1. CRPF- ന്റെ ഡയറക്ടർ ജനറലായി 2022 ഒക്ടോബറിൽ ചുമതലയേറ്റ വ്യക്തി- സുജോയ് ലാൽ താവോസൈൻ
2. അനധികൃത മയക്കുമരുന്ന് കടത്ത് ശ്യംഖലയ്ക്കെതിരെ CBI ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ ഗരുഡ
3. കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൻ അവാർഡ് 2022- ൽ തുടർച്ചയായി ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നേടിയത്- ഇൻഡോർ
4. T20 ക്രിക്കറ്റിൽ 400 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ
5. 2022- ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാവ്- സ്വാന്റെ പേബു (സ്വീഡിഷ് ശാസ്ത്രജ്ഞൻ)
- മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായി ഹോമോ സാപിയൻസ് അല്ലാതെയുള്ള വംശനാശം വന്ന ആദിമ നര വിഭാഗങ്ങളുടെ ജനിതക വിവരശേഖരണം എന്നിവയിൽ നൽകിയ നിർണായക സംഭാവനകളാണ് സ്വാന്റെ പേബുവിനെ പുരസ്കാരത്തിനർഹനാക്കിയത്.
6. ഇന്ത്യയുടെ തദ്ദേശനിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽ.സി.എച്ച്)- പ്രചണ്ഡ്
7. 2023 ഐ.സി.സി. വനിതാ ട്വന്റി 20 വേൾഡ് കപ്പ് വേദി- സൗത്ത് ആഫ്രിക്ക
8. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപഭോക്താക്കളെ ലക്ഷ്യം വെക്കുന്ന വൈറസ്- സോവ വൈറസ്
9. ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ്- ജലദുത് ആപ്പ്
10. 2022 സെപ്റ്റംബറിൽ കേന്ദ്ര സർക്കാരിന്റെ പുതിയ അറ്റോർണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- ആർ.വെങ്കിട്ടരമണി
11. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് പുരസ്ക്കാരം ഒരു ലക്ഷം മുതൽ 3 ലക്ഷം വരെ ജനസംഖ്യയുള്ള നഗരസഭകളുടെ വിഭാഗത്തിൽ കേരളത്തിൽ നിന്നും സ്വന്തമാക്കിയത്- ആലപ്പുഴ
12. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് പുരസ്കാരം 15,000 മുതൽ 25,000 വരെ വരെ ജനസംഖ്യയുള്ള നഗരസഭകളുടെ വിഭാഗത്തിൽ കേരളത്തിൽ നിന്നും - സ്വന്തമാക്കിയത്- ഗുരുവായുർ
13. 2022 സെപ്റ്റംബറിൽ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (Chief of Defence Staff) നിയമിതനായത്- അനിൽ ചൗഹാൻ
14. 2022- ൽ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡ് നേടിയത്- ഗോകുലം ഗോപാലൻ
15. ഗായിക ലത മങ്കേഷ്കറുടെ സ്മരണയിൽ തുറന്ന വേദിയും വാക്ക് വേയും നിർമ്മിച്ചത് എവിടെയാണ്- അയോധ്യ
- സരയൂ നദിയുടെ തീരത്താണ് ഗായിക ലത മങ്കേഷ്കറുടെ സ്മരണയിൽ തുറന്ന വേദിയും വാക്ക് വേയും നിർമ്മിച്ചത്
16. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാനത്ത് നേരിട്ട് സർവ്വേ നടത്തുന്നതിനായി രൂപീകരിച്ച 5 അംഗ വിദഗ്ഗ സമിതിയുടെ ചെയർമാൻ- ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ
17. സുപ്രീംകോടതി ഭരണഘടനാ നടപടികൾ ബെഞ്ചിലെ നടപടികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന യൂട്യൂബ് ചാനൽ- Nic webcast
18. ഏത് സംസ്ഥാനത്താണ് സർക്കാർ ഉദ്യോഗസ്ഥർ ഫോൺ കോളുകളിൽ . "ഹലോ"യ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ് ഇറക്കിയത്- മഹാരാഷ്ട്ര
19. സ്വച്ഛ് സർവേക്ഷൻ അവാർഡ് 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്- മധ്യപ്രദേശ്
20. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ആരംഭിച്ച്, ഓപ്പറേഷൻ 'ഗരുഡ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- മയക്കുമരുന്ന് ശ്യംഖല തകർക്കാൻ
21. ദേശീയ ഗെയിംസിൽ വനിതകളുടെ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ മലയാളി- നയന ജെയിംസ്
22. കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ
23. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനു ലഭിക്കുന്ന 'സ്വച്ഛ് സർവേക്ഷൻ അവാർഡ് 2022 'തുടർച്ചയായി ആറാം തവണയും ലഭിച്ചത്- ഇൻഡോർ (രണ്ടാം സ്ഥാനം- സൂററ്റ് ) ( വൃത്തിയുള്ള സംസ്ഥാനം- മധ്യപ്രദേശ്)
24. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് 135- ലധികം രാജ്യങ്ങൾ പുറത്തിറക്കിയ ബാങ്ക് നോട്ടുകൾ , നാണയങ്ങൾ, സാമ്പുകൾ , എന്നിവ ഉൾപ്പെടുത്തി " Global collectibles of Mahatma Gandhi " എന്ന പുസ്തകം രചിച്ചത്- സുശിൽകുമാർ അഗർവാൾ
25. 2022 ഒക്ടോബർ 25 -മുതൽ പെട്രോൾ പമ്പുകളിൽ മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോളും ഡീസലും നൽകില്ലെന്ന് തീരുമാനിച്ചത്- ഡൽഹി
26. അക്ഷര മ്യൂസിയമായി മാറിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ജില്ല- കണ്ണൂർ (തലശ്ശേരി)
27. 2022 ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize 2022) ലഭിച്ച വ്യക്തി- സിന്തിയ റോസെൻസ് വീഗ്
28. 2022 മെയ്മാസം നൂറാം വാർഷികം ആചരിച്ച ഇന്ത്യയിലെ സർവ്വകലാശാല ഏത്- ഡൽഹി യൂണിവേഴ്സിറ്റി (സ്ഥാപിതമായത്- 1922)
29. ഏതു സംസ്ഥാന അതിർത്തിയോട് ചേർന്നാണ് മൈത്രി മ്യൂസിയം ഉദ്ഘാടനം ചെയ്തത്- പശ്ചിമബംഗാൾ
30. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ്- ശൈലി ആപ്പ്
31. 2022- ലെ 4- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഹരിയാന
32. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ ഫാക്ടറി ആരംഭിച്ച സംസ്ഥാനം- ബീഹാർ
33. ഭക്ഷ്യയോഗ്യമായ 'ലേബിയോ ഫിലിഫെറെസ് എന്ന പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി- പമ്പ
34. സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച പുതിയ ദൗത്യം- ഓപ്പറേഷൻ ജാഗറി
35. സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതിചെയ്യുന്നത്- മണ്ണുത്തി (തൃശ്ശൂർ)
36. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മാ-ഓൺ ബാധിച്ച രാജ്യം- ഫിലിപ്പീൻസ് (ഫിലിപ്പീൻസിനെ ബാധിക്കുന്ന ആറാമത്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റ്)
37. 2022- ലെ ഗോൾഡൻ പീകോക്ക് അവാർഡ് ലഭിച്ചത് ഏത് പവർ കോർപ്പറേഷനാണ്- NTPC കായംകുളം (ഏർപ്പെടുത്തിയത്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ്)
38. രണ്ട് റെയിൽവേ പദ്ധതികൾക്കായി ഇന്ത്യ കൺസൾട്ടൻസി ഏത് അയൽരാജ്യവുമായാണ് കരാർ ഒപ്പിട്ടത്- ബംഗ്ലാദേശ് (പദ്ധതികൾ- ഖുൽന ദർശന, പർബതിപൂർ കൗനിയ)
39. യുനെസ്കോയുടെ 2022ലെ സമാധാന സമ്മാനത്തിന് അർഹയായത്-ആംഗല മെർക്കൽ
40. രാജ്യത്ത് ആദ്യ മായി അവയവ മാറ്റ ശസ്തക്രിയക്ക് “ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' എന്ന പേരിൽ സ്ഥാപനം നിലവിൽ വരുന്ന ജില്ല- കോഴിക്കോട്
41. 2022 ജൂലൈയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം- 54
42. എൻജിനീയറിങ് അടക്കമുള്ള കോഴ്സുകളിൽ അശരണരായ വിദ്യാർത്ഥികളുടെ പഠനം ഏറ്റെ ടുക്കുന്നതിന് ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- വിദ്യാമൃതം
43. മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി- പ്രിയ ഹോം
44. കേരളത്തിലെ ചക്കകളിൽ ആദ്യമായി ബാധിച്ച കുമിൾ രോഗത്തിന് കാരണമായ രോഗാണു- അഥീലിയ റോൾഫ്സി
45. 2022 ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളത്തിന്റെ ഓൺലൈൻ ടാക്സിയായ കേരള - സവാരിയുടെ സന്ദേശം- തർക്കരഹിത സുരക്ഷിതയാത
46. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പർവത ശിഖരമായ K2, കീഴടക്കുന്ന ആദ്യ ബംഗ്ലാദേശ് സ്വദേശിയായ വനിത- വാസ്ഫിയ നസ്രീൻ
47. 2025 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- ഇന്ത്യ
48. അന്താരാഷ്ട്ര ട്വിന്റി 20 യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് നേടിയത്- ഗുസ്താവ് മക്കിയോൺ (ഫ്രാൻസ്)
49. അഞ്ചു ബഹിരാകാശ ഏജൻസികൾ ചേർന്ന് പരിപാലിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 2024- നു ശേഷം പിൻമാറുമെന്ന് പ്രഖ്യാപിച്ച രാജ്യം- റഷ്യ (റഷ്യൻ ബഹിരാകാശ ഏജൻസി- റോസ് കോമോസ്)
50. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോൾവാൾട്ടിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയത്- അർമാൻഡ് ഡുപ്ലാന്റിസ് (6.21 മീ.)
No comments:
Post a Comment