 31 


31. 2021- ൽ ഇന്ത്യയുടെ പ്രതിരോധിച്ചെലവ് എത്ര കോടി രൂപയായിരുന്നു- 5.87 ലക്ഷം കോടി 

  • 2020- നെ അപേക്ഷിച്ച് 0.9 ശതമാനമാണ് വർധിച്ചത്.
  • യു.എസ്.എ. ചൈന എന്നിവ കഴിഞ്ഞാൽ പ്രതിരോധച്ചെലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു.കെ., റഷ്യ എന്നിവയാണ് തൊട്ടുപിന്നിൽ. 
  • ആഗോള പ്രതിരോധ ഗവേഷണകേന്ദ്ര മായ സ്റ്റോക്ലഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
  • 1966 മുതൽ സ്റ്റോക്ഹോം (സ്വീഡൻ) ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഗവേഷണസ്ഥാപനമാണ് SIPRI. 

32. തൃശ്ശൂരിൽ ചേർന്ന ഐക്യകേരള സമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിച്ചതിന്റെ എത്രാം വാർഷികദിനമായിരുന്നു 2022 ഏപ്രിൽ 27- ന്- 75  

  • 1947 ഏപ്രിൽ 26- നാണ് തൃശ്ശൂരിൽ 7000- ൽപ്പരം ജനങ്ങൾ പങ്കെടുത്ത രണ്ടു ദിവസത്തെ ഐക്യകേരള സമ്മേളനം ആരംഭിച്ചത്. 
  • കെ.പി.സി.സി. പ്രസിഡന്റ് കെ. കേളപ്പന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് കൊച്ചി മഹാരാജാവ് കേരളവർമയാണ് (1946-48) 
  • പ്രമേയം അവതരിപ്പിച്ചത് ഇ. മൊയ്തു മൗലവി 

33. രാജ്യത്തെ ആദ്യ കാർബൺ ന്യൂടൽ പഞ്ചായത്ത്- പല്ലി (Pali) 

  • ജമ്മു കശ്മിരിലെ സാംബ ജില്ലയിലാണ് പല്ലി.
  • സംസ്ഥാനത്ത് ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് വയനാട് ജില്ലയിലെ മീനങ്ങാടിയാണ്.

34. സമൂഹമാധ്യമ കമ്പനിയായ ടിറ്റർ (Twitter) സ്വന്തമാക്കിയ ശതകോടിശ്വരൻ- ഇലോൺ മസ്ക് 

  • ടെസ് ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകൻ കൂടിയാണ് മസ്ക് 

35. 2022 ഏപ്രിൽ 24- ന് അന്തരിച്ച ഏത് രാഷ്ട്രിയ നേതാവിന്റെ ആത്മകഥയാണ് 'അനുപമം ജീവിതം’- കെ. ശങ്കരനാരായണൻ (90)

  • മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമാണ്. മഹാരാഷ്ട്രയുൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ച ഏക മലയാളികൂടിയാണ്.

No comments:

Post a Comment