1. സന്ന്യാസിയും ദാർശനികനുമായ ഏത് കേരളീയന്റെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- ശങ്കരാചാര്യരുടെ
- കാലടിയിൽ ആദിശങ്കരന്റെ സ്മരണാർഥം കാഞ്ചി കാമകോടി മഠം 1978- ൽ സ്ഥാപിച്ച ആദിശങ്കരപ്പൂപം പ്രസിദ്ധമാണ്. ഉയരം 152 അടി. എട്ടുനിലകളായുള്ള സൂപത്തിന്റെ ചുവരുകളിൽ ശങ്കരാചാര്യരുടെ ജീവിത സന്ദർഭങ്ങൾ ചിത്രികരിച്ചിട്ടുണ്ട്.
2. ലോകാരോഗ്യസംഘടനയുടെ 2022- ലെ ലോക പുകയിലവിരുദ്ധദിന പുരസ്കാരം (World No Tobacco Day Award) നേടിയ ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്
- പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം
3. ഇന്ത്യൻ തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ (Drone) ഉപയോഗിച്ച് തപാൽ വിതരണം നടത്തിയത് എവിടെയാണ്- ഗുജറാത്തിൽ
- കച്ച് ജില്ലയിലെ ഭുജ് താലൂക്കിലെ ഹാബെ ഗ്രാമത്തിലുള്ള തപാൽ ഓഫിസിൽ നിന്ന് ബച്ചാവു താലൂക്കിലെ നെർ ഗ്രാമത്തിലെ മേൽവിലാസക്കാരനാണ് ഔഷധങ്ങളടങ്ങിയ തപാൽപാക്കറ്റ് എത്തിച്ചത്. 46 കിലോമിറ്റർ 25 മിനിറ്റു കൊണ്ടാണ് ഡ്രോൺ താണ്ടിയത്
4. 2022- ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾ സ് ടെന്നിസ് കിരീടം നേടിയത്- ഇഗ സ്വിയാടൈക് (പോളണ്ട്)
- ഫൈനലിൽ കൊകൊ ഗൗഫിനെയാണ് (യു.എസ്) തോൽപ്പിച്ചത്.
- 21- കാരിയായ ഇഗ രണ്ടാംതവണയാണ് ഫ്രഞ്ച് ഓപ്പൺ നേടിയത്.
- പുരുഷ സിംഗിൾസിലെ ഇത്തവണത്തെ ജേതാവ് റാഫേൽ നഡാൽ (സ്പെയിൻ) ആണ്. കാസ്പർ റൂഡിനെയാണ് (നോർവേ) തോൽപ്പിച്ചത്.
- 36-കാരനായ നഡാലിന്റെ 14-ാം ഫ്രഞ്ച് മാപ്പൺ കിരീടവും 22-ാം ഗ്രാൻഡ്സ്ലാം വിജയവും കൂടിയാണിത്. ഫ്രഞ്ച് ഓപ്പൺ നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയായി നഡാൽ.
5. 2022 മേയ് 31- ന് കൊൽക്കത്തയിൽ അന്ത രിച്ച കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് (53) ഏത് നിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- ബോളിവുഡ് ഗായകനായ മലയാളി
6. സംസ്ഥാന വനംവകുപ്പിന്റെ മേധാവിയായി (Principal Chief Conservator of Forests) നിയമിക്കപ്പെട്ടത്- ബെന്നിച്ചൻ തോമസ്
7. ചാർധാം (Chardham) യാത്ര ഏതെല്ലാം തിർഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു- ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി
8. കേരള നിയമസഭയുടെ പുതിയ സെക്രട്ടറി- എ.എം, ബഷിർ
9. മോട്ടോർസൈക്കിളിൽ 130- ഓളം രാജ്യങ്ങ സന്ദർശിക്കുകയും യാസർ അരാഫത്ത്, ഫിദൽ കാസ്ട്രോ, സദ്ദാം ഹുസൈൻ, മു അമ്മർ ഗദ്ദാഫി തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്ത്, അടുത്തിടെ അന്തരിച്ച ജമ്മു-കശ്മീരിലെ രാഷ്ട്രി യനേതാവ്- ഭീംസിങ്
- ജമ്മു കശ്മിർ നാഷണൽ പാന്തേഴ് പാർട്ടിയുടെ സ്ഥാപകനാണ്.
- Unbelievable-Delhi to Islamabad, Peace Mission: Around the World on Motorcycle തുടങ്ങിയ കൃതികളുടെ രചയിതാവുകൂടിയാണ്.
10. ലോക പരിസ്ഥിതിദിനം (World Environment Day) എന്നാണ്- ജൺ 5
- UNEP- യുടെ ആഭിമുഖ്യത്തിൽ 1973 മുതൽ പരിസ്ഥിതിദിനം ആചരിച്ചുവരുന്നു.
- 2022- ലെ ദിനാചരണവിഷയം Only one Earth എന്നതായിരുന്നു
- സ്വീഡനാണ് ഈ വർഷത്തെ ദിനാചരണ ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്
11. 2022 ജൂൺ 4- ന് അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ ഏത് സംരംഭത്തിന്റെ പ്രധാന ശില്പിയായിരുന്നു- മിൽമ (Kerala Co-operative Milk Marketing Federation)
- അഞ്ചുതവണയായി 15 വർഷക്കാലം മിൽമയുടെ ചെയർമാൻ പദവി വഹിച്ചിരുന്നു.
12. 15-ാം കേരള നിയമസഭയിലെ വനിതാ സാമാജികരുടെ എണ്ണം- 12
13. റിച്ചാഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയുടെ (1982) പോസ്റ്റർ രൂപകല്പന ചെയ്ത മലയാളി ചിത്രകാരൻ അടുത്തിടെ അന്ത രിച്ചു. പേര്- പി. ശരത്ചന്ദ്രൻ (79)
- ജാലിയൻവാലാ ബഗ് ദുരന്ത ദൃശ്യവും മഹാത്മാഗാന്ധിയുടെ ഛായാചിത്രവും അടങ്ങുന്നതായിരുന്നു സിനിമയുടെ പോസ്റ്റർ.
14. കേരളത്തിലെ ഏത് മുൻ ചീഫ് സെക്രട്ടറി രചിച്ച കൃതിയാണ് 'നത്തിങ് പേഴ്സണൽ'- ജിജി തോംസൺ
15. കേരള മീഡിയ അക്കാദമിയുടെ 2022- ലെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയത്- രഘു റായ്
- ഭോപാൽ വാതകദുരന്തം ഉൾപ്പെടെയുള്ള ഫോട്ടോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
- ഒരുലക്ഷം രൂപയാണ് സമ്മാനത്തുക.
16. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതി- കാതോർത്ത്
- പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസി ലിങ്, നിയമസഹായം, പോലിസ് സഹായം എന്നിവ ലഭ്യമാക്കുന്നതിന് ഓൺലൈൻ കൺസൽട്ടേഷൻ നൽകുന്ന പദ്ധതിയാണിത്.
17. 202- ലെ 15-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് കിരീടം നേടിയത്- ഗുജറാത്ത് ടൈറ്റൻസ്
- ഫൈനലിൽ രാജസ്ഥാൻ റോയൽസിനെയാണ് തോല്പിച്ചത്.
18. കേരള സംസ്ഥാന വൈദ്യുതിബോർഡിന്റെ (KSEB) ഓംബുഡ്സ്മാനായി നിയമിക്കപ്പെട്ടത്- എ.സി.കെ. നായർ
19. കേന്ദ്രസർക്കാരിന്റെ വായാസംബന്ധമായ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പോർട്ടൽ- ജൻ സമർഥ് (Jansamarth)
20. പഠനത്തോടൊപ്പം സംസ്ഥാനത്ത് വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനുമായി അധ്യാപകരെ 'മെന്റർ'മാരാക്കുന്ന (ഉപദേശകർ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി- സഹിതം
- ഇതുപ്രകാരം ഓരോ അധ്യാപകനും 30 വിദ്യാർഥികളുടെ മെന്ററായി മാറും. ഒന്നു മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർ ഥികളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
21. ലോക ഭക്ഷ്യസുരക്ഷാദിനം എന്നാണ്- ജൂൺ ഏഴ്
- 2022- ലെ ഭക്ഷ്യസുരക്ഷാദിനാചരണ വിഷയം 'Safer food, Better Health' എന്നതായിരുന്നു.
22. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് എത്ര രൂപ മൂല്യങ്ങളുള്ള പ്രത്യേക നാണയങ്ങളാണ് അടുത്തിടെ പുറത്തിറക്കിയത്- ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത്
- കാഴ്ചവകല്യമുള്ളവർക്കും തിരിച്ചറിയാനാകുന്ന വിധത്തിലാണ് നാണയങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്.
23. സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ശ്രിനാരാ യണ ഗുരുപഠനകേന്ദ്രത്തിന്റെ ഡയറക്ടർ- പ്രൊഫ. എസ്. ശിശുപാലൻ
24. ട്വിറ്ററിൽ 5 കോടി ഫോളോവേഴ്സ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതി സ്വന്തമാക്കിയത്- വിരാട് കോലി
25. കേരളത്തിൽ നിലവിൽ വരുന്ന സ്വർണാഭരണ പാർക്ക്- ബുള്ളിയൻ
26. സ്വകാര്യ എണ്ണ കമ്പനിയായ നയാരാ എനർജിയുടെ ചെയർമാനായി നിയമിതനായ മലയാളി- പ്രസാദ് കെ പണിക്കർ
27. ഇന്ത്യയിലെ first 'National Conference on Sustainable Coastal Management ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ഒഡീഷ
28. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് മാത്രമായി 'റെയിൻബോ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച ഇന്ത്യൻ ബാങ്ക് ഏതാണ്- ESAF മോൾ ഫിനാൻസ് ബാങ്ക്
29. 2022 സെപ്റ്റംബറിൽ ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയാണ് ഇന്ത്യ ഗേറ്റിനു സമീപം അനാചാദനം ചെയ്തത്- സുഭാഷ് ചന്ദ്ര ബോസ്
30. ഭൂമിയുടെ ഉപരിതല താപനിലയെകുറിച്ചുള്ള പഠനത്തിനായി 2022 ഫ്രാൻസുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ
31. അടുത്തിടെ ഏത് ബെഞ്ചാണ് കടലാസ് രഹിതമായി പ്രഖ്യാപിച്ചത്- സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്
32. 'ഇയു-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ ഫോറം' സംഘടിപ്പിച്ച കേന്ദ്ര മന്ത്രാലയമേത്- Ministry of New and Renewable Energy
33. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ 'തിയോമാർഗരിറ്റ മാഗ്നിഫിക്ക’ എന്താണ്-
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ
34. അടുത്തിടെ ഡയമണ്ട് ലീഗ് ചാമ്പ്യൻ ആയ ഇന്ത്യയിലെ കായികതാരം- നീരജ് ചോപ്ര
35. ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കൊടിമരം സ്ഥാപിക്കുന്നത് എവിടെ- ഹാജി അലി ദർഗ, മുംബൈ
36. നിലവിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉള്ളത്- കെയ്റോ, ഈജിപ്ത്
37. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ‘ഒരു വിനോദസഞ്ചാര കേന്ദ്രം' എന്ന സർക്കാരിൻറെ പുതിയ പദ്ധതിയുടെ പേരെന്താണ്- ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
38. 2022 ഷാങ്ഹായി കോർപ്പറേഷൻ ഉച്ചകോടി വേദി എവിടെയാണ്- ഉസ്ബെക്കിസ്ഥാൻ
39. 2022- ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- ഇഗ സ്വാംതെക് (പോളണ്ട്)
40. 2022- ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- കാർലോസ് അൽകാരാസ് (സ്പെയിൻ)
എമ്മി പുരസ്കാരം 2022
- മികച്ച നടി- സെൻഡയ (യൂഫോറിയ)
- മികച്ച നടൻ- ലീ ജങ് ജേ (സ്ക്വിഡ് ഗെയിം)
- മികച്ച കോമഡി പരമ്പര- ടെഡ് ലാസോ
- മികച്ച പരമ്പര- സക്സഷൻ
- എമ്മി നേടുന്ന ആദ്യ കൊറിയൻ പരമ്പര- സ്ക്വിഡ് ഗെയിം
- കോമഡി വിഭാഗത്തിൽ മികച്ച നടി- ജീൻ സ്മാർട്ട് (ഹാക്സ്)
- കോമഡി വിഭാഗത്തിൽ മികച്ച നടൻ- ജേസൻ സുഡെയ്കിസ് (ടെഡ് ലാസോ)
- ലിമിറ്റഡ് സീരീസിൽ മികച്ച പരമ്പരയായി തിരഞ്ഞെടുത്തത്- ദ് വൈറ്റ് ലോട്ടസ്ലി
- മിറ്റഡ് സീരീസിൽ മികച്ച നടി- അമൻഡ സിഫ്രെഡ് (ദ് ഡ്രോപൗട്ട്)
- ലിമിറ്റഡ് സീരീസിൽ മികച്ച നടൻ- മൈക്കിൾ കീറ്റൻ (ഡോപ് സ്റ്റിക്ക്)
No comments:
Post a Comment