Monday, 7 November 2022

Current Affairs- 07-11-2022

1. മനുഷ്യനെ വിണ്ടും ചന്ദ്രനിലെത്തിക്കുന്നുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ദൗത്യം- ആർട്ടെമിസ്- 1 (Artemis-1) 

  • അപ്പോളോ ദൗത്യത്തിനുശേഷമുള്ള പദ്ധതിയാണിത്. 

2. അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺ ഹൈമറുടെ ജീവിതകഥ പറയുന്ന സിനിമയുടെ പേര്- ഓപ്പൺ ഹൈമർ (Oppen heimer)  

  • 'അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഓപ്പൺ ഹൈമാറാണ്,
  • കൈ ബേർഡ്, മാർട്ടിൻ ഷെർവിൻ എന്നിവർ ചേർന്നു രചിച്ച പുലിറ്റ്സർ സമ്മാനം (2005) നേടിയ 'അമേരിക്കൻ പ്രൊമിത്യൂസ്: ദ ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. ഒാപ്പൺ ഹൈമർ' എന്ന ജീവചരിത്രകൃതിയെ ആധാരമാക്കിയുള്ള ചിത്രം 2025- ൽ പുറത്തിറങ്ങും. 
  • ക്രിസ്റ്റഫർ നോളനാണ് സംവിധായകൻ. സിലിയൻ മർഫി ഓപ്പൺ ഹൈമറെ അവതരിപ്പിക്കും. 

3. ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ (2022) പുരസ്സാരം നേടിയത്- സാദിയോ മാനെ (സെനഗൽ) 

  • രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 

4. ഏതു മലയാളമഹാകവിയുടെ ഒരുവർഷം നീളുന്ന ജന്മ വാർഷികാഘോഷങ്ങൾക്കാണ് 2022 ജൂലായ് 23- ന് തുടക്കംകുറിച്ചത്- കുമാരനാശാൻ

  • തിരുവനന്തപുരം കായിക്കരയിൽ 1873 ഏപ്രിൽ 12- നാണ് ജനനം. 1924 ജനുവരി 16- ന് തൃക്കുന്നപ്പുഴ പല്ലനയാറ്റിൽ ബോട്ട് മുങ്ങി 51-ാം വയസ്സിൽ അന്ത്യം 

5. ഇംഗ്ലണ്ടിലെ ലെസ്റ്റർ (Leicester) ക്രിക്കറ്റ് ഗ്രൗണ്ടിന് ഏതു മുൻ ഇന്ത്യൻ ക്രിക്കറ്ററുടെ പേരാണ് നൽകിയിട്ടുള്ളത്- സുനിൽ ഗാവസ്കർ 

  • ഗാവസ്കർ ക്രിക്കറ്റ് ഗ്രൗണ്ട് എന്നാണ് നാമ കരണം ചെയ്തിരിക്കുന്നത്.
  • 73 കാരനായ ഗാവസ്കർ ഇന്ത്യക്കായി 125 ടെസ്റ്റുകളിൽനിന്ന് 10,122 റൺസും 108 ഏകദിനമത്സരങ്ങളിൽ നിന്ന് 3092 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ കൂടിയാണ്. 
  • സണ്ണി, ലിറ്റിൽ മാസ്റ്റർ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'സണ്ണി ഡേയ്സ് ആത്മകഥയാണ്. 

6. കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം ഏർപ്പെടുത്തിയ 'എക്സലൻസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ടെക്നോളജി 2022 ദേശിയ പുരസ്കാരത്തിന് അർഹനായത്- ഡോ. കെ. മോഹൻകുമാർ


7. അടുത്തിടെ അന്തരിച്ച ബ്രിട്ടിഷ് പരിസ്ഥിതി ശാസ്ത്രജ്ഞൻ ജെയിംസ് ലവലോക്ക് (103) ഏത് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- ഗയാ സിദ്ധാന്തം (Gaia Hypothesis)

  • ജൈവ- അജൈവ മണ്ഡലങ്ങളുടെ സഹവർത്തിത്വത്തിലൂടെ സ്വയം ക്രമീകരിക്കുന്ന ഒരു സങ്കിർണ വ്യവസ്ഥയാണ് ഭൂമി എന്നതാണ് ഗയാ സിദ്ധാന്തത്തിന്റെ ഉള്ളടക്കം
  • ഗ്രീക്ക് പുരാണത്തിലെ ഭൂമിദേവിയായ ഗയയിൽനിന്നാണ് (Gaia) ആ പേര് സ്വീകരിച്ചത്. 
  • അന്തരിക്ഷത്തിന്റെ രണ്ടാമത്ത പാളിയായ സ്ട്രാറ്റോസ്റ്റിയറിൽ യൂറോ കാർബണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതും ജലം, വായു എന്നിവയെ രാസവസ്തുക്കൾ മലിനമാക്കുന്നുവെന്ന് വിശദീകരിച്ചതും ലവലോക്കാണ്.

8. 2022 ജൂലായിൽ ലോകാരോഗ്യസംഘടന ഏതു പകർച്ചവ്യാധിയെയാണ് ' ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' (Public Health Emergency of International Concern) ആയി പ്രഖ്യാപിച്ചത്- വാനരവസരി (Monkeypox) 

  • WHO മേധാവി ടെഡ്മാസ് അഥനോം ഗ്രെബിയേസസാണ് പ്രഖ്യാപനം നടത്തിയത്. 

9. രാജ്യത്തെ മാധ്യമങ്ങൾ 'കംഗാരു കോടതി’കളായി (Kangaroo courts) മാറുന്നുവെന്ന് അടുത്തിടെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെടുകയുണ്ടായി, എന്താണ് കംഗാരു കോടതി- പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന നിയമസാധുതയില്ലാത്ത വിചാരണയെയാണ് 'കംഗാരുകോടതി' എന്ന് വിശേഷിപ്പിക്കുന്നത്. 


10. കാർഗിൽ വിജയദിനം എന്നാണ്- ജൂലായ് 26

  • ലഡാക്കിലെ കാർഗിലിൽ നുഴഞ്ഞു കയറിയ പാകിസ്താൻ പട്ടാളത്തെ തുരത്തി 1999 ജൂലായ് 26- ന് ഇന്ത്യ അന്തിമവിജയം നേടിയതിന്റെ ഓർമയ്ക്കായാണ് കാർഗിൽ വിജയദിനം ആഘോഷിക്കുന്നത്. 
  • അക്രമികളെ തുരത്താനായി ഇന്ത്യ നടത്തിയ രണ്ടരമാസം നീണ്ടുനിന്ന (1999 മേയ് 3 - 1999 ജൂലായ് 26) സൈനിക നടപടി ഓപ്പറേഷൻ വിജയ് 1999 എന്നറിയപ്പെടുന്നു.
  • കാർഗിൽ യുദ്ധകാലത്ത് പ്രധാനമന്ത്രിയായിരുന്നത്; എ ബി, വാജ്പേയി, പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ്
  • കാർഗിൽ ജില്ലയിലെ ദ്രാസിലാണ് (Dras) കാർഗിൽ യുദ്ധസ്മാരകം (Kargil War Memorial) സ്ഥിതിചെയ്യുന്നത്. 

11. നിതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡെക്സിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കർണാടക 

  • മൂന്നാം തവണയാണ് സൂചികയിൽ കർണാടക ഒന്നാമതെത്തുന്നത്. 

12. ഐ.എസ്.ആർ.ഒ.യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് എക്സ്പോ നടന്നത് എവിടെയാണ്- ബെംഗളൂരു 

  • 2022 ജൂലായ് 22 മുതൽ 24 വരെ ജവാഹർലാൽ നെഹ്റു പ്ലാനറ്റോറിയത്തിലാണ് എക്സ്പോ സംഘടിപ്പിക്കപ്പെട്ടത്. 

13. ഇന്ത്യയിൽ നിന്ന് എത്ര തണ്ണീർത്തടങ്ങളെക്കൂടിയാണ് 2022 ഓഗസ്റ്റിൽ റാംസർ (Ramsar) പട്ടികയിൽ ഉൾപ്പെടുത്തിയത്- 11 

  • ഒഡിഷയിലെ തമ്പാർ തടാകം, ഹിരാക്കുഡ് ജലസംഭരണി, അൻസൂപ തടാകും, മധ്യപ്രദേശിലെ യശ്വന്ത് സാഗർ പക്ഷിസങ്കേതം, തമിഴ്നാട്ടിലെ ചിത്രഗുഡി പക്ഷിസങ്കേതം, ശുചീന്ദ്രം തേരൂർ തണ്ണീർത്തടം, വടവൂർ പക്ഷിസങ്കേതം, കാഞ്ഞിരംകുളം പക്ഷി സമേതം, മഹാരാഷ്ട്രയിലെ താനെ ഉൾക്കടൽ, ജമ്മുകശ്മീരിലെ ഹൈ ഗാം തണ്ണീർത്തടം, ഷാൾ ബുഗ് എന്നിവയാണ് അവ. 
  • ഇതോടെ രാജ്യത്തുനിന്ന് റാംസർപട്ടികയിൽ ഇടംപിടിച്ച ഇടങ്ങൾ 75 ആയി. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും കൂടുതൽ ഇടങ്ങൾ പട്ടികയിലുള്ളത്-14, ഉത്തർപ്രദേശാണ് 10 ഇടങ്ങള്യമായി രണ്ടാം സ്ഥാനത്ത്. 
  • അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട് കോൾ തണ്ണിർത്തടം എന്നിവയാണ് കേരളത്തിൽനിന്നുള്ള ഇടങ്ങൾ
  • തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യമാക്കി 1971 ഫെബ്രുവരി രണ്ടിന് അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി രൂപംകൊണ്ട് ഉടമ്പടിയാണ് റാംസർ. ഇറാനിലെ റാംസറിൽ നടന്ന ഉച്ചകോടിയായതിനാൽ ആ നഗരത്തിന്റെ പേരിലാണ് ഉടമ്പടി അറിയപ്പെടുന്നത്.

14. 2022 ജൂലായ് 26- ന് കൊൽക്കത്തയിൽ അന്തരിച്ച സൂഷോവൻ ബാനർജി (84) ഏതുപേരിലാണ് പ്രസിദ്ധി നേടിയിരുന്നത്- ബംഗാളിന്റെ ഒരുരൂപാ ഡോക്ടർ  

  • 60 വർഷക്കാലം ഒരുരൂപയ്ക്ക് രോഗികളെ ചികിത്സിച്ചിരുന്ന അദ്ദേഹം 2020- ൽ പദ്മശ്രീ നേടി. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് ഇതേവർഷം ഗിന്നസ് റെക്കോഡും ലഭിച്ചിരുന്നു.
  • ബോൽപുരിലെ എം.എൽ.എ കൂടിയായിരുന്നു. 

15. ലോകത്ത് ആദ്യമായി പേരിട്ട ഉഷ്ണതരംഗം (Heat Wave)- സായി (Zoe)

  • തെക്കൻ സ്പെയിനിലെ സെവില്ലെ നഗരം നേരിട്ട ഉഷ്ണതരംഗത്തിനാണ് ചുഴലിക്കാറ്റിന് പേരിടുന്ന രീതിയിൽ നാമകരണം നടത്തിയത്. 
  • ത്രീവ്രതയനുസരിച്ച് മൂന്ന് വിഭാഗങ്ങളായാണ് ചൂടിനെ വർഗീകരിക്കുക, ഏറ്റവും ത്രീവ്രമായ ഉഷ്ണതരംഗങ്ങൾക്ക് ഇനി നൽകുന്ന പേരുകൾ: യാഗോ (Yago), സീനിയ (Xenia), വെൻസെസ് ലാവോ (Wenceslao), വേഗ (Vega). 

16. ഓണക്കാലത്ത് സേവനം ആരംഭിച്ച കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി- കേരള സവാരി


17 36-ാമത് ദേശീയ ഗെയിംസ് നടക്കുന്ന സ്ഥലം- അഹമ്മദാബാദ് 


18. 36-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനംചെയ്ത കായിക സർവകലാശാല- സ്വർണിം കായിക സർവകലാശാല 


19. 36-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനവേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ കേരളാ ടീമിന്റെ പതാകയേന്തിയതാര്- എം. ശ്രീശങ്കർ 


20. മുൻലോക്സഭാംഗവും ദേശീയ വനിതാകമ്മിഷന്റെ ആദ്യ അധ്യക്ഷയുമായ വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- ജയന്തി പട്നായിക്


21. റഷ്യയിൽനിന്ന് ജർമനിയിലേക്ക് പ്രകൃതി വാതകമെത്തിക്കുന്നതിന് ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള 1,200 കിലോ മീറ്റർ നീളമുള്ള കൂറ്റൻ പൈപ്പുകളിൽ അടുത്തിടെ മീഥൻ ചോർച്ച കണ്ടെത്തി. ഈ പൈപ്പ്ലൈനിലെ വിളിക്കുന്നത്- നോഡ് സ്ട്രീം ഒന്നും രണ്ടും 


22. ചണ്ഡീഗഢ് വിമാനത്താവളത്തിന്റെ പുതിയ പേര്- ശഹീദ് ഭഗത്സിങ് അന്താരാഷ്ട്ര വിമാനത്താവളം 


23. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന വിശേഷണം- ഇന്ത്യൻ പ്രതിരോധ സേനക്ക് (രണ്ടാം സ്ഥാനം- അമേരിക്കൻ പ്രതിരോധ സേന)


24. 2022 ഒക്ടോബറിൽ ഹാലോവിൻ വിളവെടുപ്പ് ആഘോഷത്തെ തുടർന്ന് 144 പേർ മരണപ്പെട്ട രാജ്യം- ദക്ഷിണ കൊറിയ


25. 2022- ൽ ഹിമപ്പുലികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സംസ്ഥാനം- ഉത്തരാഖണ്ഡ് (ലോകത്ത് 12 രാജ്യങ്ങളിലാണ് ഹിമപ്പുലികൾ കാണപ്പെടുന്നത്)


26. 2022- ലെ കെ പി കേശവമേനോൻ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്- അപർണ ബാലമുരളി 


27. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഓർബിറ്റൽ റെയിൽ കോറിഡോർ ആരംഭിച്ചത്- ഹരിയാന 


28. ഒക്ടോബർ- 29 ലോക സ്ട്രോക്ക് ദിനത്തിന്റെ തീം- വിലയേറിയ സമയം


29. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന നേട്ടവുമായി ഗിന്നസ് ബുക്കിൽ ഇടംനേടിയത്- സാഗരകന്യക 

  • 87 അടി നീളം 25 അടി ഉയരം 
  • ശംഖുമുഖത്ത് സ്ഥിതിചെയ്യുന്നു 
  • ശില്പി : കാനായി കുഞ്ഞിരാമൻ


30. അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം നേടിയത്- സ്പെയിൻ

No comments:

Post a Comment